
ആറാം വയസ്സില്‍ പള്ളിയിലെ ഖ്വയര്‍ സംഘത്തില്‍ അംഗത്വം,പതിനാലാം വയസ്സില്‍ ആദ്യമായി ഓര്‍ഗന്‍
വായിക്കുകയും,പതിനേഴാം വയസ്സില്‍ പള്ളിയുടെ ഖ്വയര്‍ സ്വയം നയിക്കാനുള്ള പാടവം,ഓര്‍ഗനിലും പാട്ടിലും ജീവ് നേടിക്കഴിഞ്ഞിരുന്നു. ‘സംഗീതം‘ ജീവിന്റെ,വാക്കുകളില്‍,പല വിഷയങ്ങളിലേക്കും, പരിചയങ്ങളിലേക്കും ഉള്ള ഒരു താക്കോലായിരുന്നു. 1978 ല്‍ ‘ഫ്യൂച്ചര്‍ ഷോക്ക്’ എന്ന സ്വന്തം ബാഡ് രൂപീകരിച്ചു, പിന്നീട് ‘ഇന്നര്‍ സ്ത്രെങ്ങത്’ എന്ന കുറച്ചു കൂടി വിപുലമായ,ഈ ട്രൂപ്പ്, ഇന്‍ഡ്യ ഉടനീളം പല സ്റ്റേജുകളിലും അനേകം ആള്‍ക്കാരെ സംഗീതസാന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
എം.എസ്.കോളേജ്
ഇംഗ്ലീഷ് ഐഛികമായി എടുത്ത്,കോട്ടയംCMS കോളേജില്‍,ഷേക്സ്പിയറെയും കീറ്റ്സിനെയുമൊക്കെ, ചവച്ചരക്കുന്ന സംയത്തും,സംഗീതം ഒരു ആശ്വാസമായിരുന്നു. കൂട്ടുകാക്കിടെയിലെ സമ്മതന്‍, ഏതു പ്രശ്നങ്ങള്‍ക്കും, ഞൊടിയിടയില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന തടിയന്‍. മനസ്സിന്റെ വളര്‍ച്ച പോലെ കൊച്ചു ജീവിന്റെ ശരീരവും വളര്‍ന്നു,നിഷ്ക്കളങ്കമായി. മിക്കപ്പോഴും ക്ലാസ്സില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ പോലും ഒരു തേരാളിയുടെ, അല്ലെങ്കില്‍ ഒരു ആട്ടിടയന്റെ വേഷം കൂട്ടുകാര്‍ക്കിടയില്‍ സ്വയം എടുത്തണിയാറുണ്ട് ജീവ്.
സാന്ദ്രം
1989 നു ശേഷം മനിലയിലെ ‘ഏഷ്യന്‍ ഇന്‍സ്റ്റിറ്റൂട്ടില്‍‘ വീണ്ടും ഉയര്‍ന്ന സംഗീത പഠനത്തിനായി എത്തിച്ചേര്‍ന്നു. പിന്നീട് ബോസ്റ്റണില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് തിയോളജിയില്‍ നിന്നും ‘മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ഡിഗ്രീ’ കരസ്ഥമാക്കി. അവിടെ പ്രശസ്ഥനായ Dr.റോബര്‍ട്ട് ഷായുടെ സഹപ്രവര്‍ത്തകയും, ഉപസഹായിയും ആയ,Dr.ആന്‍ ജോണ്‍സിന്റെ കൂടെ,പഠനവും സാധകവും ഒരുപോലെ നടന്നു. സംഗീതത്തിനു വേണ്ടി ഇത്രകാലത്തെ ആത്മസമര്‍പ്പണം കൊണ്ട്,പിയാനോ,ഇലക്ട്രിക് കീ ബോര്‍ഡ്, സ്പാനിഷ് ഗിറ്റാര്‍,വെസ്റ്റേണ്‍,വയലിന്‍,ഹാര്‍മോണിയം,കോറല്‍ നടത്താനും,പാട്ടു പഠിപ്പിക്കനും ഉള്ള കഴിവും, പര്യാപ്തമായ യോഗ്യതകളും,ഈ വര്‍ഷങ്ങളില്‍ ജീവ്,നേടിയിട്ടുണ്ട്.

സംഗീതസാസ്ന്ദ്രമായ ജീവിതം പോലെ തന്നെ ഒരു പെണ്‍കുട്ടി, ജീവിന്റെ ജീവിതത്തിലും കടന്നു വന്നു, ആന്‍. കൌതുകത്തോടെ, അതെല്ലെങ്കില്‍ ചെറു കൂര്‍ത്ത മുനയുള്ള,വാക്കുകളാല്‍ ആരെയും തളക്കാന്‍ പോന്ന വാക്ചാതുര്യത്തിന്റെ ഉടമയോട്, കിടപിടിക്കാന്‍, ഒരു പക്ഷെ,ഒരു എം.എസ്.ഡ്ബ്ലുക്കാരിക്കേ സാധിക്കു എന്നുണ്ടായിരിന്നിരിക്കാം. സ്റ്റുഡന്റ് കൌണ്‍സിലര്‍ കൂടിയായാണ് ആന്‍. അവര്‍ക്കിടയില്‍ പ്രേമമില്ലാതില്ല, എന്നാല്‍ പരസ്പ്പരം മനസ്സിലാക്കുന്ന, പിന്‍ താങ്ങുന്ന, പിന്‍തുണക്കുന്ന ഒരു കൂട്ട്. ആ കൂട്ടുകെട്ട് അരക്കിട്ടുറപ്പിക്കാന്‍ ആനന്ദ് എന്ന മകനും.ജീവിന്റെ സംഗീതത്തിനൊപ്പം താളമിടാന്‍, പത്തു വയസ്സുകാരന്‍ ആനന്ദും ശ്രമിക്കുന്നുണ്ട്.
ജീവിതത്തെ ഒരു വലിയ യാത്രയായി താരതമ്യം ചെയ്യുന്ന ജീവ്,പല വിദേശരാജ്യങ്ങളും ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു.സംഗീതത്തിന്റെ,വര്‍ക്ക് ഷോപ്പുകള്‍ നടത്തിയവയില്‍,പ്രാധാന്യം ഉള്ളവ, UK, കാനഡ, കുവൈറ്റ്,മലേഷ്യ,സിംഗപ്പൂര്‍,ബഹറിന്‍,ഒമാന്‍,UAE,എന്നിസ്ഥലങ്ങളില്‍ നടത്തിയിട്ടുള്ളവയാണ്.1996 ല്‍ ഇഡ്യയില്‍ തിരിച്ചെത്തിയ ജീവ് തന്റെ പ്രാധമിക ലക്ഷ്യങ്ങളില്‍ ഒന്നായ,അദ്ധ്യാപനത്തിലേക്കു തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു.കൊച്ചിയിലെ ‘ചോയിസ് സ്കൂളില്‍, B.Ed ഡിഗ്രീക്കുകൂടി ഉടമയായ ജീവ്, സംഗീതത്തിന്റെ പ്രധാന അധ്യാപകനായി നിയമിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന്,ദുബായ് മില്ലിനിയം സ്കൂളില്‍ സംഗീത അധ്യാപകനായി 2006 മുതല്‍ സേവനംനുഷ്ടിക്കുന്നു.
അടിക്കുറിപ്പ്
ഈ മഹാന്‍ ഞാനെന്ന വ്യക്ത്തിക്കൊപ്പം പഠിച്ചിട്ടുണ് കോട്ടയം സി,എം,എസ് കോളേജില്‍, 1982 ല്‍. ഇന്നും 2007 ലും, സുഹൃത്ത് എന്ന വാക്കിന്റെ അര്‍ദ്ധം,ജീവ് ആയി നിലനില്‍ക്കുന്നു, ഞങ്ങള്‍ കുറച്ചു പേര്‍ക്ക് . ഇതേ വ്യക്തിയെപ്പറ്റിയുള്ള ലഘുലേഖനം ഇംഗ്ലീഷില്‍ വായിക്കാനായി ,ഇവിടെ കോടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
12 comments:
ഒരു സഹപാഠി.....
സഹപാഠിയെക്കുറിച്ച് വായിച്ചു. ദൈവം നല്ല കഴിവുകള്‍ കൊടുത്ത് അനുഗ്രഹിച്ചിട്ടുള്ളയാള്‍.
qw_er_ty
ക്ലാസ്മേറ്റ്സിനെ കണ്ടു ട്ടോ :)
qw_er_ty <---- ഇതില്ലാതെ ജീവിക്കാന്‍ വയ്യെന്നായീരിക്കണൂ
അഭിപ്രായങ്ങള്‍ക്കു നന്ദി സു ഡിങ്കന്‍
നല്ല ചിന്തകള്‍..ഒത്തിരി ...ആശംസകളോടെ..!
ജീവിതത്തില്‍, എന്തൊക്കെയോ ആയി എന്നുകരുതി ഒന്നും ചെയ്യാതെ ഇരിയ്ക്കുന്നവര്‍...
എന്തൊക്കെയോ ആയിട്ടും ഒന്നുമായില്ല എന്നുകരുതുന്ന മറ്റുചിലര്‍...
ബഹുജനം പലവിധം!
സപ്നാജീ,
കൂട്ടുകാരനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം!
ഓര്‍മ്മകളുടെ മധുരമുള്ള വാക്കുകള്‍...
അവര്‍ണനീയമായ
അരനുഭൂതി സമ്മാനിച്ചു ഈ പോസ്റ്റ്
ഭാവുകങ്ങള്‍
വേറിട്ട ചിന്ത
നല്ല പോസ്റ്റ്..
സംഗീതസാന്ദ്രമായ ജീവിതത്തിന്റെ ഉടമയായ സുഹൃത്തിനെ സ്വപനയുടെ ബ്ലോഗിലൂടെ അറിയാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍. ഇനിയും ഇതു പോലെ ഒരു പാട് ഉന്നതരെപ്പറ്റിയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
നല്ല ശ്രമം. നല്ല മനസ്സ്.
നല്ല പോസ്റ്റ് സപ്നച്ചേച്ചീ.
സംഗീതജ്ഞനാണെന്നു അറിഞ്ഞപ്പോള്‍ ജീവിനെയൊന്നു പരിചയപ്പെടാന്‍ ആഗ്രഹം . അദ്ദേഹത്തിന്റെ വെബ് സൈറ്റിന്റെ അഡ്രസ് തരുമോ?
Post a Comment