ലോകപ്രസിദ്ധയായ ഒരു ബാര്‍ഡാന്‍സറായിരുന്നു മതാഹാരി. ഇന്‍ഡ്യാ മഹാരാജ്യത്തെ കേള്‍വികേട്ട നര്‍ത്തകിയാണ് ഹെലന്. ഇന്നൃത്തരംഗങ്ങള്‍ അതിവിശേഷം തന്നെയാണ് എല്ലാവരും തന്നെ വിലയിരുത്തപ്പെട്ടതാണ്. കേരളത്തില്‍ ട്രാവന്‍കൂര്‍ സിസ്സേഴ്സ് എന്നറിയപ്പെട്ടിരുന്ന ലളിത,രാഗിണി, പത്മിനിമാര്‍ ഉണ്ടായിരുന്നു. ഇന്നും അവരെ പാടിപുഴ്ത്താനും, ആ തലമുറകളിലെ നൃത്തത്തെ, ഒരു കലയായി കാണാനും അന്നു സാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ, നിശാക്ലബ്ബുകളില്‍ പോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ടിവിയിലു, പത്രങ്ങളിലും മറ്റൂം പബ്ബുകളെപ്പറ്റി പല വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഏഷ്യാനെറ്റില്‍ ഗല്ഫ് റൌണ്ടപ്പില്‍ ബിജു ആബേല്‍ ജേക്കബ് ഒരിക്കല്‍ ഒരു മുഴുനീളന്‍ എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ട് അടക്കിപ്പിടിച്ച് എല്ലാവരും തന്നെ അതിനെ സശ്രദ്ധം സ്വീകരിച്ചതുമാണ്. ഇവിടെ ഈ ബാറുകളില്‍ത്തന്നെ സ്ഥിരം ചര്‍ച്ച ചെയ്യുന്ന വിഷയമാണത്. കുറേ ബാര്ഗേള്സുമായി സംസാരിച്ചിട്ടുമുണ്ട്.
എന്തിന് എന്ന് ചോദ്യം?
സ്ത്രീകള്‍ക്കൊരു ജോലി, ജീവിതമാര്‍ഗ്ഗം, ഗള്‍ഫില്‍ ജോലി എന്ന പുകഴ്ച .ശരിയായ വിദ്ധ്യാഭാസമോ, അറിവൊ ഇല്ലാത്തതിന്റെ അപാകത ലോകത്തെപ്പറ്റിയും അതിന്റെ വരുംവരായ്കകളെപ്പറ്റിയും മാതാപിതാക്കള്‍ നല്കാതെപോകുന്ന ഒരു മൂന്നറിയിപ്പ്.കാഴ്ചക്കാര്‍ക്ക്, അവരനുഭവി ലൈംഗിക ദാരിദ്രത്തിനൊരാശ്വാസം!എത്ര പാവങ്ങളുണ്ടിവിടെ, ലേബര്‍ക്യാമ്പുകളില്‍ സ്ത്രീകളെ കാണാതെ കഴിയുന്നവര്‍ അവരും മനുഷ്യരല്ലേ!.തക്കതായ കാരണം....കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവന്, ഉടുതുണിക്ക് മറുതുണിയില്ലത്തവന്, ദുര്മ്മെദസ്സു കാണാന്‍, 150 ദിനാര്‍?ഇതിനകത്തൊന്നു കയറിപ്പറ്റാന്‍150, 250 ദിനാര്‍ കൊടുക്കണ്ടേ?എന്നാലെന്ത്? പുരുഷന്റെ പ്രാഥമികമായ ആഗ്രഹങ്ങളില്‍ പെണ്ണാണ് മുഖ്യം. പെണ്ണിന് തിരിച്ചും. തത്വങ്ങള്കൊണ്ടൊന്നും ശരീരത്തിലെ തിരമാലകള്‍ അടക്കുവാന്‍ കഴിയില്ല. എന്തു ചെയ്യാന്‍ പറ്റും? യുദ്ധങ്ങളുണ്ടായിട്ടില്ലേ പെണ്ണിനുവേണ്ടി? അതിലും വലുതാണോ?എല്ലാവരേയും ബാധിക്കുന്ന കാര്യമാണത്. ആണുങ്ങളുടെ മാത്രമല്ല. ഭൂമിയില്‍ ഇതൊന്നും സംഭവിക്കുന്നില്ലെ?പാവപ്പെട്ടത് അവന്റെ കുഴപ്പമല്ലല്ലോ? സമൂഹത്തിന്റെതല്ലേ? പാവപ്പെട്ടതുകൊണ്ട് അവന് അതൊന്നും അറിയരുതെന്നും കാണരുതെന്നും പറയാന്‍ പറ്റുമോ?
നിശാക്ലബ്ബുകളുടെ പിറവി,ഏപ്പോള്‍ എവിടെ ?
ചരിത്രത്തിലേക്കും ,പുരാണങ്ങളിലേക്കും ഒരു തിരിഞ്ഞു നോട്ടം...രാജവാഴ്ചയുടെ കാലം മുതല്ക്കുതന്നെ രാജാക്കന്മാര്ക്ക് സോമരസസദസ്സുകളും,അന്തപ്പുര നര്‍ത്തകികളും ഉണ്ടായിരുന്നു.ഏതു രാജ്യത്തും ഏതു സംസ്ക്കാരത്തിലും ഇങ്ങനെ ഒരു ഘടകം എപ്പൊഴും സജീവമായിരുന്നു.ഇതു മനുഷ്യസഹജമായ സത്യം കൂടിയാണ്.പുരാതനകാലം മുതല്ക്കുതന്നെ,പണക്കാരുടെയും മറ്റും നേരംമ്പോക്കിന്റെ, അല്ലെങ്കില്‍ ആധിധേയത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഗമായിരുന്നു, സദസ്യരായിക്കുന്നഅഥിതികള്ക്കു വേണ്ടിയുള്ള നൃത്തം.ഒട്ടുമിക്ക മതങ്ങളിലും ഈ മുഖ്യസദസ്സ്യരുടെ മുന്പിലെ നൃത്തങ്ങളെപ്പറ്റി പറയുന്നുണ്ട്. ദൈവങ്ങള്‍ക്കും ദേവദേവീമാര്ക്കും കാഴ്ചയായും കന്യകമാരെ,അടിയറ വെക്കാറുണ്ട്,ചില ആചാരങ്ങളുടെ ഭാഗമായി.പുരാതന ദിവ്യഗ്രന്ധങ്ങളില് ഈ നയയസുഖഭോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുമുണ്ട്.
ഒരു സൈക്കോളജിക്കല്‍ കാഴ്ചപ്പടിലൂടെ നോക്കിയാല്‍ ,എന്തിനു നര്ത്തകികളുടെ നൃത്തം കാണുന്നു എന്ന ചോദ്യത്തിനു,ശരിയായ ഒരു ഉത്തരം ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ അഭിരുചി, ഭയം, മ്ലാനവും വിഷണ്ണവുമായ മാനസികാവസ്ഥ,ജോലിയിലോ ജീവിതത്തിലോ നിന്നുള്ള പിരിമുറുക്കം, വളര്‍ന്നുവന്ന സാഹചര്യം എന്നിങ്ങനെ പലതിലേക്കും വിരല്‍ ചൂണ്ടാം.ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്ന സ്ത്രീകള്‍ ,അവരുടെ ജീവിത രീതി, അവര്‍ വഴിപിഴച്ചു പോകുന്നത് എങ്ങിനെ?ബ്രിട്നി സ്പിയേഴ്സിനെയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ കുട്ടികള്‍ ബാറില്പ്പൊകുന്നതിനെക്കുറിച്ചും ആരും എന്തെ, പരാതിയില്ലാത്തത് !അവര്‍ അവിടെ ജോലിചെയ്ത് പണം സംബാതിക്കയാണ്.ബാര്‍ റെസ്ന്റോറെന്റുകള് ആണ് അവിടെയുള്ളത്. ഇത്തരം സത്രീകളെ പരിചപ്പെട്ടിട്ടുണ്ടോ? ചില വ്യത്യാസങ്ങള്‍ ഉണ്ട്.ഗള്‍ഫില്‍ വന്ന് ഈ തൊഴില്‍ ചെയ്യുന്നവരുടെ മാനസികവും അതുപോലെ ദുസ്സഹ സാഹചര്യങ്ങളും ഒക്കെയാണ് നമ്മള് പരിചയപ്പെടുന്ന എല്ലാവര്ക്കും തന്നെ. സ്കൂള്‍ ആയ മുതല്‍ ബാങ്ക് ഉദ്ദ്യോഗസ്ഥവരെ വരും.ബാറിലെ സ്ത്രീകള്‍ പലപ്പോഴും അവിടെ നില്ക്കാന് നിര്‍ബന്ധിക്കപ്പെടുകയാണ് പതിവ്. വരുന്നവര്‍ക്കൊക്കെ ചില മോശം ജീവിതസാഹചര്യങ്ങളും പരിതസ്ഥിതികളും കാണും.അവരാരും ഇതിനായി വരുന്നവരല്ല എന്നുറപ്പ്. എന്നാല്‍ ആവശ്യമെങ്കില്‍ ചെയ്യാം എന്ന ഒരു മാനസികാവസ്ഥയും ഉണ്ട്. ഈ ഫീല്‍ഡിനെക്കുറിച്ച് അറിയാത്തതുകൊണ്ട് ഇതു ക്രൂരതയാണെന്ന് അവര്‍ക്കറിയില്ല, അറിഞ്ഞു കഴിയുമ്പോഴേക്കും, തിരിച്ച് കയറി വരാന്‍ കഴിയാത്ത അത്രെയും ആഴത്തില്‍ പതിച്ചിരിക്കും അവരൊക്കെ.ജീവിത രീതി, അവര്‍ വഴിപിഴച്ചു പോകുന്നത്
എങ്ങിനെ?
പലകാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലര്‍ക്ക് ശംബളം ഉണ്ടാവില്ല, കമ്മീഷന് മാത്രം,പിന്നെ ടിപ്സ് അത് പലതരത്തിലാണ് താനും. ആ 3 മാസം കൊണ്ട് എല്ലാം ശരിയാകും പക്ഷെ എല്ലാവരും അങ്ങിനെയല്ല. ഇങ്ങനെ സ്ത്രീ ശരീരം കാണുന്നതുകൊണ്ട്, മുഴുവസ്ത്രധാരിയായ ഒരു സത്രീയെ കാണുന്നതുകൊണ്ട് എന്തു സുഖം ആണ് ഇവര്‍ അനുഭവിക്കുന്നത്??ചിലരങ്ങനെയാണ്. ഒരു ലേഖനം എഴുതാനെന്ന വ്യാജേന,ഒരു സ്ത്രീയേ പരിചയപ്പെട്ട് ഞാന്‍ കുറെ ദിവസം ഫോണില്‍ പരിശ്രമിച്ച് ശേഷമാണ് അവരെന്നോട് അവരുടെ ഫീലിംഗിനെക്കുറിച്ച് സംസാരിച്ചത്. പുരുഷന്മാര് എന്തിനു പോകുന്നു എന്നതിന് പലകാരണങ്ങള്‍ ഉണ്ട്. ഉദ്ദ്യോഗസ്ഥരായ സ്ത്രീകള്‍ എന്തിനിതിനു പോകുന്നു എന്നതിനും കാരണം ഉണ്ട്.ആദ്യം കാഴ്ച, പിന്നെ നേരിട്ട് അതൊക്കെയുണ്ട്. എന്നാല്‍ കാഴ്ചയില്‍ തൃപ്തിയടയുന്ന എത്രയോ ആളുകള്‍ ഉണ്ട് ഒരു ഉദാഹരണം പറയട്ടെ.
ഫ്രോയിഡിന്റെ പുസ്തകത്തില്‍ ഉള്ളത് ഇത് ചില വീടുകളിലും സംഭവിവിച്ചു. അയാള്‍ ആരെയും ഉപദ്രവിക്കയോ അല്ലെങ്കില്‍ പണംമൊഷ്ടിക്കയൊ ചെയ്തില്ല, അടുത്ത വീടുകളിലെ സ്ത്രീകളുടെ ബ്രാ,പാന്റീസ് മോഷ്ടിക്കും, കഴുകാനിട്ടതോ അല്ലെങ്കില്‍ കഴുകിയതൊ എന്നാണ് പോലിസുപിടിച്ചപ്പോള് അയാളെപ്പറ്റി ഒരു മനശാസ്ത്രജ്ഞന് പറഞ്ഞത്. അയാള്‍ക്ക് രതി സുഖം കിട്ടുന്നത് അന്യസ്ത്രീകളുടെ വസ്ത്രം കാണുമ്പോഴും തൊടുമ്പോഴുമാണ്. എന്നാണ്. അത് ഒരു തരം മാനസികരോഗവും ആണ്.ഇതിന് നമ്മുടെ നാട്ടില്‍ത്തന്നെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.നോട്ട്മാല കൊടുക്കുമ്പോഴും പരസ്ത്രീയേ പ്രാപിക്കുമ്പോഴും സംഭവിക്കുന്നത്. അവിവാഹിതര്‍ക്ക് പിന്നെ സുഖിക്കനു അറിയാനും പൊകുന്നു ഒറ്റക്കായി പോയിട്ടുള്ളവരും അങ്ങിനെ, ഇതിനിടെ കോര്‍ട്ടി ഓര്‍ഡര്‍ മുംബയില്‍ വന്നതു അതുപൊലെ ബാറിലെ ഇപ്പൊഴത്തെ സ്ത്രീകളുടെ ആവസ്ഥകളെക്കുറിച്ചു ഒക്കെ പ്രതിപാദിക്കുന്ന ഡിറ്റേത്സ് ആണ് ഉദ്ദെശിക്കുന്നതെങ്കില്‍ നിവൃത്തികേടുകൊണ്ട് ചെയ്യുന്നത് , ചൂഷണം തീര്‍ച്ചയായും ചെയ്യുന്ന പുരുഷന്മാര് തന്നെ. എനിക്കിത് സ്ത്രീവസത്തുനിന്നും പുരുഷന്റെ ആധിപത്യം ഒന്നു കൊണ്ടാണ് ഇപ്പോഴും ഇതു നടക്കുന്നത് എന്നു കാണിക്കാനാണ്. ഈ ഇന്റെര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്ക്കുകളില് ധാരാളം സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്നത് സംസ്കാരത്തിന്റെ ഒരു തുടര്‍ച്ച എല്ലാ തൊഴിലിലും ഉണ്ട്..
ഗള്ഫിലെക്ക് കുടിയേറുന്ന മലയാളി പെണ്‍കുട്ടികള്‍ ഭക്ഷണപ്പുരയില്‍ വിളമ്പുകാരാവുന്നതിനു കേരളത്തിന്റെ പാരമ്പര്യമല്ല്. ആശുപത്രികളിലും ഹോട്ടലുകളും സ്ത്രീകള്‍ ജോലി ചെയ്യുന്ന സംബ്രദായം, കേരളത്തിന്റെ മുഖ്യധാരയില്‍ പണ്ട് ഉണ്ടായിരുന്നില്ല. ബ്രിട്ടിഷുകാരനില്‍ നിന്നു നാം അനുകരിച്ചതാണ് ഒരു തൊഴിലിനുവേണ്ടി ബാര്ഗേളുകള് ആകുന്നത് എന്ന് പലരും പറയാറുണ്ട്. അതൊരു ജാമ്യമെടുപ്പ് മാത്രമാണ്.ചിലര്‍ അവകാശപ്പെടുന്നത് തങ്ങള്‍ വഞ്ചിക്കപ്പെട്ട് ഈ തൊഇഴിലിലെത്തി എന്നാണ്.രണ്ട് വാദങ്ങള്‍ക്കും വലിയ പ്രാബല്യമില്ല. ഇത്തരം തൊഴിലുകള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ കേരളത്തില്‍ തന്നെയൊ അല്ലെങ്കില്‍ ഇന്‍ഡ്യയില്‍ എവിടെയെങ്കിലും അവസരങ്ങള്‍ കുറവല്ല. അതിനു ശ്രമിക്കാത്ത കാണാമറയത്ത് പോയി, ഈ ജോലി ചെയ്യാന്‍ തയ്യാറാകുന്നതിന്റെ പിന്നില്‍ സാഹസികതയോടുള്ള ഒരുഭിനിവേശം സ്പഷ്ടമാണ്. പിന്നെ പെട്ടെന്ന് ധനമുണ്ടാക്കനുള്ള മോഹം. ഇതു രണ്ടും മറച്ചു പിടിക്കനുള്ള ന്യായവാദങ്ങളില്‍ പെടും,തൊഴിലും വഞ്ചനയും. ബാറുകളില്‍ പണിയെടുക്കുന്നവരെപ്പറ്റി മാന്യമായ ഒരു പരിവേഷമൊന്നുമില്ല, നമ്മുടെ നാട്ടില്‍, എന്നാല്‍ ഗള്‍ഫുകാരില്‍ നിന്നുള്ള കേട്ടറിവ് വളരെയേറെയാണീവിടെ. അതവരുടെ ബഡായി ആണൊ എന്നും അറിയില്ല. ഭക്ഷണം നിരത്തിലേക്കാള്‍ വൈകാരിക സാന്നിദ്ധ്യം.
പച്ചക്ക് തന്നെ പറയാന്‍ പൊവുകയാ.........ചില പുരുഷന്മാര്ക്ക് കാഴ്ചയില്‍ തന്നെ രതി സുഖം കിട്ടും, ചിലര്‍ക്ക് ചുമ്മ ഒന്നു തൊട്ടാല്‍ അതും ഈ ഡാന്‍സ്ബാറില്‍ പാട്ടു പാടുന്ന സ്ത്രീകള്‍ക്ക് നോട്ട് മാല ഇടുന്ന ഒരു പരിപാടിയുണ്ട്. ഇഷ്ടമുള്ള ഒരു പാട്ട് നിര്‍ദ്ദേശിക്കാം,അതു പാടുന്നവര്‍ക്ക് സമ്മാനമായി, ഒരു പ്ലാസറ്റിക് പൂവിന്റെ മാലയോ, അല്ലെങ്കില്‍ പ്ലാസ്റ്റിക് വളയോ,അതുമല്ലെങ്കില്‍ ഒരു പെപ്സിയോ സമ്മാനമായി നല്കുന്നു.ആരു തന്നു എന്നറിയാവുന്ന ഡാന്‍സുകാരി,ഒന്നിരുത്തി,ഒന്നു നോക്കുന്നു, അഭ്യുതകാംഷിയെ!! അവളുടെ ആ ഒരു നോട്ടം, അതും ചിലപ്പോള്‍ മാത്രം!!!അത്രയുള്ളു!അഞ്ച് റിയാല്‍ കൊടുത്തുവാങ്ങിയ മാല ഇട്ടു കണ്ടതിന്റെ ചാരിതാര്‍ഥ്യം.പിന്നെ ഈ ഒരു നോട്ടത്തിന്റെ സന്തോഷത്തില്‍, രണ്ടു മൂന്നിഞ്ച് അകലെ മാത്രമായ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചാലോ, ഡാന്‍സുകാരിയുടെ നേരെ കൈനീട്ടിയാലോ, നമ്മുടെ അരികില്‍ ഭീമാകാരമായ ഒരു നിഴലെത്തും, പിന്നെ നിരത്തില്‍ ചുരുണ്ട് ഒരു ബോള്‍ പോലെ,നിരത്തില്‍ ചെന്നു വീഴുംഇവരൊക്കെയും മിക്കവാറും കല്ല്യാണം കഴിച്ച പുരുഷന്മാര് ആയിരിക്കും അതിനു കാരണം??
ഭാര്യമാര്‍ പണ്ട് കിടക്കറയില്‍ എങ്ങനെയായിരിക്കണം എന്നു,മനു പറഞ്ഞതുപോലെ പ്രവര്ത്തിക്കാത്തതുകോണ്ടാണ്! തീരുച്ചയായും മനു പറഞ്ഞത് അറിയുമൊ? ആരു മനു!!! പുരുഷനെ സംബെന്ധിച്ച് ഒരെഒരു കാരണം തന്നെയാ!!! മറ്റു സ്ത്രീകളെ തേടിപ്പൊകുന്നത് വേറേ ചില കാരണങ്ങളാണ് പറഞ്ഞല്ലോ
പിതാ രക്ഷതി കൌമാരെ
ഭര്ത്താ രക്ഷതി യൌവ്വനെ
പുത്രോ രക്ഷതി വാര്ദ്ധ്യ
ക്യെകര്മ്മേഷു മന്ദ്രി
ശയനേശു വേശ്യ
കാരെഷു ദാസി
കാരെഷു ദാസി
ഇതില്‍ സൈക്കോളജിയും ഉണ്ട് ഫ്രോയിഡും പറഞ്ഞത് ഇങ്ങനെ തന്നെ ഭാര്യ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ദാസിയപ്പോലെയും വൃത്തിയോടെ കരുതലോടെ ച്ചെയ്യണം.പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയില്‍ എല്ലാം പുരുഷന്മാരുടെ,പുരുഷന്റെ വീക്ഷണ കോണിലൂടെ മാത്രമെ കാണുകയുള്ളു, എന്നില്ലഎന്നിരുന്നാലും കൈമാറലാണു ആ തൊഴിലിന്റെ മര്‍മ്മം എന്നു പറയുന്നു പലരും!ശരിയാണോ എന്നറിയില്ല.പക്ഷെ സാദ്ധ്യത തള്ളിക്കളയാനാകില്ല നമ്മുടെ കപട സദാചാരബോധം കൊണ്ട് അത് പലപ്പൊഴും മൂടിവെച്ചിരിക്കുംയൂറിപ്പിലെ ബാര്ഗേളകുന്നതു,അവരുടെ സംസ്കാരത്തില്‍, വ്യക്തമായ അതൊരു തൊഴിലാണ്.അതില്‍ ഇത്തരം ആരോപണങ്ങള്‍ കടന്ന് വരാരില്ല. കാരണം ഹോട്ടലുകളും സത്രങ്ങളും അവരുടെ പാരമ്പര്യത്തിന്റെ ഭാഗം ആണു.അതിനോടു ബന്ധപ്പെട്ട് ഒരോ തൊഴിലും അതിന്റെ സംസ്കാരത്തിന്റെ ഭാഗമാട്ട് ഉയര്‍ന്ന് വന്നിട്ടുണ്ട്.
വൈകാരിക സാന്നിദ്ധ്യത്തിന്റെ കൈമാറല്‍ ഒരു തൊഴിലാകുന്നത് പുതിയ ലോകക്രമത്തിന്റെ പുതുമയൊന്നും അല്ല.പക്ഷെ അത് തുറന്ന് പറയാനുള്ള സത്യസന്ധത നാം കാണിക്കണം. എങ്കില്‍ ഭക്ഷണം നിരത്തല്‍ ഒരു തൊഴിലും മറ്റേത് വേറൊന്നായും വേര്‍പിരിയുന്നത് കാണാം. പിന്നെ വഞ്ചനയുടെയോ കാപട്യത്തിന്റെയോ പ്രശ്നം വരില്ല. ഇരു കൂട്ടര്‍ക്കും മാന്യമായ് തൊഴില്‍ക്കൂലി ലഭിക്കും, അതല്ലെ വേണ്ടത്.
23 comments:
തുറന്നുപറയാന്‍ വിമുഖത കാട്ടുന്ന സത്യങ്ങള്‍.....
വായിച്ചു........ !
interesting piece....
my best line is "thathvangal kondonnum sareerathile thiramalakal adakkuvan kazhiyillallo" This is poetry...
നന്ദി മലയാളി....ചന്ദ്രദാസന്‍ തത്വങ്ങള്‍ വന്നതു തന്നെ ജീവിത്തിനൊരു അടുക്കും ചിട്ടയും വരാനല്ലെ,ഇല്ലെങ്കില്‍ നമ്മളും മൃഗങ്ങളും തമ്മിലെന്താ വ്യത്യാസം.അഭിപ്രായത്തിനു നന്ദി
സപ്നാ,
വളരെ പ്രസക്തമായ ലേഖനം.ലൈംഗികതയുടെ കാര്യത്തിൽ ഇപ്പോളും നമ്മുട സമൂഹം പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിൽ തന്നെ ജീവിയ്ക്കുന്നു.സപ്ന പറഞ്ഞപോലെ ഒരു പുരുഷനു ചില രതി ചിന്തകൾ പോലും ലൈംഗികത ഉണർത്തും.എന്നാൽ സ്ത്രീകൾക്ക് അങ്ങനെ അല്ല.
ഇത്തരം ബാർ ഡാൻസ് ഈ അടുത്ത കാലം വരെ മുംബൈയിലും ഉണ്ടായിരുന്നു.മംഗലാപുരത്ത് നടന്നതും നമ്മൾ അറിഞ്ഞതാണു.പല പെൺകുട്ടികളും മറ്റൊരു മാർഗവുമില്ലാതെ ഇതിൽ വന്നു പെട്ടു പോകുന്നവരാണ്.നമ്മുടെ നാട്ടിലെ പഴയ ദേവദാസി സമ്പ്രദായങ്ങളെല്ലാം ഇതിന്റെ ആദ്യ രൂപം തന്നെയെന്ന് പറയേണ്ടിയിരിയ്ക്കുന്നു.വല്ലാത്ത ഒരു ചൂഷണത്തിനു ഈ കുട്ടികൾ വിധേയരാകുന്നു എന്ന് സമ്മതിക്കുമ്പോളൂം നമ്മുടെ സമൂഹം ഇവരെ എങ്ങനെ കാണുന്നു എന്നത് പ്രസക്തമാണു.
വിലകൂടിയ ഹോട്ടലുകളിൽ വൻ പണച്ചാക്കുകളുടെ രതി സുഖത്തിനായി എത്തുന്ന കോൾ ഗേൾസ് എന്ന വിഭാഗത്തെ നമ്മൾ അറിയുന്നില്ല.സെലിബ്രറ്റി എന്ന വിഭാഗത്തിനിടയിലെ രതി വൈകൃതങ്ങളും ചർച്ചാ വിഷയമാകുന്നില്ല.എന്നാൽ ഒരു ചാൺ വയറിനു വേണ്ടി നൃത്തം ചെയ്യാൻ വിധിയ്ക്കപ്പെടുന്ന ഇത്തരം കുട്ടികളുടെ നേരേ നമ്മൾ സദാചാരത്തിന്റെ വാളെടുക്കുന്നു.
നല്ല ലേഖനം..നന്ദി..ആശംസകൾ
സ്വപ്നയുടെ കാഴ്ചപ്പാടുകളുടെ ഒഴുക്ക് അക്ഷരത്തെറ്റുകളില്‍ തെന്നി വീഴുന്നുണ്ടോ എന്നൊരു തോന്നല്‍. :)
‘പിന്നെ വഞ്ചനയുടെയോ കാപട്യത്തിന്റെയോ പ്രശ്നം വരില്ല. ഇരു കൂട്ടര്‍ക്കും മാന്യമായ് തൊഴില്‍ക്കൂലി ലഭിക്കും, അതല്ലെ വേണ്ടത്.‘.
വഞ്ചന, കാപട്യം ഇതൊക്കെ പെണ്‍ചൂഷണത്തെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങളാണോ? തുല്യത, പരസ്പര ബഹുമാനം, മനവികമൂല്യങ്ങള് ഇവയുടെ അഭാവത്താല്‍ ആണ്-പെണ് ബന്ധങ്ങള്‍ മാത്രമേ അവിടെ സഫര്‍ ചെയ്യുന്നുള്ളോ?
ഇല്ലാത്ത സാമൂഹ്യ, ജാതി, മത, വ്യക്തി, ജാഡകളും, വലിപ്പച്ചെറുപ്പവും, വച്ചു പൊറുപ്പിച്ച് ആരാധിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ആണ്-പെണ് ബന്ധങ്ങളും ശരിയല്ല എന്നുള്ളതല്ലേ ശരിയായ വസ്തുത.
‘ബ്രിട്നി സ്പിയേഴ്സിനെയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ കുട്ടികള്‍ ബാറില്പ്പൊകുന്നതിനെക്കുറിച്ചും ആരും എന്തെ,പരാതിയില്ലാത്തത് !!!‘
ഉത്തരം കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടാണോ? അവരുടെ സമൂഹങ്ങള്‍ മുകളില്‍ പറഞ്ഞ തോന്ന്യാസങ്ങള്‍ക്കു നേരെ ശക്തമായി പ്രതികരിച്ചിട്ട് നേടിയെടുത്തതാണ്് ആ സ്വാതന്ത്ര്യം.
ഇന്ത്യാക്കാര്‍ ഹ്യൂമണ്‍ വാലൂസിനെക്കുറിച്ച് ബോധവാന്മാരാകുന്ന ഒരു ജനതയാകുമ്പോള്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ പ്രിഹരിക്കപ്പെടനാകു.അതി്ലേക്കുള്ള ഒരു ആഹ്വാനമെന്ന നിലയ്ക്ക് സ്വപ്നയുടെ എഴുത്ത് വിലപ്പെട്ടതാണ്്.
നന്ദി സുനില്‍കൃഷ്ണ,ഇന്ഡ്യബ്ലൂമിംഗ്... അക്ഷരത്തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി, തിരുത്താം ഉടനെതന്നെ
Welth Women Wine...
മറ്റെന്തു പറയാന്‍..അവര്‍ക്കറിയാം ജീവിതത്തിന്റെ മുന്പില് സദാചാര ബോധവും സമത്വവുമൊക്കെ വച്ചുകെട്ടലാണെന്നും പണമാണ് ജീവിതമെന്നും..
ആശംസകള്‍
സത്യമാണ് അനൂപ്
സത്യമാണ്.. പാശ്ചാത്യ സംസ്കാരത്തില്‍ നമ്മള് അരുതെന്ന് പറയുന്നത് പലതും അവര്‍ക്ക് നിഷിദ്ധം അല്ല.. പക്ഷെ നമ്മുടെ സമൂഹത്തില്‍ ഉള്ളതില്‍ കൂടുതല്‍ പക്വതയും പുരോഗതിയും അച്ചടക്കവും അവര്‍ കാണിക്കുന്നു....
വൈന്‍ ഉം വ്യഭ്ച്ചരവും മാത്രം പതിവാക്കിയ ഫ്രാന്‍സിലെ ചില പ്രദേശങ്ങളെ ഞന്‍ ഒരിക്കലും അന്ഗീകരികുന്നില്ല..
പക്ഷെ തൊഴിലിനു വേണ്ടി ബാര്‍ ഡാന്‍സ് ചെയ്യേണ്ടി വരുന്ന സ്ത്രീയുടെ തൊഴിലിനേയും അവളുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും ബഹുമാനിക്കുവാനുള്ള പക്വത നമ്മുടെ സമൂഹം തീര്‍ച്ചയായും കാണിക്കേണ്ടതാണ്
സപ്നയുടെ ലേഖനവും അതിലേ ചോദ്യങ്ങളും വളരെ പ്രസക്തമാണു..
ഞാന്‍ പറയട്ടെ ഇവിടെ നേഴ്സറിക്ലാസ്സ് മുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചാണു പഠിക്കുന്നത് ക്ലാസ്സില്‍ ഇടകലര്‍ന്നാണിരിക്കുന്നത് പുറത്ത് കളിക്കാന്‍ ഇറങ്ങിയാലും ലന്ചിനും ഒന്നിച്ചാണു.. മോണിട്ടര്‍ ചെയ്യാന്‍ റ്റീച്ചര്‍മാരും സൂപര്വൈസേഴ്സും വോളന്റിയേഴ്സും ഉണ്ട് .. ഒരിക്കലും പെണ്‍കുട്ടികള്‍ രണ്ടാം കിട പൌരന് എന്ന നിലയില്‍ ആരും-മാതാപിതാക്കളൊ റ്റീച്ചറൊ സഹപാഠികളോ കരുതുന്നില്ല. എല്ലാവരുടെയും വ്യക്തിത്വത്തെ ബഹുമാനിക്കുന്നു, sex, age, colour descrimination പാടില്ല എന്നു നിയമം മൂലം അനുശാസിക്കുന്നു.
ഫലമോ എതു ജോലിയിലും തുല്യമായ ചാന്‍സും വേദനവും .ഏതു ജോലിക്കും മഹത്വമുണ്ട് എന്നു ചെറുപ്പത്തിലേ പഠിപ്പിക്കുനു.
ഗള്‍ഫില്‍ നിന്ന് ഇവിടെ എത്തിയപ്പോള്‍ എനിക്ക് അല്‍ഭുതം വന്നു ഇവിടെ ലേബര്‍ വിസയില്‍ ആരും ഇല്ലാ :)
എല്ലാ ജോലിയും തനിയെ ചെയ്യണം
ഇവിടെ ഒറ്റക്കു യാത്ര ചെയ്താല്‍ ആരും തുറിച്ചു നോക്കുന്നില്ല, വഴിക്ക് വിശന്നാല്‍ അല്ലങ്കില്‍ ദാഹിച്ചാല് അടുത്തുള്ള ടിം ഹൊര്ട്ടന്സില്
[കോഫി ഷോപ്പ്]കയറാം ഒറ്റക്ക് :)
ഇതു സാധ്യമാകുന്നത് ജീവിതത്തിന്റെ തുടക്കം മുതല്‍ വിവേചനം ഇല്ലാത്ത കൊണ്ടു തന്നെ. സ്ത്രീയെ ഒരു വ്യക്തി ആയി കാണുന്നു .അതൊരു സമൂഹത്തിന്റെ സംസ്ക്കാരത്തിന്റെ പ്രതിഫലനമാണു .. അതാണു ആ സംസ്കാരം ആണു വളര്ത്തിയെടുക്കണ്ടത് .. ഇവിടെയും നിശാക്ലബുകളും ഡാന്‍സ് ക്ലബ്ബും ഉണ്ട് അവിടെ ജോലി ചെയ്യുന്നവരെ തുല്യ മാന്യതയുള്ള ജോലി ചെയ്യുന്നവരായി മറ്റുള്ളവര്‍ കാണുന്നു..
ക്ലബിലും ബാറിലും പോകണ്ടവര് പോകും
പക്ഷെ ഒരിക്കലും ബസ്സില്‍/ട്രെയിനില്‍ യാത്ര ചെയ്യുന്ന അല്ലങ്കില്‍ വഴിയില്‍ നടന്നു പോകുന്ന സ്ത്രീകളെ ആരും വാക്കു കൊണ്ടോ നോക്കു കൊണ്ടോ ശല്യം ചെയ്യില്ലാ
ഹോ എന്തൊരാശ്വാസമാനെന്നോ അത്!!
പറഞ്ഞാല്‍ ഒരു പക്ഷെ കമന്റ്
പോസ്റ്റിനേക്കാള്‍ നീണ്ടു പോകും
ഇവിടെ തല്ക്കാലം നിര്‍ത്താം....:)
from a different angle ..i like it
കണ്ണനുണ്ണി,ജീവിക്കാന്‍ വേണ്ടിയുള്ള ഈ തത്രപ്പാടിനിടയില്‍,നമ്മുടെ ആള്ക്കാര് തന്നെയാണ് ഇവരെ ഓരോ അപകടകരമായ ഇത്തരം കബളിക്കപ്പെടലുകളില് പെടുത്തുന്നത്. മാണിക്യം.....വളരെ നന്ദി ഇത്ര നല്ല നീണ്ട ഒരു വിശകലനത്തിനും അഭിപ്രായത്തിനും.ഒരു കാര്യമുണ്ട് വിദേശത്തെ രീതിയും നമ്മളുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. the man to walk with നന്ദി
വൈകാരിക സാന്നിദ്ധ്യത്തിന്റെ കൈമാറല്‍ ഒരു തൊഴിലാകുന്നത് പുതിയ ലോകക്രമത്തിന്റെ പുതുമയൊന്നും അല്ല.പക്ഷെ അത് തുറന്ന് പറയാനുള്ള സത്യസന്ധത നാം കാണിക്കണം. എങ്കില്‍ ഭക്ഷണം നിരത്തല്‍ ഒരു തൊഴിലും മറ്റേത് വേറൊന്നായും വേര്‍പിരിയുന്നത് കാണാം. പിന്നെ വഞ്ചനയുടെയോ കാപട്യത്തിന്റെയോ പ്രശ്നം വരില്ല. ഇരു കൂട്ടര്‍ക്കും മാന്യമായ് തൊഴില്‍ക്കൂലി ലഭിക്കും, അതല്ലെ വേണ്ടത്...
congrats.. for ur open minded post.
കുമാരന്.....അങ്ങനെയൊരു സത്യസന്ധമായ ഒരു കഴ്ച്ചപ്പാട് ഉണ്ടായിരുന്നെങ്കില്‍,കേരളം എത്ര നന്നായിരുന്നേനെ!!!
കുട്ടി പ്രെഷര്‍ കുക്കര്‍ കണ്ടിട്ട് ഉണ്ടിട്ടുണ്ടോ? അതില്‍ ഒരു വാല്‍വ് ഉണ്ടേ... ഉപമ എന്റേതല്ല സി.രാധാകൃഷ്ണന്റെതാണെന്നു തോന്നുന്നു...
കുക്കറിന്റെ പൊട്ടിത്തെറിയില്‍ നിന്നു വാല്‍വ് അതിനെ രക്ഷിക്കുന്നുണ്ടാകാം....എന്നാണ് ഈ ശ്രീ രാമന്റെ ഒരു ഔപ്രായം...
കൊള്ളാം... ഇന്ററസ്റ്റിംഗ്...
അതെ,
തുറന്നുപറയാന്‍ വിമുഖത കാട്ടുന്ന സത്യങ്ങള്‍.....
Poor me/പാവം ഞാന്‍,പഥികന്..... അഭിപ്രായത്തിനു നന്ദി,മുഖ്താര്‍¦udarampoyil....
തുറഞ്ഞു പറയാന്‍ മടിക്കുന്നത്,ഈ ലോകത്തെ ആരും നല്ലതായി കാണുന്നില്ല,അവര്‍ നിവൃത്തികേടുകൊണ്ട് ചെയൂന്ന ജോലി ആരും മനസ്സിലാക്കാനും ഇല്ല
ആണുങ്ങള് പറയാന്‍ മടിക്കുംസത്യങ്ങള്
നന്ദി സലാഹ്
നല്ല പോസ്റ്റ്. എനിക്കൊരുപാട് ഇഷ്ടമായി. മാണിക്യ ചേച്ചി പറഞ്ഞത് തന്നെ ഞാനും പറയുന്നു. എനിക്കിവിടെ ഏതു പാതിരാത്രിക്കും ബസിലും ട്രയിനിലും സുഖമായി യാത്ര ചെയ്യും. ഈ സുഖങ്ങള്‍ കാരണം നാട്ടിലേക്കു തിരിച്ചു പോകാന്‍ തോന്നാറില്ല. ഓരോ പോക്കും, പോകണ്ട പോകണ്ട എന്ന് എന്നെക്കൊണ്ട് ഉറച്ച തീരുമാനമേടുപ്പിക്കുന്നു .....
ഹേമാംബികെ അതിത്തിരി കടുത്ത തൂരുമാനം അല്ലെ?നമ്മുടെ വീട്ടിലെ 5 പേര് നല്ലവരല്ലങ്കിലും നമ്മള് ക്ഷമിക്കില്ലെ,അവരെ നന്നാക്കാന്‍ ശ്രമിക്കില്ലെ! അല്ലാതെ ഇനി വീട്ടില്‍ പോവില്ല എന്നു ശഠിക്കില്ലല്ലോ???ചില കാര്യങ്ങള്‍ നമ്മുടെ തന്നെ വിവരക്കേടും ബുദ്ധിമോശവും പെരുമാറ്റവും കൊണ്ടു വരുന്നവയാണ്.നിവൃത്തികേടിന്റെ പര്യായമായി ജീവിതം മാറുമ്പോള്‍ അതിനെ മറികടക്കാന്‍ തീരുമാനങ്ങള്‍ എടുക്കുന്നവയെല്ലാം ശരിയാവണം എന്നില്ല.
അഭിപ്രായത്തിനുന് നന്ദി, എവിടെയാ ഹേമാംബിക ഇപ്പോള്‍ ?
Post a Comment