22 March 2009

ശശി തരൂര്‍-പുതിയ പഴയ മനസ്സാക്ഷി






ഇംഗ്ലീഷില്‍ സംസരിച്ച്, ഡെല്‍ഹിയില്‍ പോയി,ഞാന്‍ നിങ്ങളെ ഒക്കെ നന്നാക്കാം!എന്തൊരു വിരൊധഭാസം,ശ്രീ.തരൂര്‍ !!!.





താങ്കളുടെ വാചക്കസര്‍ത്ത്, പലവുരു കേട്ടു, ഒരു തകര്‍പ്പന്‍ രാഷ്ടീയക്കാരന്റെ എല്ലാ വസ്ത്രശബ്ദ മലീനീകരണങ്ങളും നന്നയിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും കൂടെ ‘ഷാള്‍’ ആ അല്ലല്ലോ!! അരമുണ്ട്.... കൊള്ളം എല്ലാം നന്നായിട്ടുണ്ട്. ഈരെഴയന്‍ തോര്‍ത്ത്, ‘Trendsetter & Trainer's' ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.







എത്ര ശ്രമിച്ചാലും എന്റെ ചിന്താഗതി മാറില്ല, ഇത്ര നാളും നാടിനു വേണ്ടി കഷ്ടപ്പെട്ടു എന്നു ഭാവിക്കുന്നതെങ്കിലൂം, ഇവിടെ ജീവിച്ച് , പോലിസിന്റെ അടിയും ചവിട്ടൂം കൊണ്ട ഇവിടുത്തെ രാഷ്ട്രീയക്കാരെവിടെ?അവരുടെ ചിന്തകളെയും ആഗ്രഹങ്ങളെയും മറ്റും, താറുമാറാക്കിയല്ലെ താങ്കള്‍ മത്സരിക്കുന്നത്!!!. സത്യമായിരിക്കാം, താങ്കളെപ്പോലെ ഞങ്ങള്‍ക്കാര്‍ക്കും തന്നെ,സംസാരിച്ചൂ ഫലിപ്പിക്കാന്‍ സാധിക്കില്ലയിരിക്കാം. സത്യം. ഞാനെന്ന വ്യക്തിക്ക് താങ്കളെ ചോദ്യം ചെയ്യാനുള്ള കഴിവും , അധികാരവും ഇല്ല.!എങ്കിലും ഈ രാഷ്ടീയക്കളിയില്‍ താങ്കള്‍ ഇറങ്ങിയതില്‍ പ്രതിഷേധിക്കുന്നു.





ഇവിടുത്തെ രാഷ്ട്രീയം എന്താണെന്നു, പൊതുജനമായ, ഞാനടക്കമുള്ള കഴുതകള്‍ക്കറിയാം, അതില്‍ താങ്കള്‍ വന്നു ചാടിയതിലുള്ള ദു:ഖം പറയാതെ വയ്യ. താങ്കളുടെ തന്നെ വാചകക്കസര്‍ത്ത് "നിങ്ങള്‍ക്കറിയമൊ,ശ്രദ്ധിച്ചോ എന്നറിയല്ല , ‘ഞാന്‍ 11 ബുക്ക് എഴുതിയിട്ടുണ്ട്“ ??????? ഒരെത്തുകാരന്‍ എന്നാല്‍ എന്റെ അറിവില്‍ ,“മറ്റുള്ള മനുഷ്യരുടെ മനസ്സും, ചിന്തകളും, കണ്ടും,കേട്ടും കഥകള്‍ മെനെയുന്ന ഒരു മനസസിന്റെ ഉടമ”, അങ്ങനെ ഒരാള്‍ ഇത്ര തരം താഴണമായിരുന്നോ!! ഇവിടെയുള്ള ഒരു സാധാരണക്കാരന്റെ ചിന്താഗതിക്ക് ,ഇത് ഇത്തിരി കടന്നു പോയി, ഞനടക്കമ്മുള്ള സാധാരണക്കാര്‍ക്ക്. ഇത് ഒരു രാഷ്ട്രീയ ചൂതുകളിയാണ് എന്നു മനസ്സിലാക്കാന്‍ UN ല്‍ ജോലി ചെയ്യണ്ട ആവശ്യമൊന്നുമില്ല!!!!!!!!!!!!!!!!!!!!!. എങ്കിലും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.

http://www.shashitharoor.com/about.html







ഇവിടെ വീണ്ടും പറയട്ടെ....രാഷ്ടീയം പത്രത്തിലും റ്റിവിയിലൂം മറ്റും മാത്രം കാണുന്ന ഒരു സാധാരന്നക്കാരെന്റെ മാനസിക വിഭ്രാന്തി മാത്രം.

10 comments:

Sapna Anu B.George said...

ഇത് ചിലപ്പോള്‍ എന്റെ അവസാനത്തെ ബ്ലൊഗ് ആയിരിക്കും.....ഹി ഹി ഹി

സാജന്‍| SAJAN said...

സ്വപ്നാജി, ഈ ലിങ്ക് ഇപ്പോഴാണ് കാണുന്നത് നന്ദി! അയാൾ എന്ത് സ്ട്രെയിറ്റ് ഫോർവേഡാണെന്ന് മനസിലാക്കാൻ ആ ലിങ്ക് സഹായിച്ചു:)

പോസ്റ്റിൽ താങ്കളുടേ അവസാനത്തെ ഡിസ്ക്ലെയിമറാണ് ഏറ്റവും അധികം ഇഷ്ടമായത്!

ഞാൻ പത്രത്തിലൂടെയും ടീവിയിലൂടെയും മാത്രം രാഷ്ട്രീയം അറിയാവുന്ന ഒരു സാധാരണക്കാരി എന്നത്!

തുടർചർച്ചയ്ക്ക് ഒരു ക്ലാരിഫിക്കേഷൻ ആവശ്യമാണെന്ന് തോന്നുന്നു.
സ്വപ്നാജി, താങ്കൾ പഠിക്കുന്ന കാലത്തോ മറ്റോ എസ് എഫ് ഐയിലൂടെ സംഘടനാപ്രവർത്തനം നടത്തിരുന്നതായി ഒരു ചെറിയ ഓർമ്മ, അതുകൂടൊന്നു ക്ലാരിഫൈ ചെയ്യാമോ?

പിന്നെ ബ്ലോഗ് നിർത്തിയാലും സാരമില്ല, ശശിയെ ഒന്നു തെറിവിളിച്ചില്ലെങ്കിൽ എന്തോ ഒരു ഇത്,അല്ലേ?

എന്തായാലും ഈ വീഡിയോ കണ്ടിട്ട് ഒരു പോസ്റ്റിട്ട് പ്രതിഷേധിക്കാനും മാത്രം ദോഷമൊന്നും അയാൾ പറഞ്ഞതായി എനിക്ക് തോന്നിയില്ല, തന്നെയുമല്ല പറഞ്ഞതിൽ കുറേ അധികം സത്യമുണ്ടെന്നും തോന്നി, ഒരു പക്ഷേ എന്റെ തോന്നൽ ആവാം ഞാൻ വലതുപക്ഷ ചിന്താഗതിയുള്ള ആളും സ്വപ്നാജി തികച്ചും നിക്ഷ്പക്ഷ രാഷ്ട്രീയക്കാരിയും ആവുമ്പോൾ അതെ തീർച്ചയായും തെറ്റ് എന്റെ തന്നെ സ്വപ്നാജി പറഞ്ഞത് പോലെ മനസിലാക്കേണ്ടിയിരുന്നു.

എന്തായാലും മുൻപ് ചോദിച്ച ആ ക്ലാരിഫിക്കേഷൻ തരാൻ മറന്നു പോകല്ലേ :)

അശോക് കർത്താ said...

വന്നു, കണ്ടു.

Sapna Anu B.George said...

നന്ദി സാജന്‍...ഒരിക്കലും ഒരു രാഷ്ടീയത്തിലും ഇടപെട്ടിട്ടില്ല.ഇനി ഉണ്ടാവൂകയും ഇല്ല. നല്ലോരു മനുഷ്യനു സംഭവിച്ച തകര്‍ച്ച കണ്ടില്ലെ!,
അതും ഒരു സാഹിത്യകാരന്‍,ഒരു വീവരം ഉള്ള മനുഷ്യന്‍.അശോക് കര്‍ത്താ ജി..വന്നതിനു നന്ദി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സപ്നാ,
താങ്കൾ ഇട്ടിരിയ്ക്കുന്ന ഈ പോസ്റ്റ് തന്നെ ഒരു രാഷ്ട്രീയ ഇടപെടലാണ്.അപ്പോൾ പിന്നെ രാഷ്ട്രീയത്തിൽ ഇടപെടില്ല എന്ന് പറയുന്നതിൽ കാര്യമില്ല.രാഷ്ട്രീയം എന്നു പറയുന്നത് കക്ഷി രാഷ്ട്രീയം മാത്രമല്ലല്ലോ.

ശശി തരൂർ രാഷ്ട്രീയത്തിൽ വരരുത് എന്നൊന്നും ഞാൻ പറയുന്നില്ല.ഒരു പൌരൻ എന്ന നിലയിൽ അദ്ദേഹത്തിനു ആ അവകാശമുണ്ട്.എന്നാൽ അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിൽ ഉള്ള നിലപാടുകളാണു പ്രസക്തം.അതു ദേശീയ ഗാനത്തിന്റെ പേരിലായാലും, ഇസ്രായേൽ ബന്ധങ്ങളുടെ പേരിലായാലും, കോൺഗ്രസ് പാർട്ടിയെ നേരത്തെ വിലയിരുത്തിയതിന്റെ പേരിലായാലും എല്ലാം നമ്മുടെ പൊതു സമൂഹത്തിന്റെ നിലപാ‍ടുകളുമായി, അല്ലെങ്കിൽ ഭാരതത്തിന്റെ തന്നെ നയങ്ങളുമായി യോജിച്ചു പോകുന്നില്ല എന്ന് മനസ്സിലാകുമ്പോളാണു ശശി തരൂരിന്റെ സാന്നിദ്ധ്യം എന്തിനു എന്ന ചോദ്യം ഉന്നയിയ്ക്ജപ്പെടുന്നത്.അദ്ദേഹത്തെപ്പോലെ ഒരാളെ താങ്ങേണ്ട ബാധ്യത തിരുവനന്തപുരത്തുകാർക്ക് ഉണ്ടോ എന്ന തോന്നൽ ഉണ്ടാവുന്നത്.

വിവരമുള്ളവർക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം എന്ന ഒരു തോന്നൽ സപ്നയ്ക്കു ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ ഒരു ചോദ്യം അവിടെ വരുന്നു.ആരാണു ഈ വിവരമുള്ളവർ എന്ന് പറയുന്നത്? അമേരിയ്ക്കയിൽ ജോലി ചെയ്തവരോ? അതോ ആരാലും വായിയ്ക്കപ്പെടാത്ത പുസ്തകങ്ങൾ എഴുതിയവരോ?ഇന്നാട്ടിലെ ജനങ്ങളും അവരുടെ ജീവൽ‌പ്രശ്നങ്ങളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിയുക്കുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരനുള്ളതിനേക്കാൾ കൂടുതൽ വിവരം ഇവർക്കാർക്കും ഇല്ലെന്ന് ഞാൻ കരുതുന്നു.അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രതിനിധി ആയി തെരഞ്ഞെടൂക്കപ്പെടാൻ യോഗ്യതയും അത്തരക്കാർക്ക് തന്നെ.

Anonymous said...

ആരു ഭരിച്ചാലും ആരു പ്രതിപക്ഷത്തിരുന്നാലും അത്താഴത്തിനുള്ള വകയ്ക്കുവേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ നമ്മുടെ നാട് എന്നെങ്കിലും നന്നാവുമായിരിക്കും എന്നോര്‍ത്തു ആശ്വസിക്കുന്നവനാണൊരു സാധാരണ മലയാളി...
ടി.വിയിലൂടെയും പത്രത്തില്ലൂടെയും കാണുന്ന രാഷ്ട്രീയ നാടകങ്ങള്‍ കണ്ടു മടുത്ത എന്റെ മനസ്സില്‍ ഒരേ ഒരു ചോദ്യമേയുള്ളൂ "സ്വന്തം നേട്ടങ്ങള്‍ മാറ്റിവെച്ചു ഈ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുമോ? കഴിയുമെങ്കില്‍ ഈ സീറ്റ് നഷ്ടമായാല്‍ പോലും അതു നിങ്ങള്‍ക്ക് മനസ്സൂണ്ടെങ്കില്‍ സാധിക്കാവുന്നതലേയുള്ളൂ?"

Sapna Anu B.George said...

അനോണി...സത്യം തന്നെ...ഈ ശശി തരൂരും ഒരു ചൂണ്ടമാത്രം ആണ്

മാവേലി കേരളം said...

സ്വപ്നാ ജോര്‍ജേ ആ പ്രസംഗം കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ
'this has been removed due to terms of use violation' എന്നാണാല്ലോ കാണുന്നത്.

Malayali Peringode said...

നോ കമെന്റ്സ്!


.-.

ഷാനവാസ് കൊനാരത്ത് said...

അമേരിക്കന്‍ വിധേയത്വം മനസ്സില്‍ അലിഞ്ഞുചേര്‍ന്ന ഒരാളെ കോണ്‍ഗ്രസ് അനന്തപുരിയ്ക്ക് സമ്മാനിച്ചത്‌ സ്വാഭാവികം മാത്രം.