പായീല്‍ പുല്‍ക്കൂടിന് അഭിമുഖമായിരിന്നുള്ള കുര്‍ബാന. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ഉള്ള പടക്കം പൊട്ടിക്കല്‍...........
അടുത്തവീട്ടുകാരുമായുള്ള മത്സരബുദ്ധിയോടെയുള്ള ശബ്ദ കോലാഹലം. പിന്നെ ഇടക്കുള്ള അച്ചായന്മാരൂടെ വിളി....... നമുക്ക് തുടങ്ങണ്ടെ??? ഒന്നൂം ഇല്ലെ??? ഇവിടെ നിന്നും എന്റെ അപ്പന്റെ മറുവിളി......ഈ മാലപ്പടക്കം ഒന്നു തീര്‍ന്നോട്ടെ...... നമുക്ക് രണ്ടു കതിനാവെടി പൊട്ടിക്കാം.പിറ്റേന്നു രാവിലത്തെ പാലപ്പം സ്രൂവിനു ശേഷം മിക്കവാറും എല്ലാ ബന്ധുക്കളുടെയും വീടു സന്ദര്‍ശനം ഇതൊക്കെത്തന്നെ...ഒരു മുറപോലെ എല്ലാ വര്‍ഷവും.............ഇന്നും കണ്ണുനീരിന്റെ നനവില്‍ ആ ക്രിസ്തുമസ്സുകള്‍ ഓര്‍ക്കാറുണ്ട്.
എന്നാല്‍ ഇന്നെത്തെ ക്രിസ്തുമസ്സും നമ്മള്‍ തന്നെ ഒന്നു മോടിപി
ടിപ്പിച്ചു.... നവംബര്‍ 30 എന്ന സായീപ്പിന്റെ കണക്കുപുസ്തകത്തിലെ ക്രിസ്തുമസ്സ് തുടക്കം. തുര്‍ക്കിക്കോഴികളെ പുഴുങ്ങി/വേവിച്ചൊരുക്കി, അന്നെത്തെ ദിവസം കിസ്തുമസ്സ് മരങ്ങള്‍ ഒരുക്കി , ദൈവത്തിന്റെ കുഞ്ഞു തൊട്ടിലും ഒരിക്കി വെക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ അവര്‍തന്നെ മുന്‍ കൈ എടുത്തു ചെയ്യുന്ന ഒരു ക്രിസ്തുമസ്സ് ട്രീ. കയ്യിലുള്ള പോക്കറ്റ്മണി എല്ലാം തന്നെ സ്വരൂപിച്ച് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വാങ്ങണം,എന്തു വാങ്ങണം എന്നുള്ള കുട്ടികളുടെ കുശുകുശുപ്പുകള്‍!!അമ്മ കേള്‍ക്കും, പിന്നെ‘എന്തു സര്‍പ്രൈസ്’. ഇതൊക്കെ ഈ ട്രീയുടെ ഒരുക്കങ്ങ-ള്‍ക്കിടയിലെ സംസാരങ്ങള്‍......ആരെങ്കിലും വരുന്നുണ്ടോ അമ്മെ?? വിനിച്ചാപ്പിച്ച, അമ്മമ്മ ആരെങ്കിലും?ഇല്ല എന്നാണുത്തരം എങ്കില്‍ ‘എന്നാല്‍ നമുക്കങ്ങോട്ടു പോകാം ദുബായ്ക്ക് എന്നായി! ഒരു വര്‍ഷം മുന്‍പത്തെ ക്രിസ്തുമസ്സ് ഇന്നും മറന്നിട്ടില്ല.
നാട്ടില്‍ ആന്നു ഇപ്രാവശ്യത്തെ കിസ്സ്തുമസ്സ് എന്ന എന്റെ രണ്ടു വാക്കിനിടയില്‍ത്തന്നെ, അവിടെ ഇരുന്ന സാധനങ്ങള്‍ എല്ലാംതന്നെ തട്ടിത്തെറുപ്പിച്ചു. പിന്നെ അമ്മച്ചിയുടെ കൂടെ ‘ബേബി ഷോപ്പില്‍’ പൊകുമ്പോള്‍ എന്തു വാങ്ങിക്കും
എന്നായി.
എന്നാല്‍ അവാര്‍ക്കായി അതിലും വലുതായി ഒരു സന്തോഷം അവിടെ അവരെയും കാത്തിരിപ്പുണ്ട്ടായിരുന്നു. നാന ഷാജിച്ചായന്‍ സാറയും, ശരണ്‍........
പള്ളിയില്‍ നിന്നുള്ള ക്രിസ്തുമസ്സ്
കരോള്‍കാര്‍, പിന്നെ സാല്‍വേഷന്‍ ആര്‍മ്മിക്കരുടെ കരോള്‍ സര്‍വ്വീസ്സ് എന്നു വേണ്ട.അമ്മച്ചിയൂടെ വക സാല്‍വേഷന്‍ ആര്‍മ്മിയെപ്പറ്റിയുള്ള ഒരു ചെറിയ,വലിയ കഥ. ഒന്നും മനസ്സിലായില്ലെങ്കിലും ഭിത്തിലിരിക്കുന്ന അമ്മച്ചിയുടെ അമ്മയുടെ ആ വെള്ളനീറമുള്ള സാരിയും ബാഡ്ജും, ഇന്നു പള്ളിയില്‍ നിന്നു വന്നവരുടെ സാരിയുടെ നിറവും ഒന്നാണ് എന്നു മനസ്സിലാക്കി.
പിന്നെ കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെയുള്ള വെടിക്കെട്ടിനുള്ള തയ്യാറെടുപ്പ്. അതിനായി ഇവിടെയുള്ള ഒരു കൊച്ചു കൂട്ടിയുണ്ട്,
അമിട്ടൂമാത്തന്‍’ എന്നു ഇരട്ടപ്പേരു വീണ ബിജു..എന്ന അവരുടെ അപ്പന്‍. പടക്കക്കടക്കരെന്റെ കണ്ണില്‍ ഒരു പൂത്തിരി കത്തിച്ച് 1500 രൂപയുടെ പടക്കം, ഇരട്ടീച്ചെടുക്കെടോ എന്നു പറഞ്ഞപ്പോ!!!! അമിട്ടില്‍ ഒരു സ്പെഷ്യാലിറ്റി എടുത്ത അമിട്ടുമാത്തന്‍, തൊട്ടടുത്തുള്ള വീടുകളില്‍ തന്നെ
പിന്നെ കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെയുള്ള വെടിക്കെട്ടിനുള്ള തയ്യാറെടുപ്പ്. അതിനായി ഇവിടെയുള്ള ഒരു കൊച്ചു കൂട്ടിയുണ്ട്,

താമസിക്കുന്ന വൃദ്ധരായ ഒട്ടുമിക്കവരുടെയും ‘അതിക്രമവാദി’ എന്ന ഓമനപ്പേരൂം നേടിയെടുത്തു.
പിള്ളാരുടെ ഒരു തിത്തെയ്തകതിമി തന്നെ നടന്നു പടക്കവുമായി......കയ്യില്‍ പൊട്ടിക്കാന്‍ കിട്ടിയ ചെറിയ പൊട്ടാസ്പടക്കം കയ്യില്‍ നീന്നു വലിച്ചെറി
യുന്നതു കണ്ടാല്‍ ഒരു അമിട്ടു
സ്റ്റൈല്‍........... ഈ പടക്കങ്ങളുടെ ഒരു പര്യവസാനിയായി നടക്കുന്ന സമ്മാനങ്ങളുടെ മാലപ്പടക്കം....................................... അതിനായി മാത്രം നടന്ന രണ്ടു ദിവസത്തെ ഷോപ്പിംഗ്. എന്നെന്നും ഓര്‍മ്മിക്കാനായി,കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുറപ്പിച്ച സമ്മാനങ്ങള്‍, അവര്‍ തന്നെ പോക്കറ്റ് മണിയില്‍ നിന്നു ഒരു വര്‍ഷം മിച്ചം വെച്ചൂ സമ്പാദിച്ച കാശുകൊണ്ടു തന്നെ വാങ്ങി......... ബാക്കി അമ്മച്ചിലോണ്‍, അപ്പയുടെ ഷൂ പോളിഷ് ചെയ്ത കൂലി എന്നിവയില്‍ നിന്നു ഒപ്പിച്ചെടുത്ത പണം.
അങ്ങനെ 2008 ക്രിസ്തുമസ്സും പെയ്തൊഴിഞ്ഞു. മനസ്സില്‍ ഓരോവര്‍ഷംവും എന്റെ കുഞ്ഞുങ്ങള്‍ കുത്തിക്കുറിക്കുന്നുണ്ട് എന്നെനിക്കറിയാം.... ഈ വര്‍ഷം പ്രത്യേകിച്ചു....അമിട്ടുകളുടെ ശബ്ദം ഒന്നിടാവിടാതെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. ........എന്നെന്നും .
39 comments:
നാട്ടിലെ ഒരു കിസ്തുമസ്സ് ഓര്‍മ്മ..........
നന്നായി..നല്ല ഓര്‍മ്മകള്‍..
നാട്ടിലെ ക്രിസ്മസ് ശരിക്കും എന്ത് മാത്രം സന്തോഷം തരുന്നു, എന്ന് പറഞ്ഞറിയിക്കാന്‍ ആവില്ല..ഇവിടെ...അതൊക്കെ ഓര്‍മ്മകളില്‍ ആഘോഷിക്കുന്നു.
നല്ല പോസ്റ്റ്..
ഈ നല്ല നാടന്‍ ഓര്‍മ്മകള്‍ ആണ് പ്രവാസിയുടെ യഥാര്‍ത്ഥ ആഘോഷം...ആശംസകള്‍..
ഈ ഓര്‍മ്മപെടുത്തലുകള്‍ നാട്ടിലേക്ക് കൂട്ടികൊണ്ടുപോയി...നന്ദി ചേച്ചി...
നന്ദി സ്മിത,പകല്‍കിനാവന്‍.daYdreamEr...
ഈ ഓര്‍മ്മകള്‍ എന്റെ കുട്ടികള്‍ക്കു വേണ്ടിയുള്ളവയാണ്, അവരുടെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍
ഓര്‍മ്മയിലെ ക്രിസ്മസ്
ഞാനും
നന്നായി ആസ്വദിച്ചു.
നന്ദി.
ആശംസകള്‍.
നന്ദി ലതി,,,,വായനക്കും അഭിപ്രായത്തിനും
ഈ നല്ല നാടന്‍ ഓര്‍മ്മകളാണ് ജീവിതത്തിനെന്നും കുളിരേകുന്നത്...
എന്നുമൊരു മടക്കയാത്രയ്ക്ക് കൊതിക്കുന്നതുമതിനാല്‍തന്നെ...
ആശംസകള്‍... നന്നായിരിക്കുന്നു...
ഒപ്പം നന്ദിയും... എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിയതിനും...
"പള്ളിയില്‍നിന്നു,നടന്നും,കുഴഞ്ഞും കയറി വരുന്ന ക്രിസ്തുമസ്സ് പാട്ടുകാര്‍"
എന്താ ഒരു കുഴച്ചില്‍ ?
നന്ദി ജൊസഫ്......e പണ്ഡിതന്‍ , ഒരു ക്ഷീണം കൊണ്ടുള്ള കുഴയലെ ഉള്ളു......
ഇനി നീണ്ട ഒരു വര്‍ഷം കഴിയണം അല്ലേ, ഇനിയൊരു ക്രിസ്മസ് വരാന്‍.pot
അവസാനത്തെ pot, word veri..
അറിയാതെ കമെന്റില്‍ അടിച്ചുപോയതാ.
സാരമില്ല എഴുത്തുകാരി.....
വായിക്കാന്‍ മിനക്കെട്ടതിനു നന്ദി.
enjaid /shared your x-mas from here.
with a belated New year wish
warm Regards
http://manjalyneeyam.blogspot.com
നല്ല പോസ്റ്റ്.
ആശംസകൾ!
ക്രിസ്മസിനെ പറ്റിയുള്ള ഓർമ്മകൾ നന്നായി.ഓർക്കാൻ സുഖമുള്ള എന്തെങ്കിലും നമുക്ക് വേണമല്ലോ.നാളെ നമ്മുടെ മക്കളോടു പറയാനും ഈ അനുഭവങ്ങൾ ഒക്കെയേ ഉണ്ടാവൂ.നല്ല പോസ്റ്റ്
നല്ല പോസ്റ്റ്. ഇതുപോലെത്രയോ ആഘോഷങ്ങളുടെ ഓര്‍മ്മകളും അയവിറക്കി ജീവിതം മുന്നോട്ട് നീക്കുന്ന പ്രവാസത്തില്‍ ഇത്തര്‍ം പോസ്റ്റുകള്‍ വായിക്കുന്നത് തന്നെ ഒരു സുഖമാണ്.
ഓര്‍മ്മയിലെ ക്രിസ്‌തുമസ് - ഇനിയുമിങ്ങനെ ആഘോഷിക്കാന്‍ ആശംസകള്‍ :-)
poor-me/പാവം-ഞാന്‍.......
എന്റെയും പുതുവത്സരാശംസകള്‍ ഇരിക്കട്ടെ.നന്ദി കാന്താരിക്കുട്ടി, പാറുക്കുട്ടി,രാമചന്ദ്രന്‍ വെട്ടിക്കാട്, ബിന്ദു....ഇവിടെ ഉള്ളപ്പോലത്തെ ആവില്ലല്ലോ നാട്ടില്‍,കുറെ വര്‍ഷങ്ങള്‍ കൂടിയാണ് ക്രിസ്തുമസ്സിനു നാട്ടില്‍ പോകാന്‍ പറ്റിയത്.അതിന്റെ സന്തോഷം സഹിക്കാന്‍ വയ്യാതെയാണ് ഒരിത്തിരി ബോറാണെങ്കിലും ഒരു നീണ്ട ക്രിസ്തുമസ് വിവരണം നടത്തിയത്.
ഈ ബ്ലോഗിൽ ഏതൊ ആവശ്യമില്ലാത്ത സ്ക്രിപ്റ്റ് റൺ ചെയ്യുന്നൂണ്ട്. ഇതിൽ കയറിയാലുടൻ വേറേ വിന്ഡോകൾ പോപ്പ് ചെയ്തു വർന്നു, ആഡ്‌വെയറായിരിക്കും.
ഓര്‍മകള്‍ നന്നായിരിക്കുന്നു, നല്ല ചിത്രങ്ങളും.
ഓഫ്ഫ്:
യാരിദേ,
“download-provider.com/?aff.id=1140”
ഈ സാധനമാണ് എനിക്കു വന്നത്.
കുറെ ഓര്‍മ്മകള്‍.....
യാരിദ്|~|Yarid....അഭിപ്രായത്തിനു നന്ദി, എന്തു സ്ക്ര്പ്റ്റ് ആണെന്നരിയില്ല, നോക്കാം,
അനില്‍@ബ്ലോഗ്......നന്ദി, എന്താ ഇതു വരുന്നതെന്നറിയില്ല,,,നന്ദി ശിവ
അങ്ങനെ ഒരു ക്രിസ്തുമസ് കൂടി കഴിഞ്ഞു....ഓര്‍മ്മകളും പങ്കുവച്ചു....ഇനി നമുക്ക് അടുത്ത ക്രിസ്തുമസ്സുവരെ ഈ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിച്ചുവയ്ക്കാം.....
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നുള്ളത് സത്യമാണല്ലോ
നന്നായി
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നന്ദി മയില്‍പ്പീലി...... ഇരിങ്ങല്‍
പ്രിയ സപ്ന !
വളരെ നാളുകൾക്കുശേഷം സപ്നയുടെ ഒരു ‘മാറ്റർ’ വായിക്കണമെന്നു തോന്നി ! അങ്ങനെ ഇതും വായിച്ചു.ഗൃഹാതുരതയിൽ മുഴുകിപ്പോകുന്ന ഓർമ്മകൾ....കണ്ണുകളെ നനയിച്ചുവെങ്കിൽ അതു സ്വാഭാവികം !
സപ്നയുടെ ലേഖനങ്ങളിൽ ഇടയ്ക്ക് കാണാറുള്ള അക്ഷരപ്പിശാചുക്കൾ ഇവിടേയും പല്ലിളിച്ചു കാണിക്കുന്നുണ്ട് എന്നതൊഴിച്ചാൽ പൊതുവെ നല്ല രചന!
എങ്കിലും അപ്പന്റെ ഷൂസ് പോളീഷ് ചെയ്യാതെ തന്നെ കുട്ടികൾക്ക് പെരുന്നാളാഘോഷിക്കാനുള്ള ‘പോക്കറ്റ് മണി’ കൊടുക്കാമായിരുന്നു -:)
മുല്ലശ്ശേരി സര്‍.....വായനക്കും അഭിപ്രായത്തിനും നന്ദി, അക്ഷരപ്പിശാചുകള്‍ വരാതെ നോക്കാം. കുഞ്ഞുങ്ങളെ കാശിന്റെ വില അറിഞ്ഞു തന്നെ വളത്തുന്നതാണു ബുദ്ധി,പ്രത്യേകിച്ചും ഇവിടെ. ഒരു ചെറിയ മുന്നറിയുപ്പു കൊടുക്കുന്നു എന്നെയുള്ളു.
എനിക്കോര്‍മ്മിക്കാന്‍ ഇനി ഇതൊക്കെയെ ബാക്കിയുള്ളു,, നഷ്ടങ്ങളുടേ ഒരു കൂമ്പാരം മാത്രമെ ഇനിയുള്ളൂ.
നല്ല ഓര്‍മ്മകള്‍..
.....
നല്ല ഓര്‍മ്മകള്‍..
നല്ല ഓർമ്മകൾ പങ്കു വച്ചതു വഴി വായനക്കാരേയും വീട്ടുകാരാക്കിയതിനു നന്ദി
Areekkodan | അരീക്കോടന്‍,B Shihab said... നല്ല വാക്കുക്കള്‍ക്കു നന്ദി, ഈ നല്ല ഓര്‍മ്മകള്‍ മാത്രമെ ജീവിതത്തില്‍ ബാക്കിയുള്ളു
lakshmy......നന്ദിയുണ്ട്....നമ്മളാരുംതന്നെ അറിയുന്നില്ല ലക്ഷ്മീ....ഈ വരികളിലൂടെ,ഓരൊ സംഭവങ്ങള്‍ അല്ലെങ്കില്‍ അവയുടെ അവശിഷ്ടങ്ങളാവുന്ന നമ്മുടെ മനസ്സും ശരീരവും,ഇവിടെ വരച്ചെഴുതുമ്പോള്‍,
ആദ്യത്തെ വരിയിലല്‍ത്തന്നെ നമ്മളെല്ലാംവീട്ടുകാരായി.ബദ്ധുക്കളും നാട്ടുകാരും ആയി,സ്വന്തബന്ധങ്ങളുടെ നീരാളിപ്പടര്‍പ്പില്ലാത്ത ബന്ധുക്കള്‍....
nalla post ..orthhuvekkaan ennumingineyulla orupaadu nalla kaaryangalullathu orutharam aashwaasamalle..
നന്ദി വിജയലക്ഷ്മി......ഈ ഓര്‍മ്മകളെയുള്ളു ബാക്കി
ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. ........എന്നെന്നും .
The pic of the church carol singers probably includes me in the back :)
Loved what you wrote ...
Vinu....You must be one of the church members thanks for the compliment .Please forward this across to your other carol group.
ഒരുപാടോറ്‍മ്മകള്‍ ഉണറ്‍ത്തുന്ന ചിത്രങ്ങളും നല്ല ഭാഷയും...നന്നായിരിക്കുന്നു ചേച്ചീ...ഇതുവഴി വരാന്‍ അല്‍പം വൈകിപ്പോയി...
നന്ദി തെന്നാലിരാമാ
wow...very nostalgic
Post a Comment