നീ തേടും മനോഹരതീരം
ദൂരെമാടി വിളിപ്പൂ, ഇതാ ഇതാ........................
ഞങ്ങള്‍ ഖത്തര്‍ വിട്ട് ഒമാനിലേക്ക് വന്നിട്ട്, കുറച്ചുകാലമെയായുള്ളു.10 ,12, വര്‍ഷത്തോളം, ഖത്തറിലെ കൂട്ടികാരും,വീട്ടുകാരും,ഒത്തിരുമിച്ചുള്ള ഈദും, ഓണവും,ക്രിസ്തുമസ്സും ഒരിക്കലും മറക്കാനൊക്കില്ല.ഇന്നും നഷ്ട്ബോധത്തിന്റെ എരിതീയില്‍ എത്ര ഓര്‍ത്താലും,അയവിറക്കിയാലും തീരാത്ത ദുഖം.കുട്ടികളും, പെണ്ണുങ്ങളും, എല്ലാവരുടെ കൂടെ എല്ലാ ആഘോഷങ്ങളും, ഒരുത്സവം തന്നെയാണ്.തിരുവാതിരയും,
പൂക്കളങ്ങള മത്സരങ്ങളും, കുട്ടികളുടെ കളികളും,പുലികളി എന്നു വേണ്ട, എല്ലാം, എല്ലാവിധ
സന്നാഹങ്ങളോടും കൂടി, നടത്തുന്നു. കലാശത്തില്‍ ,കുറഞ്ഞത്,21 കൂട്ടം കൂട്ടിയ വിഭവസമൃദ്ധമായ സദ്യയും.ഒരിക്കലും തീരാത്ത മാറാത്ത,എത്ര കണ്ടാലും മതിവരാത്ത മാസമാണ് ചിങ്ങമാസം. ഏതു ലോകത്തും ഏതു രാജ്യത്താണെങ്കിലും മറക്കാനാവത്ത കുറെ ഓര്‍മ്മകളുമായി, വര്‍ഷം തോറും അയവിറക്കിയാലും മതിവരാത്ത ഓണം.
സന്നാഹങ്ങളോടും കൂടി, നടത്തുന്നു. കലാശത്തില്‍ ,കുറഞ്ഞത്,21 കൂട്ടം കൂട്ടിയ വിഭവസമൃദ്ധമായ സദ്യയും.ഒരിക്കലും തീരാത്ത മാറാത്ത,എത്ര കണ്ടാലും മതിവരാത്ത മാസമാണ് ചിങ്ങമാസം. ഏതു ലോകത്തും ഏതു രാജ്യത്താണെങ്കിലും മറക്കാനാവത്ത കുറെ ഓര്‍മ്മകളുമായി, വര്‍ഷം തോറും അയവിറക്കിയാലും മതിവരാത്ത ഓണം.നിവൃത്തികേടിന്റെ പര്യായമായി മണരാണ്യത്തില്‍,ഈ മണലിന്റെ ചൂടില്‍ എത്ര ഒരുക്കിയാലും തീരാത്ത ഓണസദ്യ.പായസങ്ങള്‍, ഉപ്പേരികള്‍, തൊട്ടുകൂട്ടാനുകള്‍. നാട്ടിലെ ഓണത്തിന്റെ ഓര്‍മ്മക്കായി ഇവിടെ ലുലു യുസഫ് അലിയുടെ ദാക്ഷണ്യത്തില്‍ കിട്ടുന്ന ‘കിറ്റു’കളുമായി,ഒരു‘ഒപ്പിക്കല്‍’ ഓണസദ്യയുടെ വരവിനായുള്ള കാത്തിരുപ്പ്.പക്ഷെ നമ്മുടെ കേരളമണ്ണില്‍,ഇന്ന് മറന്നുപൊയ്ക്കൊണ്ടിരിക്കുന്ന ‘ഓണം’ അതിന്റെ എല്ലാ ആഘോഷനിറവോടെ ഇന്നും ആഘോഷിക്കുന്നത്,മറുനാടുകളിലാണെന്നു തോന്നുന്നു.ഈ അലുമിനി, ആ അലുമിനി, പിന്നെ ഈ കൂട്ടം ആ കൂട്ടം അങ്ങനെ എല്ലവരുടെയും ഓണസദ്യകള്‍....എന്റെയാണോ നിന്റെയാണോ,ഓണം പൊടി പൊടിക്കുന്നത് എന്നു നോക്കി, ഒരു കൂട്ടം.ഒരാള്‍ മറ്റൊരാളുള്ള അലൂമിനി കൂട്ടങ്ങളുടെ ആഘോഷങ്ങള്‍ വെച്ചു, മത്സരബൂദ്ധിയോടെ ചെയ്യുന്ന ഓണം. എങ്കിലും ഈ മത്സരബുദ്ധിയിലും,നാട്ടിലെക്കാളും ആത്മാര്‍ത്ഥതെയോടെ ഓരോ ചടങ്ങുകളും,ഓരൊ കറികളും, അത്തപ്പുവിന്റെ പൂക്കളവും, മാവേലിയുടെ വരവേല്‍പ്പും, തിരുവാതിര കളിയും മറ്റും, ഒന്നിനൊന്നു മെച്ചമാണ്, ഈ പ്രവാസലോകത്തില്‍.ഇരുപത്തിഒന്നും കൂട്ടം കൂട്ടി...ഉള്ള ഊണും സദ്യയും മറ്റും ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.
ഇവിടെ ഒരു മാസം മുന്‍പ് തന്നെ ചേരിതിരിച്ച്,തരം തിരിച്ച്, ആരു സദ്യയുണ്ടാക്കും,പൂക്കളം ആരുടെ വക, കുട്ടികളുടെ നാടകം ആരു എഴുതി അവതരിപ്പിക്കും,തിരുവാതിരകളി,പിന്നെ ആണുങ്ങളുടെ വക കോല്‍കളീ,
അത്തപ്പൂക്കള മത്സരം,എന്നിങ്ങനെ,ആകപ്പാടെ മാസങ്ങളുടെ തയ്യാറെടുപ്പാണ്.ആര്‍, ആരുടെ,എപ്പൊ,എന്നിങ്ങനെ ചേരിതിരിവൊന്നും ഇല്ല,സത്യകൃസ്ത്യാനിയും,നല്ല നായരച്ചിമാരും,നല്ല മൊഞ്ചുള്ള ഉമ്മാമാരും ഒക്കെക്കൂടിത്തന്നെ ഓണം.....ഈ ചൂടിന്റെ ചൂടില്‍ ആവ്ഒരു നല്ല കാര്യം മാത്രം എല്ലാ പ്രവാസദേശത്തും ഉള്ളത്,ഇവിടെ മാത്രം ഏതൊരു, ആഘോഷാവസരങ്ങളിലും‘എന്റെ നിന്റെ’ എന്നൊരു വ്യത്യാസം മാത്രം കാണാറില്ല. എല്ലാവരും ഒത്തൊരുമിച്ചു, എല്ലാ,ആഘോഷങ്ങളും ഭംഗിയാക്കും.
പ്രത്യേകിച്ച്......ഓണം........................എന്നത്തെയും പോലെ അനിതയുടെ സദ്യമേളം
,അതിനു പുള്ളിക്കാരി,നല്ല പാചകക്കാരായ, കൊച്ചനിതയെയും,ലാലിയെയും, മിനിയും, മറ്റും പലരെയും ആയി ഒരു 15 പേരെ കൂട്ടുചേര്‍ത്തിരിക്കും,ആദ്യം തന്നെ.അനിതയുടെ സ്വന്തം കയ്യാല്‍,തിരഞ്ഞു പെറുക്കി വാങ്ങിയ പച്ചക്കറിയുടെ കൂടകളുമായി തലേന്നു തന്ന,നേരത്തെ നിശ്ചയിച്ചുറച്ച,അല്‍ ആന്റ്ലസ് കോംബൌണ്ടിന്റെ ഉമ്മച്ചായന്റെ ഗേറ്റു കടന്നെത്തിയിരിക്കും, കൃത്യസമയത്തു തന്നെ, പുള്ളിക്കാരി. രാത്രി 2 മണിയോടെ തുടങ്ങുന്ന അരിയലും നുറുക്കലും മറ്റും,വെളുപ്പിനു 4,5 മണിയോടെ തീരുന്നു.ഇതിനിടെ ഈ അരിയലിന്റെ ഇടയില്‍,നാട്ടിലും വീട്ടിലും ഉള്ള സകല വക വിശേഷങ്ങളും,അശേഷങ്ങളും പറഞ്ഞു ചിരിച്ച് ഈ രാത്രി ഉറങ്ങിയിട്ടില്ല എന്ന കാര്യം തന്നെ ആരും ആലോചിക്കാറെയില്ല. കട്ടന്‍ കാപ്പിയിടാനും,കാലിച്ചായക്കുമായി, വീട്ടുടമസ്തയായ ആനിമ്മാമ്മയെ പ്രത്യേകം തന്നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. പാത്രം കഴുകിമാറ്റാനായി സ്വന്താമായി ഉത്തരവാദിത്വം ഏറ്റുവാങ്ങിയ, വീട്ടില്‍ നല്ല ‘പ്രാക്ടീസുള്ള‘ ഒരു ചേട്ടന്‍ മുറിപ്പാന്റും ബനിയനും ഇട്ട് പാന്ട്രിയില്‍, ഒറ്റ നില്‍പ്പു നില്‍ക്കുന്നുണ്ട്.ഇതിന്റെ കൂട സ്നേഹത്തിന്റെ പേരില്‍, 5 തേങ്ങയുടെ പാലും കൈകൊണ്ട്‘പുഴിഞ്ഞു’ കൊടുത്തുകൊണ്ടേയിരുന്നു . കഷ്ടം ഇവിടെയും ഗതി ഇതുതന്നെ.അവിടെ ഉള്ള സകല പെണ്ണുങ്ങളുടെയും മനസ്സും കൊണ്ടാണ്, ‘അങ്ങോരന്നു‘ വീട്ടില്‍ പോയത്,സ്വന്തം ഭാര്യക്കു പോലും ഇത്ര ബഹുമാനം ഉണ്ടായിക്കാണില്ല ഒരിക്കലും, സത്യം.
,അതിനു പുള്ളിക്കാരി,നല്ല പാചകക്കാരായ, കൊച്ചനിതയെയും,ലാലിയെയും, മിനിയും, മറ്റും പലരെയും ആയി ഒരു 15 പേരെ കൂട്ടുചേര്‍ത്തിരിക്കും,ആദ്യം തന്നെ.അനിതയുടെ സ്വന്തം കയ്യാല്‍,തിരഞ്ഞു പെറുക്കി വാങ്ങിയ പച്ചക്കറിയുടെ കൂടകളുമായി തലേന്നു തന്ന,നേരത്തെ നിശ്ചയിച്ചുറച്ച,അല്‍ ആന്റ്ലസ് കോംബൌണ്ടിന്റെ ഉമ്മച്ചായന്റെ ഗേറ്റു കടന്നെത്തിയിരിക്കും, കൃത്യസമയത്തു തന്നെ, പുള്ളിക്കാരി. രാത്രി 2 മണിയോടെ തുടങ്ങുന്ന അരിയലും നുറുക്കലും മറ്റും,വെളുപ്പിനു 4,5 മണിയോടെ തീരുന്നു.ഇതിനിടെ ഈ അരിയലിന്റെ ഇടയില്‍,നാട്ടിലും വീട്ടിലും ഉള്ള സകല വക വിശേഷങ്ങളും,അശേഷങ്ങളും പറഞ്ഞു ചിരിച്ച് ഈ രാത്രി ഉറങ്ങിയിട്ടില്ല എന്ന കാര്യം തന്നെ ആരും ആലോചിക്കാറെയില്ല. കട്ടന്‍ കാപ്പിയിടാനും,കാലിച്ചായക്കുമായി, വീട്ടുടമസ്തയായ ആനിമ്മാമ്മയെ പ്രത്യേകം തന്നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. പാത്രം കഴുകിമാറ്റാനായി സ്വന്താമായി ഉത്തരവാദിത്വം ഏറ്റുവാങ്ങിയ, വീട്ടില്‍ നല്ല ‘പ്രാക്ടീസുള്ള‘ ഒരു ചേട്ടന്‍ മുറിപ്പാന്റും ബനിയനും ഇട്ട് പാന്ട്രിയില്‍, ഒറ്റ നില്‍പ്പു നില്‍ക്കുന്നുണ്ട്.ഇതിന്റെ കൂട സ്നേഹത്തിന്റെ പേരില്‍, 5 തേങ്ങയുടെ പാലും കൈകൊണ്ട്‘പുഴിഞ്ഞു’ കൊടുത്തുകൊണ്ടേയിരുന്നു . കഷ്ടം ഇവിടെയും ഗതി ഇതുതന്നെ.അവിടെ ഉള്ള സകല പെണ്ണുങ്ങളുടെയും മനസ്സും കൊണ്ടാണ്, ‘അങ്ങോരന്നു‘ വീട്ടില്‍ പോയത്,സ്വന്തം ഭാര്യക്കു പോലും ഇത്ര ബഹുമാനം ഉണ്ടായിക്കാണില്ല ഒരിക്കലും, സത്യം. സാമ്പാറും രസവും എന്റെ വകയാണ്,എന്റെ തമിഴത്തി ജോലിക്കാരി നൂറയാണുണ്ടാക്കുന്നതെങ്കിലും ഉത്തര
വാദിത്വം എന്റെയാണ്.അതു രാവിലെ തന്നെ എത്തിച്ചു,അതും 150 പേര്‍ക്ക് കണക്കാക്കി ഉണ്ടാക്കുന്നതാണ്.വലിയ ചോറു നിറച്ച ചെമ്പുകള്‍ എത്തുകയായി അനിതയുടെ വീട്ടില്‍ നിന്ന് ഏതാണ്ട് 7 മണീയോടേ.......മക്കളും അച്ഛനും കൂടിയുള്ള സംരംഭം.വലിയ പൂജകളും മറ്റും നടത്തുന്ന അനിതയുടെ വീട്ടില്‍ ചെമ്പുചെരുവങ്ങള്‍ ധാരാളം.അവിടുത്തെ ചെമ്പില്‍ത്തന്നെയുണ്ടാക്കി കൊണ്ടുവരുന്നതാണെളുപ്പം. അതിനായി ഒരിക്കല്‍പ്പോലും ,ബുദ്ധിമുട്ടോ ഒരു മുഷിച്ചിലോ പറയാതെ, സ്വമനസ്സാലെ ഏറ്റെടുക്കുന്ന അനിത,എല്ലാ വര്‍ഷത്തെയും ആഘോഷങ്ങളുടെയും ഒഴിച്ചുകൂടാന്നാവാത്ത ഒരു കണ്ണിയാണ്.
വാദിത്വം എന്റെയാണ്.അതു രാവിലെ തന്നെ എത്തിച്ചു,അതും 150 പേര്‍ക്ക് കണക്കാക്കി ഉണ്ടാക്കുന്നതാണ്.വലിയ ചോറു നിറച്ച ചെമ്പുകള്‍ എത്തുകയായി അനിതയുടെ വീട്ടില്‍ നിന്ന് ഏതാണ്ട് 7 മണീയോടേ.......മക്കളും അച്ഛനും കൂടിയുള്ള സംരംഭം.വലിയ പൂജകളും മറ്റും നടത്തുന്ന അനിതയുടെ വീട്ടില്‍ ചെമ്പുചെരുവങ്ങള്‍ ധാരാളം.അവിടുത്തെ ചെമ്പില്‍ത്തന്നെയുണ്ടാക്കി കൊണ്ടുവരുന്നതാണെളുപ്പം. അതിനായി ഒരിക്കല്‍പ്പോലും ,ബുദ്ധിമുട്ടോ ഒരു മുഷിച്ചിലോ പറയാതെ, സ്വമനസ്സാലെ ഏറ്റെടുക്കുന്ന അനിത,എല്ലാ വര്‍ഷത്തെയും ആഘോഷങ്ങളുടെയും ഒഴിച്ചുകൂടാന്നാവാത്ത ഒരു കണ്ണിയാണ്.രാവിലെ 6 മണിമുതല്‍ ജയകൃഷ്ണന്‍,സുനില്‍,പ്രതീഷ്,പവീത്രേട്ടന്‍ എന്നിവരുടെ സാങ്കേതിക സഹായികളുടെ കൂട്ടം എത്തിക്കഴിയും, കസേര മേശ, വിളമ്പു സംഘത്തിന്റെ കാര്യങ്ങള്‍....പിന്നെ ഇതിന്റെ ഒക്കെ സങ്കാടകരും, കുട്ടിനേതാക്കളൂം,സിനിമാതാര പരിവേഷമുള്ള ജയന്‍സ്റ്റൈല്‍ ‘ചെറിയാന്‍’, എന്താ ഇവിടെയൊന്നും ആയില്ലെഏ?????,എന്താാാ ഒരു താമസം മം മം???10 മണിയോടെ കുറിയാക്കോസിന്റെയും സംഘത്തിന്റെയും കലാസാസ്ക്കാരിക പരിപാടികള്‍ക്ക് തുടക്കമായി ഈശ്വരപ്രാര്‍ത്ഥനയോടേ,,,,‘ദൈവംതമ്പുരാനെ ഈ ഓണം എങ്കിലും കോളേജിലെപ്പോലെ അടിവെക്കാതെ, സാമ്പാറു മറിയാതെ,പപ്പടം പൊടിയാതെ, ചോറു വളിച്ചു പോകാതെ,ആരുടെയും മുണ്ടൂരിപ്പോകാതെ,സമാധാനമയി കഴിഞ്ഞു കിട്ടണേ എന്റെ മഹാബലി അപ്പനെ!!!. ‘പാടുന്നതു പ്രാര്‍ത്ഥനയാണെങ്കിലും കുറിയാക്കോസിന്റെ മനസ്സില്‍ക്കൂടെ ഈ പ്രാര്‍ത്ഥനയായിരിക്കാം കടന്നുപോയത്.
ഓണപ്പൂക്കളങ്ങളുടെ മത്സരാര്‍ത്ഥികള്‍ രാവിലെതന്നെ എത്തിയിരിക്കും, 9 മണിയോടെ അവരുടെ പൂക്കളങ്ങള്‍ തയ്യാറക്കി,വേഷം മാറാനായി വീടുകളിലേക്കു മടങ്ങുന്നു. ഓണാഘോഷത്തില്‍ എത്തുന്ന കുഞ്ഞൂകിട്ടി ആബാലവൃദ്ധം, എല്ലാവര്‍ക്കും തന്നെ പൂക്കളങ്ങള്‍ക്കൂ മാര്‍ക്കിടാനയുള്ള ചിറ്റുകള്‍ നല്‍കുന്നു. അതിന്റെ കണക്കുകൂട്ടാനായീ ഒരു മൂവര്‍സംഘത്തിന്റെ തിരോധാനത്തൊടെ പ്രാര്‍ത്ഥനയും പരിപാടികളുടെ തുടക്കവുമായി നമ്മുടെ മഹാബലിയോടുള്ള അഭ്യര്‍ത്ഥ്യന.തിരുവാതിര,കോല്‍കളി,പുലികളി,കുട്ടികളുടെ മാഹാബലി റ്റാബ്ലോ എന്നിവയെല്ലാം തന്നെ ഉണ്ടാവും.
കലാശക്കളിയായി ഒരുഗ്രന്‍ സദ്ദ്യയും, 21 കൂട്ടം കൂട്ടിയുള്ള സദ്യ. ആദ്യ പന്തിയില്‍ കുട്ടികളും കൂട്ടത്തില്‍ സീനിയര്‍ ആയിട്ടുള്ളവരും, ഗോദറേജ് കളറിന്റെ മറവില്‍ ഉള്ള ചില്‍ സുന്ദരന്മാരും സുന്ദരികളും,പിന്നെ വിശപ്പു സഹിക്കാന്‍ വയ്യാത്ത,ചിലരും. വിളമ്പാനായി ഒരു സ്പെഷ്യല്‍ ആള്‍ക്കാരു തന്നെയുണ്ട്.....അതിനു മാത്രം
എല്ലാ വര്‍ഷവും മാറ്റാം വരാറില്ല. കലവറയുടെ താക്കോലെന്നും അനിതയുടെ കയ്യില്‍ തന്നെ. എവിടെ തുടങ്ങണം അരൂ തുടങ്ങണം ഇതെല്ലാം ഒരറ്റത്തു നിന്നു അനിത തന്നെ, നിരീക്ഷിക്കുന്നു. പീന്നെ എല്ലാവര്‍ക്കുമായി ഒരു കാരണവരും.... വിളമ്പുകാര്‍ക്കും കലവറക്കാര്‍ക്കുമായി. ബാക്കി വരുന്ന കറികളെല്ലാം തന്നെ, ഭാഗം വെച്ച് എല്ലാവരൂം തന്നെ വീടുകളിലെക്ക് കൊണ്ടു പോകുന്നു. അതോടെ അടുത്ത ഒരു ആഘോഷം വരെ വീണ്ടും ഒരു കാത്തിരിപ്പ്.
എല്ലാ വര്‍ഷവും മാറ്റാം വരാറില്ല. കലവറയുടെ താക്കോലെന്നും അനിതയുടെ കയ്യില്‍ തന്നെ. എവിടെ തുടങ്ങണം അരൂ തുടങ്ങണം ഇതെല്ലാം ഒരറ്റത്തു നിന്നു അനിത തന്നെ, നിരീക്ഷിക്കുന്നു. പീന്നെ എല്ലാവര്‍ക്കുമായി ഒരു കാരണവരും.... വിളമ്പുകാര്‍ക്കും കലവറക്കാര്‍ക്കുമായി. ബാക്കി വരുന്ന കറികളെല്ലാം തന്നെ, ഭാഗം വെച്ച് എല്ലാവരൂം തന്നെ വീടുകളിലെക്ക് കൊണ്ടു പോകുന്നു. അതോടെ അടുത്ത ഒരു ആഘോഷം വരെ വീണ്ടും ഒരു കാത്തിരിപ്പ്. 









24 അഭിപ്രായങ്ങള്‍:
ആര്‍ക്കോ വേണ്ടി എഴുതിത്തുടങ്ങി...
ഒരു തീരാത്ത ആഘോഷം പോലെ മറ്റൊരു ഓണം...
This post is being listed please categorize this post
www.keralainside.net
എന്റെ കോട്ടയംകാരീ,
എന്താ ഈ വിശേഷം പറയാന്‍
ഇത്ര വൈകിയത്?
ശരിയാണ്, തീരുന്നില്ല ഈ ആഘോഷം.
ലതി.....വാക്കുകള്‍ക്കും വായനക്കും നന്ദി, താമസിച്ചതു വേണോ വേണ്ടയോ എന്ന ചിന്ത, ഒരൂ തീരുമാനത്തിലെത്തിയില്ല, എങ്കിലും ഓര്‍മ്മക്കുറിപ്പല്ലെ,ഒരോര്‍മ്മയായി കിടക്കട്ടെ....
ഓണം ഇപ്പോളാണോ എത്തിയത് എന്ന സംശയത്തോടെയാ വായിച്ചു തുടങ്ങീത്.നമുക്കൊക്കെ എന്നും ഓണം അല്ലേ ല്ലേ.നാട്ടില്‍ നിന്നു വിട്ടു നിന്നിട്ടും ഈ ഓര്‍മകള്‍ മറക്കാതിരിക്കാനുള്ള നല്ല മനസ്സ് ഉണ്ടല്ലോ.അതു തന്നെയല്ലേ ഭാഗ്യം .
എനിക്ക് ഇപ്പോള്‍ ഓണം ആഘോഷിക്കാന്‍ തോന്നണു.
നന്നായി കേട്ടോ..
കൊച്ചേ, ഓണത്തിന്റെ കാര്യം
പറഞ്ഞിരിക്കുന്നെ ഒള്ളോ..
ഓണം അടിച്ചുപൊളിച്ചു ല്ലേ?
താമസിച്ചുന്ന് ഞാന്‍ പറയില്ല
ഇത്തിരി നേരത്ത് ആണല്ലേ?
ഇവിടേ ക്രിസ്മസ്സ് !
ഡെകറേഷന്‍ തുടങ്ങി
എല്ലായിടവും കച്ചവടം തകര്‍ക്കുന്നു
വീടികലുടെ മുന്നില്‍ ലൈറ്റുകള്‍ ഇട്ടു തുടങ്ങി..
ഓണപ്പൂവേ, ഇനി ‘ജിങ്കിള്‍ ബെല്‍സ്’ പാടാന്‍ കൂടുന്നോ?....
നന്ദി മാണിക്യം.....താമസിച്ചെങ്കിലും ഓര്‍മ്മകള്‍ എന്നൂം ഒരു പോലെ അല്ലെ.......
സപ്ന പറഞ്ഞതു ശരിയാണു.മറുനാട്ടിലെ ഓണത്തിനു തീവ്രത കൂടും.അവിടെ മലയാളി മാത്രമേ ഉള്ളൂ...ജാതിയും മതവുമില്ല.കൂട്ടായമയുടെ വല്ലാത്ത ഒരു വികാരം നമുക്കവിടെ കാണാം.കേരളത്തെക്കുറിച്ചു ഏറ്റവും ഗൃഹാതുരത്വം വച്ചു പുലർത്തുന്നതും മറുനാടൻ മലയാളികൾ തന്നെ.നാടു വിടുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്ന കേരളത്തെ അവരെന്നും താലോലിയ്ക്കുന്നു.പുതിയ നാട്ടിലും നല്ല്ല ആഘോഷ പരിപാടികൾ ഉണ്ടാവും എന്നു ഞാൻ കരുതുന്നു...എന്നാലും നാട്ടിലെത്തിയുള്ള ഓണതിനു ഒരു പ്രത്യേക ഭംഗി ഉണ്ട്.ഒരു പാട്ടില്ലേ..
"ഈ മറുനാട്ടിൽ തുമ്പികളില്ല
ഈ മരുഭൂവിൽ പൂവുകളില്ല..
ഏറെയകന്ന നിലാവൊളി പോലെ
ഓടിയെത്തും ഓർമ്മകളിൽ...
എൻമനതാരിലെ പോന്നോണം..."
വീണ്ടും ആ സ്മൃതികൾ സമ്മാനിച്ചതിനു നന്ദി.
നന്ദി സുനില്‍.....ഉള്ളപ്പോള്‍ ഉള്ളതിന്റെ വിലയറിയില്ല, ഇല്ലാതാകുമ്പോള്‍ അന്വേഷിക്കും
അങ്ങനെയെന്കിലും ആഘോഷിക്കുന്നുണ്ടല്ലോ :)
നന്ദി മേരിക്കുട്ടി
ഇതു വായിച്ചിട്ട് എനിക്കു ഒരു മോഹ ഭംഗം തോന്നുന്നു.കേരളനാട്ടില്‍ ജീവിക്കുന ഞങ്ങളൊക്കെ ഓണം ഒന്നും ആഘോഷിക്കുന്നില്ലല്ലോ എന്ന്....ഒക്കെ ഒരു ഓണസദ്യയിലും പിന്നെ ടിവിയിലെ പരിപാടികളിലും ഒതുങ്ങും..സ്വപ്നയും സുനിലും പറഞ്ഞപോലെ മറുനാട്ടില്‍ ആയിരിക്കുമ്പോഴാണ് ജന്മനാടിന്റെ ഓര്‍മ്മകള്‍ സജീവമാകുക..
ദാ ക്രിസ്മസ് എത്തി..ആശംസകള്‍..
മിഴീവിളക്കെ നന്ദി.....നഷ്ടപ്പെടുമ്പോഴെ നാം ഏതിന്റെയും വില അറിയുകയുള്ളു. ഞങ്ങള്‍ പ്രവാസികള്‍ക്ക് പറ്റുന്നത് അതാണ്. മറക്കാതിരിക്കാന്‍,സങ്കടം തീര്‍ക്കാന്‍ എല്ലാം തികഞ്ഞ ഒരു ആഘോഷം നടത്തും
അതെ...ഈ ഓണാഘോഷത്തിന്റെ പ്രത്യേകത നമ്മളെപ്പോലെ പ്രവാസികള്‍ക്ക് മാത്രേ മനസ്സിലാവൂ..
എനിക്കിഷ്ടപ്പെട്ടു ഈ പോസ്റ്റ്.
നന്ദി സ്മിത.....
ഓണക്കാലം കഴിഞ്ഞുവെങ്കിലും നിങ്ങളുടെ ഒത്തൊരുമയുടെ വിശേഷങ്ങള്‍ വായിയ്ക്കുമ്പോള്‍ ഒരു സുഖമുണ്ട് ചേച്ചീ.
:)
thanks sree
Person from happening KTYM ,
kindly read
www.manjalyneeyam.blogspot.com
aavi parakkunna.....
amme madangi varoo
Regards Poor-me
പ്രിയ സുഹ്രുത്തെ,
അടുത്ത ഓണം വരും മുമ്പെ "കഴിഞ" ഓണം ആഘോഷിച്ചു തീര്‍ക്കണെ !
ente paavam njaan.......the pravasis like us never gets to end onam and x mas,,,,,,,,its a never ending , festivals,one after the other from sll relition someting comes and this is a reson for us to keep rememebering home.
ചേച്ചീ
:) ...
ചേച്ചീടെ ബ്ലോഗ് വായിക്കാറുണ്ട്... പക്ഷേ സാധാരണ കമന്റ് ഇടാന്‍ സമയം കിട്ടാറില്ല .. നല്ല ബ്ലോഗും എഴുത്തും..
touched my heart.. brought back a flood of memories.. wonderful!
-Jayamol Pratheesh
എന്റെ ജയമോളെ....
ഇങ്ങനെയെങ്കിലും നീ എന്നെ ഒന്നന്വേഷിച്ചല്ലോ...സന്തൊഷം.
മറക്കാന്‍ പറ്റാത്ത നമ്മുടെ ആഘൊഷങ്ങള്‍ ഇന്നും,ഞാനും ബിന്ദുവും കൂടി ഇവിടെ ഇരിന്നു ആലൊചിച്ചു സങ്കടപ്പെടാറുണ്ട്.
Post a Comment