പ്രിയപ്പെട്ട സൂസൻ,
വളരെ നന്ദി ഇത്ര നല്ല ഒരു കത്തിന്......ഇന്ന് ആരിലുംതന്നെ ,സ്വദസിദ്ധമായ സ്നേഹം നിറഞ്ഞ ഒരു സൌഹൃദം ഇല്ല എന്നു പറയാം, അപ്പോള്‍ ഇതുപോലെ ഒരു കത്ത് കിട്ടിമ്പോൾ വളരെ സ്നേഹം തോന്നിക്കും. വീണ്ടൂം നന്ദി.
ഞാന്‍ സപ്ന,കോട്ടയംകാരി എന്നു വിശേഷിപ്പിക്കാം, മനസ്സും ശരീരവും ബുദ്ധിയും ഇന്നും, 'എന്റെ സ്വദേശം 'എന്ന വരികളിൽ നിൽക്കുന്നു. ............വിവാഹം കഴിഞ്ഞു മൂന്നു കുട്ടികളുടെ അമ്മ,ഒരു വീട്ടമ്മയായി മാത്രം അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ ഒരു ജോലി എന്ന പടയോട്ടത്തിനായി ഇറങ്ങിത്തിരിച്ചില്ല. വീട്,കുട്ടികൾ,ഭർത്താവ്,അതുമായി ചുറ്റിപ്പറ്റിയ കാര്യങ്ങൾ, അതിൽ മാത്രം സന്തോഷം കണ്ടെത്തിൽ എന്നും.അപ്പന്റെയും അമ്മയുടെയും ഏക മകള്‍,ഒരു സഹോദരനും ഉണ്ട് . വിവാഹം കഴിഞ്ഞു, ഭാര്യയും, ഒരു കുട്ടിയും ഉണ്ട്. പക്ഷെ സഹോദരി എന്ന വാക്കിനും, അംഗീകാരിക്കനുള്ള മനസ്സും അവനിന്നും ആയിട്ടില്ല.സ്വന്തം എന്നു ഭാര്യയും കുട്ടിയെയും മാത്രം ജീവിതത്തില്‍ എന്നു കരുതാന്‍ മാത്രം പക്വത വന്ന ഒരു മനസ്സ് മാതമെയുള്ളു ഇന്നും. അപ്പനും അമ്മയും മരിച്ചു.
അമ്മ 2002ൽ ക്യാന്‍സറിനു കീഴടങ്ങി, ഒത്തിരി ഒത്തിരി ചോദ്യചിഹ്നങ്ങള്‍ ബാക്കി വെച്ചു ,എന്നെ തനിച്ചാക്കി പോയി. അടുത്ത മൂന്നു വര്‍ഷത്തിനകം ഡാഡിയും 2005 ല്‍, എത്ര പിടിച്ചു നിര്‍ത്താന്‍ നോക്കിയിട്ടും, ഭാര്യയില്ലാത്ത ഒരു ജീവിതം പുള്ളിക്കാരന്, ജീവിതമായെ കണക്കാക്കിയില്ല. വീണ്ടും ഞാന്‍ തനിച്ചായി. എല്ലാം തന്നെ നിശ്ചലമായ ഒരു തോന്നല്‍, എന്റെ ജീവിതത്തിനോടും ലോകത്തോടും ഉള്ള എല്ലാ ബന്ധങ്ങളും അവരുടെ അഭാവത്തില്‍, ഇല്ലാതായതുപോലെ. ഇതിനിടയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു പോലും അംഗീകരിക്കാത്ത ഒരു സഹോദരനും.
ശരീരവും എന്റെ മനസ്സിന്റെ വ്യഥകളുമായി പൊരുതി, ജയിച്ചില്ല, ശരീരവും മുഖവും മനസ്സിന്റെ വിങ്ങലുകൾ പ്രതിഥലിപ്പിക്കാന്‍ തുടങ്ങി. മുഖം മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, വൈകൃതങ്ങളായി മുഖത്തു പ്രതിഫലിക്കാൻ തുടങ്ങി. ഒരു ഡോകടർക്കും, വൈദ്യനും, അലൊപ്പൊതി, ഹോമിയൊക്കാർക്കും കണ്ടുപിടിക്കാൻ പറ്റാത്തെ മുഖത്തെ ചുളിവുകൾ.ഇല്ലായ്മകളുമായി പൊരുത്തപ്പെട്ടു, എങ്കിലും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന , ഭയം, അരക്ഷിതത്വം,സ്നേഹത്തിന്റെ വഞ്ചന എന്നിവയെല്ലാം, വാക്കുകളായും കവിതകളായും വര്‍ഷങ്ങളായി, ഒഴുകിയിറങ്ങി. നല്ലവരായ ചില സുഹൃത്തുക്കളുടെയും, ചില നല്ല പത്രപ്രവര്‍ത്തകരുടെയും സഹായത്താല്‍, ചിലയിടത്തെല്ലാം എന്റെ പേര് അച്ചടി മഷിയിൽ എഴുതപ്പെട്ടു. എന്റെ പേരു കണ്ടാല്‍, ഒരു എഴുത്തുകാരിയല്ലെ!!! എന്നു മനസ്സിലാവുന്ന കുറച്ചു പേരെങ്കിലും കാണും എന്നു തോന്നുന്നു, ഇന്നു കേരളത്തില്‍. ആഗലേയഭഷയിലെ ബിരുതാനന്തര ബിരുദത്തിന്റെ ശക്തിയില്‍, എഴുത്തു പയറ്റിയത് ആദ്യം ആ ഭാഷയിലാണ്. പിന്നീട് സ്കൂള്‍ പഠനത്തിന്റെ ഭാഗമായ കിട്ടിയ മലയാളം ശ്രമിച്ചു നോക്കി ,എഴുതാമൊ എന്നു??? ഇംഗ്ലീഷ് പോലെ തന്നെ അതും വഴങ്ങി, വാക്കുകള്‍ കൊണ്ട് എനിക്കുവേണ്ടി. ലേഖനങ്ങളും, വിവര്‍ത്തനങ്ങളും, കഥകളും,പാചകക്കുറിപ്പുകളും, ലഘുലേഖകളുമായി, ഒരു സ്വതന്ത്രപത്ര പ്രവര്‍ത്തനത്തിലേക്ക് എത്തി നില്ക്കുന്നു.
പ്രവാസജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും, അസൌകര്യങ്ങളുടെയും, ഭാഗമായി എന്റെ പ്രതീക്ഷക്കനുസരിച്ചു അവസരങ്ങള്‍ കിട്ടുന്നില്ല എങ്കിലും,എഴുതുന്നു.പലതും തുടങ്ങുന്നു, പുസ്തകങ്ങളും, പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നു, ഒന്നും തന്നെ നടക്കുന്നില്ല എങ്കിലും, ഇന്നും പ്രതീക്ഷ കൈവിട്ടിട്ടില്ല.....
വീണ്ടും വീണ്ടും പറയട്ടെ, സൂസന്റ്റെ നല്ല വാക്കുകള്‍ക്കായി.....
മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, എല്ലാംതന്നെ വാക്കുകളുടേ വേലിയേറ്റങ്ങളായി പുറപ്പെടുന്നു, നല്ലത്.എല്ലാം തന്നെ ജീവിതത്തിന്റെ സങ്കടങ്ങളാകണമെന്നില്ല, വാക്കുകളാലും പ്രവര്‍ത്തിയാലും, മനസ്സിന്റെ പക്വതകൊണ്ടും ഏതൊരു അസ്വസ്ഥകളെയും നമുക്ക് ,സ്വസ്ഥമായ ഒരു പുഞ്ചിരിയില്‍ നിര്‍ത്താം. സന്തോഷവും സമാധാനവും മാത്രം എന്നു ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ, സങ്കടങ്ങള്‍ അവധികൊടുക്കൂ എന്നെന്നേക്കുമായി. അവ ഒരിക്കലും ഈ വഴി വരതിരിക്കട്ടെ, എന്നു പ്രതീക്ഷിക്കുന്നു.
ഇവിടെ ഈ കത്തു ചുരുക്കട്ടെ
എന്നും സസ്നേഹം,
സപ്ന.
24 comments:
ഒരു സുഹൃത്തിനെഴുതിയ കത്തിന്റെ അപ്രസക്ത രൂപം..........
സപ്ന, സുഹൃത്തിനെഴുതിയ കത്തില്‍ മനസ്സ് തുറന്നെഴുതിയിട്ടുണ്ടല്ലോ?
എല്ലാ മനുഷ്യരുടേയും ജീവിതം ഇങ്ങനെയൊക്കെ സുഖദുഖസമ്മിശ്രമാണ്. പ്രശ്നങ്ങളില്ലാത്ത ജീവിതമെവിടെയാണുള്ളത്? വഴിവക്കില്‍ കിടക്കുന്ന ആരും എത്തിനോക്കാനില്ലാത്ത ധാരാളം ജനങ്ങള്‍ ഉണ്ട്. അവരെ ഒക്കെ വച്ച് നോക്കിയാല്‍ നമ്മള് എത്ര മാത്രം സുഖജീവിതം നയിക്കുന്നു? അതുപോലെ സ്വന്തം സഹോദരങ്ങള്‍ തമ്മില്‍ പടവെട്ടി ജീവിക്കുന്ന എത്രയോ പേര്...
എഴുത്ത് തുടരുക. എല്ലാ ആശംസകളും നേരുന്നു.
"വാക്കുകളാലും പ്രവര്‍ത്തിയാലും, മനസ്സിന്റെ പക്വതകൊണ്ടും ഏതൊരു അസ്വസ്ഥകളെയും നമുക്ക് ,സ്വസ്ഥമായ ഒരു പുഞ്ചിരിയില്‍ നിര്‍ത്താം"
ഏറെ ജീവിത പരിചയമുള്ള പക്വമായ മനസ്സില്‍ നിന്ന് വന്ന ഈ വാക്കുകള്‍ക്ക് നന്ദി.
സങ്കടങ്ങള്‍ക്ക് അവധി കൊടുക്കാനാകില്ലെങ്കിലും എല്ലാ സങ്കടങ്ങളിലും നമുക്ക് കൂട്ടായി ഒരാളുണ്ടെന്നും രാപകലുകള്‍ പോലെ സന്തോഷവും സങ്കടങ്ങളും മാറി മറിഞ്ഞ് വരുന്നതാണെന്നും മനസ്സിലുറപ്പിച്ചാല്‍ ചേച്ചി പറഞ്ഞ പോലെ ഏത് സങ്കടത്തിലും ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി കാഴ്ച വെക്കാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നു.
മഴത്തുള്ളിയുടെ കമന്റ് ഇപ്പോഴാ കണ്ടത്,സാറാജോസഫിന്റെ മാറ്റാത്തി വായിച്ചിട്ടുണ്ടോ?നമ്മളൊക്കെ ശരിക്കും സ്വര്‍ഗത്തിലാണെന്ന് ശരിക്കും തോന്നി പോകും വായിച്ച് കഴിയുമ്പോള്‍.
sapnachi,,
ellavarum ninakkayi snehathinte pookudayumayi nilkkunnu ennannu parayanullathu.mazhayathu oru penkutty kaneerode arorumillathe nanaju nilkkunnathayi thonni.njangal ellamundu koode.....nee chirikkumbol a punchiri njangalikkum pravahikkunnu. karayumbol, athu novayi padarunnu, snehathode.. devi
സപ്നേചി,,
എല്ലവരും നിനക്കയി സ്നേഹതിന്റെ പൂകുടയുമായി നില്ക്കുന്നു എന്നന്നു പറയനുള്ളതു.മഴയത്തു ഒരു പെണ്‍കുട്ടി കണ്ണിരോടെ ആരൊരുമില്ലാതെ നനഞ്ഞു നില്‍ക്കുന്നതയി തോന്നി.ഞങള്‍ എല്ലമുണ്ട് കൂടെ.....നീ ചിരിക്കുമ്പോള്‍ ആ പുണ്ചിരി ഞങളിലേക്കും പ്രവഹിക്കുന്നു. കരയുമ്പോള്‍ , അതു നോവായി പടരുന്നു, സ്നേഹത്തോടെ.. ദേവി
മഴത്തുള്ളി.....ഇതു ഞാൻ നമ്മുടെ മഴത്തുള്ളി കിലുക്കത്തിലെ ആഞ്ചലക്കെഴുതിയ കത്താണ് , എന്റെ അക്ഷരങ്ങളുടെ ദാരിദ്ര്യം ബ്ലൊഗ് അനുഭവിക്കാൻ തുടങ്ങിയപ്പോൾ,നിൽക്കള്ളിയില്ലാതെ എടുത്തു കാച്ചിയതാ,നല്ലവാക്കുകൾക്കായി നന്ദി മാത്യു.വല്യമ്മായി....എന്നും എന്നെ വാക്കുകളുടെ പൂച്ചെണ്ടുകൾ,നറുമണം വീശി എന്നെന്നും എത്തുന്ന വായനാക്കാരി നന്ദിയുണ്ട്.ദേവി ....ആദ്യമായി എത്തിയ കൂട്ടുകാരി,ബ്ലൊഗ് തുടങ്ങാനായി തയ്യാറെടുപ്പിന്റെ ഭാഗമായി അഭിപ്രായങ്ങൾ എഴുതുന്നു,ഇവിടെയെത്തിയതിനു വാക്കുകൾക്കും നന്ദി.
എല്ലാം തന്നെ ജീവിതത്തിന്റെ സങ്കടങ്ങളാകണമെന്നില്ല, വാക്കുകളാലും പ്രവര്‍ത്തിയാലും, മനസ്സിന്റെ പക്വതകൊണ്ടും ഏതൊരു അസ്വസ്ഥകളെയും നമുക്ക് ,സ്വസ്ഥമായ ഒരു പുഞ്ചിരിയില്‍ നിര്‍ത്താം
ശരിയാണ്,, നല്ല പോസ്റ്റ്. അല്ല കത്ത്.
എന്താണു ചേച്ചി, എന്തു പറ്റി..ആകെ മൊത്തം, റ്റോട്ടലായി ഒരു നിരാശ പിടിച്ച എഴുത്ത്
ജീവിതം ഇങ്ങനെയൊക്കെ തന്നെയാണെന്നെ. ധൈര്യമായി മുന്പോട്ട് പോവുക.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
നല്ല ചെങ്ങാതിമാരെ സൃഷ്ടിക്കുക, അവരുമായി നന്മ പങ്കിടുക. മനസ്സിനെ തുറന്നു വെയ്ക്കുക ഇതൊക്കെ നല്ലത് തന്നെ. പക്ഷെ നല്ല ചെങ്ങാതിമാരെ കിട്ടാന്‍ ശ്ശി പണിയാണ്. ചെങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.
കുമാര്‍...എന്തു ചെയ്യണം എന്ന് എനിക്കറിയാം, സങ്കടം ചിലപ്പോൾ നിലക്കുന്നില്ല,അഭിപ്രായത്തിനു നന്ദി,ഒന്നും എഴുതാൽ ഇല്ലാതെ വന്നപ്പോ കാച്ചിവിട്ടതാ.സ്നേഹത്തിനു നന്ദി സീനു....
സുമയ്യ...ചങ്ങാതിമാർ എനിക്കു ധാരാളം ഉണ്ട്, അവരെ സ്നേഹിക്കയല്ലെ വേണ്ടത്, അവർക്കെന്തിനാ നമ്മുടെ സങ്കടങ്ങൾ നൽകുന്നത്,അവർ സന്തോഷമായിരിക്കട്ടെ
സ്നേഹിച്ച് ജീവിച്ച് മരിക്കുക. അതാണെന്റെ പോളിസി.
മനസ്സുപറിച്ചു വെച്ച നോവേറ്റ ഈ കത്ത് പലരുടെയും കത്താണ് നോവുന്ന മനസ്സില്‍ നിന്ന് വരുന്ന ചിരിയുടെ ലാളിത്യം എന്ത്ര ഭംഗിയായി അവതരിപ്പിച്ചു നല്ലതിന് വേണ്ടി പ്രതീക്ഷകള്‍ ആര്‍പ്പിക്കാം ആശംസകള്‍
യൂസഫ്.....സേഹം,സ്നേഹമാണെന്ന് മനസ്സിലാകാത്തവരും അതിനെ മുതലെടുക്കുന്നവരാണ് ഇന്നത്തെ കാലത്ത് അധികം.പാവപ്പെട്ടവൻ....ആരും ആരോടും ഒന്നുംതന്നെ പറയാറില്ല.എല്ലാം ഉള്ളിലൊതിക്കി ജീവിക്കാൻ മനുഷ്യൻ പടിച്ചുകഴിഞ്ഞു.എന്നാൽ എല്ലാ നഷ്ടപ്പെടുന്നതിന്റെ വിങ്ങൽ,കണ്ണുനീരായി ഒഴുകിത്തീരുന്നു.പ്രത്യേകിച്ച് ഈ മറുനാടുകളിൽ പ്രളയം വന്നു എല്ലാം നശിക്കാൻ പോകുന്ന കണ്ണുനീർ വീണടിയുന്നുണ്ട്,ദൈവമെ അവിടിന്നിതൊന്നും കാണുന്നില്ലെ!!!
എന്ത് പറഞ്ഞ് സമാധാനിപ്പിയ്ക്കണം എന്നറിയില്ല ചേച്ചീ. മനസ്സു തുറന്നെഴുതിയ കത്താണ് എന്ന് ഒറ്റ വായനയില്‍ നിന്നു തന്നെ മനസ്സിലാക്കാം.
ബന്ധങ്ങള്‍ എന്ന് പറയുന്നത് രക്ത ബന്ധത്തില്‍ മാത്രം ഒതുങ്ങുന്നതല്ലല്ലോ. നല്ല സൌഹൃദങ്ങളില് നിന്നും ചിലപ്പോള്‍ അതിലും നല്ല സ്നേഹം ലഭിച്ചു കൂടായ്കയില്ലല്ലോ. നല്ലതു മാത്രം വരട്ടെ എന്നാശംസിയ്ക്കുന്നു...
vishamikkalle.
orupaadu snehavum santhoshavum sapnaye thedi varumennu ente manassu parayunnu..
because, u deserve it :)
നേരം വെളുത്തയുടനെ വായിച്ച പോസ്റ്റ് , ഇതുവരെ ഒരു മറുപടി എഴുതി തീര്‍ക്കാന്‍ ആയില്ലാ. ഇടക്ക് മറ്റു പല ജോലിക്കു പൊയപ്പൊഴും സപ്നയുടെ വാക്കുകള്‍ മനസ്സില്‍ അലയും തിരയും ഉയര്‍ത്തി,സ്ത്രീകള്‍ എന്നും ബന്ധങ്ങള്‍ക്ക് കൂടുതല്‍ വില കല്പ്പിക്കുന്നു അതു കൊണ്ടൂ തന്നെ വിട്ടു വീഴ്ചകള്‍ക്കും... മകള്‍ സഹോദരി എന്നീ നിലവിട്ട് ഭാര്യയും മരുമകളും അമ്മയും ആകുമ്പോഴും മറ്റു ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴാതെ കാക്കാന്‍ മിക്ക സ്ത്രീകള്‍ക്കും സാധിക്കുന്നു...
എന്നാല്‍ പുരുഷന് ..ആണ്‍കുട്ടി എന്ന പ്രത്യേക പരിഗണനയില്‍ വളരുകയും പിന്നെ വളര്‍ന്ന് വിവാഹം കഴിക്കുമ്പോഴും അന്നു വരെ കാത്ത സ്വാര്‍ത്ഥതയും പിടി വാശിയും കുറച്ചുകൂടി കൂടുകയും ചെയ്യുമ്പോഴും വീട്ടുകാര്‍ പറയും ന്റെ മോന് / ചേട്ടന് പാവമാ 'ആ കൂടെ കൂടിയവളാ' ഇതിനൊക്കെ കാരണം ! ദേ കിടക്കുന്നു ആണിനെ പിന്നെയും തെറ്റാവരത്തോടെ രൂപകൂട്ടില്‍ പ്രതിഷ്ടിച്ചു..
ചെമ്പു തെളിയുന്നത് വളരെ അപൂര്‍വ്വം അവസരത്തില്‍ മാത്രം .. പുരുഷന് എല്ലാത്തരത്തിലും
ദുര്ബലന് തന്നെ, സമ്മതിച്ചാലും ഇല്ലങ്കിലും. . അവനു വികാരങ്ങള്‍ നിയന്ത്രിക്കാനാവില്ല
അത് ദ്വേഷ്യമായാലും സന്തോഷമായാലും കാമമായാലും ..ഒന്നുകില്‍ ആ നേരത്ത് മദ്യപിക്കുകാ എന്നിട്ട് പൊട്ടിതെറിക്കുക ..അതും ഒരു മറയാണ് പിന്നെ പറയാം 'യ്യോ അതു ഞാന്‍ കുടിച്ചതു കൊണ്ടാണെന്ന്'. ഊവ്വോ? മദ്യപിച്ചാല്‍ ഓര്‍മ്മയും ബുദ്ധിയും കുറെ കൂടി ഷാര്‍പ്പ് ആകുകയല്ലെ ചെയ്യുക, അതെ അതു കൊണ്ടാണല്ലൊ മദ്യത്തിന്റെ മറവില്‍ എന്തും വിളിച്ചു പറയാന്‍ ശ്രമിക്കുന്നത്.
പങ്കുവയ്ക്കാന്‍ ഇഷ്ടമില്ലാത്ത കൊണ്ടു തന്നെയാണ് .എന്റെ ഭാര്യ എന്റെ കുട്ടി എന്ന് മാത്രം ചിന്തിക്കുന്നത്.. ബന്ധങ്ങള്‍ അവര്‍ക്ക് ബാധ്യതയാണ്.
ആവശ്യമില്ലാതെ മനസ്സ് വ്യാകുലപ്പെടുത്താതിരിക്കുക, ചിന്തകള്‍ കൊണ്ട് മനസ്സിനെ അലട്ടുന്നത് ഒന്നിനും പ്രതിവിധിയല്ല,
സ്വസ്ഥമായ മനസ്സ് അല്ലങ്കില്‍ കൂടെയുള്ളവര്‍ക്കും അതിന്റെ പ്രതിഫലനം ഉണ്ടാവും പ്രത്യേകിച്ചും വളര്‍ന്നു വരുന്ന മക്കളില്‍...
So be happy - Make others happy
always keep up your smile,
Life is not a bed of roses
oh Yes ofcourse with little thorns :)
ശ്രീ....എഴുതാൻ പറ്റാത്ത ഒരു അവസ്ഥ, എന്തെഴുതിയിട്ടും മുഴുമിപ്പിക്കാൻ സാധിക്കുന്നിൽ എന്നൊരവസ്ഥയിൽ ചെയ്ത കടും കൈയ്യാണ്, ഈ കത്ത എന്റെ വേദന പോട്ടെ, അതെനിക്കിപ്പൊ ശ്വാസം പോലെ,അതിന്റെ കൂടെ നിങ്ങളെയും അലട്ടുന്നു,ഇത്ര നല്ല വാക്കുകൾക്കായി നന്ദി.സ്നേഹതീരം...വാക്കുകൾ
പൊന്നാകട്ടെ,എന്റെ ഇത്രകാലെത്തെ ദു:ഖം തീരട്ടെ എന്നാശംസിച്ച വലിയ മനസ്സിനു നന്ദി. മാണിക്യം...കാരണങ്ങൾ ഇല്ലാത്തവർ
ഇന്ന് ജീവിതത്തിൽ ഒരിക്കലും നമ്മൾ കാണാറില്ല.എന്നാൽ ഞാൻ കാരണം ദു:ഖിക്കുന്നു എന്ന് തീർഛയുള്ളവർ ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കില്ല,അതു സുഹൃത്തായാലുംബന്ധങ്ങളായാലും.വാക്കുകൾക്കും
ആശ്വാസങ്ങൾക്കും നന്ദി.
പോസ്റ്റു വായിച്ചു തീർത്തു കഴിഞ്ഞപ്പോൾ സംശയമായി; ലേബലിൽ നോക്കി. അതെ കത്തു തന്നെ.
ഒരഭിപ്രായത്തിനു സ്കോപ്പുണ്ടോ എന്നായി അടുത്ത സംശയം. ഇല്ല എന്നു തന്നെ ഉത്തരം.
പിന്നെന്തിനിതു കുറിക്കുന്നുവേന്നാണോ?
നമ്മളുടേതാണു ലോകത്തേറ്റവും വലിയ ദു:ഖമെന്നു കരുതുന്ന അനേകം പേരിലാരെങ്കിലുമൊക്കെ ഇതു വായിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം പങ്കു വെയ്ക്കാൻ വേണ്ടി മാത്രം.
സത്യം സതീഷ്
sapna
ഒരു പാടു നിരാശകാണുന്നുവല്ലോ-
ഒന്നു കൂടി കണ്ണു തുറന്നു നോക്കിക്കേ-
പിന്നീട് വന്ന പോസ്റ്റിലെ ഒരോണം പോലെ ഒന്നാഘോഷിക്കാന്‍ പോലും കഴിയാത്ത എത്ര പേര്ക്കിടയില് നാമെത്ര ഭാഗ്യവതികളും ഭാഗ്യവാന്മാരുമാണ്-
നമുക്കു നാമേ പണിവതു സ്വര്‍ഗ്ഗവും, നരകവുമെന്നതല്ലേ ശരി.
നമ്മിലെ അനുഗ്രഹങ്ങളെ കുറിച്ച് മാത്രം കുറച്ചൂ നേരമിരുന്നൊന്നാലോചിച്ച് സ്വയം സംപ്തൃപ്തി കണ്ടെത്തുക,
തീര്‍ക്കാന്‍ കഴിയാത്ത പ്രശ്നങ്ങളോട് ഇങ്ങനെ പ്രതികരിക്കുനതാവില്ലേ ബുദ്ധി-
കാട്ടിപ്പരുത്തി......ഇത്ര നല്ല വാക്കുകൾക്കായി വളരെ നന്ദി.ഓരോ ഓരോ സമയം,നഷ്ടങ്ങളാണെന്നും,
നികത്താൻ പറ്റുന്നവയെല്ലാം തന്നെ നാം ഇന്നത്തെ സന്തോഷമായും കാണുന്നു.എല്ലാ നിമിത്തങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ട്,എല്ലാത്തിനും നാം ദൈവത്തിനു സ്തുതിയും പറയുന്നു.
Hi Sapna,
Reading this letter i don't know what to say. Normally I would have kept quiet as you have seen me always. But somehow it is touching my heart. Felt in this materialistic world anything can happen. Don't loose your heart . we all are here and also there are a lot who is needing you.
Keep smiling....and do write more...
with lots of love and hugs
usha
ഉഷ.... വളരെ നന്ദിയുണ്ട്, ഈ നല്ല മനസ്സിനും വാക്കുകൾക്കും. എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും, എന്നും , ഉഷ എനിക്കെന്നും നല്ല വാക്കുകളുടെ ശകതി പകർന്നു തരുന്നതിനായി എന്നും നന്ദിയുണ്ട്.
pls do not linger on that shore and wait for those lost ones
they wont come back
cherish the treasure which is in your lap lest we nurse any regret about it too in the future
we are sailing the same boat
friend i tell u, move on, i say move on
i find lots of streams of love flowing ur way, dont feel lonely dont despair, expereince maketh the man
live now live today
someone said before leaving "i'm with u till the end of the world"
u r His creaton, dont u forget
love uuu
Post a Comment