27 November 2009

ചെറിയ ജീവിതങ്ങൾ,വലിയ മുറിവുകള്‍


രാഴ്ചയായി നാട്ടിലെ വീട്ടി ഗ്യാസ്പൊട്ടിത്തെറിച്ച് 7 വയസ്സുകാരി മക മരിച്ചു എന്നറിയിച്ചു, എന്നിട്ടും നാട്ടി പോകാ അനുവാദം കിട്ടിയത് ഇന്ന്. അതും എംബസ്സിയും മറ്റും ഇടപെട്ട്, പല സംഘടനകളുടെയും ശുപാശക്കു ശേഷം, കണ്ണൂകാരി, ഇന്ന് നാട്ടിലേക്ക് യാത്രയായി. ഒമാനി 6 ഷമായി ജോലിക്കുനിന്നിരുന്ന,തിരുവന്തപുരകാരി സഹായം തേടുന്നു,നാട്ടിലേക്കു തിരികെപ്പോകാ. അറബിയുടെ ആട്ടും തുപ്പും അടിയും, ഉപദ്രവവും സഹിക്കാതെ ര്ക്ഷപെട്ടോടീ എബംസിയി എത്തിച്ചു, ഏതോ റ്റാക്സിക്കാ.ശരീരമാസകളം പൊള്ളലേറ്റും, മുറീഞ്ഞു, ഇഴഞ്ഞു നീങ്ങി ഒരു സ്ത്രീയെ ആരൊക്കെയോ കൂടി സൌദി ഡ്യ എംബസിയി എത്തിച്ചു,പ്ക്ഷെ സ്പോ വരാനൊ, ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനൊ തയ്യാറായില്ല.ഇങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങ ധാരാളം, അറിഞ്ഞും അറിയാതെയും പോകുന്ന, ഇങ്ങയറ്റം പെ വാണിഭത്തിന്റെ ഒരുറ്റം വരെ നീണ്ടെത്തുന്ന കണ്ണിക. ആരുടെയൊക്കെയോ കാരുണ്യത്തി ജീവിതം കരുപ്പിടിപ്പിക്കാ എത്തിച്ചേരുന്നു മണലാരണ്യം.ഇതൊക്കെത്തന്നെ ഒരു വലിയ പ്രസ്നത്തിന്റെ ഒരു കണ്ണിമാത്രെം, അറിഞ്ഞിട്ടു അറിയാതെ പോകുന്ന, അല്ലെങ്കി കണ്ടില്ലെന്നു നടിക്കപ്പെടുന്ന, ചെറിയ ജീവിതങ്ങ.

തിരുവനന്തപുരത്ത് ചെങ്കല്‍ച്ചൂളകളില്ലാതെ,ബസ്സ് സ്റ്റാന്റുകളില്ലാതെ, ട്രെയിന്‍കംമ്പാര്‍ട്ടുമെന്റുകളുമില്ലാതെ,ജീവിക്കാ വേണ്ടി, അന്യന്റെ എച്ചി കഴുകി ജീവിക്കുന്നകദാമ്മഎന്ന ഓമനപ്പേരി അറിയപ്പെടുന്ന വീട്ടുവേലക്കാ ഉണ്ട് ഗള്‍ഫി. വീട്ടുടമസ്ഥ തുടങ്ങി,മക്കള വഴി, ആ വീട്ടിലെ ഡ്രൈവര്‍മാ വരെ കയറി ഇങ്ങുന്ന ശരീരവും പേറി, ശ്വാസം വിടാ ഇടയില്ലാത്ത വീട്ടു പണിയും,പിന്നെ നക്കപ്പീച്ച ആഹാരം,കൂടിയാ 3 മണിക്കു ഉറക്കം!നാട്ടിലുള്ള കുടുംബത്തിനു വേണ്ടി എന്ന ഒറ്റ വാക്കി എല്ലാം ഒതുക്കിക്കെട്ടി ജീവിക്കുന്നാ നമ്മുടെ നാട്ടിലെ സ്ത്രീക.

പണമില്ലായ്മയാണ് എല്ലാ തിന്മകളുടേയും ഉത്ഭവം” -ബര്‍ണാഡ് ഷാ. ഗൾഫ് എന്ന മാസ്മര വലയത്തിൽ കുടുങ്ങി ജീവിതം കരുപ്പിടിപ്പിക്കാനായി ഇറങ്ങുന്നവരുടെ നിരക്കിന് ഇന്നും കുറവും ഇല്ല എന്നുതന്നെ പറയാം.ഒരായിരംറ്റി.വി വാർത്തകളും, പത്രവാർത്ത്കളും, നേരിട്ടു തന്നെ കേട്ടിട്ടുള്ള കദനകഥകളും ഒന്നും തന്നെ ഈആവേശത്തിനൊരു കുറവും വരുത്തിയിട്ടില്ല.ചില ഒറ്റപ്പെട്ട കേസുകള്‍ വെച്ച് പൊതുവെ ഒരു ധാരണയിൽ എത്തുന്നത് ശരിയല്ല.അടിസ്ഥാനപ്രശ്നം വേറെയാണ്,തൊഴിലില്ലായ്മ,പണത്തിന്റെ ആവശ്യ്കത,കുടുംബത്തിന്റെ പ്രാരാബ്ധം, ഇതെല്ലാം വിദേശത്ത് പോയി ജീവിച്ച് ജോലി ചെയ്യുക എന്ന തീരുമാനത്തിലെത്തിച്ചേരുന്നു.

ഒരു മുഖവുര

80% വിസ ഉള്ളാവരിൽ,20% പേർക്ക് പേപ്പറുകൾ ഇല്ലത്തവരുമാണ്,ബാക്കി 20% മാത്രം നേരായ വഴിയിൽ വന്ന് ഇവിടെ അല്ലലില്ലാതെ കഴിയുന്നു.എംബസിയുടെ കാര്യം ഇനിമുതൽ കര്‍ക്കശമാണ്. പക്ഷെ ഇന്നെ വരെയുള്ളവരുടെ കാര്യത്തിൽ ഒരു പോക്കുവരവോ,കണക്കോ ഇല്ല.നിയമപരമായി നമ്മൾ പോകുമ്പോൾ എല്ലാം തന്നെ പ്രശ്നങ്ങൾ ആണ്.നല്ല രീതിയിൽ വരുന്ന സ്ത്രീകൾക്കുമാത്രം ഇതു ബാധിക്കയുള്ളു.സ്ത്രീകൾ വിചാരിച്ചാൽ തിരികെ നാട്ടിൽ എത്തിച്ചേരാം എന്നൊരു ഭാഗം കൂടിയുണ്ട്.വയനാട്ടിൽ നിന്നുള്ള ഒരു ഏജെന്റിന്റെ കൂടെ ദുബായിലീക്കു പോകാനുള്ള കരാറുണ്ടാക്കി, പെൺവാണിഭം ആണെന്നറിഞ്ഞു-കൊണ്ടുതന്നെയാണ്,ഗൾഫിൽ പോകാൻ തീരുമാനിച്ചത് എന്നാണ് സുശീലപറയുന്നത്.

നാട്ടിലെ കൂലിപ്പണിക്കെന്ന പോലെ മണിക്കുറു കണക്കിനു പേശി വാങ്ങാന്‍ ഇവർ ഒരു ധക്ഷ്യണ്യവും കാണിക്കാറില്ല.എന്നിട്ടും,അതേ പോലെ ഇവരെ ജോലിക്കാരികൾ കളിപ്പിച്ചു പോകുന്നവരും, മോഷണം നടത്തുന്നവരും ധാരാളമാണ്.ശരീരക്ഷീണം,അസുഖം,എന്നി നമ്പറുകൾ അടിച്ച്, ഗള്‍ഫ് കണ്ട് മടങ്ങാൻ വരുന്നവരാണ് ഇവരിൽ ചില സ്റ്തീകൾ.3മാസം കൂടുമ്പോൾ പോലും നാട്ടിലേക്ക് കാശയക്കനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ്, മിക്കവരും.ഒരു വർഷം പോലും ആകാതെ നാട്ടിലേക്കു പോകേണ്ടി വന്നൽ, പ്രാരാബ്ധത്തിന്റെ പേരും പറഞ്ഞ്, Rs.35000/-വരെ കടം മേടിച്ചിട്ട് നാട്ടില്‍ പോകുന്നവരുണ്ട്,എന്നെങ്കിലും നമ്മൾ തന്നെ, ഇവരെ നാട്ടില്‍ നിന്നു കൊണ്ടുവരും എന്ന ഊഹത്തിൾ ആണ് ഇതൊക്കെ.

ഒരു ഹൌസ് വൈഫിന്റെ വിമര്‍ശനം.

ഇതിനൊക്കെ ഒരു മറുവശം കൂടിയൊക്കെയുണ്ട്. വീടുകളിൽ നില്‍ക്കുമ്പോൾ ഇവർ കത്തിച്ചും പൊട്ടിച്ചും കളയുന്ന സാധനങ്ങള്‍ക്കു കണക്കില്ല.മിക്സി,പാത്രങ്ങൾ എന്നു വേണ്ട,നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്.ഇതിനൊക്കെ ആരാണുത്തരവാദി? എന്നാൽ ഇതിനൊക്കെ പുറമെ,ജോലിചെയ്യുന്ന വീടുകളിൾ ഇവർ കാട്ടിക്കൂട്ടുന്ന ദുരിതങ്ങളും മറ്റു അറിയാതെ പോകുന്നു എന്ന മറുവശം കൂടിയുണ്ട് .

സർക്കാരിന്റെ നിലാപാട്

ഗൾഫിൽ എന്നല്ല,ഇൻഡ്യയിൽ നിന്നു വീട്ടുജോലിക്കായി പോകുന്ന എല്ലാ സ്ത്രീകളുടെ കാര്യം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവിടെയെത്തുന്ന ഒട്ടുമിക്ക ജോലിക്കാരികള്‍ക്ക്,എംബസിയും മറ്റും നല്‍കുന്ന നിയമപരമായ സഹായം കൊണ്ട് ആര്‍ക്കാണ് പ്രയോജനം?അല്ലെങ്കിൽ എംബസികൾ എന്തു സഹായം ആണ് സ്ത്രീകൾക്ക് നൽകുന്നത്? ഒന്നും തന്നെയില്ല എന്നു തീർത്തും പറയാവുന്ന് ഒരു സാഹ്ചര്യത്തിലേക്ക് എത്തി നിൽക്കുകയാണ് നാം.പ്രത്യേകിച്ച് മന്ത്രിമാരും മറ്റും വന്ന് ഉണ്ടക്കിയ പുതിയ നിയമ സംഹിതകൾ ഒക്കെത്തന്നെ ഇവരെയൊക്കെ രക്ഷിക്കാനും സംരക്ഷിക്കാനു മാണെന്നാണ് വെപ്പ്.നാട്ടിൽ നിന്നും വരുന്ന മന്ത്രിമാരേയും എമ്മെല്ലേമാരേയും എഴുന്നെള്ളിച്ചു, തീറ്റിച്ചു,പടമെടുത്തു,നടക്കുന്നതിനിടയിൽ പ്രശ്നപരിഹാരങ്ങൾ അല്ലെങ്കിൽ അവയെ സംബ്ന്ധിക്കുന്ന സംസാരങ്ങളും, പരാതിക്കാരെ കാണുക എന്നിവ,പരാതിക്കലസുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

സാധാരണക്കാരായ മനുഷ്യാരുടെ സാമാന്യബോധത്തിനതീതമായ കുതിരപ്പന്തയങ്ങൾപോലെയാണ്. പല സര്‍ക്കാർവക പരിപാടികളും,ഒത്താലൊത്തു പോയാൽ പോയി.വിദേശത്ത് എത്തിച്ചേരുന്ന ഇന്ത്യക്കാരായ പണക്കാര്‍ക്ക് പല പദവികളും അവാര്‍ഡുകളും കൊടുത്തോളൂ‘,എന്നു കരുതി വിദേശത്തു ഇത്തരം ജോലിചെയ്യുന്ന, ഇന്ത്യക്കാരായ് പാവപ്പെട്ടവരുടെ മുഖത്ത് തുപ്പണമെന്നില്ലല്ലോ! അവരൊഴുക്കിയ വിയര്‍പ്പിന്റെ നീരിൽ ഒരു നാലഞ്ച് മന്ത്രിമാരുടെ വീടുകളെങ്കിലും മുങ്ങിപ്പോവും. പാവപ്പെട്ടവരായ,പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കു നേരെ സര്‍‍ക്കാർ കണ്ണടക്കുന്നാ ഒരു സമീപനം ആണ് ഇന്നും നിലനിൽക്കുന്നത്.പിന്നെ അത്യാസന്നാനിലയിൽ എത്തിച്ചേരുന്ന ഏതെങ്കിലും ഒരു ജോലിക്കാരിയെ എംബസിക്കു കൈമാറിയാൽ, പേരും പറ്ഞ്ഞ് ഒരാഴ്ചത്തേക്ക് റ്റി വി ചാനലുകാർ വഴി,മന്ത്രിമാർ നടത്തുന്ന അശ്രാന്ത പരിശ്ര്മങ്ങളുടെ ഒരു എഴുന്നെള്ളിപ്പും ഘോഷയാത്രയും. സർക്കാരിന്റെ വക ചിലവിനുള്ള കാശും നഷ്ടപരിഹാരവും, മന്ത്രിയുടെ കോളിനോസ് പുഞ്ചിരിയോടേ നൽകപ്പെടുന്നു.

ഒരു ഹൌസ്മെയിഡിന്റെ തിരച്ചിൽ

ജോലിക്കുടുതലും കുഞ്ഞുങ്ങളുടെ വളരെ നാളത്തെ കരച്ചിലും, ബേബി സിറ്ററുടെ അടുത്തു നിന്നു, കൊണ്ടുവരുന്ന വിട്ടുമാറാത്ത പനിയും ചുമയും, പല കുടുംബങ്ങളേയും,”housemaid" എന്ന പരിഹാരത്തിൽ എത്തിച്ചേരാൻ നിര്‍ബന്ധിതരാക്കുന്നു. നാട്ടിൽ ഒരു ഫോൺ വിളിയുടെ ഭാഗമായി,അമ്മയോ അമ്മായിയമ്മയൊ ഒരു പരിചയക്കാരിയെ തപ്പിയെടുക്കുന്നു. അവളെയും കൂട്ടി അമ്മയിയപ്പന്‍ ബോംബെക്ക് വണ്ടി കയറുന്നു.വളര നാളത്ത അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകിട്ടുന്ന ഏജന്റു പറഞ്ഞ അഡ്രസ്സിൽ എത്തിക്കൂന്നു. രണ്ടു ദിവസത്ത മെഡിക്കൽ ടെസ്റ്റുകള്‍ക്കു ശേഷം ദയനീയമായി പരാജയപ്പെട്ട നാട്ടുകാരിയെയും കൂട്ടി അമ്മയിഅപ്പൻ തിരികെ നാട്ടിലേക്ക്.കൂടെ മൂന്നു ദിവസം പാവത്തിന് ആരോഗ്യത്തെയും ഗള്‍ഫ് നാടുകളിലെ കൃത്യനിഷ്ടമായ ജോലികളെപ്പറ്റിയും, മൂന്നു ദിവസത്തെ ജോലിക്കാരിയുടെ കത്തി.

അടുത്താ പരീക്ഷണം

അത്യുത്സാഹിയായ ഒരു ഏജന്റ് മുഖേന നമ്മൾ കുറെ അധികം പേരെ,അവരുടെ വിഷയവിവരട്ടിക പാസ്പ്പോർട്ട് കോപ്പികൾ എന്നിവ അടക്കം നമ്മുടെ മുന്നിലെത്തുന്നു. കണ്ടുമുട്ടുന്നു,പരിചയപ്പെടുന്നു,ഇവരിൽ നമ്മുക്ക് ഇഷ്ടപ്പെടുന്നവരുടെ,മെഡിക്കൽ ശരിയാകണം എന്നില്ല.പിന്നെ നമ്മുടെ അടുത്ത വീട്ടിലെയോ പരിചയത്തിലോ ഉള്ള ആരുടെടെയെങ്കിലും, മെഡിക്കൽ ഒരിക്കലും ഈ ഏജന്റ്മാരുടെ അടുത്ത് ‘approve' ആകുകയില്ല. അതിനു പകരമായിട്ടാണ് യാതൊരു പരിചയവും ഇല്ലാത്ത ഏതൊ ഒരു നാട്ടുകാരിയെ നമ്മുടെ വീട്ടിൽ കുട്ടികളെ നോക്കാനും വീടു സംരക്ഷിക്കാനുമായി നാം ‘approve'ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതു കൊള്ളാവുന്ന ഒരുത്തിയായാൽ നമ്മുടെയും കുഞ്ഞുങ്ങളുടെയും മുന്‍ജന്മസുകൃതം,അല്ലെങ്കിൽ അതുങ്ങളുടെ കാര്യം കട്ടപ്പൊഹ’.

അങ്ങനെ ഒരുവാസന്തിനമ്മുടെ വീട്ടിൽ എത്തിച്ചേരുന്നു.എയര്‍പ്പോര്‍ട്ടിൽ വെച്ച് മാത്രം ആദ്യമായി,സ്വന്തം കാശുമുടക്കി (ഏതാണ്ട് 6000 ദിഹ്റാം) കൊണ്ടുവന്ന ജോലിക്കാരികളെ കണ്ടുമുട്ടുന്ന, ഭാഗ്യവാന്മാരും ഇല്ലാതില്ല. ഒന്നു ‘climetize‘ ചെയ്യാന്‍ രണ്ടു ദിവസം, ചൂട്,ആവി, പരവേശം.നാട്ടിൽ നിന്നു വന്നു കഴിഞ്ഞുള്ള ‘adjustment time‘ കഴിഞ്ഞു കഴിയുമ്പോൾ വീട്ടുകാരെ 'miss' ചെയ്യുന്ന ഒരു ഭാഗം തുടങ്ങുന്നു.അടച്ചു മൂടി ഫ്ലാറ്റിൽ, മനുഷ്യസഹവാസം ഇല്ലാതെ പകൽ മുഴുവൻ ഇരിക്കുന്നതിന്റെ ‘depression'.ഇതും കഴിയുമ്പോൾ ഇതൊക്കെ ആലോചിച്ചു കൂട്ടിയതിന്റെ ‘headache'.പിന്നെ ജോലി എപ്പോൾ ചെയ്യും?ഇതിനൊക്കെ ഒരു മറുവശം കൂടിയുണ്ട്,അതുംകൂടി ഇതിന്റെ കൂടെ പറയട്ടെ!മിക്സി, പ്ലേറ്റുകൾ എന്നിങ്ങനെ ഒരൊ ദിവസവും പൊട്ടിച്ചും, കത്തിച്ചും ചീത്തയാക്കുന്നതിനു ഒരു കണക്കും കാര്യങ്ങളും ഇല്ല.ഇതിനൊക്കെ ആര് ഉത്തരവാദി? വിസ, താമസിക്കനുള്ള സ്ഥലം കൊടുത്തു എന്ന ഒരൊറ്റ ഉത്തരവാദിത്വത്തിന്റെ,പേരിൽ വീട്ടു ജോലികൾ എല്ലാം തന്നെ ചെയ്യും.

ഹൌസ്മെയ്ഡ് എന്ന വാക്കിന്റെ ദുരുപയോഗം

ഇന്ന് ഗൾഫ് നാടുകളിൽ നടക്കുന്ന ഒട്ടുമുക്കാലും പെൺ വാണിഭത്തിന്റെ ഏതെങ്കിലും ഒരറ്റം ചെന്നെത്തുന്നത്,ഒരു 10 ഹൌസ്മെയ്ഡ് വിസ തരപ്പെടുത്തിയ ഏതെങ്കിലും ഒരു ഏജെറ്റിന്റെ അടുത്തയിരിക്കും. 10 സ്ത്രികളെ ഒരുമിച്ച് ഗൾഫിൽ എത്തിച്ചാൽ 1 വർഷം കൊണ്ട് നല്ല ലാഭം കൊയ്യുന്ന ചേട്ട്ന്മാർ ധാരാളം.ബോബെ,ചെന്നായ്,കോൽക്കത്ത,കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഏജന്റ്മാർ വഴി എത്തുന്ന സ്ത്രീകളുടെ എണ്ണം ഏറേയാണ്.

ഹൌസ് മെയ്ഡിന്റെ വിസ്താരം

വയനാട്ടിൽ നിന്നുള്ള ഒരു ഏജെന്റിന്റെ കൂടെ വിശ്വസിച്ച് ബോബെയിലോ,മദ്രാസിലോ എത്തുന്ന ഒരോ സ്ത്രീകൾക്കും,ഭാഗ്യം ഉണ്ടായാൽ ഒരു നല്ല വീട്ടുകാരുടെ കൂടെ എത്തിച്ചേരാം.ദുബായിലും, ഒട്ടു മിക്ക ഗൾഫ് നാടുകളിലും പെൺവാണഭത്തിന്റെ വിവരങ്ങളും മറ്റും അറിഞ്ഞോണ്ടു തന്നെ ഈ ജോലിക്ക് ഇറങ്ങിത്തിരിക്കൂന്നവരും ഉണ്ട്. പക്ഷെ ഇവിടെ വന്നു കഴിയുമ്പോൾ സ്വായം മാസസികാവസ്ഥക്കു മാറ്റം വരുത്തി,കുടുംബത്തെ ഓർത്ത്,എന്തും വരട്ടെ എന്നു കരുതി, എല്ല്ലാം സഹിക്കാൻ തയ്യാറാകുന്നവരും ഉണ്ട്. ഏതെങ്കിലും അറബിവീട്ടിൽ ജോലിക്കായി നിൽക്കുന്നവർക്ക് വക കാര്യ്ങ്ങൾ ഒന്നും നടപ്പില്ല.വന്നു കേറുന്ന ദിവസംതന്നെ എയർപ്പോട്ടിൽ സ്പോൺസറുടെ മന്തൂപ്പിന്റെ ഗുണദോഷവും, പിന്നെ ഭാഷ അറിയാതെ നിൽക്കുന്നതിന്റെ അദ്ധാളീപ്പും ഒന്നും വകവെക്കാതെയുള്ള ഉപദേശമാണ് മുറി ഇംഗ്ലീഷിൽ.പിന്നെ വരുന്നത് ഒരു മലയാളി ഡ്രൈവർ കം മംദൂപ്പ് ആണെങ്കിൽ ഭാഗ്യം. പേടിപ്പിക്കാലിന്റെ ആക്കം വളരെ പരിതാപകരമായിരിക്കും.നോക്കിയും കണ്ടും നിന്നാൽ ഞാനും സഹായിക്കാംഎന്നൊരു വാഗ്ദാനവും കൂടിയുണ്ടാകും. വാഗ്ദാന സമ്മതത്തിനു പിന്നീടു വളരെ അധികം പിഴനൽകേണ്ടി വരും.പിന്നെ വീടിന്റെ സ്ഥിതിഗതികളും ഇവിടുത്തെ ആൾക്കാരെപ്പറ്റിയും ഒരു വിവരണം. അക്കൂട്ടത്തിൽ ആരെയൊക്കെനോക്കിയും കണ്ടുംനിൽക്കണം,വീട്ടിലെ കുട്ടികളെയും, ആണുങ്ങളെയും,സ്ത്രീകളും മറ്റും അടങ്ങുന്ന എല്ലാവരെപ്പറ്റിയും.

ഒരു അറബി വീട്ടിലെ തുടക്കം

ചെന്നുകയറി ഒരു പരിചയപ്പെടലിന്റെ മുഹൂർത്തം കഴിഞ്ഞു കഴിഞ്ഞാൽ ഉടൻ തന്നെ ജോലിയും തുടങ്ങും. പെട്ടിയും തുണിയും വെക്കാനുള്ള മുറി ,മറ്റു ഫിലിപ്പീനോ,ശ്രീലങ്കൻ,നേപ്പളീ, ജോലിക്കാർ കാണിച്ചു കൊടുക്കും.അറബിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ചും,ചിലപ്പോൾ ഒരു പോർട്ടോ ക്യാബിൻ മുറിയായിരിക്കും,അല്ലെങ്കിൽ ഒരു കട്ടിലിൽ മറ്റൊരു ജോലിക്കാരിയുടെ കൂടെ സ്ഥലപരിമിതി കാരണം ഷെയർചെയ്യേണ്ടി വരും.ജോലി രാവിലെ 5 മണി മുതൽ രാത്രി 1 മണിവരെയുണ്ടാകും.ആഹാരത്തിനു ഒരു പഞ്ഞവുമില്ല,കഴിക്കാൻ ഇഷ്ടം പോലെയുണ്ട്, അതിനു ഒരു കുറവും ഇല്ലാ.പക്ഷെ വിശ്രമം കമ്മിയായിരിക്കും,ആഹാരം കഴിക്കാനിരിക്കുന്ന സമയം മാത്രം എവിടെയെങ്കിലും ഒന്നിരിക്കാം.കുളിച്ച് കഴിച്ച് രാത്രി 1 മണിയോടെ കിടന്നാൽ,5 മണിക്ക് എഴുനേറ്റേ പറ്റൂ.രാവിലത്തെ ചായ,കാപ്പി,ഓരോ മുറിയുടെ മണിയടി അനുസരിച്ചു,മുറികളിൽ എത്തിക്കണം.ഈദ്,റംസാൻ,എന്നീ വിശേഷദിവസങ്ങാളിൽ പറയുകയും വേണ്ട.ദിവസം മുഴുവനും ജോലിയും തുടക്കലും തൂക്കലും,നാലഞ്ചു കാറും വണ്ടിയും കഴുകിത്തുടക്കണം.വൈകിട്ടു 5 മണിക്കു മുൻപ് നോമ്പു തുറക്കാനുള്ള എല്ലാ വിഭവങ്ങളും ഉണ്ടാക്കണം.പിന്നെ7 മണിക്ക്,എല്ലാ ചേർന്നുള്ള വിഭവസ്മൃദ്ധമായ ഒരു തീന്മേശയായിരിക്കണം.ചിലവീടുകളിലെ സ്ത്രീകൾ നേരത്തെ തന്നെ എന്തൊക്കെ വേണമെന്ന് പറയും. ഈദിന്റെ സമയം എല്ലാ ജോലിക്കാർക്കും സന്തോഷമുള്ള ഒരു സമയമാണ്. ജോലി നടക്കുന്നതിനിടയിൽ കൊണ്ടുക്കൊടുക്കുന്ന ചായുടെയും, അടുക്കളയിൽ വന്നു കഴിച്ചു പോകുന്ന ഭക്ഷണത്തിനിടയിൽ,കാശായും തുണികളായും മറ്റും ധാരാളം സമ്മാനങ്ങൾ വീട്ടുജോലിക്കർക്കു കൊടുക്കണം എന്നുണ്ട്.ഏർപ്പോർട്ടിൽ വെച്ചു ,നമ്മുടെ പ്രാരാബ്ദവും സുരക്ഷയും വാഗ്ദാനം ചെയ്ത ഡ്രൈവറുടെ ഒരിക്കലും തീരാത്ത ഉപദേസവും, കഴുകന്റെ നോട്ടവും ചിലപ്പോൾ ഉപദ്രവങ്ങളും ദിവസംപടി കൂടിക്കൊണ്ടിരിക്കും.നാട്ടിലാണെങ്കിൽ, മുറ്റമടിക്കുന്നതിനിടയിൽ ചൂലിന്റെ കെട്ടൊന്നു മുറിക്കിക്കെട്ടുന്ന ഭാവത്തിൽ ഒന്നു വിരട്ടാം,ഇവിടെ അതും പറ്റില്ലല്ലോ!സഹിച്ചു സഹിച്ചു സഹികെട്ട്,താടിക്കിട്ട് നല്ല തട്ടുവച്ചു കൊടുക്കുന്നവരും, നിവൃത്തികേടുകൊണ്ട് എന്തും ഏതു സഹിക്കുന്നവരും ഇല്ലാതില്ല.

പടി പടിയായ പരിചയം

ഇന്നാത്തെക്കാലത്ത്, ജോലിക്കാരകൾസർവൈവൽഎന്ന തന്ത്രം പഠിച്ചു.ഇന്ന് പഴയകാലം പോയി എന്നുതന്നെ പറയാം.ജീവിക്കാൻ ഒരോ സ്ത്രീയും പഠിച്ചു,വർഷങ്ങളായി കാണുന്ന പത്രവാർത്തകളും,റ്റി.വി യും മറ്റും, സ്വ്യരക്ഷക്കുള്ള വഴി കണ്ടെത്താൻ സഹായക്കുന്നു. ഓരോ നാട്ടിൽ നിന്ന് ഏതെങ്കിലും സ്പോണ്‍സറുടെ വിസയിൽ ഇവിടെയെത്തുന്നവർ,ഒരു അറബി വീട്ടിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ എല്ലാത്തിനും ഒരു ചിട്ടയായി. ഒട്ടു മുക്കാൽ സ്ത്രീകളും അവരവരുടെ കാര്യ്ങ്ങൾ സ്വ്ന്തമായി ത്തന്നെ തീരുമാനിക്കാൻ തുടങ്ങുന്നു. ഇതിനിടെ എവിടെയെങ്കിലും വെച്ച്, ഒരു നാഥനെ കണ്ടെത്തുന്നു, താമസസൌകര്യം അതുവഴി ശരിയായാൽ പിന്നെ ജീവിതം കുശാൽ. ഒറ്റെക്കും പെട്ടെക്കുമായി താമസിക്കുന്ന ഒരു പാപ്പാനെ കിട്ടിയൽ താമസം അവിടെയക്കും,അവരുടെ ജോലികൾ മുഴുവനും ചെയ്ത്,ആഹാരവും പാകം ചെയ്യുന്നു, ഇത് ഒരു വഴി. കുടുംബമായി താമസിക്കുന്നവരുടെ കൂടെയും താമസിച്ച്, അവർ ജോലിക്കു പൊകുന്ന സമയത്ത്, അവരുടെ അനുവാദത്തോടെ മറ്റു രണ്ടു മൂന്നു വീടുകളിൽക്കൂടി ജോലി ചെയ്യുന്നു,ഇത് മറ്റൊരു വഴി.പുറത്തു കടകളിൽ കാണുന്നവരുമായുള്ള സംസാരത്തിനിടെ അല്ലെങ്കിൽ വീട്ടിലെ ഡ്രൈവറുടെ തന്നെ പരിചയക്കാരനെ പരിചയപ്പെടുന്നു.അവർ തമ്മിൽ ഒരു കരാറിലെത്തുന്നു. 5000 ദിഹ്രാം, അല്ലെങ്കിൽ 650 ഒമാനി റിയാലോളം കൊടുത്ത് അറബിയുടെ കയ്യിൽ നിന്നും വിസയും പാസ്പോര്‍ട്ടും സ്വന്തം പേരിലോ അല്ലെങ്കിൽ വിശ്വാസമുള്ള മറ്റാരുടെയെങ്കിലും പേരിലാക്കുന്നു.പക്ഷെ വിസയും പാസ്പോര്‍ട്ടും സ്വന്തം കയ്ക്കലാക്കുന്നു. ഇതിനിടെ ഒരു താ‍മസ സൌകര്യവും എര്‍പ്പാടാക്കും ഇവർ.ഇതും അല്ലെങ്കിൽ മറ്റൊരു പുഷന്റെ കൂടെ boyfriend' എന്ന ചെല്ലപ്പേരോടു കൂടിയ ഒരാളുണ്ടാകും കൂട്ടിന്. ഇതിനിടെ എപ്പൊഴെങ്കിലും നടന്നു പോകുന്നവഴിയിൽ പോലീസ് പിടി കൂടിയാൽ ഒരു ചോദ്യമുണ്ടായാൽ അതിനു തക്കമറുപടി റെഡിമണിയായി വരുംകടയിൽ പോയതാ സാധനം മേടിക്കാൻ“, കൂടെ മടിയില്ലാതെ ലേബര്‍കാര്‍ഡും കാണിക്കും.അത്രതന്നെ. ഇതിൽ കൂടുതൽ അന്വേഷണം ഒന്നും ഇല്ല, ഇവിടുത്തെ പോലീസിന്.

ഒരു പാപ്പാനെ കിട്ടിക്കഴിഞ്ഞാൽ പിന്നെ ജീവിതം സ്വസ്ഥം. പിന്നങ്ങൊട്ടുള്ള കലാകേളികൾ വിവരണാവഹം അല്ല. ജീവിക്കനുള്ള ഒരു വഴി ഉണ്ടാക്കുക എന്ന സഹതാപാർഹമായ വാചക്കസർത്തിലൂടെ ആരെയും വീഴിക്കാൻ പോന്ന ഈ സാമർഥ്യ്ക്കാരി, ഒരു 3,4 വീടുകളിൽ പാർട്ട് റ്റൈം പണീ ഒപ്പിക്കും. പിന്നെ ഒരു മൊബൈൽ ,അതു വഴി സകല വാർത്താവിനിമയവും നടത്തും. മിക്കവാറും മിസ്സ്ഡ് കോളുകളായിരിക്കും.സ്വന്തം വരുമാനവും ചിലപ്പം നിയന്ത്രിക്കണമല്ലൊ! അതിനല്ലെ നമ്മളിവടെ വന്നു കഷ്ടപ്പെടുന്നത്‘, എന്ന ഒരു സെന്റി ഡയലോഗ് കാച്ചും ഇതിന്റെ കൂടെ.നാട്ടിൽ ഒരു വാക്ക് ഇംഗ്ലീഷ് പോലും സംസാരിക്കാത്തവർ, മുറി ഇംഗ്ലീഷും, നല്ല വൃത്തിയായി അറബിയും സംസാരിക്കും.നല്ല സാമർത്ഥ്യത്തോടെ,ഓരോ കാശം മിച്ചം വെച്ച്,നല്ല രീതിയിൽ ജീവിതം കരുപ്പിടിപ്പിക്കുന്നവർ ധാരളമായി ഒമാനിലും,യു,ഇ യിലും കാണാം.വിസ എന്ന വലിയ കടമ്പക്ക്,ഒരു പരിധിവരെ,കടും പിടുത്തങ്ങൾ നടക്കാത്ത രണ്ടു രാജ്യങ്ങളാണീവ.

നിയമത്തിന്റെ വഴി

നിങ്ങൾ നിയമപരമായി വരുമ്പോൾ മാത്രമാണ് പൊതുമാപ്പും നിയമനടപടികളും പോക്കുവരവും ബാദ്ധ്യതയാകുന്നത്.ആർക്കും എപ്പോൾ വേണമെന്നും, എടുത്തുപയോഗിക്കനായിട്ട് ഉണ്ടാക്കിയിരിക്കുന്ന എംബസിയും, സ്പോൺസറും വിസയും ഉള്ളവർക്ക് മാത്രമാണ് ഇവിടെ പ്രശ്നങ്ങളുടെ നൂലാമാലകൾ. ജീവിതം വഴിമുട്ടിനിൽക്കുന്നു എന്നു കരുതുന്ന ഒരു നല്ല ശതമാനം ആൾക്കാരും ഈ നേർവഴി സ്വീകരിക്കറില്ല. സമൂഹത്തിന്റെയും ഗവൺമെന്റിന്റെയും മിഥ്യാബോധം മാത്രമാണിത്.പട്ടിണികൊണ്ട്, നിവൃത്തികേട്, പണത്തിന്റെ കുറവ് മറ്റും അനുഭവിച്ചു മടുത്തു കിടക്കുന്നവരായിരിക്കും ഇതിൽ ഒട്ടുമുക്കാലും സ്ത്രീകൾ.അല്ലങ്കിൽ വന്നധികം തികയാത്തവരും പെട്ടെന്നുള്ള അടച്ചും മൂടിയുമുള്ള ഗൾഫ് ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനവാത്തവരുമായിരിക്കും.മാദ്ധ്യാമങ്ങളിലും റ്റി വിയിലും മറ്റും നാം കാണുന്നാ വസ്തുതകൾ,ഒരു പരിധിവരെമാത്രാമെ സത്യമുള്ളൂ ഇവക്കെല്ലാം ഒരു മറുപുറം കൂടിയുണ്ട്.

പരിഹാരം!എങ്ങനെ? ആര്?എവിടെ?

ഒറ്റക്ക് തടുക്കാൻ കഴിയാത്ത ചില സാഹചര്യങ്ങൾ നേരിടുമ്പോൾ,സഹായത്തിനായി ഗവണ്മെന്റ്, കാര്യാലയങ്ങൾ എന്നിവക്ക് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് പരാതി നൽകാം.പത്രങ്ങളിലും, റ്റീവിയിലും മറ്റ് മീഡിയ വഴിയും,ജനങ്ങളെ കൂടുതൽ ജാഗ്രരൂപർ ആക്കുക്ക എന്നതാണു മറ്റൊരു വഴി.രാജ്യത്തെ എല്ലാ പത്രങ്ങള്‍ക്കും ക്ലിപ്പുകളും,ചിത്രങ്ങളും വിവരങ്ങളുടെ രൂപരേഖ നൽകുക, അതുവഴി 100 10 പേരെയങ്കിലും രക്ഷിക്കാൻ സാധിച്ചാൽ അത്രയെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്യാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യം. അത്രമാത്രം, അതുകഴിഞ്ഞാൽ,വീണ്ടും അതേ പടി കഥകൾ, സ്ത്രീ പീഡനങ്ങൾ, നിയമം കിട്ടാതെ ജയിൽ വാസവും, നൂറു കുറ്റങ്ങളുമായി അടുത്ത ഒരു മന്ത്രിയുടെ വിരുന്നിനായി,റ്റി.വി ചാനലുകാരുടെ Exclusive വാരത്തക്കായി കാത്തിരിക്കുന്ന ജീവിതങ്ങൾ ഏഴുകടലിനപ്പുറം.



9 November 2009

ബ്ലോഗ് ബ്ലോഗ് ബ്ലോഗ്



ബ്ലോഗ് എന്ന പുതിയ സാഹിത്യ പ്രസിദ്ധീകരണം കാരണം മലയാളസാഹിത്യം വളര്‍ന്നോ, മുരടിച്ചോ???


ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, പല ബ്ലോഗിന്റെ പിതാമഹന്മാരും ഇന്നും വിശ്വസിക്കുന്നത്.ആർക്കും ഒരു ഇമെയിൽ ഉണ്ടെങ്കിൽ ബ്ലോഗ് തുടങ്ങാം.അതു മലയാളത്തിൽ വേണം എന്നു നിർബന്ധം ഇല്ല. ഇൻഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകൾ എഴുതാൻ സാദ്ധ്യമാണ്. മലയാളത്തിൽ ബ്ലോഗ് തുടങ്ങിയിട്ടു വർഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തിൽ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം നമ്മുക്ക് ആവശ്യമുള്ള ലേഖനങ്ങൾ കവിതകൾ എന്നു വേണ്ട, എന്തും തന്നെ ഇവിടെ പോസ്റ്റ് ചെയ്യാം. സ്വന്തം അക്ഷരങ്ങൾ അവിടെ ചേർക്കുന്നതിനെ പോസ്റ്റിംഗ് ‘ എന്നു പറയുന്നു. കൂടെ ചിത്രങ്ങളും ഇടാം. ഇനി,അഭിപ്രായങ്ങൾക്കായി പ്രത്യേക യാഹു, ജിമെയിൽ ഗ്രൂപ്പുകൾ ഉണ്ട്. നമ്മുടെ ഇമെയിലിന്റെ സഹായത്താൽ അവിടെ ഒരു അക്കൌണ്ട് തുടങ്ങിയാൽ, ഓരൊ തവണയും നമ്മൾ പുതിയ ബ്ലോഗ് പോസ്റ്റ് ചെയ്യുമ്പോൾ ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും തന്നെ ഒരു ഇമെയിൽ എത്തുന്നു, ബ്ലൊഗിന്റെ ലിങ്കും, ആളിന്റെ പേരും ചേർത്ത്. അങ്ങനെ അഭിപ്രായം അറിയിക്കാൻ താത്പര്യം ഉള്ളവർ നമ്മുടെ ബ്ലോഗിൽ വന്ന് വായിച്ച് അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്തുന്നു.ഇതാണ് സാധാരണക്കാരന്റെ അറിവിലുള്ള ബ്ലോഗ്. പിന്നെ നമ്മുടെ സഹബ്ലോഗർമാർ എപ്പോഴും എവിടെയും നമ്മെ സഹായിക്കാൻ സന്നദ്ധരാണ്.



1.എല്ലാവര്‍ക്കും പ്രസിദ്ധീകരിക്കനുള്ള അവസരം ഉണ്ടായതുകോണ്ടോ അതോ??? വിമര്‍ശിക്കാന്‍ കൂടുതള്‍ ആള്‍ക്കാരുണ്ടായതു കൊണ്ടോ?



മലയാളം ബ്ലോഗുകളുടെ കൂട്ടതില്‍ പ്രാവസി സാഹിത്യബ്ലോഗുകള്‍ ധാരാളം ഉണ്ട്.അതുപൊലെ പാചകം,ആരോഗ്യം,വിദ്യാഭ്യാസം,ജോലികൾ തിരിയാനുള്ള ബ്ലൊഗുകൾ ഒക്കെ.അതെല്ലം ചേർത്തു, ബ്ലോഗിലെ പ്രാവസി സഹിത്യം പല മേഘലകളിലായി വ്യാപിച്ചു വരുന്നു.കഴിഞ്ഞ ഒരു 2,3 വർഷമായി, സ്വന്തമായി ബ്ലോഗില്ലാത്തെ ഒരു സിനിമാനടനോ, സാഹിത്യകാരനോ എഴുത്തുകാരനോ , ഇങ്ങയറ്റം ഒരു രാഷ്ട്രീയക്കാരൻ പോലും ഇന്നില്ല എന്നുതന്നെ പറയാം. പ്രശസ്തരുടെ ബ്ലോഗുകൾ അവരെഴുതുന്നതായിരിക്കണം എന്നില്ല. എങ്കിലും സാധാരണക്കാരന്റെ ഇടയിലേക്കിറങ്ങിച്ചെല്ലാനും എല്ലാവർക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നത്, ഭാഷയുടെ വളർച്ച തന്നെയാണ് ബ്ലോഗറായ മീര അനിരുദ്ധൻ :ഇപ്പോൾ ഇന്റെനെറ്റ് കണക്ഷൻ ഉള്ളവരിൽ , സ്വന്തമായി ഒരു ബ്ലോഗ്ഗ് എങ്കിലും ഇല്ലാത്തവർ വളരെ കുറവാണ് എന്നു തോന്നുന്നു.നമ്മൾ എഴുതുന്ന വിഷയത്തെ പറ്റിയുള്ള അഭിപ്രായം അപ്പപ്പോൾ അറിയാൻ പറ്റുന്നതിനാൽ ഇതൊരു നല്ല മാധ്യമമാണ്, ഭാഷക്കു വളരാനും,ധാരാളം പേർക്കു യഥേഷ്ടം വായിക്കാനും.തന്റെ സൃഷ്ടീ മാധ്യമങ്ങൾക്കയച്ചാൽ പ്രസിദ്ധീകരിക്കപ്പെടുമോ എന്ന പേടിയുള്ളവരും ബ്ലോഗുകളിൽ എഴുതാൻ മടി കാണിക്കുന്നില്ല. ബ്ലോഗുകൾ നല്ലതാണു എന്നാണു എന്റെ അഭിപ്രായം.

വിഷ്ണുപ്രസാദ്
എന്ന ബ്ലോഗറുടെ ഒരു കവിതയുലെ വാക്കുകൾ .“ സാധാരണക്കാരിൽ സാധാരണക്കാരുടെ മാത്രം വാക്കുകളാൻ മെനെഞ്ഞെടുക്കുന്ന കവിതകൾ.........


ഇറങ്ങിവരുവാനും ക്ഷമിക്കുവാനുംഞങ്ങളപ്പോഴും
പറയുന്നുണ്ടായിരുന്നു.അത് നിനെ കൂടുതല്‍ പ്രകോപിതയാക്കി.
കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്‍ന്നു നിന്നു.
നിനക്കിപ്പോള്‍ ഒരു കോമാളിയുടെ രൂപം.
നീ അട്ടഹസിച്ചുകൊണ്ടിരുന്നു.
നീ വീണ്ടും ചാടിഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാന്‍ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.


2.സാഹിത്യം ​അവിടെ കുരിങ്ങിപ്പൊയെന്നാണൊ? അതൊ സാഹിത്യം ബ്ലോഗില്‍ വളരുന്നു എന്നാണോ?


സാഹിത്യം ഒരിടത്തും കുരുങ്ങിപ്പോവുകയോ നിർജ്ജീവമാവുകയോ ചെയ്തിട്ടില്ല,മറിച്ച്,വായനയുടെയും, സാഹിത്യത്തിന്റെ പല നല്ല മേഘലകളിലേക്ക് വ്യാപിക്കാൻ ബ്ലോഗ് വളരെ സഹായിച്ചു .ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഓൺ ലൈൻ വായനശാല.പഴയ "വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും"പകരം വെക്കാൻ നമ്മൾക്കധികമൊന്നുമില്ല എന്ന തിരിച്ചറിവും,ലോകത്തു പല കോണുകളിലായി ചിതറിക്കിടക്കുന്ന സമാന മനസ്കരെ കണ്ടെത്താനും, ഇന്റെർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ചു തുറന്ന ചർച്ചകൾക്കു തുടക്കമിടാനും ഒരു വേദി,അത്രയുമെ ഈ കൂട്ടായ്മ കൊണ്ടുദ്ദേശിക്കുന്നുള്ളു. സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങൾ എല്ലാം നമുക്കു സംസാരിക്കാം. ബ്ലൊഗിൽ സജീവമായിട്ടുള്ള റോയ് ജോർജ്ജ് :ബ്ലോഗ്‌ മൂലം മലയാള സാഹിത്യം വളര്‍ന്നോ എന്ന് പറയാന്‍ ഞാന്‍ ആളല്ല .പക്ഷെ ബ്ലോഗില്‍ കൂടി എത്രയോ സാധാരണക്കാര്‍ക്ക് എക്സ്പ്രസ്സ്‌ ചെയ്യാന്‍ പറ്റുന്നു. ആനുകാലികങ്ങളിലെ പേജുകള്‍ സാഹിത്യത്തിലെ വരേണ്യ വര്‍ഗ്ഗത്തിന് മാത്രമായി നീക്കിവക്കുന്ന അവസ്ഥ പണ്ടത്തെപോലെ ഇന്നുമുണ്ടല്ലോ? അപ്പോള്‍ സാധാരണക്കാരന്‍ അവന്റെ മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ പ്രതിഫലിപ്പിക്കുവാന്‍ ബ്ലോഗിന്റെ ആവിര്‍ഭാവത്തോടെ അവസരം വന്നിരിക്കുകയാണ്. പ്രവാസികളായ എത്രയോ പേര്‍ക്ക് ആശ്വാസമാണ് ഇതുപോലെയുള്ള ബ്ലോഗുകള്‍. മലയാള സാഹിത്യം വളരാന്‍ ഒരു പരിധി വരെ ഇത് സഹായിക്കും എന്നാണ് എന്റെ അഭിപ്രായം.


3.ഒരുപക്ഷെ കൂടുതലും സുഖിപ്പിക്കല്‍ എർപ്പാടുകളല്ലെ ബ്ലോഗിൽ സർവ്വസാധാരണമായി കാണുന്നത് എന്നൊരു ധാരണയും ഇല്ലെ?



ഇപ്പോഴതെ നിലയില്‍ പൊയാല്‍ വലിയ പ്രയോജനം ആയിട്ടില്ല.ചുരുങ്ങിയ നിലക്ക് നല്ല ലേഖനങ്ങൾ, കവിതകൾ, ആത്മകഥാശം നിറയുന്ന ചില തുടർക്കഥകളും മറ്റും വരുന്നുണ്ട്. സത്യം പറഞാല്‍ ബാക്കി സഹബ്ലോഗുകൾ എല്ലാവരും കൂടി കൊല്ലും.ആരൊഗ്യകരമായ വഴിക്കല്ല മലയാളം ബ്ലൊഗ് നീങ്ങുന്നത് എന്ന അഭിപ്രായം ഉള്ളവരും വിരളമല്ല.തനി ചവറു പൊസ്റ്റുകൾ ചില ആളുകൾ എഴുതി പോസ്റ്റുചെയ്യുകയാണെങ്കിൽ അതിനു വരുന്ന നല്ല ചുട്ട മറുപടി കമെന്റ്സ്/അഭിപ്രായങ്ങൾ നോക്കണം.ആവശ്യത്തിൽ കവിഞ്ഞ സ്വാതന്ത്ര്യം എടുക്കയൊ, മറിച്ച് ആരെയെങ്കിലും വേദനിപ്പിക്കുകയോ, മറ്റുള്ളവരെഅനുകരിച്ച് അവരുടെ ബ്ലൊകൾ കോപ്പി ചെയ്യാനോ ശ്രമിക്കുന്നവരെ, നിഷ്കരുണം കണ്ടുപിടിച്ച്, കണക്കിനു, വാക്കുകളാൽ തേജോവധം ചെയ്ത്, നിയമം നിയമായി പാലിക്കുന്ന മലയാളത്തെ സ്നേഹിക്കുന്ന ബ്ലോഗിന്റെ മാതാപിതാക്കൾ ഉണ്ട്.ബ്ലോഗ് തുടങ്ങിവെച്ച് , ഇതുവരെ എഴുതി വായിക്കാത്ത നിയമസംഹിതകൾ, സസ്ശ്രദ്ധം മുന്നൊട്ടു കൊണ്ടുപോകുന്നവർ ലോകത്തിന്റെ പല ഭാഗത്തായി സിബുവും,ഏവൂരാനും,രാജ് നായരും ഇഞ്ചിപ്പെണ്ണും, ഡെയിനും ഉണ്ട്.അവർ ബ്ലോഗ് മാത്രമല്ല തുടങ്ങിയത്, അതിനു മുൻപായി മലയാളഭാഷ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇംഗ്ലീഷ് അക്ഷരമാലകൾ കൊണ്ടുതന്നെ എങ്ങനെ എഴുതാം എന്നു എല്ലാ ഭാഷാസ്നേഹികളെയും പഠിപ്പിക്കാനായി ഇന്റെർനെറ്റിൽ തന്നെ പാഠശാലകൾ തുറന്നു. ആർക്കും എളുപ്പം മനസ്സിലാക്കത്തക്ക രീതിയിൽ അതു ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. ഫ്രീയായിത്തന്നെ അതിന്റെ ഫോൻഡുകളും പ്രോഗ്രാമുകളും സ്വന്തം കമ്പ്യൂട്ടറിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന ,പടി പടിയായ വിവരങ്ങൾ. ഇതിന്റെ ഉപജ്ഞതാക്കളോട് ചാറ്റ് വഴി നേരിട്ടു സംസാരിക്കാനുള്ള എളിപ്പവഴി,ഇവയെല്ലാം തന്നെ ഇന്റെർനെറ്റിലിൽ ലഭ്യമാണ്.ആന്റണി ഡെയിൻ, മംഗ്ലീഷിൽ എഴുതുന്നവരുടെ സ്വാതന്ത്ര്യത്തെ വീണ്ടു വികസിപ്പിക്കാനായി ഇളമൊഴി എന്ന ഒരു പ്രോഗാം നിർമ്മിച്ചെടുത്തു. അതായത്, nammal onnaalle എന്ന് ഇളമൊഴിയുടെ ഒരു വിൻഡോയിലെഴുതിയാൽ അടുത്ത വിൻഡോയിൽ അതിന്റെ മലയാളപരിഭാഷ ഉടൻ തന്നെ നമുക്ക് കോപ്പിചെയ്തെടുക്കാം. http://adeign.googlepages.com/ilamozhi.html

ബ്ലോഗ് വന്നതോടെ മലയാളത്തിനുണ്ടായ അഭിവൃത്തി ധാരാളമാണ്.


ഇംഗ്ലീഷ് വായിക്കാനറിയാൻ മേലാത്ത കർഷർക്കായി ചന്ദ്രശേഖരൻ നായർ വികസിപ്പിച്ചെടുത്ത ഈ ബ്ലൊഗിൽ ,കർഷകർക്കാവശ്യമായ സകലവിവരങ്ങളും സംശയനിവാരണത്തിനുള്ള ഉപാധികളും വിളിക്കാനും സംസാരിക്കനുമുള്ള നംബറുകളും മറ്റൂം ഉണ്ട്.കേരളഫാർമർ എന്ന പേരിൽ ഉള്ള ഈ ബ്ലോഗിനിപ്പറ്റി സംസാരിക്കുന്നതിനിടയിൽത്തന്നെ പശുവിനെ കറക്കാനായി ഇത്തിരി നേരത്തെക്ക് ആൾ സ്ഥലം വിട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മലയാളം ഇന്റെർനെറ്റില്‍ എഴുതാനും വായിക്കാനും കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്.അപ്പോള്‍ മലയാള ഭാഷ വളരുന്നു എന്ന് തന്നെയല്ലെ മനസ്സിലാക്കാന്‍? മാധ്യമ മുതലാളിയുടെ എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ ലോക സദസില്‍ മനസിലുള്ള ആശയങ്ങള്‍, അഭിപ്രായങ്ങള്‍, ചിന്തകള്‍ തുടങ്ങി ധാരാളം മലയാള രചനകള്‍ സൌജന്യ സ്പേസില്‍ പ്രസിദ്ധീകരിക്കുന്നു. അനായാസം,ഇഷ്ട വിഷയങ്ങളും മറ്റൊരിടത്തും വായിക്കാൻ പറ്റാത്തവ പുസ്തക രൂപത്തില്‍ കിട്ടാത്തവ, ഇവിടെ ലഭ്യമാകുന്നു,നെറ്റിലെ തെരച്ചിലിലൂടെ. സ്കൂളുകളില്‍പ്പോലും നെറ്റും ബ്ലോഗ് രചനകളും ഇന്ന് പഠന വിഷയമാണ്.


ബാലേട്ടൻ
എന്ന ബ്ലൊഗർക്ക് ,ബ്ലോഗിന്റെ എണ്ണത്തില്‍ വലിയ പ്രസക്തി ഒന്നും തന്നെ കാണുന്നില്ല . എഴുതുന്നവർക്ക് അവരുടെ പരിമിതികൾ നന്നായിട്ടറിയാം.അത് തുറന്നു പറയാന്‍ ഒരു മടിയുമില്ല. എന്തൊക്കെയോ കുത്തിക്കുറിക്കുന്നതല്ലാതെ അതെല്ലാം സൃഷ്ടി ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല.എങ്കിലും അതില്‍ കൂടി എന്തെങ്കിലും ഒരു മെസ്സേജ് കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌..പിന്നെ മലയാളം,നമ്മുടെ മാതൃഭാഷ.അതിലെ പല അക്ഷരങ്ങളും എനിക്കിപ്പോള്‍ തപ്പിപ്പിടിക്കേണ്ടി വരുന്നു.കാരണം ഈ 52 ആം വയസ്സിലാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്.കഴിഞ്ഞ 35 വര്‍ഷമായി മലയാളം എഴുതാറോ അധികം വായിക്കാറോ ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ എത്ര പേര്‍ അത് വിശ്വസിക്കും?52 വയസ്സ് കഴിഞ്ഞു എന്നു പറഞ്ഞിട്ടു കാര്യം ഇല്ല,എഴുതാൻ തുടങ്ങിയല്ലോ! അതിലാ‍ണ് കാര്യം. മനസ്സിൽ ഉള്ളത് സ്വന്തം ഭാഷയിൽ എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യം ആണ്. ഒരു സാഹിത്യകാരനും,പ്രസിദ്ധരായ കവികൾക്കും കവയത്രികൾക്കും മാത്രമല്ല സാഹിത്യവും മലയാളവും വഴങ്ങുന്നത്.സാഹിത്യം വെച്ചു കാച്ചിയില്ലെങ്കിലും,നർമ്മരസങ്ങളിൽ മുക്കിയെഴുതിയതും, യാഥാർത്ഥ്യങ്ങൾ നിറഞ്ഞൊഴുകുന്ന ചെറുകഥകളും എന്നു വേണ്ട, എന്തെല്ലാം പുതിയ പുതിയ കാര്യങ്ങൾ വായിക്കാനും അഭിപ്രായം പറയാനും സംവാദിക്കനും സാധിക്കുന്നു ബ്ലൊഗിലൂടെ.


പല വിധത്തിലുള്ള തെറ്റിദ്ധാരണകളും, വിമർശനങ്ങളും ഇല്ലാതില്ല.



ബ്ലോഗിൽ വളരെ സജീവമായ മുഹമ്മദ് കുട്ടിയുടെ അഭിപ്രായം:“പുതിയതായി ഈ രംഗത്തേക്ക് കടന്നു വന്ന ആളെന്ന നിലയില്‍ ഒരഭിപ്രായം പറയട്ടെ.സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള അവകാശം കിട്ടിയപ്പോള്‍ പലരും സ്വന്തം സൃഷ്ടികള്‍ ഒരാവര്‍ത്തി പോലും വായിക്കാന്‍ മെനക്കെടാതെ ഉടനെ പോസ്റ്റ് ചെയ്യാനുള്ള ധൃതിയിലാണ്.അക്ഷരത്തെറ്റുകള്‍ ധാരാളം.എന്തിനാണ് ഇത്ര ആക്രാന്തം എന്നു മനസ്സിലാവുന്നില്ല.ആദ്യം സ്വയം വിമര്‍ശകനായി ഒരു നിരീക്ഷണം നടത്തണം,എന്നിട്ടു മതി പോസ്റ്റ് ചെയ്യല്‍.ഇനി അധവാ ഒരു അക്കിടി പറ്റിയാലും തിരുത്താന്‍ അവസരമുണ്ടല്ലോ?വയസ്സൊരു പ്രശ്നമല്ല.എന്റെ അഭിപ്രായത്തില്‍ അതു കൂടുന്നതാ നല്ലത്.എന്നാല്‍ ആക്രാന്തം കുറയും.എനിക്കു 60 കഴിഞ്ഞില്ലെ?.“സപ്നയെ ഞാന്‍ പരിചയപ്പെടുന്ന കാലം മുതല്‍ അവര്‍ ഒരു ബ്ലോഗറാണ്.കൊല്ലം കുറെയായി.എന്നിട്ടും ഈ പോസ്റ്റിലും ധാരാളം അക്ഷരത്തെറ്റുകള്‍ കാണാം.എന്നാല്‍ ബാലേട്ടന്റെ കമന്റില്‍ അതു കാണുന്നില്ല.അതാണ് ഞാന്‍ പറഞ്ഞത്,ധൃതി പാടില്ല എന്ന്.പിന്നെ ചിലര്‍ മംഗ്ലീഷില്‍ കമന്റും,ചിലര്‍ ബ്ലോഗുകള്‍ തന്നെ എഴുതുന്നു.അതിനോടെനിക്കു യോചിക്കാന്‍ കഴിയുന്നില്ല“.മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ തെറ്റില്ലാതെ മലയാളത്തില്‍ തന്നെ എഴുതുന്നു, തപ്പിത്തടഞ്ഞിട്ടെങ്കിലും അതിനു ശ്രമിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.മഴത്തുള്ളി പോർട്ടലിന്റെ മാത്യു പറയുന്നത് മലയാളസാഹിത്യം ഒരു പരിധിവരെ വളർന്നു എന്നാണ്...”എഴുതാതെ ഇരുന്നവരും എഴുതാന്‍ തുടങ്ങിയല്ലൊ, കവിത എഴുതന്‍ അറിയാത്തവരും എഴുതി തുടങ്ങി. സ്ഥിരമായി എഴുതിയതിന്റെ ഫലമയി,നന്നായി എഴുതുന്നവരും ഉണ്ട്.

ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം വളര്‍ന്നു


കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു.എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.“
ജോലിയിൽ ആയിരിക്കുന്ന സമയത്ത്, ആരുടെയും കണ്ണിൽ‌പ്പെടാതെ ബ്ലോഗാൻ ശ്രമിക്കുന്നവരെ, മംഗ്ലീഷിൽ എഴുതുന്നതിൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല. ബ്ലോഗ് തുറക്കാൻ സമ്മതിക്കാത്ത ചില ഓഫീസ്സുകളിൽ ബ്ലോഗിന്റെ കമെന്റ് ലിങ്ക് എടുത്ത് അവിടെ നിന്നും ബ്ലോകുകൾ വായിച്ച് അഭിപ്രായങ്ങൾ എഴുതുന്നവരും ഉണ്ട്. ഇതെല്ലാം പുരോഗമനപരമായ വളർച്ചകൾ തന്നെയാണ്. മംഗ്ലീഷ് എഴുതാൻ പിന്നെ നിർബന്ധിതരാവുന്നത്, പലതരം കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ വ്യത്യാസത്താൽ, മലയാളം എഴുതാൻ സാധിക്കില്ല,വായിക്കാൻ മാത്രം സാധിക്കും.


സന്തോഷ്“പ്രവാസി സാഹിത്യം”,”നിവാസി സാഹിത്യം” ,“ദളിത് സാഹിത്യം”,”പെണ്ണെഴുത്ത്”, ”ആണെഴുത്ത്”....എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമാണോയെന്നറിയീല്ല. എന്തായാലും. ബ്ലൊഗെഴുത്തിലൂടെ,സ്വയം ആവിഷ്കരിക്കാന്‍ ഒരു വേദികിട്ടിയ ആളെന്നനിലയില്‍ കൊച്ചു സന്തോഷം ഞാന്‍ പങ്കുവെക്കുന്നൂ.കുഞ്ചൂസിന്റെ അഭിപ്രായത്തിൽ,“വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എഴുതാന്‍ തനിക്കുകിട്ടിയ പ്രചോദനം ഈ ബ്ലോഗ്‌ എഴുത്തായതിനാല്‍ ഇതൊരു നല്ല കാര്യമായിട്ടാണ്‌ എനിക്ക് തോന്നുന്നത്.“


ബ്ലോഗ് എന്ന സംരംഭത്തിൽക്കൂടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തവർ ധാരളമായുണ്ടായി.
സ്വന്തം കവിതാസമാരങ്ങളും, ബ്ലോഗുകളായി അവയുടെ ഒരു കളക്ഷൻ എന്നിങ്ങനെ ധാരാളമായി അച്ചടിക്കപ്പെടുന്നു. അതിനുത്തമ ഉദാഹരണം ആണ് ജ്വാലകൾ ശലഭങ്ങൾ - ശ്രീ.ശശി ചിറയിൽ (കൈതമുള്ള്‌ ) കഴിഞ്ഞ ദിവസം (30-10-2009) കൈതമുള്ള്‌ എന്ന പേരിൽ ബ്ലോഗ്‌ എഴുതുന്ന ശ്രീ.ശശി ചിറയിലിന്റെ "ജ്വാലകൾ ശലഭങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം, അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ആയ UAE യിലെ സുഹ്രുത്തുക്കൾക്കു വേണ്ടി, ദുബായിൽ വെച്ച്‌ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ബ്ലോഗ് മുൻപേ വായിച്ചിരുന്നതുകൊണ്ട്‌ നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരനാണെന്ന് അറിയാമായിരുന്നു. http://kaithamullu.blogspot.com/ ശശിയുടെ അഭിപ്രായത്തിൽ നാളത്തെ സാഹിത്യത്തിന്റെ നിലനില്‍പ്പ്‌ തന്നെ ബ്ലോഗിനെ ആശ്രയിച്ചിരിക്കും എന്നാണു ഞാന്‍ പറയുക. അടുത്ത ജെനറേഷനില്‍ എത്ര പേരുണ്ടായിരിക്കും പുസ്തകം വാങ്ങുന്നവരായി? ദിവസവും വര്‍ത്തമാനപത്രം വായിക്കുന്നവരായി?ദീര്‍ഘകാല പ്രവാസിയായ എന്റെ അനുഭവത്തില്‍ നിന്നാണു ഞാനിത്‌ പറയുന്നത്‌. നാട്ടിലുള്ള ബന്ധുക്കളോട്‌, സുഹൃത്തുക്കളോട്‌ സംസാരിച്ചപ്പോള്‍ അവരും പരിതപിക്കുന്ന കാര്യമാണിതെന്ന് മനസ്സിലായി. ബുക്കുകള്‍ കൂടുതല്‍ പ്രിന്റ്‌ ചെയ്യപ്പെടുന്നു, വില്‍ക്കുന്നു എന്നൊക്കെയുള്ള കണക്കുകള്‍ വച്ച്‌ സംസാരിക്കുന്നവരും ഒരു വൃത്തത്തിന്നകത്ത്‌ നിന്ന് കറങ്ങുകയല്ലാതെ അല്‍പം ദൂരേക്ക്‌ കണ്ണുകള്‍ അയക്കാന്‍ മിനക്കെടുന്നില്ല. പണ്ടത്തെ വായനശാലകള്‍, ഗ്രാമം തോറുമുള്ള സാഹിത്യസമാജങ്ങള്‍, സ്കൂളുകളില്‍ ദിനവും അസംബ്ലിക്ക്‌ മുന്‍പുള്ള പത്രപാരായണം, ആഴ്ച തോറുമുള്ള സംവാദങ്ങള്‍ ഒക്കെ ഇന്നെവിടെ?(അപൂര്‍വം ചില സ്ഥലങ്ങളിലൊഴിച്ച്‌)


പ്രവാസികളാണു ബ്ലോഗേഴ്സില്‍ അധികവും; അതും പുസ്തകം കാശ്‌ മുടക്കി വാങ്ങി വായിക്കുന്ന പ്രവാസികള്‍. ബ്ലോഗിലൂടെ പുതിയ ഒരു പുസ്തകത്തെപ്പറ്റി അഭിപ്രായമറിഞ്ഞ ശേഷമാണവരില്‍ പലരും ആ പുസ്തകം വാങ്ങുന്നത്‌ തന്നെ.അതിനാല്‍ ബ്ലോഗ്‌ സാഹിത്യത്തെ മുരടിപ്പിച്ചു എന്ന വാദത്തിനു പ്രസക്തിയില്ല. മുരടിപ്പിക്കുകയല്ല പരിപോഷിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്‌ എന്ന് പറയുക തന്നെ വേണം.



മാത്യു, മഴത്തുള്ളികള്‍ (http://www.mazhathullikal.com/) എന്ന ഒരു മലയാളം വെബ്സൈറ്റിന്റെ ഉടമയും നടത്തിപ്പുകാരനുമാണ്. മാത്യുവിനോടൊപ്പം വീണ വിജയ്, ഖാന്‍ എന്നീ രണ്ട് അഡ്മിനിസ്ട്രേറ്റര്‍മാര്‍ കൂടി മഴത്തുള്ളികള്‍ എന്ന വെബ്സൈറ്റ് നടത്തുന്നു. മാത്യൂ. : ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.ബ്ലോഗ് വന്നതിനു ശേഷം മലയാള സാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.


മഴത്തുള്ളി എന്ന് വെബ്സൈറ്റ് തുടങ്ങാൻ കാരണം?


മാത്യു : മഴത്തുള്ളികള്‍ പ്രവാസി മലയാളികള്‍ക്ക് ഒത്തുകൂടാനും സൌഹൃദം പങ്കുവെക്കാനുമുള്ള ഒരു സൈറ്റ് എന്ന രീതിയിലാണ് ആദ്യം തുടങ്ങിയത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മഴത്തുള്ളികള്‍ക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച മഴത്തുള്ളികള്‍ എന്ന സൈറ്റിലൂടെ പല നല്ല കാര്യങ്ങളും ചെയ്യാനുള്ള സാധ്യതകള്‍ തുറന്നിട്ടു. ഇന്ന് ധാരാളം സുഹൃത്തുക്കള്‍ തങ്ങളുടെ കവിതകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍ എന്നിവ മഴത്തുള്ളികളില്‍ പ്രസിദ്ധീകരിക്കുന്നു. ബ്ലോഗ് പോസ്റ്റുകളിലൂടെയും, ചര്‍ച്ചകളിലൂടെയും, സ്ക്രാപ്പുകളിലൂടെയും എല്ലാവരും അവരവരുടെ കഴിവുകളും, ആശയങ്ങളുമെല്ലാം കൂട്ടുകാരുമായി പങ്കുവെക്കുന്നു. പല തരം വിഷയങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടാതെ മഴത്തുള്ളി സുഹൃത്തുക്കളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സാമ്പത്തികമായും, മാനസികമായും, ചികിത്സാപരമായുമുള്ളള്ള സേവനങ്ങള്‍ നല്‍കാനായി “സാന്ത്വനമഴ” എന്നൊരു ഗ്രൂപ്പും പുതിയതായി ആരംഭിച്ചിട്ടുണ്ട്. സാന്ത്വനമഴയിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന് സഹായം എത്തിക്കുവാനും മഴത്തുള്ളി അംഗങ്ങളുടെ സഹായം മൂലം സാധിച്ചു.തൊഴില്‍ തേടുന്നവര്‍ക്കായി തൊഴില്‍വീഥി, പാചക വിദഗ്ദര്‍ക്ക് തങ്ങളുടെ വൈദഗ്ദ്യം തെളിയിക്കാന്‍ രുചിമഴ, രസകരമായ ചോദ്യോത്തരപംക്തിയായ ചോദ്യമഴ, മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന മഴത്തുള്ളി കൂട്ടുകാര്‍ക്ക് പ്രണയകഥകള്‍, പ്രണയകവിതകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ പ്രണയമഴ, കൊച്ചുകൂട്ടുകാര്‍ക്കു വേണ്ടിയുള്ള കുട്ടിക്കവിതകള്‍, കുട്ടിക്കഥകള്‍, അമ്മൂമ്മക്കഥകള്‍, കാര്‍ട്ടൂണുകള്‍ മുതലായവ പ്രസിദ്ധീകരിക്കാന്‍ കളിമുറ്റം, ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അറിയാനും, സമ്പാദ്യങ്ങള്‍ കരുതലോടെ നിക്ഷേപിക്കാനുള്ള വഴികാട്ടിയായി ഓഹരിമഴ എന്നിങ്ങനെ വളരെ മികച്ച വിഭാഗങ്ങള്‍ മഴത്തുള്ളികളിലുണ്ട്. കൂടാതെ ഇനിയും പുതിയ ചില വിഭാഗങ്ങള്‍ കൂടി ഉടനെ തുടങ്ങുന്നതുമാണ്.



പ്രത്യേകമായ ഒരു വിഷയം എന്നതിൽനിന്നുയർന്ന്,ഏതു വിഷയത്തിനും ബ്ലോഗിന്റെ പരിവേഷത്തിൽ അതിന്റെ പല തലങ്ങളിൽ വിമർശനങ്ങളും ചിത്രങ്ങളും മറ്റും ചേർത്ത് വളരെ പ്രസിദ്ധീകരിക്കുന്നു. ഓരോ ദിവസവും രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ രാവിലെത്തെ കത്തുകളും മെയിലും നോക്കുന്നതു പോലെ യാഹുവും ജിമെയിൽ എന്നിവയുടെ ‘Follow Up' മെയിലുകളിലൂടെ എന്നും ഓരൊ ബ്ലൊഗുകളും വായിച്ച് അഭിപ്രായം എഴുതുന്നവർ ധാരാളമാണിന്ന്. അങ്ങനെ മലയാളം വായിച്ച് തന്നെ ദിവസം തുടങ്ങുന്നവർ.എല്ലാം തന്നെ ശുദ്ധസാഹിത്യം അല്ലെ,സമ്മതിക്കുന്നു. എന്നിരുന്നാലും കൂടുതലും വായിച്ചും അഭിപ്രായം പറഞ്ഞും ,ചിന്തിപ്പിച്ചും മലയാളം വളരുക തന്നെയാണെന്ന കാര്യത്തിൽ സംശയം ഇല്ല.



ഒരു ബ്ലോഗ് ഏങ്ങനെ തുടങ്ങാം?


ഗൂഗിൾ ഈമെയിൽ ഉള്ള ആർക്കും തന്നെ ബ്ലോഗ് തുടങ്ങാം. ആദ്യം മലയാളം എഴുതുവാൻ വേണ്ടി മൊഴി കീമാൻ എന്ന പ്രോഗാം കം പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്യുക.അതിനു ശേഷം അഞ്ചലി മലയാളം ഫോൺ ഡ് നിങ്ങളുടെ കമ്പ്യൂട്ടറിലെ കണ്ട്രോൾ പാനലിൽ ഉള്ള, ഫോണ്ട് എന്ന ഫോൾഡറിലേക്ക് ഡൌൺലോഡ് ചെയ്യുക. ഇംഗ്ലീഷ് അക്ഷരമാല കൊണ്ടുതന്നെ മലയാളം റ്റൈപ്പ് ചെയ്യുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കാൻ ധാരാളം ബ്ലൊഗർ മാരുണ്ട്. ഗൂഗിളിന്റ് മറുമൊഴികൾ അതെല്ലെങ്കിൽ യാഹുവിന്റെ മറുമൊഴിയുടെ ഗ്രൂപ്പിൽ ഇവയിൽ അംഗമാവുക. സ്ഥിരമായി വരുന്ന മെയിലുകളിൽ നിന്ന് നമുക്ക് വായിക്കാനും ,ഇവയിലെ അംഗത്വം വഴി നമ്മുടെ ബ്ലോഗുകൾ വായിക്കാനും അഭിപ്രായം പറയാനും,മറ്റു ബ്ലോഗർമാരെ ക്ഷണിക്കാനും സാധിക്കുന്നു. ഇന്ന് ഏതു ഭാഷയിലും ബ്ലോഗാൻ സാധിക്കുന്നു, മലയാളം,ഇംഗ്ലീഷ്, തമിഴ്,ഹിന്ദി.....ഇതിത്രെയും പ്രസിദ്ധമായവ.


ഏതു നാണയത്തിനും ഒരു മറുവശം കൂടിയുണ്ട്. എത്ര നല്ല സംരഭങ്ങളെയും നാശത്തിന്റെ വിത്തു വിതക്കാനായി,പാഴ്വിത്തുകൾ എന്നും ഉണ്ടാവും. ബ്ലോഗിലും ഇവയില്ലാതില്ല. പലരുടെയും ബ്ലോഗുകളിൽ അഭിപ്രായങ്ങളൂടെ കൂടെ വേദനിപ്പിക്കുന്ന കുത്തുവാക്കുകളുടെ അഭിപ്രായങ്ങളും, അശ്ലീലചിത്രങ്ങളും ലിങ്കുകളും അയച്ചു ശല്യം ചെയ്യുക എന്നിവ,ഒന്നിടവിട്ട സംഭവങ്ങളായി കണ്ടുവരാറുണ്ട്.


ഇതിനെല്ലാം പുറമെ ഏറ്റവും പ്രധാനമാനപ്പെട്ട കാര്യം,കുടുംബമായി,എല്ലാവരും ,ഏവരെയും സഹായിച്ച്,അഭിപ്രായങ്ങളറിയിച്ച്, തുടക്കക്കാരെ സഹായിച്ച്, അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിച്ച്, ഇന്നും ബ്ലോഗ് മലയാള സാഹിത്യത്തെ വളർത്തുക മാത്രമല്ല, മുരടിക്കാതെ, സാഹചര്യത്തിനും, സംസ്കാരത്തിനു അനുചിതമായി, മലയാള സാഹിത്യത്തെ മൂന്നോട്ടു തന്നെ നയിക്കുന്നു.

11 October 2009

കള കളം കായലോളങള്‍ പാടും കഥകള്‍

കെട്ടുവള്ളത്തില്‍ ഒരു കുട്ടനാടന്‍ യാത്ര. വെള്ളവും മഴയും ,തോടും,നിറഞ്ഞു നില്‍ക്കുന്ന എന്റെ നാട്,കോട്ടയം.എവിടെ നോക്കിയാലും വയലും പാടവും, ആറും, കായലും. അതിനടുത്തായിത്തന്നെ, കുമരകം.ഈ കായലിലെ കുഞ്ഞോളങ്ങളില്‍ ഇളകിയാടി,പുതിയ സാങ്കേതികളുടെയും, പുരോഗമനാത്മക ചിന്താഗതിയുടെ ഭാഗമായി, കിട്ടിയ ‘ഹൗസ് ബോട്ട്‘ എന്ന ആധുനികതയില്‍ പൊതിഞ്ഞ് ഞാനും കുടുംബവും യത്രയായി. ജീവിതത്തിന്റെ ഒട്ടുകുക്കാല്‍ ഭാഗവും ഈ ഭാഗത്തൊക്കെത്തന്നെയായിരുന്നു എങ്കിലും ഇപ്പൊള്‍ ഏഴുകടലക്കരെ ഗള്‍ഫുനാടുകളില്‍ ജീവിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്‍ക്കുവെണ്ടിയുള്ള ഒരു അവധിക്കാല വിരുന്ന്. ആധുനികതയുടെ വേഗതകള്‍ മാത്രം കണ്ടു ജീവിക്കുന്ന കുട്ടികള്‍ക്ക്,ഈ സാധാരണജീവിതങ്ങള്‍ ഒരു ‘അവധിക്കാല വര്‍ക്ക്ഷോപ്പ്‘ എന്നും വിളിക്കാം. കായലിന്റെ ഓളങ്ങളില്‍ ചഞ്ചാടി, ഞങ്ങള്‍ക്കുവേണ്ടി, ഒഴുകിയെത്തിയ, നീലമേഖം എന്ന, കെട്ടുവെള്ളത്തില്‍ ഒരു നാലുമണി നേരത്ത്, ഞങ്ങള്‍ രണ്ടു ദിവസത്തെ യാത്രക്കായി, ഒരുങ്ങിയിറങ്ങീ.




ഒരു ആഴ്ച മുന്‍പ് തീരുമാനിച്ചുറപ്പിച്ച,'മെനു', ആഹാര വിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഒരു നീണ്ട നിര,നേരത്തെ പറഞ്ഞിരുന്നു.കെട്ടും പാണ്ടവും ഓരോ മുറികളിലായി, വെച്ച്, ബോട്ടാകെ ഒരു അവലോകനം നടത്തി. കേരളത്തനിമയുള്ള ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളോകൂടിയുള്ള, ഒരു വരാന്ത, അവിടെ ഞങ്ങളേയും കാത്ത്,നല്ല ഏത്തക്കാപ്പവും ചായയും ഇരിപ്പുണ്ടായിരുന്നു,നാലുവശവും തുറന്നു കിടക്കുന്ന ഒരു വരാന്ത,അതിലൂടെ നടക്കുമ്പോള്‍ മൂന്നുവശത്തും പരന്നു കിടക്കുന്ന വെള്ളത്തിന്റെ, പരവതാനി. അങ്ങുദൂരെ കരയുടെ ഓരം ചേര്‍ന്നു നില്‍ക്കുന്ന തെങ്ങുകള്‍ , ഒരു കറുത്ത കുറ്റിപുല്ലിന്റെ നീളം മാത്രം തോന്നിക്കുന്നു . ചുവന്നു ചുവന്ന് ഇല്ലാതെയാകാനായി തയ്യാറെടുക്കുന്ന സൂര്യന്‍. ചായകുടി കഴിഞ്ഞപ്പോള്‍ ഏതാണ്ട്, സന്ധ്യയായിത്തുടങ്ങി.


തൃസന്ധ്യ.....



ആരെയും ഒരു വല്ലാത്ത’സെന്റി മൂഡിലേക്കു കൊണ്ടുപോകുന്ന സമയം ആണ്,കാറ്റ്,ശാന്തത, ആകെ ഒരു‘റൊമാന്റിക്ക്സെന്റി’. സന്ധ്യയായിക്കഴിഞ്ഞാല്‍ ബോട്ട് എവിടെയെങ്കിലും കരക്കടുപ്പിച്ച്, കിടക്കും. കരക്കടുപ്പിക്കുന്നതിന് പകരം, കായലിന്റെ ഒത്ത നടുക്ക് നങ്കൂരം ഇടാന്‍ പറഞ്ഞു.പതുക്കെ സൂര്യന്റെ പ്രകാശം കുറഞ്ഞ് കുറഞ്ഞ് വന്ന്,ഒരു ചുവന്നഗോളം അങ്ങു ചക്രവാളത്തിലേക്കിറങ്ങി.നോക്കിയാല്‍ എത്തപ്പെടാത്തത്ര ദൂരത്തിലാണ് കര.കാറ്റിന്റെ തണുപ്പ് കൂടിക്കൂടി വന്നു,അപ്പോ,ദാ ഒരു ചോദ്യവുമായി ഞങ്ങളുടെ ‘ചീഫ് കുക്ക്’രാത്രീലത്തെ അത്തഴത്തിന് എന്തെങ്കിലും ‘സ്പെഷ്യല്‍ ’മുന്‍കൂറായി ,നമ്മുക്ക് തീരുമാനിച്ചുറപ്പിച്ച ഒരു;മെനു’ ഉള്ളതിനു പുറമെയാണീ ഈ ചോദ്യം!എന്റെ ഡാഡിയോടുള്ള ബോട്ടുടമക്കുള്ള ബഹുമാനത്തിന്റെ ഭാഗമാണോ? അതോ രണ്ടു കുപ്പി ‘സ്കോച്ച്’ മുറിയില്‍ കണ്ടതിന്റെ പ്രതീക്ഷയാണോ, എന്നെനിക്കു തോന്നിപ്പോയി. എന്റെ സ്വന്തം ഭര്‍ത്താവെന്ന ‘നാടന്‍ ചിന്താഗതിക്കരന്റെ’ചോദ്യം? ‘ഒരു കൊഞ്ച് ഉലര്‍ത്തിയത് കിട്ടുമോ?‘ ഒരു റ്റച്ചിങ്ങസ് ആയി! രാത്രിയിലേക്കുള്ള താറാവുകറിയും അപ്പവും’.പോരാത്തതിന്, പിന്നെ ഈ റ്റച്ചിങ്ങ്സും..... നടക്കട്ടെ!


സന്ധ്യക്ക് ഇത്ര ഭംഗിയുണ്ടന്ന്, ഞാന്‍ എന്നൊ മറന്നിരിക്കയായിരുന്നു. എങ്കിലും എത്ര കണ്ടിട്ടും മതിവരാത്ത ഒരു നിറവും,എല്ലാ ചിന്തകളും വിട്ട്, ഈ ഒരു സന്ധ്യ മാത്രം, മനസ്സിലും കണ്ണിലും. അതിമനോഹരമായ ഈ കാഴ്ച്ക കണ്ടിരിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ കുട്ടനാടന്‍ ഉള്‍പ്രദേശത്തിന്റെ ഒരു ചിത്രം നമുക്കുകാണാം. കെട്ടുവള്ളങ്ങളില്‍ പുല്ലുനിറച്ച്, വീടുകളിലേക്ക് പോകുന്നവര്‍ ‍,അന്നത്തെ അത്താഴത്തിനുള്ള പല വ്യഞ്ചനങ്ങളുടെ ചെറിയ കടലാസു പൊതികള്‍ ,നിറച്ചിരിക്കുന്ന,ചെറിയ വെള്ളുകൊട്ട, പുല്ലും കെട്ടുകളൂടെ മീതെ ഇരിക്കുന്നു.ഒരറ്റത്ത് ഭര്‍ത്താവ് നീണ്ട കഴുക്കോലും കൊണ്ടും, മറ്റേഅറ്റത്ത് തുഴയുമായി ഭാര്യയും തുഴഞ്ഞു പോകുന്നു.ചില വള്ളങ്ങളില്‍ സ്കൂള്‍ യൂണിഫോമിട്ട് ബാഗുകളുമായി,അഛനമ്മമാരുടെ കൂടെ, ഇതേ വള്ളത്തില്‍ വീട്ടിലേക്കു പോകുന്നവരും, ഉണ്ട്. ഞങ്ങളുടെ ബോട്ടിനടുത്തെത്തിയപ്പോള്‍ അവര്‍ ഒന്നു പതുക്കെയാക്കി,യൂണിഫോമിട്ട കുട്ടികളുടെ ചോദ്യം” പേനാ ഉണ്ടെങ്കില്‍ ,തരാമൊ? ഞങ്ങളുടെ ബോട്ടുകാര്‍ എതിര്‍ത്തു ! “സറേ, ഇതിവരുടെ സ്ഥിരം പണിയാ,കൊടുക്കണ്ടാ!“.ഇവിടെ,ഗള്‍ഫില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് “ഒരു പേനതരുമോ?“ എന്നചോദ്യം, ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ നിറഞ്ഞു നിന്നു.ഇവിടെ 2 റിയാലിനു(25 രൂപക്ക്),6 പേനാകിട്ടുമ്പൊള്‍ ,അതും ഓരോ മക്കള്‍ക്കു ഈരണ്ടു പാക്ക്റ്റ്’വാങ്ങി സ്റ്റോക്കുചെയ്യാറുമുണ്ട്! അന്നൊന്നും,ഈ “ഒരു പേനക്ക്’“ ഇത്രകണ്ട് വിലയുണ്ടെന്ന് അറിയില്ലായിരുന്നു.എല്ലാ ബാഗും,പെട്ടിയും,തപ്പി, കയ്യിലുണ്ടായിരുന്ന മുഴുവന്‍ പേനയും പെന്‍സിലും കൊടുത്തു, ആത്മാര്‍ ത്ഥതയുള്ള ഒരു നിറഞ്ഞചിരിയും, കൂടെ;“റ്റാങ്ക്സ്“’.വള്ളം തുഴയുന്ന ആ അമ്മ തോര്‍ത്തു മുണ്ടെടുത്തൊന്നു മുഖം തുടച്ചു,കുറച്ചുദിവസത്തേക്ക് പേനക്കുള്ള കാശ് മാറ്റിവെക്കണ്ടല്ലോ എന്ന തോന്നലാവാം!!!, അവരുടെ മുഖത്തും, നന്ദിയുള്ള ഒരു ചിരിയുടെ മിന്നലാട്ടം.


രാത്രി ഇത്ര സമയം കൊണ്ട് എതാണ്ട് മുഴുവന്‍ തന്നെ ഇരുട്ടായി,ഇതിനിടെ ബോട്ട് ഡ്രൈവര്‍മാരി ലൊരാള്‍, ഇവിടെ അടുത്തുള്ള അയാളുടെ വീട്ടില്‍ കിടന്നിട്ട്,രാവിലെ,5 മണിക്കെത്തി ക്കോളാം എന്ന കരാറില്‍ കരക്കിറങ്ങി.പക്ഷെ കരക്കടുപ്പിച്ചിട്ട വള്ളത്തിലേക്ക് കൊതുകളുടെ സംഗീതാത്മകമായ സഞ്ചാരം തുടങ്ങി,സഞ്ചാരം അല്ല, കടന്നാക്രമണം.ഒരു രണ്ടുവരി നടവരി നടപ്പാത കഴിഞ്ഞാല്‍ പിന്നെ പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങള്‍ ആണ്, അവിടെ നിന്നു വരുന്ന ഈ കൊതുകളെ തുരത്താന്‍ ,ഒരു ‘മൊസ്ക്കിറ്റോ റിപ്പെല്ലെന്റി’നും കഴിഞ്ഞില്ല. “സാറിനു പേടിയില്ലെങ്കി നമുക്ക് കായലിന്റെ നടുക്കോട്ടു മാറ്റിക്കെട്ടാം, അപ്പൊ ഈ കൊതുകിന്റെ ശല്യം കാണില്ല“,ബോട്ട് ഡ്രൈവര്‍ . ഓ പിന്നെന്താ... അങ്ങോട്ടു മാറ്റിക്കെട്ടിക്കോ എന്റെ ഭര്‍ത്താവിന്റെ വക പൂര്‍ണ്ണസമ്മതം, (പണ്ട് സ്വന്തം വീട്ടില്‍ കൈവീശി അടിച്ചു കൊതുകിനെ കൊന്നതും, ചൊറിഞ്ഞ് ചൊറിഞ്ഞ്,ചോരവന്നതും ഒക്കെ,എന്റെ മോന് ,10 വര്‍ഷത്തെ,ഗള്‍ഫ് ജീവിതം കോണ്ട് മറന്നു,ഉം......) പക്ഷെ ഒന്നുണ്ട്, ഈ പിള്ളാരെ അതു വല്ലാതെ കടിച്ചു കൊല്ലും, ചിക്കന്‍പോക്സ് വന്ന പരുവം ആകും. ബോട്ടുമായി ഞങ്ങള്‍ നടുക്കായലില്‍ നങ്കൂരം ഇട്ടു. നന്നായി ഇരുട്ടിത്തുടങ്ങി. അത്താഴത്തിനുള്ള വട്ടം കൂട്ടല്‍,ഞാനടുക്കളയിലേക്ക് ഒന്നു കയറി.വലിയ കൊഞ്ച് ശട,ശടാന്ന് പൊളിച്ച് ,നാരും കുടലും നീക്കി,ഒന്നു കഴുകി,വാലവെച്ച്,നാരങാ നീരും പുരട്ടി വെച്ചു,നല്ല സ്വയമ്പന്‍ ,മയക്കിയ നാടന്‍ ചട്ടിയില്‍,ഒരു ഉറിയിലാക്കി മാറ്റിവെച്ചു. ‘സ്ഥലപരിമിതികൊണ്ടാ!’, തോമസ്സിന്റെ ഒരു മഞ്ഞച്ചിരി. എന്നാല്‍ , ഈ തൂക്കിയിട്ടിരിക്കുന്ന ഉറികളും, പഴക്കുലകളും മറ്റും,അതിന്റെ സാമീപ്യം,ഒരു ചാരുത, പ്രവാസികളായ, ഞങ്ങളൊക്കെ എത്രമാത്രം “മിസ്സ്“ ചെയ്യുന്നു എന്ന് തോമാച്ചേട്ടന് അറിയുന്നില്ലല്ലോ!! അടുത്ത , അഞ്ചു മിനിട്ടിനുള്ളില്‍, ഒരു ഇടികല്ലില്‍ ,ഫ്രിഡ്ജില് സൂക്ഷിച്ചിരിക്കുന്ന 5,6 കൊച്ചുള്ളിയും,ഒരു കഷണം, ഇഞ്ചിയും,4 കുരുമുളകും ഇട്ട് ചതച്ച്, മറ്റൊരു ചട്ടിയില്‍ ഇട്ടു,കൂടെ ഒരു സ്പൂണ്‍ മല്ലിപ്പൊടി , മുളകുപൊടി, അര റ്റീസ്പൂണ്‍ ഉലുവ,കുറച്ചു മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ,ഉറിയില്‍ വെച്ചിരുന്ന കൊഞ്ചെടുത്ത് ഞെക്കിപ്പിഴിഞ്ഞ് ,ഈ അരപ്പിലേക്കിട്ടു. രണ്ടു കതിര്‍പ്പ് കരിവേപ്പിലയുമിട്ട്, പ്ലസ്റ്റിക് ഗ്ലൌസിട്ട കൈകൊണ്ട് ഇളക്കിച്ചേര്‍ത്തു.അന്നേരം എന്റെ ചോദ്യം” അയ്യൊ ,നാരങാനീരു കഴുകിക്കളയണ്ടേ? വേണ്ട, നാരങ്ങൊ ഒരു ‘റ്റെഡരൈസര്‘(tenderizer) ആണ്.ആ ഇഗ്ലീഷ് വാക്ക് എനിക്ക് എവിടെയോ കൊണ്ടു? ഇദ്ദേഹംവെറും ‘ഹൌസ് ബോട്ട്” കുക്ക് അല്ല!!!,,എന്റെ ചോദ്യത്തിനുമുന്‍പ്, ഇങ്ങോട്ടു മറുപടി വന്നു, ഞാന്‍ സാറിന്റെ സപെഷ്യല്‍ “ ഗെസ്റ്റുകള്‍ വരുംമ്പോള്‍ മത്രമേ, ഇവിടെത്തെ പാചകത്തുനുവരാറുള്ളു. എനിക്ക് കൊച്ചിയിലെ റിസോര്‍ട്ടില്‍ ജോലിയുണ്ട്.ഈ സമയം കൊണ്ട് കൊഞ്ച്, വെന്തു വെള്ളം പറ്റി.പക്ഷെ , കൈയ്യിലെ പ്ലാസ്റ്റിക്ക് ഗ്ലൌസ്സ് കണ്ടപ്പോ എനിക്കും തോന്നിയിരുന്നു“, എന്റെ മറുപടിക്ക് തൊമസിന്റെ പതിവു മഞ്ഞച്ചിരി, കൂടെ”പിന്നെ ഈ ഉപ്പും,നാരങ്ങനീരും ചേര്‍ക്കുമ്പോള്‍ ,കൊഞ്ച് വേവാനുള്ള വെള്ളം ,അതിനിന്നു തന്നെ ഉണ്ടാവും“.10 മിനിട്ടുകൊണ്ട് വെന്ത കൊഞ്ച് , തിളക്കുന്ന വെളിച്ചെണ്ണയിലേക്ക് ഉലര്‍ത്താന്‍ ഇട്ടുകൊണ്ടായിരുന്നു അടുത്ത വര്‍ത്തമാനം.ഇതിനിടെ ബോട്ടു മുഴുവന്‍ നിറഞ്ഞ മണം ,ബോട്ടിന്റെ അങ്ങേത്തലക്കലിരുന്ന എല്ലാവരുംതെന്നെ,ഇങ്ങെത്തി, ഡ്രൈവറടക്കം. ഇതിനിടെ വെള്ളരിക്കമുറിച്ചു വെച്ചലങ്കരിച്ച നല്ല വെള്ള പിഞ്ഞാണിയില്‍ വിളമ്പീ.ഉഗ്രന്‍!!! ഒരു ഫോട്ടോ എടുക്കാന് പറ്റിയ വിധം സുന്ദരം.കൊഞ്ചിന്റെ പ്ലേറ്റുമായി, ബോട്ടിന്റെ മുവശത്തുള്ള തുറന്ന സ്വീകരണ മുറിയും, ഊണുമേശയും ഉള്ള ഭാഗത്ത്, ഭംഗിയായി കൊണ്ടു വെച്ചു കൂടെ, ആവശ്യത്തിനു സ്പൂണുകളും,കൈതുടക്കാന്‍ റ്റിഷ്യു പേപ്പറും .


രാത്രി അത്താഴത്തിനുള്ള താറാവുകറിയും,അപ്പവും,ഇനി അടുത്തെ, പാചകപരിപാടി.ഇതിനിടെ ദൂരെ, വെറും റാന്തല്വിളക്കുകള്‍ പോലെ എന്തൊ ഒന്നു അങ്ങു നീങ്ങിപ്പോകുന്നു,അടുക്കളയുടെ ഇറയത്തേക്കിറങ്ങി,നോക്കി.’അതു കൊഞ്ചു കുത്തുകാരാണ്, തോമസിന്റെ വിവരണം, വെട്ടുകൊഞ്ച്! വലിയ ‘ലോബ്സ്റ്റര്‍ ’ ആണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കായലിന്റെ അരികിലൂടെ താഴ്ചകുറഞ്ഞ, ചേറുനിറഞ്ഞ സ്ഥലങ്ങളില്‍ ജീവിക്കുന്ന, ഈ വലിയ കൊഞ്ചിനെ, കൂര്‍പ്പിച്ച ശൂലം പോലെയുള്ള വടികൊണ്ട് ,കുത്തിപ്പിടിക്കുന്നു.വലിയ ഹോട്ടലുകാര്ക്കോ അല്ലെങ്കി ഇവിടുത്തെ ‘ബോട്ടുകാരുതതന്നെ വാങ്ങിക്കും.നല്ല കൊഞ്ചാണ്, പക്ഷേ അതുപോലെ വിലയും ആണ്. എന്തായാലും, ബോട്ടു ഡ്രൈവര്‍ വിളിച്ചു”പൂ ഹൊയ്‘!!.ചെറിയ കൊതുമ്പുവള്ളക്കാരന്‍, അടുത്തെത്തി, “നാളെ തിരികെപോകുമ്പോ, ഉള്ള കൊഞ്ച് ഇവിടെ തരുമോ?“തലകുലുക്കി സമ്മതിച്ച്,അയാള് വള്ളം തിരിച്ചു,അങ്ങു ദൂരേക്ക്,കുറെ അധികം കൊതുമ്പുവള്ളങ്ങളും, മെഴുകുതിരി വെട്ടം പോലെ കായലരികത്ത്,അവിടവിടെയായി, കണ്ടുതുടങ്ങി. ഇവരെല്ലാം നാളെ ഒരോ ബോട്ടുകാര്ക്കൊ ,അല്ലെങ്കില് ആലപ്പുഴയോ, കോട്ടയത്തോ ഉള്ള, ഹോട്ടലുകാര്ക്കോ,ഈ കൊഞ്ചെല്ലാം വിക്കും” നല്ല വിലയും കിട്ടും സാറെ!! പിന്നെ ഒരാഴ്ചത്തേക്ക്, പണിയെടുക്കില്ല.”വീണ്ടും മനം മയക്കുന്ന താറാവുകറിയുടെ മണം വന്നു തുടങ്ങി,ഞാന്‍ വീണ്ടും അടുക്കളഭാഗത്തേക്ക് നീങ്ങി.




നാടന്‍ മസ്സാലക്ക് ഇത്ര രുചിയും മണവും ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി,നാടന്‍ ചാറുകറി, ‘ഇതിലെന്താ മസാല?‘ എന്റെ ചോദ്യത്തിനു പതിവു മറുപടി’ഓ നമ്മുടെ മുളകും മല്ലിപ്പൊടിയും, പിന്നെ ഇതിവിടെ കല്ലില്‍ അരക്കുന്നതാ!,എവിടെ?ഒരു കൈനീളമുള്ള അമ്മിക്കല്ലില്‍ , കെട്ടുവള്ളത്തിനെന്റെ പടിയില്‍ അമ്മിക്കല്ലു വെച്ചരച്ചെടുക്കും. രുചിയുടെ മാലപ്പടക്കം തെന്നെയാണിവിടെ,ഒന്നൊന്നിനു മെച്ചം. താറാവുകറി,നല്ല പാത്രത്തിലേക്കു മാറ്റി അതിനു ഗാര്‍ണിഷ്(അലങ്കാരമായി)കൊച്ചുള്ളിയും കരിവേപ്പിലയും,നല്ല വെളിച്ചെണ്ണയില്‍ കടുകുവറത്തിട്ടു. വെളിച്ചെണ്ണക്കും കരിവേപ്പിലെയുടെയും സുഗന്ധം, എല്ലായിടത്തും പരന്നു.അടുത്ത പടി,ചൂടായിട്ട് ഉണ്ടാക്കുന്ന കള്ളപ്പം.പാലപ്പം,എന്നു വിളിക്കുന്ന ഈ അപ്പത്തിന്റെ മാവടുത്ത് അതിലേക്ക് പച്ച കരിക്കരച്ചു ചേര്‍ത്തു .“ഇത് വരുന്ന ഗെസ്റ്റിന്റെ അഭിരുചിക്കനുസരിച്ചാണ്, മിക്കവരും ചപ്പാത്തിയൊക്കെയെ ചോദിക്കാറുള്ളു“. അപ്പച്ചട്ടി, അടുപ്പിലേക്ക് വെച്ച്,അപ്പം ചൂടു ചൂടായി ഉണ്ടാക്കി. “ചേച്ചി ,ഈ ഭാഗത്തേക്ക്,കിച്ചണില്‍ ആരും തന്നെ വരാറില്ല“, തൊമസിന്റെ പരിഭവം നിറഞ്ഞ വാക്കുകള്‍ . പിന്നെ, വരുന്ന വിരുന്നുകാരോട് അധികം അടുത്തിടപെടരുത് എന്നു, ഞങ്ങള്‍ക്കൊരു താക്കീതും ഉണ്ട്, മാത്രമല്ല എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു എന്നു വരില്ല.”



അത്താഴം



ഞങ്ങളുടെ ഈ ബോട്ടിലെ സന്ധ്യയും,നീങ്ങി രാത്രിയും,പെട്ടെന്നു തന്നെ വന്നോ എന്നൊരു തോന്നല്‍ ! ശബ്ദകോലാഹലങ്ങളുടെ ഒരു ഇല്ലായ്മ ഒരു വല്ലാത്ത നിശബ്ദതയായി നിറഞ്ഞു നിക്കുന്നു.ശബ്ദങ്ങള്‍ നിലച്ച ഒരവസ്ഥ.എവിടെ നോക്കിയാലും ഉദിച്ചുവരുന്ന ചന്ദ്രന്റെ വെള്ളി നിലാവിന്റെ നിറം. അങ്ങു ദൂരെ കര മാത്രം,കറുത്ത ഒരു ചാമ്പല്‍ കൂമ്പാരങ്ങള്‍ പോലെ നീണ്ടു കിടക്കുന്നു.കൊതുമ്പു വള്ളങ്ങള്‍ പോകുമ്പോള്‍ മാത്രം,കുഞ്ഞോളങ്ങലുടെ നേര്‍ത്ത സ്വരം.രാത്രിക്കിത്ര സൌന്ദര്യമോ? പിന്നെ ശബ്ദകോലാഹലങ്ങള്‍ മാത്രം ചേക്കേറുന്ന ഗള്‍ഫ് രാത്രികളെ അപേക്ഷിച്ച് ഇത് മറ്റൊരുസ്വര്‍ഗ്ഗമാണ്. അത്താഴത്തിനുള്ള വട്ടക്കൂട്ടുകള്‍ തുടങ്ങി, പാത്രങ്ങളും റ്റിഷ്യൂ പേപ്പറുകളും മേശയില്‍ നിരന്നു. താറാവുകറിയും പാലപ്പവും,പിന്നെ തോമസിന്റെ സായിപ്പിനെ പറ്റിക്കാനുള്ള ‘കുക്കുമ്പര്‍റ്റൊമാറ്റോ‘സാലഡ്.മിനറല്‍ വാട്ടറും,പിന്നെ ഇളം കരിക്ക് മുറിച്ചതും, ശര്‍ക്കരക്കഷണങ്ങളും ചേര്‍ത്തിളക്കിയ, ഒരു ഉഗ്രന്‍ നാടന്‍ മധുരം.




ഒരു കുശലം



അത്താഴമേശയൊരുക്കിയതിനു ശേഷം, തോമാച്ചേട്ടനും ഞങ്ങടെ ബോട്ടു ഡ്രൈവറും,കുശലം പഞ്ഞിരിക്കാനയി എത്തി. ഒരോ യാത്രക്കരുടെയും സ്വഭാവവ്യത്യാസങ്ങളും, ഭക്ഷണത്തിന്റെ ഓരൊ പ്രത്യേകതകളും, മറ്റും പറഞ്ഞ് പറഞ്ഞ് ഞങ്ങള്‍ കുറെ ചിരിച്ചു. ഇക്കാലത്ത് ഹൌസ് ബോട്ട് ഒരു ആദായകരമായ ഒരു ബിസ്സിനെസ്സ് ആണ്. ധാരാളം ബോട്ടുകള്‍ ഇപ്പൊ ഇവിടെ പണിതിറക്കുന്നുണ്ട്. സിനിമാക്കരുടെ തന്നെ ഒട്ടേറെ പേരുടെ ബോട്ട്പണി നടന്നുകൊണ്ടിരിക്കുന്നു. ഇരുനിലയില്‍ പണിയുന്ന ബോട്ടുകളാണ് ഇന്നത്തെ ഏറ്റവും പ്രചാരം ഉള്ളത്. രണ്ടാമത്തെ നിലയില്‍ കോണ്ഫ്രന്‍സ് ,പ്രൊജക്ഷന്‍ മുറികള്‍ വരെയുള്ള ബോട്ടുകള്‍ ഉണ്ട്. ഇല വലിയ കംമ്പനികളുടെയും മീറ്റിംഗുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഒട്ടുമിക്കവയും ‘ബുഫേ ലഞ്ച്’‘ സഹിതം ആണ്. ഗൃഹതുരത്വത്തിന്റെ വില,ഒട്ടുമിക്കവാറും മലയാളികള്‍ മനസ്സിലാക്കിത്തുടങ്ങി എന്നതിന്റെ അടയാളമാണ് ,അതുവിറ്റു കാശാക്കാനുള്ള ഒരു സംരംഭമായി ‘ഹൌസ് ബോട്ട്’എന്ന ഈ പുതിയ ആശയത്തിന്റെ വേലിയേറ്റം.ഒട്ടു മിക്കവാറും ബുഫേ ഒരു “കോണ്ടിനെന്റല്‍ “രീതിയിലുള്ള ആഹാരങ്ങളായിരിക്കും എങ്കിലും, തനി നാടന്‍ കേരളത്തനിമയുള്ള‘ബുഫേ‘ ഭക്ഷണ സല്‍ക്കാരരീതികളും ഉണ്ട്.



അതിരാവിലെകാക്കയും കുരുവിയും അരയുന്ന വെള്ളകീറിവരുന്ന ആകാശം.നോക്കെത്താത്ത ദൂരംവരെ പരന്നു കിടക്കുന്ന ചുവന്ന ആകാശം. പതിവിനു വിപരീതമായി എത്ര ശാന്തമായ ഉറക്കം.കുഞ്ഞോളങ്ങളുടെ ചാഞ്ചാട്ടത്തില്‍ ഈ ബോട്ട് എന്ന തൊട്ടിലില്‍ അത്യന്തം ശാന്തമായ അംന്തരീക്ഷത്തില്‍ സുഖസുഷുപ്തിയില്‍ ഉറങ്ങി എഴുനേറ്റതിന്റെ ഉന്മേഷം.എഴുനേലക്കുന്നതിന്റെ മുന്നോടിയായി,നല്ല ചക്കരക്കാപ്പിയുടെ നറുമണം.തോമസിന്റെ പതിവു പല്ലവി.“ ഇന്നത്തെ ആള്‍ക്കാര്‍ക്ക് “ഇന്‍സെന്റ്” മതി എല്ലാം, ചക്കരക്കാപ്പൊയിന്നും ആരും തന്നെ ചോദിക്കാറില്ല” ബോട്ട് വാടകക്ക് എടുക്കുന്നതിനു മുന്‍പ്,നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് കൊടുക്കാം.പിന്നെ മിനക്കേടുകാരണം ആരും തന്ന ഇതൊന്നും മുന്‍കൂട്ടീ യാത്രക്കാരോടു അവതരിപ്പിക്കാറില്ല. രാവിലത്തെ കാപ്പിക്ക്(Breakfast) പുട്ടും പഴവും, താറാവിന്റെ മുട്ട പുഴുങ്ങിയതും. 8 മണിക്കെടുക്കാം. ചമ്പാവരിപ്പുട്ടു നക്കുന്ന തൊമസിന്റെ കൂടെ രാവിലെ തിരിച്ചെത്തിയ ബൊട്ടിന്റെ ഡ്രൈവര്‍ , വള്ളപ്പടിയിരുന്നു പച്ചതേങ്ങ ചിരണ്ടുന്നു. ചുവന്ന നിറത്തിലുള്ള പുട്ടുനുതന്നെ എന്തുനല്ല മണം. ഈസ്റ്റേണ്‍കാരന്റെ പരീക്ഷണാര്‍ത്ഥം ഇറക്കിയ ചമ്പാവരി പുട്ടുപൊടി പാക്കറ്റുകള്‍ ചൂടപ്പം പോലെ ഗള്‍ഫില്‍ വിറ്റു തീരുന്ന കാര്യം ഇവര്‍ക്കറിയില്ലല്ലോ!!. കൂടെ നല്ല കരിക്കിന്‍ വെള്ളവും, നാടന്‍ പഴവും കൂട്ടിയ ഭക്ഷണം കഴിഞ്ഞ് ഏതാണ്ട്, 9 മണിയോടെ ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി.



കേരളത്തനിമരാവിലെ മുഹമ്മവഴി ആലപ്പുഴ കടന്ന് വീണ്ടും ആറ്റുതീരത്തെത്തി. അവിടെ ധാരാളം വൈദ്യശാലകളും, തിരുമല്‍വിദക്ദ്ധരും മറ്റൂം നിരനിരയായി കാണാം.എല്ലായിടത്തും തന്നെ തിങ്ങീ വിങ്ങീ വിദേശികളും മറ്റും കാണാം.എല്ലാവിധ സജീകരണങ്ങളോടും കൂടി വൈദ്യശാലകള്‍.വിപുലമായ സജ്ജികരണങ്ങളും, നല്ല വൈദ്യന്മാരും മറ്റും സജ്ജമായവയും, എന്നാല്‍ ചെറിയ രീതിയില്‍ കളിപ്പീരുപ്രസ്ഥാനങ്ങളും ഇല്ലാതെയില്ല.എങ്കിലും തിരുമല്‍ വൈദക്ത്യത്തിനു കുറവില്ല, പരീക്ഷണാര്‍ത്ഥം,തിരുമല്‍ ആവി മരുന്ന് എന്നിവ ചേര്‍ന്ന ,മണിക്കൂര്‍ കണക്കില്‍ ഉള്ള ചികിത്സകളും ലഭ്യമാണ്. എന്നാല്‍ ഇവിടെ താമസിച്ചു ചികിത്സകള്‍ ചെയ്യാനും ഉള്ള സൌകര്യങ്ങളും ഉണ്ട്. കരകൌശലവസ്തുക്കളുടെ ശേഖരം എല്ലാ വൈദ്യശാലകളിലും കാണാം. തടികളില്‍ തീര്‍ത്ത ദൈവവിഗ്രഹങ്ങളടക്കം ,പാത്രം,വിളക്ക്, ഇങ്ങേയറ്റം കസവു നെയ്ത്തറിയില്‍ തീര്‍ത്തവവരെ ലഭ്യമാണ്. കരകൌശലങ്ങള്‍ മാത്രം ഉള്ള കടകളും, ബോട്ടഅടുപ്പിച്ചുകെട്ടാവുന്ന പാകത്തില്‍ തീരത്തു തന്നെയുണ്ട്. കയറുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും ധാരാളമായിത്തന്നെ കാണാം. തിരുമ്മല്‍ കുളി എന്നിവക്കു ശേഷം തിരികെ ബോട്ടില്‍ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി അതും മറുകരവഴി. വീണ്ടും കാണാക്കാഴ്ചകളും,നീലനിരകള്‍ പോലെയുള്ളമറുകരകളും മറ്റും നോക്കി ഇരിക്കാം. കരയോടടുത്തു തുഴഞ്ഞെത്തിയാല്‍ ,കെട്ടുവള്ളം നിറയെ ആറ്റുമണ്ണുമായി തുഴഞ്ഞു നീങ്ങുന്ന വള്ളക്കാര്‍ . ശ്രദ്ധിച്ചു നോക്കിയാല്‍ വള്ളത്തിന്റെ മറ്റെത്തലക്കല്‍ ചെറിയ അടുപ്പില്‍ കഞ്ഞിക്കലത്തിന്റെ തീ പുകയുന്നതും,വള്ളപ്പടിയില്‍ ഇരുന്ന് മീന്‍ മുറിച്ചു കഴുകിയെടുക്കുന്നതും മറ്റും കാണാം.



ആലപ്പുഴയില്‍ നിന്നും കെട്ടുവള്ളം നിറയെ ,ആറ്റുമണലുമായി ദിവസങ്ങള്‍ നീണ്ടയാത്രക്കിടയില്‍, ഭക്ഷണവും മറ്റും സ്വന്താമായിത്തന്നെ ഇവര്‍ പാകം ചെയ്തുകഴിക്കുന്നു . പതിനൊന്നു മണിയോടെ ഞങ്ങള്‍ കുറച്ചുകൂടി ആറ്റുതീരത്തേക്കടുത്തു.നാടന്‍ കള്ളുഷാപ്പുകളുടെ ബോര്‍ഡുകള്‍ കണ്ടുതുടങ്ങി. ബോട്ടുകള്‍ അടുക്കുന്നതു കാണുമ്പോള്‍ത്തന്നെ തോര്‍ത്തുമുണ്ടു ചുഴറ്റിവീശി, “മധുരക്കള്ളേ ,കരിമീന്‍, പോള്ളിച്ചതേ” എന്നുള്ള നീണ്ടവിളികള്‍ കേള്‍ക്കാം. ബോട്ടില്‍ വരുന്നവര്‍ പ്രത്യേകം ചോദിക്കാറുള്ള വിഭവങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ടിവിടെ. അതില്‍ പ്രധാനം, കരിമീന്‍ പൊള്ളിച്ചത്‍,ഞണ്ട് കറി, താറാവ് വറുത്തത് എന്നിവയാണ് , പിന്നെ മധുരക്കള്ളും. ചെറിയ കുടത്തില്‍ വിളമ്പുന്ന നാടന്‍ കള്ളിന് ,ചെറിയ പുളിപ്പും മധുരവും കലര്‍ന്ന രുചിയാണ്. പണ്ടു കാലത്തെ ചെറിയ ഓലക്കൂടുകള്‍ പോലെയുള്ള കള്ളുഷാപ്പുകളുടെ സ്ഥാനത്ത്, വൃത്തിയും വെടിപ്പും ഉള്ള, ചെറിയ ഊട്ടുപുരകള്‍ ഉണ്ട്. ആവശ്യാനുസരണം ചെറിയ വാഷ്ബേസിനുകളും മറ്റും ഉള്ള വെടിപ്പുള്ള തുറസായ മുറികള്‍ . എന്നിരുന്നാലും ആറ്റുതീരങ്ങളില്‍ ഉള്ള ഈ കള്ളുഷാപ്പുകള്‍ക്ക്, അതിന്റെ തനതായ ശൈലിയില്‍ തന്നെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കള്ളുകുടിക്കനായി ചെടിയ കൊതുമ്പുവള്ളങ്ങളില്‍ എത്തുന്ന കൈലിയുടുത്ത പണിക്കാരും ,വള്ളക്കാരും, പാടം പണിക്കാരും മറ്റും ആണ് ധാരാളമായുള്ളത്. അതിനിടയില്‍ ഒരു കെട്ടുവള്ളം അടുക്കുന്നത് കടലിലെ ചാകരക്കു സമമാണ്. നേരത്തെ കേട്ട, കരിമീനെ ,കൊഞ്ച് താറാവ് എന്നുള്ള നിലവിളി ഇതിന്റെ ഭാഗമാണ്. ഈ കറികളൊന്നും തന്നെ ഒരു 5 സ്റ്റാര്‍ ഹോട്ടല്‍ സ്റ്റൈലില്‍ നിരത്തുന്നവയല്ല, എങ്കിലും ഇവിയുടെ സ്വാദ് ഏതൊരു 7സ്റ്റാര്‍ ഹോട്ടലിന്റെയും വെല്ലുന്നവയാണ്. കരക്കടുക്കുന്ന ഓരോ ചെറുവള്ളക്കാരും ഒരു കുപ്പിക്കള്ളിന്റെ കൂടെ വീടുകളിലേക്ക് വാങ്ങിപ്പോകുന്ന, കപ്പയും മീന്‍ കറിയും, പിന്നെ ഷാപ്പിലേക്ക് കയറുന്നതിനു മുന്‍പ് ഒരു കണ്ണ് നോട്ടം ഇന്നത്തെ സ്പെഷ്യലിലേക്കും ആയി, എന്നിട്ട് നീട്ടിയ ചോദ്യം ‘ഒരു പാര്‍സലും കൂടി‘ എന്നും.ഇതിനിടെ ഞങ്ങളുടെ 3 കുടം കള്ളും കക്ക ഇറച്ചി ഉലര്‍ത്തുമായി, ഞങ്ങള്‍ വീണ്ടും ബോട്ടിലേക്ക്.


വിടവാങ്ങല്‍ ....



മധുരക്കള്ളിന്റെയും കക്കാഇറച്ചിയുടെയും സ്വാദില്‍ വീണ്ടു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഉച്ചയൂണിന്റെ തിരക്കുകള്‍ തുടങ്ങി എന്ന്, മസാലകളുടെ നറുമണത്തില്‍ നിന്നു മനസ്സിലായി. വാലു മുറിക്കാതെ നീളത്തില്‍ തന്നെ ചട്ടിയില്‍ വെട്ടി വൃത്തിയാക്കി വെച്ചിരിക്കുന്ന 5 കഷണം കരിമീന്‍. പിന്നെ ചാര്‍പ്പായിക്കു നേരെ ചാരി വെച്ചിരിക്കുന്ന 3 വലിയ വാഴയില. കരിമീന്‍ പൊള്ളിക്കാനാണോ?എന്റെ അന്തം വിട്ട ചോദ്യത്തിനു,തൊമാച്ചേട്ടന്റെ പ്രവുഠഗംഭീരമായ ചിരി, ’ഇതെനിക്കു മാത്രമെ കഴുയൂ’ എന്നൊരു ധ്വനിയുള്ള ചിരി. പതിവു പടി ,കരിമീന്‍ കഷണങ്ങളില്‍ നാരങ്ങാനീരു പുരട്ടി വെച്ചു. പിന്നെ മസാലയുടെ പട്ടിക, 10 വറ്റല്‍മുളകും, 5 കഷണം വെളുത്തിള്ളിയും, 1/2 ഇഞ്ച് നീളത്തില്‍ ഇഞ്ചിയും, 2 വലിയസ്പൂണ്‍ മുളകുപൊടിയും , 15 കൊച്ചുള്ളിയും,1/2 സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരിറ്റു ഉലുവപൊടിയും, രണ്ടുതരി കടുകുമണിയും,ഉപ്പും ഒരു പാത്രത്തില്‍ ആക്കി അമ്മിക്കല്ലില്‍ അരക്കാന്‍ കൊടുത്തു. തരുതരുപ്പു വന്ന പരുവത്തില്‍ അതിലേക്ക്, നല്ല ഒരു പിടി കരിവേപ്പിലയും ചേര്‍ത്തിളക്കി. വരഞ്ഞ കരിമീനിലേക്ക് ഈ അരപ്പു പുരട്ടി ചട്ടിയിലെ ഉറിയിലേക്കു മാറ്റി. 10 കൊച്ചുള്ളി ചെറുതായരിഞ്ഞു, കുറച്ചു, ഇഞ്ചി നീളത്തില്‍ അരിഞ്ഞു,,കൂടെ 4 പച്ചമുളകു കീറിയതും കരിവേപ്പിലയും. എണ്ണയില്‍ ഇതെല്ലാം വഴറ്റി, ഒരു നുള്ളു ഉപ്പും മുളകുപൊടിയും ചേര്‍ത്തു വെച്ചു. പരന്ന ഒരു ചീനച്ചട്ടിയില്‍ കരിമീന്‍ 3/4 ഭാഗം വറുത്തു . വാഴയിലയില്‍ അല്‍പ്പം മസാല നിരത്തി അതിലേക്ക് മീനും വെച്ച് വാഴനാരുകൊണ്ട് കുറുകെ കെട്ടി. മറ്റൊരു ചീനച്ചട്ടിയില്‍ വെച്ച് രണ്ടു വശവും പൊള്ളിച്ചെടുത്തു. മണ്‍ചട്ടി പോലത്തെ പരന്ന പാത്രത്തിലേക്ക് ഓരൊരുത്തര്‍ക്കായി മാറ്റി. കൂടെ കുക്കുമ്പറും റ്റുമാറ്റോയും വെച്ചലങ്കരിച്ചു. കുത്തരിച്ചോറിന്റെ കൂടെ ഒരു തോരനും,പച്ചമൊരും, പരിപ്പുകറിയും,കൂടെ നാടന്‍ പപ്പടവും. കള്ളുഷാപ്പില്‍ നിന്നും കൂടെ കൊണ്ടുവന്ന കപ്പയും മീന്‍ കറിയും തീര്‍ന്നതിന്റെ പുറകെ ഈ കരിമീന്‍ പൊള്ളിച്ചതും കൂട്ടിയുള്ള ഊണ്.


ഏതാണ്ട് രണ്ടരമണിയോടെ ഞങ്ങള്‍ ബോട്ടില്‍ നിന്ന് ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.ഈ ഓളങ്ങളുടെ തരാട്ടില്‍ , ഇളംകാറ്റിന്റെ തെന്നലില്‍ ജീവിതവു, ദിവസവും, സമയവും തെന്നിനീങ്ങി, സുഖസുഷുപ്തിയില്‍.എന്തൊ കൈവിട്ടു പോകുന്നപോലെ.വീണ്ടും തിരക്കുപിടിച്ച,പൊടിപടലങ്ങളുടെയും, ട്രാഫിക് ജാമിന്റെ ഇടയിലിലുള്ള,തിരക്കുപിടിച്ച യാന്ത്രിക ജീവിതം.നഷ്ടങ്ങളുടെ കൂമ്പാരങ്ങ ള്‍ക്കിടയില്‍ തെന്നിത്തെറിച്ചു നീങ്ങുന്ന ജീവിതത്തിലേക്ക്, നിവര്‍ത്തികേടിന്റെ പര്യായമായ ജീവിതം. എങ്കിലും ഈ അവധി ദിവസങ്ങള്‍ എന്നെഞ്ഞും ജീവിതത്തില്‍ മറയാതെ മായതെ നില്‍ക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

13 September 2009

ഓണം വന്നെ,ഓണം വന്നെ

എന്നത്തെയും പോലെ കാത്തിരുന്ന പ്രവാസത്തിന്റെ മറ്റൊരാഘോഷം.....നോക്കി നോക്കി ഇരിന്ന് വന്നെത്തുന്ന ഓണം.കുട്ടികളും അമ്മമാരും,മറ്റും തയ്യാറെടൂക്കുന്നു, തന്തമാർ സഹിതം. ഇതിനിടെ ഓണം എന്ന ആഘോഷത്തിനു തുടക്കം ഇടുന്നത് എപ്പോഴും ഒരു കോളേജ് അലുമിനിയുടെ, സഹായസഹകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിൽ ആയിരിക്കും. ഓണ ഊണിനാണോ അതോ തിരുവാതിരക്കാണോ, പൂക്കളമത്സരങ്ങൾക്കാണോ താല്പറ്ര്യം എന്നറിയാനുള്ള ഇമെയിൽ? ആ ചോദ്യങ്ങൾ നമ്മളെന്താ ഓണത്തിനു പരിപാടി എന്ന ചോദ്യത്തിലെത്തിച്ചേരുന്നു! നമ്മളെന്താ!! വെള്ളമടി, വിജേഷിന്റെയും കുപ്പുവിന്റെയും ബാലായെയും അവരുടെ അപ്പനെയും അമ്മയെയും ഊണിനു വിളിക്കുന്നു.


എന്നത്തെയും പോലെ, ഒരാഘോഷത്തിന്റെ തയ്യാറെടുപ്പുകൾ, എന്തുണ്ടാക്കണം, ഉള്ളതും വരാനിരിക്കുന്നതുമായ സകല മനോരമ വനിത, കന്യക എല്ലാം തന്നെ പരതി, എല്ലാ വിഭവങ്ങളൂടെ വിഷയവിവരപട്ടിക തയ്യാറാക്കി. പച്ചക്കറിയും പലവ്യഞ്ചനങ്ങളും വാങ്ങി എത്തി. പായസത്തിനുള്ളവ പ്രത്യേകം തിരഞ്ഞെടുത്തു. ഇന്നത്തെ പുതുസംരംഭംങ്ങളായ പൈനാപ്പിൾ പ്രധമൻ, എന്നീവ പരീക്ഷിക്കനുള്ള പേടികാരണം,പാൽ‌പ്പായസത്തിലും, കടലപ്രധമൻ എന്ന തീ‍രുമാനത്തിലെത്തി. പച്ചടികളും അച്ചാറുകളും മറ്റും രണ്ടുദിവസം മൂൻപുതന്നെ ഉണ്ടാക്കിവെച്ചു. ഉപ്പേരിയും കളിയടക്കയും, വറുത്തു. സാംബാറും പരിപ്പുകറിയും രസവും കൂടി അന്നു രാവിലെ തന്നെ തയ്യാറക്കി.



ദൈവമെ ,പൂക്കളം..... അതിനൊന്നും തന്നെ ചെയ്തില്ലല്ലോ!! അടുത്ത ഒമാനിയുടെ കടയിലേക്കോടി. പൂക്കളില്ലാത്ത, ഈ മണൽക്കൂമ്പാരത്തിൽ
ഞാനെവിടെച്ചെന്ന്,പൂ‍ക്കൾ കൊണ്ടുവരാൻ
.പിന്നെ അടുത്ത പടി.......നല്ല ഉണക്ക തേങ്ങാപ്പീര,പലകളറിൽ പുട്ടുനനക്കുന്നപോലെ നനച്ചെടുത്തു.



ഏന്റെ മക്കൾ അന്നക്കുട്ടിയും,തൊമ്മനും,
മാത്തനും ,ലോജിസ്റ്റിക്കിനായി കൂടെ അപ്പനും. എന്നിരുന്നാളും പിള്ളാരെല്ലാം കൂടി ഒരു പൂക്കളം നന്നായി ചെയ്തു തീർത്തു.


പായിൽ ഇലയിട്ടു കൂട്ടുകറികളും മറ്റും ഇലയിൽ വിളമ്പി.






ആദ്യം കുട്ടിപ്പട്ടാളം തന്നെയിരുന്നു.....
എല്ലാവരും ചേന്നിരുന്നുള്ള ഊണ്, പരിപ്പ്, നെയ്യിൽ തുടങ്ങി. ബാലായും, കുപ്പുവും അവരുടെ അപ്പനും അമ്മയും കുടുംബവും, തമിഴ്വംശജരായതുകൊണ്ട്
ഞങ്ങൾ ഇത്തിരി താളിച്ചപച്ചരിച്ചോർ കരുതിയിരുന്നു. നമ്മുടെ നല്ല നെല്ലുകുത്തരി അവർക്ക് പരിചയമില്ല.
ഓണസദ്യക്കായി എല്ലാവരും തന്നെയിരുന്നു.......
അങ്ങനെ മറ്റൊരു ഓണം കൂടി വന്നു പോയി, വാദ്യമേളങ്ങളും,പുലിക്കളിയിയും പൂക്കളങ്ങളും ഒന്നു ഇല്ലാത്ത, എന്നാൽ എല്ലാ ഒർമ്മകളുടെ ഓളംതല്ലൽ പോലെ എത്തുന്ന മാവേലിയും ഓണവും.

6 September 2009

ഒരു കത്ത്

പ്രിയപ്പെട്ട സൂസൻ,


വളരെ നന്ദി ഇത്ര നല്ല ഒരു കത്തിന്......ഇന്ന് ആരിലുംതന്നെ ,സ്വദസിദ്ധമായ സ്നേഹം നിറഞ്ഞ ഒരു സൌഹൃദം ഇല്ല എന്നു പറയാം, അപ്പോള്‍ ഇതുപോലെ ഒരു കത്ത് കിട്ടിമ്പോൾ വളരെ സ്നേഹം തോന്നിക്കും. വീണ്ടൂം നന്ദി.


ഞാന്‍ സപ്ന,കോട്ടയംകാരി എന്നു വിശേഷിപ്പിക്കാം, മനസ്സും ശരീരവും ബുദ്ധിയും ഇന്നും, 'എന്റെ സ്വദേശം 'എന്ന വരികളിൽ നിൽക്കുന്നു. ............വിവാഹം കഴിഞ്ഞു മൂന്നു കുട്ടികളുടെ അമ്മ,ഒരു വീട്ടമ്മയായി മാത്രം അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ ഒരു ജോലി എന്ന പടയോട്ടത്തിനായി ഇറങ്ങിത്തിരിച്ചില്ല. വീട്,കുട്ടികൾ,ഭർത്താവ്,അതുമായി ചുറ്റിപ്പറ്റിയ കാര്യങ്ങൾ, അതിൽ മാത്രം സന്തോഷം കണ്ടെത്തിൽ എന്നും.അപ്പന്റെയും അമ്മയുടെയും ഏക മകള്‍,ഒരു സഹോദരനും ഉണ്ട് . വിവാഹം കഴിഞ്ഞു, ഭാര്യയും, ഒരു കുട്ടിയും ഉണ്ട്. പക്ഷെ സഹോദരി എന്ന വാക്കിനും, അംഗീകാരിക്കനുള്ള മനസ്സും അവനിന്നും ആയിട്ടില്ല.സ്വന്തം എന്നു ഭാര്യയും കുട്ടിയെയും മാത്രം ജീവിതത്തില്‍ എന്നു കരുതാന്‍ മാത്രം പക്വത വന്ന ഒരു മനസ്സ് മാതമെയുള്ളു ഇന്നും. അപ്പനും അമ്മയും മരിച്ചു.

അമ്മ 2002ൽ ക്യാന്‍സറിനു കീഴടങ്ങി, ഒത്തിരി ഒത്തിരി ചോദ്യചിഹ്നങ്ങള്‍ ബാക്കി വെച്ചു ,എന്നെ തനിച്ചാക്കി പോയി. അടുത്ത മൂന്നു വര്‍ഷത്തിനകം ഡാഡിയും 2005 ല്‍, എത്ര പിടിച്ചു നിര്‍ത്താന്‍ നോക്കിയിട്ടും, ഭാര്യയില്ലാത്ത ഒരു ജീവിതം പുള്ളിക്കാരന്‍, ജീവിതമായെ കണക്കാക്കിയില്ല. വീണ്ടും ഞാന്‍ തനിച്ചായി. എല്ലാം തന്നെ നിശ്ചലമായ ഒരു തോന്നല്‍, എന്റെ ജീവിതത്തിനോടും ലോകത്തോടും ഉള്ള എല്ലാ ബന്ധങ്ങളും അവരുടെ അഭാവത്തില്‍, ഇല്ലാതായതുപോലെ. ഇതിനിടയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു പോലും അംഗീകരിക്കാത്ത ഒരു സഹോദരനും.


ശരീരവും എന്റെ മനസ്സിന്റെ വ്യഥകളുമായി പൊരുതി, ജയിച്ചില്ല, ശരീരവും മുഖവും മനസ്സിന്റെ വിങ്ങലുകൾ പ്രതിഥലിപ്പിക്കാന്‍ തുടങ്ങി. മുഖം മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, വൈകൃതങ്ങളായി മുഖത്തു പ്രതിഫലിക്കാൻ തുടങ്ങി. ഒരു ഡോകടർക്കും, വൈദ്യനും, അലൊപ്പൊതി, ഹോമിയൊക്കാർക്കും കണ്ടുപിടിക്കാൻ പറ്റാത്തെ മുഖത്തെ ചുളിവുകൾ.ഇല്ലായ്മകളുമായി പൊരുത്തപ്പെട്ടു, എങ്കിലും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന , ഭയം, അരക്ഷിതത്വം,സ്നേഹത്തിന്റെ വഞ്ചന എന്നിവയെല്ലാം, വാക്കുകളായും കവിതകളായും വര്‍ഷങ്ങളായി, ഒഴുകിയിറങ്ങി. നല്ലവരായ ചില സുഹൃത്തുക്കളുടെയും, ചില നല്ല പത്രപ്രവര്‍ത്തകരുടെയും സഹായത്താല്‍, ചിലയിടത്തെല്ലാം എന്റെ പേര് അച്ചടി മഷിയിൽ എഴുതപ്പെട്ടു. എന്റെ പേരു കണ്ടാല്‍, ഒരു എഴുത്തുകാരിയല്ലെ!!! എന്നു മനസ്സിലാവുന്ന കുറച്ചു പേരെങ്കിലും കാണും എന്നു തോന്നുന്നു, ഇന്നു കേരളത്തില്‍. ആഗലേയഭഷയിലെ ബിരുതാനന്തര ബിരുദത്തിന്റെ ശക്തിയില്‍, എഴുത്തു പയറ്റിയത് ആദ്യം ആ ഭാഷയിലാണ്. പിന്നീട് സ്കൂള്‍ പഠനത്തിന്റെ ഭാഗമായ കിട്ടിയ മലയാളം ശ്രമിച്ചു നോക്കി ,എഴുതാമൊ എന്നു??? ഇംഗ്ലീഷ് പോലെ തന്നെ അതും വഴങ്ങി, വാക്കുകള്‍ കൊണ്ട് എനിക്കുവേണ്ടി. ലേഖനങ്ങളും, വിവര്‍ത്തനങ്ങളും, കഥകളും,പാചകക്കുറിപ്പുകളും, ലഘുലേഖകളുമായി, ഒരു സ്വതന്ത്രപത്ര പ്രവര്‍ത്തനത്തിലേക്ക് എത്തി നില്‍ക്കുന്നു.


പ്രവാസജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും, അസൌകര്യങ്ങളുടെയും, ഭാഗമായി എന്റെ പ്രതീക്ഷക്കനുസരിച്ചു അവസരങ്ങള്‍ കിട്ടുന്നില്ല എങ്കിലും,എഴുതുന്നു.പലതും തുടങ്ങുന്നു, പുസ്തകങ്ങളും, പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നു, ഒന്നും തന്നെ നടക്കുന്നില്ല എങ്കിലും, ഇന്നും പ്രതീക്ഷ കൈവിട്ടിട്ടില്ല.....


വീണ്ടും വീണ്ടും പറയട്ടെ, സൂസന്റ്റെ നല്ല വാക്കുകള്‍ക്കായി.....


മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, എല്ലാംതന്നെ വാക്കുകളുടേ വേലിയേറ്റങ്ങളായി പുറപ്പെടുന്നു, നല്ലത്.എല്ലാം തന്നെ ജീവിതത്തിന്റെ സങ്കടങ്ങളാകണമെന്നില്ല, വാക്കുകളാലും പ്രവര്‍ത്തിയാലും, മനസ്സിന്റെ പക്വതകൊണ്ടും ഏതൊരു അസ്വസ്ഥകളെയും നമുക്ക് ,സ്വസ്ഥമായ ഒരു പുഞ്ചിരിയില്‍ നിര്‍ത്താം. സന്തോഷവും സമാധാനവും മാത്രം എന്നു ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ, സങ്കടങ്ങള്‍ അവധികൊടുക്കൂ എന്നെന്നേക്കുമായി. അവ ഒരിക്കലും ഈ വഴി വരതിരിക്കട്ടെ, എന്നു പ്രതീക്ഷിക്കുന്നു.

ഇവിടെ ഈ കത്തു ചുരുക്കട്ടെ

എന്നും സസ്നേഹം,
സപ്ന.

31 July 2009

നിലാവിലെ നീലപക്ഷികള്‍

ലോകപ്രസിദ്ധയായ ഒരു ബാര്‍ഡാന്‍സറായിരുന്നു മതാഹാരി. ഇന്‍ഡ്യാ മഹാരാജ്യത്തെ കേള്‍വികേട്ട നര്‍ത്തകിയാണ് ഹെലന്‍. ഇന്നൃത്തരംഗങ്ങള്‍ അതിവിശേഷം തന്നെയാണ് എല്ലാവരും തന്നെ വിലയിരുത്തപ്പെട്ടതാണ്‍. കേരളത്തില്‍ ട്രാവന്‍കൂര്‍ സിസ്സേഴ്സ് എന്നറിയപ്പെട്ടിരുന്ന ലളിത,രാഗിണി, പത്മിനിമാര്‍ ഉണ്ടായിരുന്നു. ഇന്നും അവരെ പാടിപുഴ്ത്താനും, ആ തലമുറകളിലെ നൃത്തത്തെ, ഒരു കലയായി കാണാനും അന്നു സാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ, നിശാക്ലബ്ബുകളില്‍ പോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ടിവിയിലു, പത്രങ്ങളിലും മറ്റൂം പബ്ബുകളെപ്പറ്റി പല വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഏഷ്യാനെറ്റില്‍ ഗല്‍ഫ് റൌണ്ടപ്പില്‍ ബിജു ആബേല്‍ ജേക്കബ് ഒരിക്കല്‍ ഒരു മുഴുനീളന്‍ എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ട് അടക്കിപ്പിടിച്ച് എല്ലാവരും തന്നെ അതിനെ സശ്രദ്ധം സ്വീകരിച്ചതുമാണ്. ഇവിടെ ഈ ബാറുകളില്‍ത്തന്നെ സ്ഥിരം ചര്‍ച്ച ചെയ്യുന്ന വിഷയമാ‍ണത്. കുറേ ബാര്‍ഗേള്‍സുമായി സംസാരിച്ചിട്ടുമുണ്ട്.



എന്തിന് എന്ന് ചോദ്യം?



സ്ത്രീകള്‍ക്കൊരു ജോലി, ജീവിതമാര്‍ഗ്ഗം, ഗള്‍ഫില്‍ ജോലി എന്ന പുകഴ്ച .ശരിയായ വിദ്ധ്യാഭാസമോ, അറിവൊ ഇല്ലാത്തതിന്റെ അപാകത ലോകത്തെപ്പറ്റിയും അതിന്റെ വരുംവരായ്കകളെപ്പറ്റിയും മാതാപിതാക്കള്‍ നല്‍കാതെപോകുന്ന ഒരു മൂന്നറിയിപ്പ്.കാഴ്ചക്കാര്‍ക്ക്, അവരനുഭവി ലൈംഗിക ദാരിദ്രത്തിനൊരാശ്വാസം!എത്ര പാവങ്ങളുണ്ടിവിടെ, ലേബര്‍ക്യാമ്പുകളില്‍ സ്ത്രീകളെ കാണാതെ കഴിയുന്നവര്‍ അവരും മനുഷ്യരല്ലേ!.തക്കതായ കാരണം....കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവന്‍, ഉടുതുണിക്ക് മറുതുണിയില്ലത്തവന്‍, ദുര്‍മ്മെദസ്സു കാണാന്‍, 150 ദിനാര്‍?ഇതിനകത്തൊന്നു കയറിപ്പറ്റാന്‍150, 250 ദിനാര്‍ കൊടുക്കണ്ടേ?എന്നാലെന്ത്? പുരുഷന്റെ പ്രാഥമികമായ ആഗ്രഹങ്ങളില്‍ പെണ്ണാണ് മുഖ്യം. പെണ്ണിന് തിരിച്ചും. തത്വങ്ങള്‍കൊണ്ടൊന്നും ശരീരത്തിലെ തിരമാലകള്‍ അടക്കുവാന്‍ കഴിയില്ല. എന്തു ചെയ്യാന്‍ പറ്റും? യുദ്ധങ്ങളുണ്ടായിട്ടില്ലേ പെണ്ണിനുവേണ്ടി? അതിലും വലുതാണോ?എല്ലാവരേയും ബാധിക്കുന്ന കാര്യമാണത്. ആണുങ്ങളുടെ മാത്രമല്ല. ഭൂമിയില്‍ ഇതൊന്നും സംഭവിക്കുന്നില്ലെ?പാവപ്പെട്ടത് അവന്റെ കുഴപ്പമല്ലല്ലോ? സമൂഹത്തിന്റെതല്ലേ? പാവപ്പെട്ടതുകൊണ്ട് അവന്‍ അതൊന്നും അറിയരുതെന്നും കാണരുതെന്നും പറയാന്‍ പറ്റുമോ?





നിശാക്ലബ്ബുകളുടെ പിറവി,ഏപ്പോള്‍ എവിടെ ?




ചരിത്രത്തിലേക്കും ,പുരാണങ്ങളിലേക്കും ഒരു തിരിഞ്ഞു നോട്ടം...രാജവാഴ്ചയുടെ കാലം മുതല്‍ക്കുതന്നെ രാജാക്കന്മാര്‍ക്ക് സോമരസസദസ്സുകളും,അന്തപ്പുര നര്‍ത്തകികളും ഉണ്ടായിരുന്നു.ഏതു രാജ്യത്തും ഏതു സംസ്ക്കാരത്തിലും ഇങ്ങനെ ഒരു ഘടകം എപ്പൊഴും സജീവമായിരുന്നു.ഇതു മനുഷ്യസഹജമായ സത്യം കൂടിയാണ്.പുരാതനകാലം മുതല്‍ക്കുതന്നെ,പണക്കാരുടെയും മറ്റും നേരംമ്പോക്കിന്റെ, അല്ലെങ്കില്‍ ആധിധേയത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഗമായിരുന്നു, സദസ്യരായിക്കുന്നഅഥിതികള്‍ക്കു വേണ്ടിയുള്ള നൃത്തം.ഒട്ടുമിക്ക മതങ്ങളിലും ഈ മുഖ്യസദസ്സ്യരുടെ മുന്‍പിലെ നൃത്തങ്ങളെപ്പറ്റി പറയുന്നുണ്ട്. ദൈവങ്ങള്‍ക്കും ദേവദേവീമാര്‍ക്കും കാഴ്ചയായും കന്യകമാരെ,അടിയറ വെക്കാറുണ്ട്,ചില ആചാരങ്ങളുടെ ഭാഗമായി.പുരാതന ദിവ്യഗ്രന്ധങ്ങളില്‍ ഈ നയയസുഖഭോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുമുണ്ട്.




ഒരു സൈക്കോളജിക്കല്‍ കാഴ്ചപ്പടിലൂടെ നോക്കിയാല്‍ ,എന്തിനു നര്‍ത്തകികളുടെ നൃത്തം കാണുന്നു എന്ന ചോദ്യത്തിനു,ശരിയായ ഒരു ഉത്തരം ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ അഭിരുചി, ഭയം, മ്ലാനവും വിഷണ്ണവുമായ മാനസികാവസ്ഥ,ജോലിയിലോ ജീവിതത്തിലോ നിന്നുള്ള പിരിമുറുക്കം, വളര്‍ന്നുവന്ന സാഹചര്യം എന്നിങ്ങനെ പലതിലേക്കും വിരല്‍ ചൂണ്ടാം.ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്ന സ്ത്രീകള്‍ ,അവരുടെ ജീവിത രീതി, അവര്‍ വഴിപിഴച്ചു പോകുന്നത് എങ്ങിനെ?ബ്രിട്നി സ്പിയേഴ്സിനെയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ കുട്ടികള്‍ ബാറില്‍പ്പൊകുന്നതിനെക്കുറിച്ചും ആരും എന്തെ,പരാതിയില്ലാത്തത് !!!അവര്‍ അവിടെ ജോലിചെയ്ത് പണം സംബാതിക്കയാണ്.ബാര്‍ റെസ്ന്റോറെന്റുകള്‍ ആണ് അവിടെയുള്ളത്. ഇത്തരം സത്രീകളെ പരിചപ്പെട്ടിട്ടുണ്ടോ? ചില വ്യത്യാസങ്ങള്‍ ഉണ്ട്.ഗള്‍ഫില്‍ വന്ന് ഈ തൊഴില്‍ ചെയ്യുന്നവരുടെ മാനസികവും അതുപോലെ ദുസ്സഹ സാഹചര്യങ്ങളും ഒക്കെയാണ് നമ്മള്‍ പരിചയപ്പെടുന്ന എല്ലാവര്‍ക്കും തന്നെ. സ്കൂള്‍ ആയ മുതല്‍ ബാങ്ക് ഉദ്ദ്യോഗസ്ഥവരെ വരും.ബാറിലെ സ്ത്രീകള്‍ പലപ്പോഴും അവിടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് പതിവ്. വരുന്നവര്‍ക്കൊക്കെ ചില മോശം ജീവിതസാഹചര്യങ്ങളും പരിതസ്ഥിതികളും കാണും.അവരാരും ഇതിനായി വരുന്നവരല്ല എന്നുറപ്പ്. എന്നാല്‍ ആവശ്യമെങ്കില്‍ ചെയ്യാം എന്ന ഒരു മാനസികാവസ്ഥയും ഉണ്ട്. ഈ ഫീല്‍ഡിനെക്കുറിച്ച് അറിയാത്തതുകൊണ്ട് ഇതു ക്രൂരതയാണെന്ന് അവര്‍ക്കറിയില്ല, അറിഞ്ഞു കഴിയുമ്പോഴേക്കും, തിരിച്ച് കയറി വരാന്‍ കഴിയാത്ത അത്രെയും ആഴത്തില്‍ പതിച്ചിരിക്കും അവരൊക്കെ.ജീവിത രീതി, അവര്‍ വഴിപിഴച്ചു പോകുന്നത്



എങ്ങിനെ?



പലകാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലര്‍ക്ക് ശംബളം ഉണ്ടാവില്ല, കമ്മീഷന്‍ മാത്രം,പിന്നെ ടിപ്സ് അത് പലതരത്തിലാണ് താനും. ആ 3 മാസം കൊണ്ട് എല്ലാം ശരിയാകും പക്ഷെ എല്ലാവരും അങ്ങിനെയല്ല. ഇങ്ങനെ സ്ത്രീ ശരീരം കാണുന്നതുകൊണ്ട്, മുഴുവസ്ത്രധാരിയായ ഒരു സത്രീയെ കാണുന്നതുകൊണ്ട് എന്തു സുഖം ആണ് ഇവര്‍ അനുഭവിക്കുന്നത്??ചിലരങ്ങനെയാണ്. ഒരു ലേഖനം എഴുതാനെന്ന വ്യാജേന,ഒരു സ്ത്രീയേ പരിചയപ്പെട്ട് ഞാന്‍ കുറെ ദിവസം ഫോണില്‍ പരിശ്രമിച്ച് ശേഷമാണ് അവരെന്നോട് അവരുടെ ഫീലിംഗിനെക്കുറിച്ച് സംസാരിച്ചത്.പുരുഷന്മാര്‍ എന്തിനു പോകുന്നു എന്നതിന് പലകാരണങ്ങള്‍ ഉണ്ട്. ഉദ്ദ്യോഗസ്ഥരായ സ്ത്രീകള്‍ എന്തിനിതിനു പോകുന്നു എന്നതിനും കാരണം ഉണ്ട്.ആദ്യം കാഴ്ച, പിന്നെ നേരിട്ട് അതൊക്കെയുണ്ട്. എന്നാല്‍ കാഴ്ചയില്‍ തൃപ്തിയടയുന്ന എത്രയോ ആളുകള്‍ ഉണ്ട് ഒരു ഉദാഹരണം പറയട്ടെ.




ഫ്രോയിഡിന്റെ പുസ്തകത്തില്‍ ഉള്ളത് ഇത് ചില വീടുകളിലും സംഭവിവിച്ചു. അയാള്‍ ആരെയും ഉപദ്രവിക്കയോ അല്ലെങ്കില്‍ പണംമൊഷ്ടിക്കയൊ ചെയ്തില്ല, അടുത്ത വീടുകളിലെ സ്ത്രീകളുടെ ബ്രാ, പാന്റീസ് മോഷ്ടിക്കും,കഴുകാനിട്ടതോ അല്ലെങ്കില്‍ കഴുകിയതൊ എന്നാണ് പോലിസുപിടിച്ചപ്പോള്‍ അയാളെപ്പറ്റി ഒരു മനശാസ്ത്രജ്ഞന്‍ പറഞ്ഞത്. അയാള്‍ക്ക് രതി സുഖം കിട്ടുന്നത് അന്യസ്ത്രീകളുടെ വസ്ത്രം കാണുമ്പോഴും തൊടുമ്പോഴുമാണ്. എന്നാണ്. അത് ഒരു തരം മാനസികരോഗവും ആണ്.ഇതിന് നമ്മുടെ നാട്ടില്‍ത്തന്നെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.നോട്ട്മാല കൊടുക്കുമ്പോഴും പരസ്ത്രീയേ പ്രാപിക്കുമ്പോഴും സംഭവിക്കുന്നത്. അവിവാഹിതര്‍ക്ക് പിന്നെ സുഖിക്കനു അറിയാനും പൊകുന്നു ഒറ്റക്കായി പോയിട്ടുള്ളവരും അങ്ങിനെ, ഇതിനിടെ കോര്‍ട്ടി ഓര്‍ഡര്‍ മുംബയില്‍ വന്നതു അതുപൊലെ ബാറിലെ ഇപ്പൊഴത്തെ സ്ത്രീകളുടെ ആവസ്ഥകളെക്കുറിച്ചു ഒക്കെ പ്രതിപാദിക്കുന്ന ഡിറ്റേത്സ് ആണ് ഉദ്ദെശിക്കുന്നതെങ്കില്‍ നിവൃത്തികേടുകൊണ്ട് ചെയ്യുന്നത് , ചൂഷണം തീര്‍ച്ചയായും ചെയ്യുന്ന പുരുഷന്മാര്‍ തന്നെ. എനിക്കിത് സ്ത്രീവസത്തുനിന്നും പുരുഷന്റെ ആധിപത്യം ഒന്നു കൊണ്ടാണ് ഇപ്പോഴും ഇതു നടക്കുന്നത് എന്നു കാണിക്കാനാണ്. ഈ ഇന്റെര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ധാരാളം സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്നത് സംസ്കാരത്തിന്റെ ഒരു തുടര്‍ച്ച എല്ലാ തൊഴിലിലും ഉണ്ട്..





ഗള്‍ഫിലെക്ക് കുടിയേറുന്ന മലയാളി പെണ്‍കുട്ടികള്‍ ഭക്ഷണപ്പുരയില്‍ വിളമ്പുകാരാവുന്നതിനു കേരളത്തിന്റെ പാരമ്പര്യമല്ല്. ആശുപത്രികളിലും ഹോട്ടലുകളും സ്ത്രീകള്‍ ജോലി ചെയ്യുന്ന സംബ്രദായം, കേരളത്തിന്റെ മുഖ്യധാരയില്‍ പണ്ട് ഉണ്ടായിരുന്നില്ല. ബ്രിട്ടിഷുകാരനില്‍ നിന്നു നാം അനുകരിച്ചതാണ് ഒരു തൊഴിലിനുവേണ്ടി ബാര്‍ഗേളുകള്‍ ആകുന്നത് എന്ന് പലരും പറയാറുണ്ട്. അതൊരു ജാമ്യമെടുപ്പ് മാത്രമാണ്.ചിലര്‍ അവകാശപ്പെടുന്നത് തങ്ങള്‍ വഞ്ചിക്കപ്പെട്ട് ഈ തൊഇഴിലിലെത്തി എന്നാണ്.രണ്ട് വാദങ്ങള്‍ക്കും വലിയ പ്രാബല്യമില്ല. ഇത്തരം തൊഴിലുകള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ കേരളത്തില്‍ തന്നെയൊ അല്ലെങ്കില്‍ ഇന്‍ഡ്യയില്‍ എവിടെയെങ്കിലും അവസരങ്ങള്‍ കുറവല്ല. അതിനു ശ്രമിക്കാത്ത കാണാമറയത്ത് പോയി, ഈ ജോലി ചെയ്യാന്‍ തയ്യാറാകുന്നതിന്റെ പിന്നില്‍ സാഹസികതയോടുള്ള ഒരുഭിനിവേശം സ്പഷ്ടമാണ്. പിന്നെ പെട്ടെന്ന് ധനമുണ്ടാക്കനുള്ള മോഹം. ഇതു രണ്ടും മറച്ചു പിടിക്കനുള്ള ന്യായവാദങ്ങളില്‍ പെടും,തൊഴിലും വഞ്ചനയും. ബാറുകളില്‍ പണിയെടുക്കുന്നവരെപ്പറ്റി മാന്യമായ ഒരു പരിവേഷമൊന്നുമില്ല, നമ്മുടെ നാട്ടില്‍, എന്നാല്‍ ഗള്‍ഫുകാരില്‍ നിന്നുള്ള കേട്ടറിവ് വളരെയേറെയാണീവിടെ. അതവരുടെ ബഡായി ആണൊ എന്നും അറിയില്ല. ഭക്ഷണം നിരത്തിലേക്കാള്‍ വൈകാരിക സാന്നിദ്ധ്യം.





പച്ചക്ക് തന്നെ പറയാന്‍ പൊവുകയാ.........ചില പുരുഷന്മാര്‍ക്ക് കാഴ്ചയില്‍ തന്നെ രതി സുഖം കിട്ടും, ചിലര്‍ക്ക് ചുമ്മ ഒന്നു തൊട്ടാല്‍ അതും ഈ ഡാന്‍സ്ബാറില്‍ പാട്ടു പാടുന്ന സ്ത്രീകള്‍ക്ക് നോട്ട് മാല ഇടുന്ന ഒരു പരിപാടിയുണ്ട്. ഇഷ്ടമുള്ള ഒരു പാട്ട് നിര്‍ദ്ദേശിക്കാം,അതു പാടുന്നവര്‍ക്ക് സമ്മാനമായി, ഒരു പ്ലാസറ്റിക് പൂവിന്റെ മാലയോ, അല്ലെങ്കില്‍ പ്ലാസ്റ്റിക് വളയോ,അതുമല്ലെങ്കില്‍ ഒരു പെപ്സിയോ സമ്മാനമായി നല്‍കുന്നു.ആരു തന്നു എന്നറിയാവുന്ന ഡാന്‍സുകാരി,ഒന്നിരുത്തി,ഒന്നു നോക്കുന്നു, അഭ്യുതകാംഷിയെ!! അവളുടെ ആ ഒരു നോട്ടം, അതും ചിലപ്പോള്‍ മാത്രം!!!അത്രയുള്ളു!അഞ്ച് റിയാല്‍ കൊടുത്തുവാങ്ങിയ മാല ഇട്ടു കണ്ടതിന്റെ ചാരിതാര്‍ഥ്യം.പിന്നെ ഈ ഒരു നോട്ടത്തിന്റെ സന്തോഷത്തില്‍, രണ്ടു മൂന്നിഞ്ച് അകലെ മാത്രമായ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചാലോ, ഡാന്‍സുകാരിയുടെ നേരെ കൈനീട്ടിയാലോ, നമ്മുടെ അരികില്‍ ഭീമാകാരമായ ഒരു നിഴലെത്തും, പിന്നെ നിരത്തില്‍ ചുരുണ്ട് ഒരു ബോള്‍ പോലെ,നിരത്തില്‍ ചെന്നു വീഴുംഇവരൊക്കെയും മിക്കവാറും കല്ല്യാണം കഴിച്ച പുരുഷന്മാര്‍ ആയിരിക്കും അതിനു കാരണം??





ഭാര്യമാര്‍ പണ്ട് കിടക്കറയില്‍ എങ്ങനെയായിരിക്കണം എന്നു,മനു പറഞ്ഞതുപോലെ പ്രവര്‍ത്തിക്കാത്തതുകോണ്ടാണ്! തീരുച്ചയായും മനു പറഞ്ഞത് അറിയുമൊ? ആരു മനു!!! പുരുഷനെ സംബെന്ധിച്ച് ഒരെഒരു കാരണം തന്നെയാ!!! മറ്റു സ്ത്രീകളെ തേടിപ്പൊകുന്നത് വേറേ ചില കാരണങ്ങളാണ് പറഞ്ഞല്ലോ




പിതാ രക്ഷതി കൌമാരെ
ഭര്‍ത്താ രക്ഷതി യൌവ്വനെ
പുത്രോ രക്ഷതി വാര്‍ദ്ധ്യ
ക്യെകര്‍മ്മേഷു മന്ദ്രി
ശയനേശു വേശ്യ
കാരെഷു ദാസി



ഇതില്‍ സൈക്കോളജിയും ഉണ്ട് ഫ്രോയിഡും പറഞ്ഞത് ഇങ്ങനെ തന്നെ ഭാര്യ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ദാസിയപ്പോലെയും വൃത്തിയോടെ കരുതലോടെ ച്ചെയ്യണം.പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയില്‍ എല്ലാം പുരുഷന്മാരുടെ,പുരുഷന്റെ വീക്ഷണ കോണിലൂടെ മാത്രമെ കാണുകയുള്ളു, എന്നില്ലഎന്നിരുന്നാലും കൈമാറലാണു ആ തൊഴിലിന്റെ മര്‍മ്മം എന്നു പറയുന്നു പലരും!ശരിയാണോ എന്നറിയില്ല.പക്ഷെ സാദ്ധ്യതതള്ളിക്കലയാനാകില്ല നമ്മുടെ കപട സദാചാരബോധം കൊണ്ട് അത് പലപ്പൊഴും മൂടിവെച്ചിരിക്കുംയൂറിപ്പിലെ ബാര്‍ഗേളകുന്നതു,അവരുടെ സംസ്കാരത്തില്‍, വ്യക്തമായ അതൊരു തൊഴിലാണ്.അതില്‍ ഇത്തരം ആരോപണങ്ങള്‍ കടന്ന് വരാരില്ല. കാരണം ഹോട്ടലുകളും സത്രങ്ങളും അവരുടെ പാരമ്പര്യത്തിന്റെ ഭാഗം ആണു.അതിനോടു ബന്ധപ്പെട്ട് ഒരോ തൊഴിലും അതിന്റെ സംസ്കാരത്തിന്റെ ഭാ‍ഗമാട്ട് ഉയര്‍ന്ന് വന്നിട്ടുണ്ട്.




വൈകാരിക സാന്നിദ്ധ്യത്തിന്റെ കൈമാറല്‍ ഒരു തൊഴിലാകുന്നത് പുതിയ ലോകക്രമത്തിന്റെ പുതുമയൊന്നും അല്ല.പക്ഷെ അത് തുറന്ന് പറയാനുള്ള സത്യസന്ധത നാം കാണിക്കണം. എങ്കില്‍ ഭക്ഷണം നിരത്തല്‍ ഒരു തൊഴിലും മറ്റേത് വേറൊന്നായും വേര്‍പിരിയുന്നത് കാണാം. പിന്നെ വഞ്ചനയുടെയോ കാപട്യത്തിന്റെയോ പ്രശ്നം വരില്ല. ഇരു കൂട്ടര്‍ക്കും മാന്യമായ് തൊഴില്‍ക്കൂലി ലഭിക്കും, അതല്ലെ വേണ്ടത്.

19 July 2009

നഷ്ടസ്വപ്നങ്ങളുടെ പറുദീസ

ക്രീം ...ക്രീം...ക്രീം......

അഞ്ചരയുടെ അലാറത്തിന്റെ ഈര്‍ച്ചപ്പെടുത്തുന്ന ശബ്ദം... തീരാത്ത ദേഷ്യത്തോടെ വീശി ഒറ്റത്തട്ട്,കേട്ടു എന്ന വ്യാജേന, നിര്‍ത്തുവാന്‍ എന്ന ഭാവത്തില്‍ , സകല നീരസവും ചേര്‍ത്ത്, കൈവീശി തട്ടി. അലാറം ....ദാ തെറിച്ചു താഴേ.... മിണ്ടാപ്രാണിക്കെന്തറിയാം.... പക്ഷെ ദൈവമെ, തെറിച്ചു വീണു പൊട്ടിച്ചിതറിയ ബാറ്ററി വാങ്ങാന്‍ വീണ്ടും 2 ദിര്‍ഹാം ചിലവാകുമല്ലൊ ഈ മാസം വീണ്ടും. അങ്ങനെ എത്ര ദിവസങ്ങള്‍ ആരെയൊക്കെയോ പഴി പറഞ്ഞുണരുന്നു.വീണ്ടും തലയിണയില്‍ ‍,തിരിഞ്ഞു മുഖം ചേര്‍ത്തു കിടന്നു. അടുത്ത മുറവിളി റേഡിയോവില്‍ സെറ്റു ചെയ്ത അലാറം.എഷ്യാനെറ്റിന്റെ വാര്‍ത്തവായിച്ചു നിര്‍ത്തുന്ന കുഴൂര്‍ വിത്സന്റെ സ്വരം.നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാനായി ശ്രദ്ധിക്കുക.... പല്ലുതേക്കാനായി... ബാത്ത് റൂമിലേക്കു നടക്കുന്നതിനിടക്കു പാട്ടൊഴുകിയെത്തി........

ഇഷ്ടം എനിക്കിഷ്ടം,
ആരോടും തോന്നാത്തൊരിഷ്ടം,
ആദ്യമായ്ത്തോന്നിയൊരിഷ്ടം.........................

എവിടെയോ കോര്‍ത്തു വലിക്കുന്ന ഒരു വേദന.....അടുത്ത ചരണങ്ങള്‍ വീണ്ടും.... “ഇഷ്ടം എനിക്കിഷ്ടം” വേണ്ട ഒന്നും ഓര്‍ക്കെണ്ട...... ഇന്നൊരു ദിവസമെങ്കിലും വേദനിക്കതെ പോകട്ടെ. ഒന്നും ഓര്‍ക്കെണ്ട. സ്വയം ആശ്വസിപ്പിച്ചു......... മനസ്സിനോടു പറഞ്ഞു..... വേണ്ടടാ... എന്തിനാ? നീ ഒരു അശുവല്ലല്ലോ? കരുത്തനല്ലെ? വിട്ടുകള...മനസ്സിനെ അടക്കി.സ്വന്തമായി പുറത്തൊന്നു തട്ടി. കുളികഴിഞ്ഞ്, ഒരു ചായയുമായി വീണ്ടും മുറിയിലെത്തിയപ്പോ ഇഷ്ടത്തിനു ശേഷം അദ്നാന്‍ സാമി‘ അടിച്ചു പൊളിക്കുന്നു..... തേരി ഹോട്ടൊക്കൊ ചൂമുക്കെ”. എന്റെ ജീവിതം .വീണ്ടും വീണ്ടും, ഈ പാട്ടു കേള്‍പ്പിച്ചു നശിപ്പിക്കും,എന്നു തീരുമാനിച്ചിറങ്ങിയിരിക്കയാണല്ലോ റേഡിയോക്കാര്‍ ????


വീടു പൂട്ടി താഴേക്ക്,ഇതിനിടെ കൂടെ ലിഫ്റ്റില്‍ കയറിയ പഞ്ചാബി ‍ ചേച്ചിയുടെ പഞ്ചാര...”തുസി കീഹോ? . എന്റെ ഇളിച്ച മറുപടി” ചങ്കാ ജീ പര്‍മീന്ദര്‍ ജീ”! 7.10 ആയപ്പോ നിരത്തിലിറങ്ങി, കാറൊന്നു തുടച്ചെന്നു വരുത്തി, ഷെയ്ക് സായിദ് റോഡിലൂടെ വീട്ടുപോയി. ഏഷ്യാനെറ്റുമാറ്റി 89.1 എഫ് എമ്മിലേക്ക് റേഡിയോ മാറ്റി. അവിടെ പ്രേമിച്ചു മരിക്കാന്‍ തന്നെ ആള്‍ക്കാര്‍ ഇറങ്ങീത്തിരിച്ചിരിക്കയാണേന്നു തോന്നുന്നു,‘പ്രേമം.......മണ്ണാങ്കട്ട‘. ഹിന്ദി ആലാപനങ്ങള്‍ തീരാറായപ്പോ ഓഫീസില്‍ എത്തി.ഓഫീസ്സിന്റെ താഴെ ഖാദറിക്കായുടെ പതിവു ദോശയും ചമ്മന്തിയും കഴിച്ചു വീണ്ടും ലിഫ്റ്റ് വഴി 9ആം നിലയിലേക്ക്.... ഓഫീസിന്റെ ഇടനാഴിയില്‍ കണ്ട സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും,ചിലര്‍ ‍.... വരുന്ന വഴി,ചിലര്‍ വന്നവഴി, ‘നമസ്കാരം ഉണ്ടേ‘! പിന്നെ പച്ച പരിഷ്ക്കരികളായ,സായിപ്പിന്റെ ഇളം തളമുറക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന, തന്റെ ഭാര്യമാര്‍ സാദരം തന്നു വിട്ട റൊട്ടിക്കഷണങ്ങള്‍ സാന്‍വിച്ചെന്ന ഭാവേന കഴിക്കനുള്ള തത്രപ്പാട്.


എല്ലാവരോടും കുശലപ്രശ്നം നടത്തി നടത്തി എന്റെ മേശയിലെത്തി. കംപ്യൂട്ടര്‍ തുറന്നു, ഇന്നത്തെ വിശേഷങ്ങള്‍ ,ഈമെയില്‍ എന്ന സന്ദേശവാഹകനെ ഒന്നു പരതി..... കാര്യമായിട്ടൊന്നും ഇല്ല. ഡാഫോഡിത്സില്‍ നിന്നു.... പിന്നെ പതിവായി വരുന്ന ബ്ലോഗ് മറുമൊഴി ഗ്രൂപ്പുകളുടെയും മാത്രം ഇമെയിലുകള്‍ . വീട്ടില്‍നിന്നും, ഒന്നും തന്നെയില്ല.. ഓരോ ഒരോ അണയും കൂട്ടി കൂട്ടി വെച്ചു വാങ്ങിയ വീട്ടിലെ കംപ്യൂട്ടര്‍ എന്ന സന്ദേശവാഹകന്റെ പൊടിപോലും ഇല്ല. ഗര്‍ഫ് ആകെമാനം പരന്നു കിടക്കുന്ന ഒരു പറ്റം ബന്ധുക്കാരുടെ “ഫോര്‍വേഡഡ്“ സന്ദേശങ്ങള്‍ . ആര്‍ക്കും , ഒരു രണ്ടു വരി കുശ്ശലം എഴുതാന്‍ നേരമില്ല. ആങ്ഗലേയ ഭാഷ മടുത്തപ്പോ നല്ല പച്ച മലയാളത്തില്‍ , എഴുത്തെഴുതാന്‍ ഇന്ന് സാധിക്കും. സിബുവും,ഏവൂരാനും,രാജും കൂട്ടരും, മറ്റും ചേര്‍ന്ന് മലയാളത്തെ ആഗോളവലക്കരിച്ചപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. “Hello dear how are you? കേട്ടു കേട്ടു മടുത്തതാണ്.... അതിന്റെ കൂടെ ഒരു മലയാളം വാക്കെങ്കിലും കേട്ടെങ്കില്‍ എന്നു കൊതിച്ചിട്ടുണ്ട്. മംഗ്ലീഷ് സഹിക്കാവുന്നതിനപ്പുറമായിരുന്നു.... ആങലേയഭാഷ കൊണ്ടുള്ള മലയാളം.... മംഗ്ലീഷ്..... innu ennaa undaakki? chooru vechcho? achchaayanu sukamaanoo? ജീമെയില്‍ ചാറ്റ് ചെയ്തു മടുത്തപ്പോ....... സിബുവിനും ആന്റണിക്കും, മറ്റും ദയതോന്നീക്കാണണം, ഈ പ്രാവാസ മംഗ്ലീഷുകാരോട്... എങ്കില്‍ പോലും ഒരു വരി കത്തെഴുതാന്‍ ഒരു ബന്ധുക്കള്‍ക്കും തോന്നാറില്ല.



ഫലുകളുടെ കൂമ്പാരത്തിലേക്ക് ഞാന്‍ മുങ്ങിത്താണു. ഉച്ചവരെ ഈ ആഴ്ച കൊടുക്കാനുള്ള റ്റെന്ററുകളുടെ കണക്കുകള്‍ നേരാണൊ എന്നു ഒന്നു രണ്ടു വട്ടം തിട്ടപ്പെടുത്തി. “ഇഞ്ചിനീരുകള്‍ ‍“ വന്നിട്ട് ഒരു വട്ടം, നിര്‍ത്തതാണ്‍ണ്ടവം ആടിയതതാണ്???? ആരുടെയോ അനാസ്ഥകൊണ്ടു പറ്റിപ്പോയ,ചെറിയ വിലവ്യത്ത്യാസത്തിനു, ആ വലിയ പണി മറ്റൊരു കംമ്പനിക്ക് പോയതിന്.!!!!! ഉച്ചയായി...... വീണ്ടും ഖാദറിക്കായുടെ ചൂടുചോറും , വളു വളാന്നുള്ള സാമ്പാറും, മീന്‍ കറിയും. ചിലപ്പോതോന്നും, ഖാദറിക്കായുടെ ഉമ്മാ ജീവിതത്തില്‍ കോഴിബിരിയാണിയുടെ സ്ഥാനത്ത് , നല്ല കാച്ചി മോരും കൊഞ്ച് ഉലര്‍ത്തിയതും,ഒരു പയറുതോരനു വെക്കാന്‍ , ഇതിയാനെ ഒന്നു പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന്????. വേണ്ട........... ഇതു തന്നെ കിട്ടൂന്നതു കൊണ്ടാണ് “ഫുഡ് അലവെന്‍സ്” എന്നു പറഞ്ഞു കിട്ടുന്നതില്‍ നിന്നു മിച്ചം വെച്ച് വണ്ടിക്ക് ഇന്ധനം കൂടി വാങ്ങാന