എന്റെ മനസ്സില്‍ എന്നെന്നും കുഞ്ഞുങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്, ഒരു സുന്ദരിയായ ഒരു പൂച്ചക്കുഞ്ഞിനെയൊ, ഒരു പാവക്കുഞ്ഞിനെയൊ താലോലിക്കുന്ന ലാഘവത്തോടുകൂടിള്ളതായിരുന്നു. ഏതൊരു സ്ത്രീക്കും സംഭവിക്കവുന്നതൊക്കെയോ,അതിനപ്പുറത്തേതോ,ഒരു പ്രതീക്ഷ എനിക്കെന്റെ ജീവിതത്തോണ്ടായിരുന്നു. പ്രതീക്ഷക്കനുസൃതമായിത്തന്നെ, ഞാനും ഒരു ഭാര്യയായി. പക്ഷെ എന്റെ മാതൃഹൃദയത്തിന്റെ തുടിപ്പുകള്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങിയില്ല.പലവുരു പ്രതീക്ഷകള്‍ കണ്ണുനീര്ക്കയങ്ങള്ക്കായി വഴിമാറിക്കൊടുത്തു.എങ്കിലും ആശ നശിച്ചില്ല...കാണാത്ത ദൈവങ്ങളെയും, അറിയാത്ത മന്ത്രങ്ങളും, നെഞ്ചുരുകി വിളിച്ചു. എങ്കിലും, എന്നിലെ എന്നില്‍ ഒരിക്കലും തളരാത്ത ഒരു മനസ്സും, പിന്നെ എന്റെ അമ്മയുടെ പ്രാര്‍ഥനയും.അങ്ങനെ എന്റെ അന്നക്കുട്ടിയുടെ കുഞ്ഞു തുടിപ്പുകള്‍ എന്റെയുള്ളില്‍ താളമിടാന്‍ തുടങ്ങി.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു, തൊട്ടടുത്ത ജനാലയില്‍ നിന്നു കാണുന്ന ആകാശവും, അടുത്തുള്ള പഠാന് കുടിയിലുള്ള കുട്ടികളുടെ ശബ്ദവുമല്ലാതെ, ഈ ലോകവുമായുള്ള സമ്പര്‍ക്കം തന്നെ അവസാനിച്ചു. മാസത്തിലൊരിക്കല്‍ കാണാനുള്ള ഡോക്ടര്‍ മാത്രം എന്റെ യാത്രകള്‍ക്കു കാരണമായി. ഒരു കുന്നു വീഡിയോ കാസ്സറ്റുകള്‍ എന്റെ കൂട്ടുകാരായി,ഈ ലോകത്തുള്ള സകല ജയന് മാരും, മമ്മൂട്ടിയും മോഹന്‍ലാലും,പിന്നെ കുറെ ഹോളിവുഡ്ഡ് താരങ്ങളും,Clinet Estwood, 007,Ronbin Willimas,Nicolas Cage,എന്നിവരെ എല്ലാം, എന്റെ അന്നക്കുട്ടി(എന്റെ മാനസ പുത്രിക്ക് അന്ന് ഈ പേരിട്ടിട്ടില്ല), ദിവസവും ഇരുന്നു കണ്ടു. അന്നൊന്നും, ഇത്ര ലോകപരിചയം ഇല്ലാത്തതിനാല്‍, തിരഞ്ഞു പിടിച്ചു നല്ല സിനിമാ എടുക്കാനും, കാണാനും കഴിഞ്ഞില്ല.കുഞ്ഞുങ്ങള്‍ക്കു വയറ്റില്‍ കിടന്നും, സിനിമ കാണാം എന്നറിയില്ലായിരുന്നു, അതിനുള്ള ബുക്ക് കൊണ്ടുവന്നു വിവരം വെച്ചു കഴിഞ്ഞപ്പോ ഞാന്‍ Sivester Stallon ന്റെ ഒരു സീരീസ് തീര്‍ത്തു. പിന്നെ ഫോണ്‍’ ഞാനിവിടെ,കണ്ണുംനട്ട്, മാനം നോക്കിക്കി കിടക്കുകയാണെന്നറിഞ്ഞിട്ടാണോ എന്നറിയില്ല , ലോക്കല്‍ കോളുകള്‍ ഖത്തറില്‍ സൌജന്യം, ഞാനിരുന്നു കറക്കി, പക്ഷെ ലോക്കലിനെക്കാള്‍ ഇന്റ്റര്‍നാഷണല്‍ കോളുകളാണ് വിളിച്ചത് എന്ന് ഫോണ്ബില്ലുമായി വന്ന എന്റെ മാനസപുത്രിയുടെ ‘പിതാമഹന്റെ’ കറുത്തമുഖം കണ്ടപ്പോള്‍ മനസ്സിലായി, അവിടെ വാക്കുകളുടെ ആവശ്യം വന്നില്ല.
ആഹാരം ഒരു വലിയ കടമ്പ തന്നെ ആയിരുന്നു,എന്തു തിന്നാലും, ഓക്കാനം,പ്രത്യേകിച്ച് പൊടിയുടെമണം, പാവം പിതാമഹനെ ഞാനെന്നും, ഗംഭീര സ്വീകരണം കൊടുക്കാറുണ്ട്. ജോലി കഴിഞ്ഞു തളര്‍ന്നു, പൊടിയുമായി കയറി വരുമ്പോള്‍, എന്നും,തകര്‍പ്പന്‍ സ്വീകരണം, ഓക്കനങ്ങളുടെ ഒരു വെടിക്കെട്ട്. ഭക്ഷണം, തങ്കച്ചന് എന്ന കൊടപ്പനക്കുന്നുകാരന്റെ , കിടിലന്‍ അവിയല്‍, സാമ്പാര്‍, കാച്ചിമോര്, വാഴക്കൂമ്പ് തോരന്‍,ചേന മെഴുക്കു പുരട്ടി. ഇതെല്ലാം ഫ്രീസ്സ് ചെയ്യവുന്ന പരുവത്തില്‍ ഉണ്ടാക്കി വെച്ചിട്ടുപോകും. എന്നാലും രക്ഷയില്ല. ഓക്കാനം അതിന്റെ മുറക്കു നടന്നു. ഇടക്ക് ഒരു നിവൃത്തിയും ഇല്ലാതെ വിശന്നു വലയുമ്പോ, ഞാന്‍ പിതാമഹനെ ഓടിച്ചുവിടും, പാനി പൂരി, ബേല്‍പ്പൂരി, കൂടെ ഒരു സെന്റി..... ‘ഒരു കൊതി‘. പാവം ഓടി രാത്രി 10 മണി. ആദ്യത്തെ കരണ്ടി വായില്‍ വെച്ചില്ല , ദാ കിടക്കുന്നു, എല്ലാ പാനിപ്പൂരിയും കൂടെ റ്റോയിലറ്റില്‍. പിന്നെ ‘Falooda',ഞാന്‍ senti ക്ക് ശക്തി കൂട്ടാന്‍, ഒരു വാടിയ മുഖവും ഒക്കെ കാണിച്ചു. രാത്രി മണി11, faloodaയും എത്തേണ്ടടത്തു തന്നെ എത്തി. കഷ്ടം..... 12.30 രാത്രിയില്‍ പാവം പച്ചരി കഞ്ഞിയും, ഉപ്പും, ഉലുവയുമില്ലാത്ത, കാച്ചിമൊരും, ഉണ്ടാക്കി. എഞ്ചിനീയറിങ് കോളേജില്‍ , അദ്ദേഹം 5 വര്‍ഷം ഉപയോഗിച്ച സമസ്ത, സാദര പദങ്ങള്‍ എല്ലം ആ കാച്ചിമോരിനു രുചികൂട്ടി.പക്ഷെ ഇത്ര തൃപ്ത്തിയോടെ, എന്റെ ജീവിതത്തില്‍ വേറെ ഒരു പറ്റു ഞാന്‍ തിന്നിട്ടില്ല.
പിന്നെ എനിക്കൊരു കൂട്ടുവന്നു, ഒരു തമിഴത്തി, ഇന്‍ഡ്യന്‍ എംബസ്സിയുടെ കരുണ, ഒരു 'housemaid'. തമിഴത്തിയെ കണ്ടതും, തങ്കച്ചന്റെ പെട്ടി പൂട്ടി,പാവം തിരിഞ്ഞു നോക്കി ,നോക്കി പോയി. അങ്ങനെ എന്റെ ദിനചര്യകളും ആഹാരവും ഒരു തമിഴ് ചുവയിലായി. പക്ഷേ വെടിക്കട്ടും, ആരവാരങ്ങളും മുറപോലെ നടന്നു.എന്തായാലും ജനുവരി 16നു 5.35, അവള്‍വന്നു,എന്റെ പുത്രി, സീമന്ത പുത്രി. അന്നാണ് പുത്രിആണെന്ന് അറിഞ്ഞത്. എന്റെ അന്നക്കുട്ടി....വൈകിട്ട് 3 മണിമുതല്‍ ഉള്ള കാത്തിരിപ്പും, എന്റെ അമ്മവരും ഖത്തറിലേക്ക്,എന്നുള്ള പ്രതീക്ഷയും, എല്ലാം കൂടിയുള്ള ഒരു സന്തോഷത്തിന്റെ വേലിയേറ്റം.
ഒരു വാക്കുകൂടി.......എന്റെ അന്നക്കു‘ ഇന്നിപ്പോ 12 വയസ്സുള്ള ഒരു കൊച്ചു സുന്ദരിയായി.... ഇപ്പൊ അന്നക്കുട്ടി വിളിച്ചു വിളിച്ച് അന്നക്കൂ‘ ആയി,എങ്കിലും എന്നും അവളെനിക്കു നല്കിയ ഒരു സ്ഥാനം, അമ്മ എന്ന ഒരു പൂര്‍ണ്ണത, ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റില്ല.
തുടരും......................
10 comments:
സ്വപ്നം കാണുന്ന സ്വപ്നേ (ഒരു പേരിലെന്തിരിക്കുന്നു?)
കുഞ്ഞുമോളുടെ ആഗമനത്തില്‍ എല്ലാ ആശംസകളും!
അക്കാലങ്ങളില്‍ ബൂലോഗത്തിനോക്കാന് കഴിയുമായിരുന്നില്ലാ, അല്ലേ? അല്ലെങ്കില്‍ അത് വലിയൊരാശ്വാസമാകുമായിരുന്നു.
അന്നക്കുട്ടിക്കെല്ലാ മംഗളങ്ങളും നേരുന്നു!
എന്റെ മോന് ഭൂമുഖത്തേക്കു വരുന്നതിന്റെ നാലുമാസം മുന്‍പേ അവന് ആണ് കുട്ടിയാണെന്നു ഉമ്മുല്‍ ഖുവൈന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞു തന്നിരുന്നു.
ആ ഓര്‍മ്മ തന്നു ഈ പോസ്റ്റ്. നന്നായി.
സ്വപ്നേച്ചി....അന്നക്കുട്ടിയെ കുറിച്ചു എഴുതിയിരിക്കുന്നതിനു ഇപ്പോള്‍ അനുഭവിച്ചു തീര്‍ത്ത ഒരു ഫീല്‍ ഉണ്ട്. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍മ്മകളെ ഇത്ര നന്നായി വരച്ചുകാട്ടിയിരിക്കുന്ന രീതി അഭിനന്ദനീയം തന്നെ. ഞാനും എന്റെ ഓര്‍മ്മകളിലേക്കു തിരികെ നടന്നുപോയ്.ഇങ്ങനെയെന്തോ എഴുതണമെന്നു എന്റെയുള്ളില്‍ നിന്നും ആരോ പറയുന്ന പോലെ തോന്നുന്നു!
അന്നക്കുട്ടീ.... പൊന്നുംകട്ടേ.....
നിന്നെക്കൊണ്ടല്ലേടീ കന്നംകടീ...
ഈ മുത്ത് വലുതായപ്പോള്‍ ഇങ്ങനെ വല്ലതും തോന്നിയിരുന്നോ സപ്നാ?
തുടരന് തുടരൂ... കാത്തിരിക്കുന്നു
സ്വപ്ന ചേച്ചി,
ഇതു പ്ലീസ് തുടരണേ....
ആശിച്ച് ആശിച്ച്...
അന്നക്കുട്ടിക്ക് ഉമ്മകള്‍.
അനിയനെ ഗര്‍ഭം ധരിച്ചിരുന്നു കാലത്ത് എന്റെ ഉമ്മയും നിര്‍ത്താതെ ചര്‍ദ്ദിച്ചിരുന്നു.അന്നെനിക്ക് അഞ്ച് വയസ്സ്. ആലോചിട്ടുണ്ട്, സങ്കടത്തൊടെ, എങ്ങിനെയായിരിക്കും കഴിച്ചതൊക്കെ ചര്‍ദ്ദിച്ചിട്ടും ഉമ്മ പത്തുമാസം മറ്റുപ്രയാസങ്ങളൊന്നും കൂടാതെ കഴിച്ചുകൂട്ടിയതെന്ന്, ഒരു പക്ഷെ ഉമ്മമാര്‍ക്ക് മാത്രം പറ്റുന്ന എന്തോ ഒരു കഴിവാണതെന്ന് മാത്രമേ ഉന്നും അതിന്റെ ഉത്തരമായിട്ട് എനിക്കറിയൂ. അന്നെനിക്ക് എന്റെ അനിയനോട് ഭയങ്കരമായ ദേഷ്യം തോന്നിയിരുന്നു, എനിക്ക് അനിയന് വേണ്ട എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു എന്ന് പിന്നീട് അനിയനോട് അടികൂടുമ്പോഴെക്കെ ഉമ്മ പറയാറുണ്ട്.
കുറെ നല്ല സുഹ്രുത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു നീണ്ട ഇടവേളക്കു ശേഷമാണ്, പദ്യത്തില്‍ നിന്ന്, ഗദ്യത്തിലേക്ക്, മാറിയത്.ഒരു ചെറിയ അങ്കലാപ്പോടെയാണ് എഴുതിത്തുടങ്ങിയത്. ഒരു തുടര്‍ക്കഥയാകുമ്പോള്‍ പിന്‍വലിക്കാന്‍ എളുപ്പമാകൂമല്ലോ എന്നും കരുതി!!!.എങ്കിലും നിങ്ങളുടെ എല്ലാ നല്ല വാക്കുകള്‍ക്കും,അതിനുപരി, നല്ല മനസ്സുകള്‍ക്കും നന്ദി,പ്രത്യേകിച്ചും, കൈതമുള്ളിനും, കരിം മാഷിനും,തുഷാരത്തിനും,സ്വാര്‍ഥനും, ഇന്ഞ്ചിപ്പെണ്ണിനും,ഇടങ്ങള്‍ക്കും,നന്ദി. സുഹ്രുത്തുക്കളേ, ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത നാം, ഈ മലയാളത്തിലൂടെ,ഈ വാക്കുകളിലൂടെ,എത്ര നന്നായി, അന്യോന്യം മനസ്സിലാക്കുന്നു!! അല്ലെ, നന്ദി.
എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
സ്വപ്നയുടെ ബ്ലോഗുകള്‍ നന്നായിട്ടുണ്ട്.
ഞാന്‍ മലയാളത്തില്‍ അധികം എഴുതിയിട്ടില്ല.
വായിക്കാന്‍ സുഖമുള്ള ഭാഷ.പരിസരത്ത് നാമുള്ളപോലെ,കവിത ഒത്തിരിമാറ്റം ഇവിടെ കാണുന്നു.എനിക്കുമുണ്ട് നാല് പെങ്ങന്മാര്. തുടര്‍ന്നെഴുതൂ.അറിക്കൂ..ഭാവുകങ്ങള്‍
പാവം. അന്നക്കുട്ടിയുടെ അപ്പച്ചന്....
Post a Comment