15 April 2006

എന്റെ വൈല്‍ഡ് റോസ് സുന്ദരി


സുഷാ ജോര്‍ജ്ജ്...ദുബായ് എന്ന വിസ്മയ നഗരത്തിലെ ഒരു ‘ബിസിനസ്സ് കണ്സലറ്റന്റ് .സാമൂഹികമായ പല സംരംഭങ്ങളിലും മുന്‍കയ്യെടുക്കാന്‍ വളരെ സമര്‍ത്ഥ .ഈ പായിപ്പാട്ടുകാരിയുടെ സ്വതവേയുള്ള, ദയ, കരുണ, സ്നേഹം എല്ലാം അനുഭവിച്ചറിയുന്നഭര്‍ത്താവ് ജോണ്‍ ,സുഷയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്കുന്നു.ബാംഗ്ളൂര്‍ നഗരത്തിലെ വിദ്യാഭ്യാസം,എല്ലാത്തരക്കാരോടും ഒരേവിധത്തില്‍ പെരുമാറാനുള്ള വ്യക്തിത്വം നേടാന്‍ സുഷയെ സഹായിച്ചിരിക്കാം.എന്തുകൊണ്ടും ഒരു നല്ലമനസ്സിന്റെ ഉടമ.

ഡാഫോഡിത്സ്’ (http://www.daffodilsindesert.com/index.html)എന്ന ഒരു ഗ്രൂപ്പിന്റെ ആവിഷ്ക്കാരത്തില്‍ മുന്‍ കൈയ്യെടുത്തപ്പോള്‍ ,കുറെ നല്ല സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാം എന്നു മത്രമേ കരുതിയുള്ളു. അതൊരു വലിയ യാഹൂ ഗ്രൂപ്പായി വളര്‍ന്നപ്പോള്‍ സന്തോഷം തോന്നി, അതിലേറെ,കൃതാര്‍ഥതയും.‍പതുക്കെ പതുക്കെ , മെംബര്‍മാര്‍ കൂടി.... ദുബായ് വിട്ട് അടുത്ത GCC യിലേക്ക് ,ക്ഷണക്കത്തുകള്‍ പോയി. ഏറ്റം ആദരവോടെ അതില്‍ക്കൂടിതല്‍ സന്തോഷത്തൊടെ, എല്ലവരും, തന്നെ ഗ്രൂപ്പില്‍ ചേര്‍ന്നു. ദുബായിലും,മറ്റു GCC യിലുമുള്ള ഒട്ടുമുക്കാലും, മലയാളികള്‍ ഈ സമൂഹത്തില്‍ മെംബര്‍മാരാണ്.
അങ്ങനെ ഇതാ സുഷയുടെ, ബ്ലൊഗ് http://sushageorge.blogspot.com/

5 comments:

സ്വാര്‍ത്ഥന്‍ said...

ഞാന്‍ അവിടെപ്പോയി നോക്കി സപ്നാ, അവിടെ നിറയെ ഇംഗ്ലീഷാ.
ഈ കാട്ടുറോസിന് മലയാളത്തില്‍ എഴുതിക്കൂടെ!

ഇളംതെന്നല്‍.... said...

ഈ കാട്ടു റോസ് എവിടെ ഒളിച്ചിരിക്കയായിരുന്നു

mydailypassiveincome said...

ഞാന്‍ ഈ കാട്ടുറോസ് കുറെ ദിവസം മുന്‍പ് കണ്ടിരുന്നെങ്കിലും സുഷ ആരേയും അറിയിക്കരുതെന്ന് പറഞ്ഞതിനാല്‍ മിണ്ടാതിരിക്കുകയായിരുന്നു.

സപ്ന പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. വളരെ നല്ലൊരു സുഹൃത്താണ് സുഷ. ഞാ‍ന്‍ സുഷയുടെ ബ്ലോഗിനേപ്പറ്റി മറ്റുള്ളവരെ പറഞ്ഞറിയിക്കാതിരുന്നത് അതുമൂലം ഈ സൌഹൃദം നഷ്ടപ്പെടേണ്ട എന്നു വിചാരിച്ചായിരുന്നു. സപ്നാ, ഇപ്പോഴെങ്കിലും ഈ ബ്ലോഗിനേപ്പറ്റി ബൂലോകരെ അറിയിച്ചതിന് അഭിനന്ദനങ്ങള്‍. പിന്നെ ഇതിന്റെ സെറ്റിംഗ്സ് ശരിയാക്കി പിന്മൊഴിയില്‍ കൊടുക്കാന്‍ ഒന്നു സഹായിക്കൂ. ഞാന്‍ തന്നെ ഇത് സുഷയുടെ പുതിയ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

വല്യമ്മായി said...

ഈ കാ‍ട്ടുപൂവിനെ മലയാളം പഠിപ്പിക്കേണ്ടേ

susha said...

Sapnechi,

Its a real honor for me..Only a person of big heart like you can do this..thanks for everything..Just a worry whether I am worthy of all this..Once more ...thanks..