31 May 2009

മാധവിക്കുട്ടി---കേരളത്തിന്റെ നീര്‍മാതളം
റ്റിവിയിലും മറ്റും പലരും പറഞ്ഞ, അഭിപ്രായങ്ങളും, ഇഷ്ടങ്ങളും, വേദനകളും, ഞാന്‍ കേട്ടറിഞ്ഞതു പോലെ പകര്‍ത്തിയിരിക്കുന്നു, ഇതൊന്നും എന്റെ വാക്കുകളല്ല, പക്ഷെ എന്റെ എല്ലാ
ആദരവും സ്നേഹവും ഞാനിവിടെ സമര്‍പ്പിക്കട്ടെ....ഒരമ്മക്ക് എന്നപോലെ.മാധവിക്കുട്ടി---


കേരളത്തിന്റെ നീര്‍മാതളം “കുരങ്ങന്‍കുട്ടിയെ പ്രസവിച്ച മാന്‍പേടയുടെ ദൈന്യം ആ കണ്ണുകളില്‍ ഞാന്‍ കാണൂന്നു“, എന്നു സ്വന്തം അമ്മയെ വിശേഷിപ്പിച്ച മാധവിക്കുട്ടി. അടിച്ചമാത്തപ്പെട്ട വികാരങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു എഴുത്തുകാരി. ഓരൊ കഥകളും, പുസ്തകങ്ങളും ഒരു സ്വാതന്ത്ര്യത്തിന്റെ മാറ്റൊലിയാണ്. ഇനി മനുഷ്യജന്മമായി ജനിക്കാന്‍ ഇഷ്ടപ്പെടത്ത കമല സുരയ്യ, വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍ തീരുമാനിച്ച എഴുത്തുകാരി.ഭാഷക്കതീതമായ സാഹിത്യത്വര കാത്തുസൂക്ഷിച്ച , ഒരു മനസ്സിന്റെ ഉടമ. മലയാളത്തിന്റെ നിത്യവസന്തം, എന്നും യൌവ്വനം മനസ്സില്‍ കാത്തുസൂക്ഷിച്ച ഒരു സ്ത്രീ. നഗ്നത സൃഷ്ടിയുടെ സൌ‍ദര്യമാണെന്ന് വിശേഷിപ്പിച്ചിരുന്ന വാനമ്പാടി. ഒരു പുരുഷനും കാണിക്കാത്ത
തന്റേടം തന്റെ എഴുത്തില്‍ കാണിച്ച എഴുത്തുകാരി.ഒരുമ്പെട്ടവള്‍ എന്നു കേരളവും,മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ.
സാഹിത്യം............................ഏഴര പതിറ്റാണ്ടു നീണ്ടുനിന്ന ഒരു സര്‍ഗ്ഗാത്മകത. ഇടുങ്ങിയ ചിന്താഗതിയല്ലാത്ത, ആഗോളതലത്തിലുള്ള ഒരു കഥാകാരി. എഴുത്തില്‍ ഭയത്തിന്റെ നിശാവസ്ത്രം ഊരിക്കളഞ്ഞ,
സ്നേഹത്തിന്റെ വസ്ത്രം എടുത്തണിഞ്ഞവള്‍. ആഗോള മലയാളിയുടെ മായാമയൂരം, മലയാളിയുടെ ഒരേ ഒരു നിര്‍മാതളം.അശ്ലീലം എന്നത് തിന്മയുടെ മുഖമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ എഴുത്തുകാരി. നാലാപ്പാട്ടു കുടുംബപാര്യത്തിലൂടെ മലയാളസാഹിത്യത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ കവയത്രി.സ്നേഹത്തിന്റെയും സൌദര്യത്തിന്റെയും മൂര്‍ത്തിഭാവമായ എഴുത്തുകാരി. ജീവിതം തന്നെ ഒരു ആഘോഷമായി മാറ്റിയ വ്യക്തിത്വം. ജീവിതത്തിന്റെ പ്രേമം ,സ്നേഹം, കണ്ണുനീരും, വിഷമവും എല്ലാം തന്നെ അക്ഷരങ്ങളിലൂടെ ആഘോഷിച്ച ജീവിതം. കഥയെഴുതുന്ന മാധവിക്കുട്ടി, ജീവിതത്തില്‍ ജീവിക്കുന്ന മാധവിക്കുട്ടിയെക്കാളും വളരെ വ്യത്യസ്ഥമാണ്. ജീവിതത്തിന്റെ അന്തസത്ത അനുഭവകഥകളിലൂടെ അവതരിപ്പിച്ച സ്ത്രീ. സാഹിത്യരചനാ പാടവം കുടുംബപാരമ്പര്യമായി കിട്ടിയിയിട്ടും, അതിനിന്ന് വ്യത്യസഥമായി സ്വന്തമായ ഒരു സര്‍ഗ്ഗാ‍ത്മകതാ വാര്‍ത്തെടുത്ത മാധവിക്കുട്ടി. “ഞാന്‍ ആരാണ്” എന്ന് എന്നും തേടിയിരുന്ന ഒരെഴുത്തുകാരി.കുറച്ചു വാക്കുകള്‍ കൊണ്ട് സാഹിത്യത്തെ ദ്യോദിപ്പിക്കുക. വണ്ടിക്കാളകള്‍’ ജുഗുപ്സാവഹമായ കഥയും എഴുത്തും ആണെന്നൂ പലരും വിശേഷിപ്പിച്ചു. നൈര്‍മ്മല്യം ലാളിത്യം എന്നതിനതീതമായ, മനുഷ്യന്റെ മനസ്സിനെ പിടിച്ചുലക്കുന്ന, എന്നാല്‍ ഇതിലെല്ലാം തന്നെ മിതത്വം പാലിച്ചിട്ടുള്ള ഒരു സാഹിത്യകാരി.

അള്ളാഹു.....‘ഹിന്ദുമതത്തിലെ വൈധവ്യം അനുഭവിക്കാന്‍ വയ്യ, അതിനാന്‍ വൈധവ്യം ഇല്ലാ‍ത്ത ഒരു മതത്തീലേക്ക് ഞാന്‍ പൊവുകയാണ്’.ഇനി എന്നെ ആരും കൊല്ല്ലില്ല, ഇനി കുറച്ചല്ലെ ഉള്ളു. എന്റെ കയ്യില്‍ ഇന്നാരോ പിടിച്ചിട്ടുണ്ട് സഹായിത്തിനായി, ,എന്നില്‍ ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണമായും ഞാ‍ന്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നു. അല്ലാഹുവിനെ ഒരു ചിത്രത്തിന്റെ ഫ്രൈമില്‍ നിന്നു മാറ്റി, കടലിലെ ഉപ്പുപൊലെ, എന്റെ ജീവിതം മുഴുവന്‍ അല്ലാഹുവാണ്. പര്‍ദ്ദ അണിഞ്ഞതുകൊണ്ട്, പര്‍ദ്ദ എന്ന സാംസ്കാരികതെയെ കണ്ടത്,നിഷ്ക്കളങ്കമായ
രീതിയിലാണ് അവര്‍ കണ്ടത്. കമല നാലാ‍പ്പാട്ട്, കമലസുരയ്യ ,മാധവിക്കുട്ടി, ഒരു നാര്‍സിസ്റ്റിന്റെ തലത്തിലെക്ക് എത്തിച്ചേരുന്ന , പര്‍ദ്ദ സ്വീകരിക്കുന്ന ഒരു മാധവിക്കുട്ടി.ദൈവം എന്ന സത്യം....................മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചെര്‍ന്നു, അതു കാരണം , മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല.
കൃഷ്ണനെന്നോ,നബി എന്നൊ ക്രിസ്തു എന്നൊ എന്ന പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി ,സുഹൃത്തായി മാത്രം കട്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും തന്നെക്കാണാന്‍ കൃഷ്ണന്‍ കാണാന്‍ വന്നു എന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ. “സ്നേഹം എന്ന ഒരു അനുഭവം ഉണ്ടാകുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമെ സംഭവിക്കൂ. ഗീതാഗൊവിന്ദം അശ്ലീ‍ലമാണ് എന്നു, ബൈബിളിലെ സോളമന്റെ സംഗീതം എന്ന അദ്ധ്യായവും അശ്ലീമായി കണക്കാക്കുന്ന മനുഷ്യരോട് മറ്റെന്തു പറയാന്‍”...


സ്ത്രീ..................ശരീ‍രത്തിനും ,മനസ്സിനും രണ്ടു വെവ്വേറെ കര്‍ത്തവ്യങ്ങളാണ് എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരുസ്തീ.സ്ത്രീപുരുഷസമത്വം ബോധപൂര്‍വ്വം അവതരിപ്പിക്കുന്ന മാധാവിക്കുട്ടി.സ്ത്രീകള്‍ക്ക് വേണ്ട
പശ്ചാത്തലം സൃഷ്ടിച്ചു കൊടുത്തു, എഴുത്തിന്റെ ലോകത്തില്‍ ഒരു വലിയ സ്വാതന്ത്ര്യം തുറന്നു കൊടുത്തു. ജൈവികമായി ജീവിക്കാന്‍, ഒരു സ്തീക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ നല്‍കി. സ്തീകളെ കലാപരമായി,സര്‍ഗ്ഗാത്മകതയോടെ അവതരിപ്പിച്ച കലാകാരി. ഫെമിനിനിസം തീര്‍ത്തും പൊട്ടിച്ചെറിഞ്ഞ കഥാകാരി. ഫാന്റസി യും റിയാലിറ്റിയും തമ്മില്‍ ഉള്ളബന്ധം ഒരു സ്തീയുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു കുറിച്ചുവെച്ചു. ഒരാളുടെ ജീവിതം, രീതികള്‍ , എന്നത് ഒരു ആത്മകഥ എന്ന് സ്ത്രീജീവിതം. എങെനെയാണ് സ്ത്രീകള്‍ക്ക്, ഇരട്ട ജീവിതങ്ങള്‍ ആവശ്യമായി വരുന്നത്, പ്രേമവും, ജീവിതവും. തൊന്നലും യാ‍ഥാര്‍ത്ഥ്യവു , ജീവിതത്തില്‍ ഉണ്ട്.ജന്മനാ നമ്മള്‍ സിംഹികളാണ്. പെണ്ണുങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കും എന്നു തെളിച്ച ഒരു എഴുത്തുകാരിയായിരുന്നു അവര്‍. ‘ചന്ദനമരം’ എന്ന കഥയില്‍ സ്തീകളും സ്വവര്‍ഗ്ഗസ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥകള്‍. എന്നാല്‍ ഒരു സ്ത്രീയോടു കാണിക്കാന്‍ പറ്റാത്തവിധത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടും സ്തീകളെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം. സ്തീത്വം എന്നത് ഒരു സത്യമാണെങ്കില്‍ , സ്ത്രീക്ക് അവരുടെതായ ഒരു ലോകവും കാഴ്ചപ്പാടും ഉണ്ട് എന്ന് ലോകത്തെ കാട്ടിക്കൊടുത്ത ഒരെഴുത്തുകാരി.സ്തീയുടെമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച സദാചാരത്തിന്റെ മുഖമ്മൂടി പിച്ചിച്ചീന്തിയ സ്ത്രീത്വം.സ്ത്രീയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, സ്ത്രീ വിമോചനം എന്നത് സമൂഹത്തിന്റെ തെന്നെ ഉയര്‍ത്തെഴുല്‍പ്പാണ് എന്നാണ് മാധവിക്കുട്ടി കണ്ടത്.


മതം, ഭാഷ, പേര്........എഴുത്തിന്റെ ലോകത്തായിരിക്കുമ്പോഴും ഒരു കാല്‍ ഭാവനാലോകത്തിലായിരിക്കും . എല്ലാ ചിട്ടകളുടെയും പാരമ്പര്യത്തിന്റെയും അതിരുകളെ ഭേദിച്ച ഒരു എഴുത്തുകാരി.മതങ്ങള്‍ക്ക് അവധികൊടുക്കാം, ഒരു വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ, ജീവിതം. മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചെര്‍ന്നു, അതു കാരണം , മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല. കൃഷ്ണനെന്നോ,നബി എന്നൊ ക്രിസ്തു എന്നൊ എന്ന പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി ,സുഹൃത്തായി മാത്രം കട്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും തന്നെക്കാണാന്‍ കൃഷ്ണന്‍ കാണാന്‍ വന്നു എന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ. “മനുഷ്യനെ സ്നേഹിച്ചാല്‍ അവന്‍ വേദനിപ്പിക്കുകയെയുള്ളു, അതിനാല്‍ ദൈവത്തെ സ്നേഹിച്ചാല്‍, വേദനിപ്പിക്കില്ല“. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു മധുരമുള്ള പാല്‍പ്പായസം വെച്ചുകൊടുക്കുന്നതുപോലെ, എത്രമാത്രം ‘മധുരം’ മലയാളത്തിനു തന്നിട്ടു പോയ ഒരമ്മ.അവസാനം..................ഇനി ഞാന്‍ മനുഷ്യനായി വരില്ല, മാനായോ പക്ഷിയായൊ ആയി മാത്രമെ ജനിക്കൂ’ എന്നു തീര്‍ത്തും തീര്‍മാനിച്ചുറച്ച ഒരു സ്ത്രീ.അവസാനമായി പൂനയിലേക്കു പോകുന്നതിനു മുന്‍പ് മനസ്സ് വിഷമിച്ച് , എന്തോ പറയാതെ പോയതു പോലെ.’ധാരാളം ശുദ്ധവായു കിട്ടുന്ന ,കുട്ടികള്‍ ചിരിക്കുന്ന ലോകത്തെക്ക് പോകുന്നു. കേരളം എന്നെ വെറുത്തില്ലെ, എന്റെ കഥകളീലെ സ്തീകളെല്ലാം ഞാന്‍ ആണെന്നു തെറ്റിദ്ധരിച്ചു, കേരളിയര്‍. മലയാത്തില്‍ എഴുതിയതെല്ലാം,ഏറ്റവും വീറൊടും തീവ്രതയോടും എഴുതിയതാണ്. എന്നാല്‍ എന്റെ എല്ലാ കഥകളെയും മലയാളം നിരാകരീച്ചു. മരണത്തിന്റെ മണം അറിയാമോ? അതിന് പക്ഷികളുടെ തൂവലുകളുടെ മണമാണ്.നമ്മെ വീട്ടുപിരിഞ്ഞുപോകുന്ന ഈ അവസാ‍നയാത്രയില്‍ ,മരണത്തിന്റെ ഗന്ധം അവര്‍ അറിഞ്ഞൂ കാണുമോ?

8 comments:

Sapna Anu B.George said...

നഷ്ടം....മരണത്തിന്റെ മണം കൂടെക്കൊണ്ടു നടന്ന ഒരമ്മ,മലയാളമണ്ണില്‍ തിരസ്ക്കരിക്കപ്പെട്ട സുഹൃത്ത്, സ്നേഹിക്കാന്‍ പഠിപ്പിച്ച കൂട്ടുകാരി... അറിയാന്‍ സാധിച്ചിട്ടില്ല, വാക്കുകളിലൂടെ ഞാനും ആരാധിക്കുന്ന സ്നേഹിക്കുന്ന ഒരു കൂട്ടുകാരി.

poor-me/പാവം-ഞാന്‍ said...

Her life was her message!

Sapna Anu B.George said...

Thanks dear.

Typist | എഴുത്തുകാരി said...

ഞാനും പങ്കു ചേരുന്നു, വേദനയില്‍..മലയാളത്തിന്റെ മാധവിക്കുട്ടിക്കു പ്രണാമം.

Sapna Anu B.George said...

Thanks Typist

mayflowers said...

സ്നേഹം.. സ്നേഹം മാത്രം അതായിരുന്നു അവരുടെ ജീവിതം,അവരുടെ പ്രവൃത്തി,അവരുടെ വാക്ക്.
ഇനി ഉണ്ടാവുമോ ഇത്തരമൊരു ഇതിഹാസം..?
സ്നേഹമയിയായ കഥാകാരിക്ക് ആത്മ ശാന്തി..

Sapna Anu B.George said...

thanks mayflower.........she is my best ever model icon

Ramya said...

What a coincidence..I am currently reading one of her best works, Neermadhalam Poothakalam..She is my fav too!!U have a good set of blogs..I am hoping arnd all now:-)
Also thank u for the lovely comment in my space..