9 November 2009

ബ്ലോഗ് ബ്ലോഗ് ബ്ലോഗ്



ബ്ലോഗ് എന്ന പുതിയ സാഹിത്യ പ്രസിദ്ധീകരണം കാരണം മലയാളസാഹിത്യം വളര്‍ന്നോ, മുരടിച്ചോ???


ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, പല ബ്ലോഗിന്റെ പിതാമഹന്മാരും ഇന്നും വിശ്വസിക്കുന്നത്.ആർക്കും ഒരു ഇമെയിൽ ഉണ്ടെങ്കിൽ ബ്ലോഗ് തുടങ്ങാം.അതു മലയാളത്തിൽ വേണം എന്നു നിർബന്ധം ഇല്ല. ഇൻഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകൾ എഴുതാൻ സാദ്ധ്യമാണ്. മലയാളത്തിൽ ബ്ലോഗ് തുടങ്ങിയിട്ടു വർഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തിൽ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം നമ്മുക്ക് ആവശ്യമുള്ള ലേഖനങ്ങൾ കവിതകൾ എന്നു വേണ്ട, എന്തും തന്നെ ഇവിടെ പോസ്റ്റ് ചെയ്യാം. സ്വന്തം അക്ഷരങ്ങൾ അവിടെ ചേർക്കുന്നതിനെ പോസ്റ്റിംഗ് ‘ എന്നു പറയുന്നു. കൂടെ ചിത്രങ്ങളും ഇടാം. ഇനി,അഭിപ്രായങ്ങൾക്കായി പ്രത്യേക യാഹു, ജിമെയിൽ ഗ്രൂപ്പുകൾ ഉണ്ട്. നമ്മുടെ ഇമെയിലിന്റെ സഹായത്താൽ അവിടെ ഒരു അക്കൌണ്ട് തുടങ്ങിയാൽ, ഓരൊ തവണയും നമ്മൾ പുതിയ ബ്ലോഗ് പോസ്റ്റ് ചെയ്യുമ്പോൾ ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും തന്നെ ഒരു ഇമെയിൽ എത്തുന്നു, ബ്ലൊഗിന്റെ ലിങ്കും, ആളിന്റെ പേരും ചേർത്ത്. അങ്ങനെ അഭിപ്രായം അറിയിക്കാൻ താത്പര്യം ഉള്ളവർ നമ്മുടെ ബ്ലോഗിൽ വന്ന് വായിച്ച് അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്തുന്നു.ഇതാണ് സാധാരണക്കാരന്റെ അറിവിലുള്ള ബ്ലോഗ്. പിന്നെ നമ്മുടെ സഹബ്ലോഗർമാർ എപ്പോഴും എവിടെയും നമ്മെ സഹായിക്കാൻ സന്നദ്ധരാണ്.



1.എല്ലാവര്‍ക്കും പ്രസിദ്ധീകരിക്കനുള്ള അവസരം ഉണ്ടായതുകോണ്ടോ അതോ??? വിമര്‍ശിക്കാന്‍ കൂടുതള്‍ ആള്‍ക്കാരുണ്ടായതു കൊണ്ടോ?



മലയാളം ബ്ലോഗുകളുടെ കൂട്ടതില്‍ പ്രാവസി സാഹിത്യബ്ലോഗുകള്‍ ധാരാളം ഉണ്ട്.അതുപൊലെ പാചകം,ആരോഗ്യം,വിദ്യാഭ്യാസം,ജോലികൾ തിരിയാനുള്ള ബ്ലൊഗുകൾ ഒക്കെ.അതെല്ലം ചേർത്തു, ബ്ലോഗിലെ പ്രാവസി സഹിത്യം പല മേഘലകളിലായി വ്യാപിച്ചു വരുന്നു.കഴിഞ്ഞ ഒരു 2,3 വർഷമായി, സ്വന്തമായി ബ്ലോഗില്ലാത്തെ ഒരു സിനിമാനടനോ, സാഹിത്യകാരനോ എഴുത്തുകാരനോ , ഇങ്ങയറ്റം ഒരു രാഷ്ട്രീയക്കാരൻ പോലും ഇന്നില്ല എന്നുതന്നെ പറയാം. പ്രശസ്തരുടെ ബ്ലോഗുകൾ അവരെഴുതുന്നതായിരിക്കണം എന്നില്ല. എങ്കിലും സാധാരണക്കാരന്റെ ഇടയിലേക്കിറങ്ങിച്ചെല്ലാനും എല്ലാവർക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നത്, ഭാഷയുടെ വളർച്ച തന്നെയാണ് ബ്ലോഗറായ മീര അനിരുദ്ധൻ :ഇപ്പോൾ ഇന്റെനെറ്റ് കണക്ഷൻ ഉള്ളവരിൽ , സ്വന്തമായി ഒരു ബ്ലോഗ്ഗ് എങ്കിലും ഇല്ലാത്തവർ വളരെ കുറവാണ് എന്നു തോന്നുന്നു.നമ്മൾ എഴുതുന്ന വിഷയത്തെ പറ്റിയുള്ള അഭിപ്രായം അപ്പപ്പോൾ അറിയാൻ പറ്റുന്നതിനാൽ ഇതൊരു നല്ല മാധ്യമമാണ്, ഭാഷക്കു വളരാനും,ധാരാളം പേർക്കു യഥേഷ്ടം വായിക്കാനും.തന്റെ സൃഷ്ടീ മാധ്യമങ്ങൾക്കയച്ചാൽ പ്രസിദ്ധീകരിക്കപ്പെടുമോ എന്ന പേടിയുള്ളവരും ബ്ലോഗുകളിൽ എഴുതാൻ മടി കാണിക്കുന്നില്ല. ബ്ലോഗുകൾ നല്ലതാണു എന്നാണു എന്റെ അഭിപ്രായം.

വിഷ്ണുപ്രസാദ്
എന്ന ബ്ലോഗറുടെ ഒരു കവിതയുലെ വാക്കുകൾ .“ സാധാരണക്കാരിൽ സാധാരണക്കാരുടെ മാത്രം വാക്കുകളാൻ മെനെഞ്ഞെടുക്കുന്ന കവിതകൾ.........


ഇറങ്ങിവരുവാനും ക്ഷമിക്കുവാനുംഞങ്ങളപ്പോഴും
പറയുന്നുണ്ടായിരുന്നു.അത് നിനെ കൂടുതല്‍ പ്രകോപിതയാക്കി.
കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്‍ന്നു നിന്നു.
നിനക്കിപ്പോള്‍ ഒരു കോമാളിയുടെ രൂപം.
നീ അട്ടഹസിച്ചുകൊണ്ടിരുന്നു.
നീ വീണ്ടും ചാടിഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാന്‍ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.


2.സാഹിത്യം ​അവിടെ കുരിങ്ങിപ്പൊയെന്നാണൊ? അതൊ സാഹിത്യം ബ്ലോഗില്‍ വളരുന്നു എന്നാണോ?


സാഹിത്യം ഒരിടത്തും കുരുങ്ങിപ്പോവുകയോ നിർജ്ജീവമാവുകയോ ചെയ്തിട്ടില്ല,മറിച്ച്,വായനയുടെയും, സാഹിത്യത്തിന്റെ പല നല്ല മേഘലകളിലേക്ക് വ്യാപിക്കാൻ ബ്ലോഗ് വളരെ സഹായിച്ചു .ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഓൺ ലൈൻ വായനശാല.പഴയ "വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും"പകരം വെക്കാൻ നമ്മൾക്കധികമൊന്നുമില്ല എന്ന തിരിച്ചറിവും,ലോകത്തു പല കോണുകളിലായി ചിതറിക്കിടക്കുന്ന സമാന മനസ്കരെ കണ്ടെത്താനും, ഇന്റെർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ചു തുറന്ന ചർച്ചകൾക്കു തുടക്കമിടാനും ഒരു വേദി,അത്രയുമെ ഈ കൂട്ടായ്മ കൊണ്ടുദ്ദേശിക്കുന്നുള്ളു. സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങൾ എല്ലാം നമുക്കു സംസാരിക്കാം. ബ്ലൊഗിൽ സജീവമായിട്ടുള്ള റോയ് ജോർജ്ജ് :ബ്ലോഗ്‌ മൂലം മലയാള സാഹിത്യം വളര്‍ന്നോ എന്ന് പറയാന്‍ ഞാന്‍ ആളല്ല .പക്ഷെ ബ്ലോഗില്‍ കൂടി എത്രയോ സാധാരണക്കാര്‍ക്ക് എക്സ്പ്രസ്സ്‌ ചെയ്യാന്‍ പറ്റുന്നു. ആനുകാലികങ്ങളിലെ പേജുകള്‍ സാഹിത്യത്തിലെ വരേണ്യ വര്‍ഗ്ഗത്തിന് മാത്രമായി നീക്കിവക്കുന്ന അവസ്ഥ പണ്ടത്തെപോലെ ഇന്നുമുണ്ടല്ലോ? അപ്പോള്‍ സാധാരണക്കാരന്‍ അവന്റെ മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ പ്രതിഫലിപ്പിക്കുവാന്‍ ബ്ലോഗിന്റെ ആവിര്‍ഭാവത്തോടെ അവസരം വന്നിരിക്കുകയാണ്. പ്രവാസികളായ എത്രയോ പേര്‍ക്ക് ആശ്വാസമാണ് ഇതുപോലെയുള്ള ബ്ലോഗുകള്‍. മലയാള സാഹിത്യം വളരാന്‍ ഒരു പരിധി വരെ ഇത് സഹായിക്കും എന്നാണ് എന്റെ അഭിപ്രായം.


3.ഒരുപക്ഷെ കൂടുതലും സുഖിപ്പിക്കല്‍ എർപ്പാടുകളല്ലെ ബ്ലോഗിൽ സർവ്വസാധാരണമായി കാണുന്നത് എന്നൊരു ധാരണയും ഇല്ലെ?



ഇപ്പോഴതെ നിലയില്‍ പൊയാല്‍ വലിയ പ്രയോജനം ആയിട്ടില്ല.ചുരുങ്ങിയ നിലക്ക് നല്ല ലേഖനങ്ങൾ, കവിതകൾ, ആത്മകഥാശം നിറയുന്ന ചില തുടർക്കഥകളും മറ്റും വരുന്നുണ്ട്. സത്യം പറഞാല്‍ ബാക്കി സഹബ്ലോഗുകൾ എല്ലാവരും കൂടി കൊല്ലും.ആരൊഗ്യകരമായ വഴിക്കല്ല മലയാളം ബ്ലൊഗ് നീങ്ങുന്നത് എന്ന അഭിപ്രായം ഉള്ളവരും വിരളമല്ല.തനി ചവറു പൊസ്റ്റുകൾ ചില ആളുകൾ എഴുതി പോസ്റ്റുചെയ്യുകയാണെങ്കിൽ അതിനു വരുന്ന നല്ല ചുട്ട മറുപടി കമെന്റ്സ്/അഭിപ്രായങ്ങൾ നോക്കണം.ആവശ്യത്തിൽ കവിഞ്ഞ സ്വാതന്ത്ര്യം എടുക്കയൊ, മറിച്ച് ആരെയെങ്കിലും വേദനിപ്പിക്കുകയോ, മറ്റുള്ളവരെഅനുകരിച്ച് അവരുടെ ബ്ലൊകൾ കോപ്പി ചെയ്യാനോ ശ്രമിക്കുന്നവരെ, നിഷ്കരുണം കണ്ടുപിടിച്ച്, കണക്കിനു, വാക്കുകളാൽ തേജോവധം ചെയ്ത്, നിയമം നിയമായി പാലിക്കുന്ന മലയാളത്തെ സ്നേഹിക്കുന്ന ബ്ലോഗിന്റെ മാതാപിതാക്കൾ ഉണ്ട്.ബ്ലോഗ് തുടങ്ങിവെച്ച് , ഇതുവരെ എഴുതി വായിക്കാത്ത നിയമസംഹിതകൾ, സസ്ശ്രദ്ധം മുന്നൊട്ടു കൊണ്ടുപോകുന്നവർ ലോകത്തിന്റെ പല ഭാഗത്തായി സിബുവും,ഏവൂരാനും,രാജ് നായരും ഇഞ്ചിപ്പെണ്ണും, ഡെയിനും ഉണ്ട്.അവർ ബ്ലോഗ് മാത്രമല്ല തുടങ്ങിയത്, അതിനു മുൻപായി മലയാളഭാഷ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇംഗ്ലീഷ് അക്ഷരമാലകൾ കൊണ്ടുതന്നെ എങ്ങനെ എഴുതാം എന്നു എല്ലാ ഭാഷാസ്നേഹികളെയും പഠിപ്പിക്കാനായി ഇന്റെർനെറ്റിൽ തന്നെ പാഠശാലകൾ തുറന്നു. ആർക്കും എളുപ്പം മനസ്സിലാക്കത്തക്ക രീതിയിൽ അതു ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. ഫ്രീയായിത്തന്നെ അതിന്റെ ഫോൻഡുകളും പ്രോഗ്രാമുകളും സ്വന്തം കമ്പ്യൂട്ടറിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന ,പടി പടിയായ വിവരങ്ങൾ. ഇതിന്റെ ഉപജ്ഞതാക്കളോട് ചാറ്റ് വഴി നേരിട്ടു സംസാരിക്കാനുള്ള എളിപ്പവഴി,ഇവയെല്ലാം തന്നെ ഇന്റെർനെറ്റിലിൽ ലഭ്യമാണ്.ആന്റണി ഡെയിൻ, മംഗ്ലീഷിൽ എഴുതുന്നവരുടെ സ്വാതന്ത്ര്യത്തെ വീണ്ടു വികസിപ്പിക്കാനായി ഇളമൊഴി എന്ന ഒരു പ്രോഗാം നിർമ്മിച്ചെടുത്തു. അതായത്, nammal onnaalle എന്ന് ഇളമൊഴിയുടെ ഒരു വിൻഡോയിലെഴുതിയാൽ അടുത്ത വിൻഡോയിൽ അതിന്റെ മലയാളപരിഭാഷ ഉടൻ തന്നെ നമുക്ക് കോപ്പിചെയ്തെടുക്കാം. http://adeign.googlepages.com/ilamozhi.html

ബ്ലോഗ് വന്നതോടെ മലയാളത്തിനുണ്ടായ അഭിവൃത്തി ധാരാളമാണ്.


ഇംഗ്ലീഷ് വായിക്കാനറിയാൻ മേലാത്ത കർഷർക്കായി ചന്ദ്രശേഖരൻ നായർ വികസിപ്പിച്ചെടുത്ത ഈ ബ്ലൊഗിൽ ,കർഷകർക്കാവശ്യമായ സകലവിവരങ്ങളും സംശയനിവാരണത്തിനുള്ള ഉപാധികളും വിളിക്കാനും സംസാരിക്കനുമുള്ള നംബറുകളും മറ്റൂം ഉണ്ട്.കേരളഫാർമർ എന്ന പേരിൽ ഉള്ള ഈ ബ്ലോഗിനിപ്പറ്റി സംസാരിക്കുന്നതിനിടയിൽത്തന്നെ പശുവിനെ കറക്കാനായി ഇത്തിരി നേരത്തെക്ക് ആൾ സ്ഥലം വിട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മലയാളം ഇന്റെർനെറ്റില്‍ എഴുതാനും വായിക്കാനും കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്.അപ്പോള്‍ മലയാള ഭാഷ വളരുന്നു എന്ന് തന്നെയല്ലെ മനസ്സിലാക്കാന്‍? മാധ്യമ മുതലാളിയുടെ എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ ലോക സദസില്‍ മനസിലുള്ള ആശയങ്ങള്‍, അഭിപ്രായങ്ങള്‍, ചിന്തകള്‍ തുടങ്ങി ധാരാളം മലയാള രചനകള്‍ സൌജന്യ സ്പേസില്‍ പ്രസിദ്ധീകരിക്കുന്നു. അനായാസം,ഇഷ്ട വിഷയങ്ങളും മറ്റൊരിടത്തും വായിക്കാൻ പറ്റാത്തവ പുസ്തക രൂപത്തില്‍ കിട്ടാത്തവ, ഇവിടെ ലഭ്യമാകുന്നു,നെറ്റിലെ തെരച്ചിലിലൂടെ. സ്കൂളുകളില്‍പ്പോലും നെറ്റും ബ്ലോഗ് രചനകളും ഇന്ന് പഠന വിഷയമാണ്.


ബാലേട്ടൻ
എന്ന ബ്ലൊഗർക്ക് ,ബ്ലോഗിന്റെ എണ്ണത്തില്‍ വലിയ പ്രസക്തി ഒന്നും തന്നെ കാണുന്നില്ല . എഴുതുന്നവർക്ക് അവരുടെ പരിമിതികൾ നന്നായിട്ടറിയാം.അത് തുറന്നു പറയാന്‍ ഒരു മടിയുമില്ല. എന്തൊക്കെയോ കുത്തിക്കുറിക്കുന്നതല്ലാതെ അതെല്ലാം സൃഷ്ടി ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല.എങ്കിലും അതില്‍ കൂടി എന്തെങ്കിലും ഒരു മെസ്സേജ് കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌..പിന്നെ മലയാളം,നമ്മുടെ മാതൃഭാഷ.അതിലെ പല അക്ഷരങ്ങളും എനിക്കിപ്പോള്‍ തപ്പിപ്പിടിക്കേണ്ടി വരുന്നു.കാരണം ഈ 52 ആം വയസ്സിലാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്.കഴിഞ്ഞ 35 വര്‍ഷമായി മലയാളം എഴുതാറോ അധികം വായിക്കാറോ ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ എത്ര പേര്‍ അത് വിശ്വസിക്കും?52 വയസ്സ് കഴിഞ്ഞു എന്നു പറഞ്ഞിട്ടു കാര്യം ഇല്ല,എഴുതാൻ തുടങ്ങിയല്ലോ! അതിലാ‍ണ് കാര്യം. മനസ്സിൽ ഉള്ളത് സ്വന്തം ഭാഷയിൽ എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യം ആണ്. ഒരു സാഹിത്യകാരനും,പ്രസിദ്ധരായ കവികൾക്കും കവയത്രികൾക്കും മാത്രമല്ല സാഹിത്യവും മലയാളവും വഴങ്ങുന്നത്.സാഹിത്യം വെച്ചു കാച്ചിയില്ലെങ്കിലും,നർമ്മരസങ്ങളിൽ മുക്കിയെഴുതിയതും, യാഥാർത്ഥ്യങ്ങൾ നിറഞ്ഞൊഴുകുന്ന ചെറുകഥകളും എന്നു വേണ്ട, എന്തെല്ലാം പുതിയ പുതിയ കാര്യങ്ങൾ വായിക്കാനും അഭിപ്രായം പറയാനും സംവാദിക്കനും സാധിക്കുന്നു ബ്ലൊഗിലൂടെ.


പല വിധത്തിലുള്ള തെറ്റിദ്ധാരണകളും, വിമർശനങ്ങളും ഇല്ലാതില്ല.



ബ്ലോഗിൽ വളരെ സജീവമായ മുഹമ്മദ് കുട്ടിയുടെ അഭിപ്രായം:“പുതിയതായി ഈ രംഗത്തേക്ക് കടന്നു വന്ന ആളെന്ന നിലയില്‍ ഒരഭിപ്രായം പറയട്ടെ.സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള അവകാശം കിട്ടിയപ്പോള്‍ പലരും സ്വന്തം സൃഷ്ടികള്‍ ഒരാവര്‍ത്തി പോലും വായിക്കാന്‍ മെനക്കെടാതെ ഉടനെ പോസ്റ്റ് ചെയ്യാനുള്ള ധൃതിയിലാണ്.അക്ഷരത്തെറ്റുകള്‍ ധാരാളം.എന്തിനാണ് ഇത്ര ആക്രാന്തം എന്നു മനസ്സിലാവുന്നില്ല.ആദ്യം സ്വയം വിമര്‍ശകനായി ഒരു നിരീക്ഷണം നടത്തണം,എന്നിട്ടു മതി പോസ്റ്റ് ചെയ്യല്‍.ഇനി അധവാ ഒരു അക്കിടി പറ്റിയാലും തിരുത്താന്‍ അവസരമുണ്ടല്ലോ?വയസ്സൊരു പ്രശ്നമല്ല.എന്റെ അഭിപ്രായത്തില്‍ അതു കൂടുന്നതാ നല്ലത്.എന്നാല്‍ ആക്രാന്തം കുറയും.എനിക്കു 60 കഴിഞ്ഞില്ലെ?.“സപ്നയെ ഞാന്‍ പരിചയപ്പെടുന്ന കാലം മുതല്‍ അവര്‍ ഒരു ബ്ലോഗറാണ്.കൊല്ലം കുറെയായി.എന്നിട്ടും ഈ പോസ്റ്റിലും ധാരാളം അക്ഷരത്തെറ്റുകള്‍ കാണാം.എന്നാല്‍ ബാലേട്ടന്റെ കമന്റില്‍ അതു കാണുന്നില്ല.അതാണ് ഞാന്‍ പറഞ്ഞത്,ധൃതി പാടില്ല എന്ന്.പിന്നെ ചിലര്‍ മംഗ്ലീഷില്‍ കമന്റും,ചിലര്‍ ബ്ലോഗുകള്‍ തന്നെ എഴുതുന്നു.അതിനോടെനിക്കു യോചിക്കാന്‍ കഴിയുന്നില്ല“.മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ തെറ്റില്ലാതെ മലയാളത്തില്‍ തന്നെ എഴുതുന്നു, തപ്പിത്തടഞ്ഞിട്ടെങ്കിലും അതിനു ശ്രമിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.മഴത്തുള്ളി പോർട്ടലിന്റെ മാത്യു പറയുന്നത് മലയാളസാഹിത്യം ഒരു പരിധിവരെ വളർന്നു എന്നാണ്...”എഴുതാതെ ഇരുന്നവരും എഴുതാന്‍ തുടങ്ങിയല്ലൊ, കവിത എഴുതന്‍ അറിയാത്തവരും എഴുതി തുടങ്ങി. സ്ഥിരമായി എഴുതിയതിന്റെ ഫലമയി,നന്നായി എഴുതുന്നവരും ഉണ്ട്.

ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം വളര്‍ന്നു


കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു.എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.“
ജോലിയിൽ ആയിരിക്കുന്ന സമയത്ത്, ആരുടെയും കണ്ണിൽ‌പ്പെടാതെ ബ്ലോഗാൻ ശ്രമിക്കുന്നവരെ, മംഗ്ലീഷിൽ എഴുതുന്നതിൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല. ബ്ലോഗ് തുറക്കാൻ സമ്മതിക്കാത്ത ചില ഓഫീസ്സുകളിൽ ബ്ലോഗിന്റെ കമെന്റ് ലിങ്ക് എടുത്ത് അവിടെ നിന്നും ബ്ലോകുകൾ വായിച്ച് അഭിപ്രായങ്ങൾ എഴുതുന്നവരും ഉണ്ട്. ഇതെല്ലാം പുരോഗമനപരമായ വളർച്ചകൾ തന്നെയാണ്. മംഗ്ലീഷ് എഴുതാൻ പിന്നെ നിർബന്ധിതരാവുന്നത്, പലതരം കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ വ്യത്യാസത്താൽ, മലയാളം എഴുതാൻ സാധിക്കില്ല,വായിക്കാൻ മാത്രം സാധിക്കും.


സന്തോഷ്“പ്രവാസി സാഹിത്യം”,”നിവാസി സാഹിത്യം” ,“ദളിത് സാഹിത്യം”,”പെണ്ണെഴുത്ത്”, ”ആണെഴുത്ത്”....എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമാണോയെന്നറിയീല്ല. എന്തായാലും. ബ്ലൊഗെഴുത്തിലൂടെ,സ്വയം ആവിഷ്കരിക്കാന്‍ ഒരു വേദികിട്ടിയ ആളെന്നനിലയില്‍ കൊച്ചു സന്തോഷം ഞാന്‍ പങ്കുവെക്കുന്നൂ.കുഞ്ചൂസിന്റെ അഭിപ്രായത്തിൽ,“വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എഴുതാന്‍ തനിക്കുകിട്ടിയ പ്രചോദനം ഈ ബ്ലോഗ്‌ എഴുത്തായതിനാല്‍ ഇതൊരു നല്ല കാര്യമായിട്ടാണ്‌ എനിക്ക് തോന്നുന്നത്.“


ബ്ലോഗ് എന്ന സംരംഭത്തിൽക്കൂടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തവർ ധാരളമായുണ്ടായി.
സ്വന്തം കവിതാസമാരങ്ങളും, ബ്ലോഗുകളായി അവയുടെ ഒരു കളക്ഷൻ എന്നിങ്ങനെ ധാരാളമായി അച്ചടിക്കപ്പെടുന്നു. അതിനുത്തമ ഉദാഹരണം ആണ് ജ്വാലകൾ ശലഭങ്ങൾ - ശ്രീ.ശശി ചിറയിൽ (കൈതമുള്ള്‌ ) കഴിഞ്ഞ ദിവസം (30-10-2009) കൈതമുള്ള്‌ എന്ന പേരിൽ ബ്ലോഗ്‌ എഴുതുന്ന ശ്രീ.ശശി ചിറയിലിന്റെ "ജ്വാലകൾ ശലഭങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം, അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ആയ UAE യിലെ സുഹ്രുത്തുക്കൾക്കു വേണ്ടി, ദുബായിൽ വെച്ച്‌ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ബ്ലോഗ് മുൻപേ വായിച്ചിരുന്നതുകൊണ്ട്‌ നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരനാണെന്ന് അറിയാമായിരുന്നു. http://kaithamullu.blogspot.com/ ശശിയുടെ അഭിപ്രായത്തിൽ നാളത്തെ സാഹിത്യത്തിന്റെ നിലനില്‍പ്പ്‌ തന്നെ ബ്ലോഗിനെ ആശ്രയിച്ചിരിക്കും എന്നാണു ഞാന്‍ പറയുക. അടുത്ത ജെനറേഷനില്‍ എത്ര പേരുണ്ടായിരിക്കും പുസ്തകം വാങ്ങുന്നവരായി? ദിവസവും വര്‍ത്തമാനപത്രം വായിക്കുന്നവരായി?ദീര്‍ഘകാല പ്രവാസിയായ എന്റെ അനുഭവത്തില്‍ നിന്നാണു ഞാനിത്‌ പറയുന്നത്‌. നാട്ടിലുള്ള ബന്ധുക്കളോട്‌, സുഹൃത്തുക്കളോട്‌ സംസാരിച്ചപ്പോള്‍ അവരും പരിതപിക്കുന്ന കാര്യമാണിതെന്ന് മനസ്സിലായി. ബുക്കുകള്‍ കൂടുതല്‍ പ്രിന്റ്‌ ചെയ്യപ്പെടുന്നു, വില്‍ക്കുന്നു എന്നൊക്കെയുള്ള കണക്കുകള്‍ വച്ച്‌ സംസാരിക്കുന്നവരും ഒരു വൃത്തത്തിന്നകത്ത്‌ നിന്ന് കറങ്ങുകയല്ലാതെ അല്‍പം ദൂരേക്ക്‌ കണ്ണുകള്‍ അയക്കാന്‍ മിനക്കെടുന്നില്ല. പണ്ടത്തെ വായനശാലകള്‍, ഗ്രാമം തോറുമുള്ള സാഹിത്യസമാജങ്ങള്‍, സ്കൂളുകളില്‍ ദിനവും അസംബ്ലിക്ക്‌ മുന്‍പുള്ള പത്രപാരായണം, ആഴ്ച തോറുമുള്ള സംവാദങ്ങള്‍ ഒക്കെ ഇന്നെവിടെ?(അപൂര്‍വം ചില സ്ഥലങ്ങളിലൊഴിച്ച്‌)


പ്രവാസികളാണു ബ്ലോഗേഴ്സില്‍ അധികവും; അതും പുസ്തകം കാശ്‌ മുടക്കി വാങ്ങി വായിക്കുന്ന പ്രവാസികള്‍. ബ്ലോഗിലൂടെ പുതിയ ഒരു പുസ്തകത്തെപ്പറ്റി അഭിപ്രായമറിഞ്ഞ ശേഷമാണവരില്‍ പലരും ആ പുസ്തകം വാങ്ങുന്നത്‌ തന്നെ.അതിനാല്‍ ബ്ലോഗ്‌ സാഹിത്യത്തെ മുരടിപ്പിച്ചു എന്ന വാദത്തിനു പ്രസക്തിയില്ല. മുരടിപ്പിക്കുകയല്ല പരിപോഷിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്‌ എന്ന് പറയുക തന്നെ വേണം.



മാത്യു, മഴത്തുള്ളികള്‍ (http://www.mazhathullikal.com/) എന്ന ഒരു മലയാളം വെബ്സൈറ്റിന്റെ ഉടമയും നടത്തിപ്പുകാരനുമാണ്. മാത്യുവിനോടൊപ്പം വീണ വിജയ്, ഖാന്‍ എന്നീ രണ്ട് അഡ്മിനിസ്ട്രേറ്റര്‍മാര്‍ കൂടി മഴത്തുള്ളികള്‍ എന്ന വെബ്സൈറ്റ് നടത്തുന്നു. മാത്യൂ. : ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.ബ്ലോഗ് വന്നതിനു ശേഷം മലയാള സാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.


മഴത്തുള്ളി എന്ന് വെബ്സൈറ്റ് തുടങ്ങാൻ കാരണം?


മാത്യു : മഴത്തുള്ളികള്‍ പ്രവാസി മലയാളികള്‍ക്ക് ഒത്തുകൂടാനും സൌഹൃദം പങ്കുവെക്കാനുമുള്ള ഒരു സൈറ്റ് എന്ന രീതിയിലാണ് ആദ്യം തുടങ്ങിയത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മഴത്തുള്ളികള്‍ക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച മഴത്തുള്ളികള്‍ എന്ന സൈറ്റിലൂടെ പല നല്ല കാര്യങ്ങളും ചെയ്യാനുള്ള സാധ്യതകള്‍ തുറന്നിട്ടു. ഇന്ന് ധാരാളം സുഹൃത്തുക്കള്‍ തങ്ങളുടെ കവിതകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍ എന്നിവ മഴത്തുള്ളികളില്‍ പ്രസിദ്ധീകരിക്കുന്നു. ബ്ലോഗ് പോസ്റ്റുകളിലൂടെയും, ചര്‍ച്ചകളിലൂടെയും, സ്ക്രാപ്പുകളിലൂടെയും എല്ലാവരും അവരവരുടെ കഴിവുകളും, ആശയങ്ങളുമെല്ലാം കൂട്ടുകാരുമായി പങ്കുവെക്കുന്നു. പല തരം വിഷയങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടാതെ മഴത്തുള്ളി സുഹൃത്തുക്കളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സാമ്പത്തികമായും, മാനസികമായും, ചികിത്സാപരമായുമുള്ളള്ള സേവനങ്ങള്‍ നല്‍കാനായി “സാന്ത്വനമഴ” എന്നൊരു ഗ്രൂപ്പും പുതിയതായി ആരംഭിച്ചിട്ടുണ്ട്. സാന്ത്വനമഴയിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന് സഹായം എത്തിക്കുവാനും മഴത്തുള്ളി അംഗങ്ങളുടെ സഹായം മൂലം സാധിച്ചു.തൊഴില്‍ തേടുന്നവര്‍ക്കായി തൊഴില്‍വീഥി, പാചക വിദഗ്ദര്‍ക്ക് തങ്ങളുടെ വൈദഗ്ദ്യം തെളിയിക്കാന്‍ രുചിമഴ, രസകരമായ ചോദ്യോത്തരപംക്തിയായ ചോദ്യമഴ, മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന മഴത്തുള്ളി കൂട്ടുകാര്‍ക്ക് പ്രണയകഥകള്‍, പ്രണയകവിതകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ പ്രണയമഴ, കൊച്ചുകൂട്ടുകാര്‍ക്കു വേണ്ടിയുള്ള കുട്ടിക്കവിതകള്‍, കുട്ടിക്കഥകള്‍, അമ്മൂമ്മക്കഥകള്‍, കാര്‍ട്ടൂണുകള്‍ മുതലായവ പ്രസിദ്ധീകരിക്കാന്‍ കളിമുറ്റം, ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അറിയാനും, സമ്പാദ്യങ്ങള്‍ കരുതലോടെ നിക്ഷേപിക്കാനുള്ള വഴികാട്ടിയായി ഓഹരിമഴ എന്നിങ്ങനെ വളരെ മികച്ച വിഭാഗങ്ങള്‍ മഴത്തുള്ളികളിലുണ്ട്. കൂടാതെ ഇനിയും പുതിയ ചില വിഭാഗങ്ങള്‍ കൂടി ഉടനെ തുടങ്ങുന്നതുമാണ്.



പ്രത്യേകമായ ഒരു വിഷയം എന്നതിൽനിന്നുയർന്ന്,ഏതു വിഷയത്തിനും ബ്ലോഗിന്റെ പരിവേഷത്തിൽ അതിന്റെ പല തലങ്ങളിൽ വിമർശനങ്ങളും ചിത്രങ്ങളും മറ്റും ചേർത്ത് വളരെ പ്രസിദ്ധീകരിക്കുന്നു. ഓരോ ദിവസവും രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ രാവിലെത്തെ കത്തുകളും മെയിലും നോക്കുന്നതു പോലെ യാഹുവും ജിമെയിൽ എന്നിവയുടെ ‘Follow Up' മെയിലുകളിലൂടെ എന്നും ഓരൊ ബ്ലൊഗുകളും വായിച്ച് അഭിപ്രായം എഴുതുന്നവർ ധാരാളമാണിന്ന്. അങ്ങനെ മലയാളം വായിച്ച് തന്നെ ദിവസം തുടങ്ങുന്നവർ.എല്ലാം തന്നെ ശുദ്ധസാഹിത്യം അല്ലെ,സമ്മതിക്കുന്നു. എന്നിരുന്നാലും കൂടുതലും വായിച്ചും അഭിപ്രായം പറഞ്ഞും ,ചിന്തിപ്പിച്ചും മലയാളം വളരുക തന്നെയാണെന്ന കാര്യത്തിൽ സംശയം ഇല്ല.



ഒരു ബ്ലോഗ് ഏങ്ങനെ തുടങ്ങാം?


ഗൂഗിൾ ഈമെയിൽ ഉള്ള ആർക്കും തന്നെ ബ്ലോഗ് തുടങ്ങാം. ആദ്യം മലയാളം എഴുതുവാൻ വേണ്ടി മൊഴി കീമാൻ എന്ന പ്രോഗാം കം പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്യുക.അതിനു ശേഷം അഞ്ചലി മലയാളം ഫോൺ ഡ് നിങ്ങളുടെ കമ്പ്യൂട്ടറിലെ കണ്ട്രോൾ പാനലിൽ ഉള്ള, ഫോണ്ട് എന്ന ഫോൾഡറിലേക്ക് ഡൌൺലോഡ് ചെയ്യുക. ഇംഗ്ലീഷ് അക്ഷരമാല കൊണ്ടുതന്നെ മലയാളം റ്റൈപ്പ് ചെയ്യുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കാൻ ധാരാളം ബ്ലൊഗർ മാരുണ്ട്. ഗൂഗിളിന്റ് മറുമൊഴികൾ അതെല്ലെങ്കിൽ യാഹുവിന്റെ മറുമൊഴിയുടെ ഗ്രൂപ്പിൽ ഇവയിൽ അംഗമാവുക. സ്ഥിരമായി വരുന്ന മെയിലുകളിൽ നിന്ന് നമുക്ക് വായിക്കാനും ,ഇവയിലെ അംഗത്വം വഴി നമ്മുടെ ബ്ലോഗുകൾ വായിക്കാനും അഭിപ്രായം പറയാനും,മറ്റു ബ്ലോഗർമാരെ ക്ഷണിക്കാനും സാധിക്കുന്നു. ഇന്ന് ഏതു ഭാഷയിലും ബ്ലോഗാൻ സാധിക്കുന്നു, മലയാളം,ഇംഗ്ലീഷ്, തമിഴ്,ഹിന്ദി.....ഇതിത്രെയും പ്രസിദ്ധമായവ.


ഏതു നാണയത്തിനും ഒരു മറുവശം കൂടിയുണ്ട്. എത്ര നല്ല സംരഭങ്ങളെയും നാശത്തിന്റെ വിത്തു വിതക്കാനായി,പാഴ്വിത്തുകൾ എന്നും ഉണ്ടാവും. ബ്ലോഗിലും ഇവയില്ലാതില്ല. പലരുടെയും ബ്ലോഗുകളിൽ അഭിപ്രായങ്ങളൂടെ കൂടെ വേദനിപ്പിക്കുന്ന കുത്തുവാക്കുകളുടെ അഭിപ്രായങ്ങളും, അശ്ലീലചിത്രങ്ങളും ലിങ്കുകളും അയച്ചു ശല്യം ചെയ്യുക എന്നിവ,ഒന്നിടവിട്ട സംഭവങ്ങളായി കണ്ടുവരാറുണ്ട്.


ഇതിനെല്ലാം പുറമെ ഏറ്റവും പ്രധാനമാനപ്പെട്ട കാര്യം,കുടുംബമായി,എല്ലാവരും ,ഏവരെയും സഹായിച്ച്,അഭിപ്രായങ്ങളറിയിച്ച്, തുടക്കക്കാരെ സഹായിച്ച്, അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിച്ച്, ഇന്നും ബ്ലോഗ് മലയാള സാഹിത്യത്തെ വളർത്തുക മാത്രമല്ല, മുരടിക്കാതെ, സാഹചര്യത്തിനും, സംസ്കാരത്തിനു അനുചിതമായി, മലയാള സാഹിത്യത്തെ മൂന്നോട്ടു തന്നെ നയിക്കുന്നു.

39 comments:

Sapna Anu B.George said...

ഇത് എന്റെ മാത്രം അഭിപ്രായം, ആരെയും വേദനിപ്പിക്കാനോ വിമർശിക്കാനൊ അല്ല, വായിച്ച് അഭിപ്രായം എഴുതുമല്ലൊ!!!

Anil cheleri kumaran said...

ബ്ലോഗും പുസ്തകങ്ങളും ഒക്കെ ഒത്തൊരുമിച്ച് മുന്നേറുമെന്നാണെനിക്ക് തോന്നുന്നത്. ബ്ലോഗില്‍ നിന്നും ഉടലെടുക്കുന്ന പുസ്തകങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ടല്ലോ. അക്ഷരത്തെറ്റുകള്‍ ഇപ്പൊ പൊതുവെ കുറവാണെന്നു തോന്നുന്നു. പോസ്റ്റ് ഇഷ്ടപ്പെട്ടു.

അനില്‍@ബ്ലോഗ് // anil said...

വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആയതിനാല്‍ കുഴപ്പമില്ല.
:)

വായനക്കൊന്നും സംഭവിക്കില്ല, അത് വളരുകയേ ഉള്ളൂ.കൊച്ചൊരു സര്‍ക്കിളായിരുന്ന മലയാളം ബ്ലോഗ് വലുതായിക്കൊണ്ടിരിക്കുന്നു, കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഒരുപാട് പേര്‍ ഗൌരവത്തോടെയും അല്ലാതെയും കടന്നു വരുന്ന സമയമാണിത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ട്രാന്‍സിഷന്‍ പീരീഡ് തന്നെയെന്ന് പറയുന്നതിലും തെറ്റില്ലെന്ന് തോന്നുന്നു. എല്ലാം കൂടെ തള്ളിയിറങ്ങി വന്ന് കലങ്ങിത്തെളിയുന്നതോടെ എല്ലാം ശരിയാകും.
എന്റെയും അഭിപ്രായം വ്യക്തിപരം.
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സപ്നാ

നല്ല പോസ്റ്റ്.

വായന ഒരിക്കലും മരിക്കില്ല.എത്ര ദൃശ്യമാധ്യമങ്ങൾ വന്നാലും വായനയുടെ സുഖം ഒന്നു വേറേ തന്നെ..അതിനാൽ തന്നെ ബ്ലോഗുകൾക്കും വരും കാലങ്ങളിൽ പ്രസക്തിയുണ്ടാവും

നന്ദി ആശംസകൾ!

Sapna Anu B.George said...

കുമാർ......ഇത്രനാളിനു ശേഷം വന്നതിനും വായിച്ചതിനും നന്ദി. മലയാളം ബ്ലോഗ് എന്ന വലിയ മാധ്യമത്തിന്റെ സഹായത്താൽ വള ർ ന്നു എന്നുതന്നെയാണ് എന്റെയും അഭിപ്രായം.പുസ്തകപ്രസിദ്ധീകരണവും അതു വഴി വളരുന്നു. അനിൽ............ സത്യം, എല്ലാ വിധത്തിലും ഒരു നല്ല വ്യത്യാസം തന്നെ.സുനിൽ....വായന ഒരിക്കലും മരിക്കാതിരിക്കട്ടെ, മലയാളവും

ശ്രീ said...

ഇങ്ങനെ ഒരു പോസ്റ്റ് നന്നായി ചേച്ചീ. പക്ഷേ കുറേക്കൂടി നന്നാക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍. ഒന്നു രണ്ടാവര്‍ത്തി വായിയ്ക്കുമ്പോഴാണ് പലതും മനസ്സിലാകുന്നത്. പെട്ടെന്ന് തയ്യാറാക്കിയതു പോലെ തോന്നുന്നു.

Sapna Anu B.George said...

It was done in a hurry but from those who i asked among the bloggers,i got very less responce.

മഴത്തുള്ളി said...

ബ്ലോഗിനേക്കുറിച്ചുള്ള സപ്നയുടെ ലേഖനം നന്നായിരിക്കുന്നു. ബ്ലോഗ് സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി ഇത് എഴുതിയുണ്ടാക്കിയ സപ്നയുടെ ഉദ്യമം എന്തായാലും നന്നായിരിക്കുന്നു.

ഇനിയും ബ്ലോഗിലൂടെ മലയാളസാഹിത്യം വളര്‍ച്ചനേടുമെന്ന് തന്നെ കരുതാം. ഇന്റര്‍നെറ്റ് വ്യാപകമായതോടെ അച്ചടിപ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ബ്ലോഗ് സാഹിത്യം വായിക്കാന്‍ സമയം ചിലവാക്കുന്നു ഇന്ന്. ഓഫീസില്‍ ഇരുന്ന് തന്നെ ജോലിയുടെ ഇടവേളകളില്‍ പെട്ടെന്ന് വായിച്ചുതീര്‍ക്കാമെന്നതാണ് ബ്ലോഗ് സാഹിത്യം വളര്‍ച്ച നേടാനുണ്ടായ ഒരു കാരണം.

Sapna Anu B.George said...

മാത്യു........ബ്ലോഗ് സംരംഭം തുടങ്ങിയിട്ടു വർഷങ്ങളായി, അതിന്റെ നല്ല വശം മാത്രം കാണുന്നവരും, തീർത്തും നിരുത്സാഹപ്പെടുത്തുന്നവരും ഇല്ലാതില്ല.
--

Unknown said...

നല്ല പോസ്റ്റ്‌,
ഫോണ്‍ വ്യാപകമായതോടെ എഴുത്ത് ഏതാണ്ട് മറന്നുപോയ വിദേശ മലയാളികള്‍ വീണ്ടും മലയാള ഭാഷയോട് അടുത്തത് ബ്ലോഗു കാരണമാണ്, ഇപ്പോള്‍ ധാരാളം വായിക്കാനും കുറച്ചൊക്കെ എഴുതാനും സാധിക്കുന്നുണ്ട്.

ആശംസകള്‍

Sapna Anu B.George said...

സത്യം തെച്ചിക്കാടൻ.....മലയാളം വൾള്രുന്നു, കൂടുതൽ പേർ വായിക്കുന്നു

Sushil Menon said...

ബ്ലൊഗ് വന്നതിനു ശേഷം സാഹിത്യം ഒരു പൊതു കല ആയി.

Sapna Anu B.George said...

സത്യം സത്യ്ം സത്യം സുനിൽ

Typist | എഴുത്തുകാരി said...

ബ്ലോഗ് ലോകം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഒരുപാട് വരുന്നു. പഴയവര്‍ പലരും എഴുതാതായിട്ടുമുണ്ട്. വായനക്കും എഴുത്തിനും പുറമേ,ബൂലോഗത്തു നിന്നു എത്രയോ സൌഹൃദങ്ങള്‍ കിട്ടുന്നു. പിന്നെ നല്ലതും ചീത്തയും എവിടേയുമില്ലേ, അതുപോലെ നല്ലതല്ലാത്ത ചില കാര്യങ്ങള്‍ ബൂലോഗത്തും നടക്കുന്നുണ്ടാവാം.

Sapna Anu B.George said...

You are very right typist/എഴുത്തുകാരി
Even i have many good/best/true friends from blog,who comment/citicise/teach me life and ways of the world in general. Some are even invisible/never heard/no personal touch,i only know their pen/blogs id names,yet so true and honest at heart,of whom i really cherish

Yatheesh Kurup said...

ഇനി എന്തൊക്കെ വന്നാലും വായനയുടെ ലോകം മരിക്കില്ല, ബ്ലോഗ്‌ ഒരു പരിധിയില്‍ കൂടുതല്‍ അതിനു സഹായിച്ചിട്ടുമുണ്ട്. പിന്നെ വേറെ ഒരു പ്രധാന കാര്യം പറയാനുള്ളത് ഇവിടെ നടക്കുന്ന മോഷണം ആണ്. ഒരുപാടു പേര്‍ മറ്റുള്ളവരുടെ ബ്ലോഗ്‌ കോപ്പി ചെയ്തു സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ചിലര്‍ പ്രതികരിക്കുന്നു മറ്റുചിലര്‍ മിണ്ടാതിരിക്കുന്നു. കോപ്പി ചെയ്യുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. ഒരാളുടെ മനസ്സിന്റെ പ്രതിഭലനം ആണ് ഒരു ബ്ലോഗ്‌. അയാളുടെ അനുവാദം ഇല്ലാതെ എടുത്താല്‍ ആ മനസ്സ് എന്തുമാത്രം വേദനിക്കും എന്ന് ഓര്‍ക്കണം.

കണ്ണനുണ്ണി said...

ബൂലോകത്തിനു പത്ത് വയസ്സ് തികയുന്ന തികയുന്ന ഈ സമയത്ത്.. തികച്ചും വ്യക്തിപരം എങ്കിലും വിശദമായ ഈ വിലയിരുത്തല്‍ നന്നായി...

Sapna Anu B.George said...

യതീഷെ....എന്റെ മോൻ ബ്ലോഗിൽ ഒരു മോഷണം നടത്തി എഴുതി നോക്കു.നിന്നെ കുടുംബത്തു വന്നു പൊക്കിയെടുത്തുകൊണ്ടുവരാൻ ഇന്ന് ധാരാളം ആൾക്കാരുണ്ട്. ബ്ലോഗ് കൂട്ടായ്മകളും ആൾക്കാരും, യാഹുവിന്റെ വീട്ടില്ല പിന്നല്ലെ ഒരു വ്യക്തി. വാക്കുകളും ആശയവും ഘടനയും,അതാർക്കും അനുകരിക്കാം. അതിനു കുറ്റം പറയാനൊക്കില്ല. കാർബൺകോപ്പിയായി ഒരു ആത്മാർത്ഥതയുള്ള ബ്ലോഗറും ചെയീല്ല. കണ്ണനുണ്ണി...........ബ്ലോഗിന്റെ ഈ അവലോകനം ഇഷ്ടപ്പെട്ടതിൽ സന്തോഷം

സാബിബാവ said...

വായന ഒരിക്കലും മരിക്കില്ലവായനയുടെ സുഖം ഒന്നു വേറേ തന്നെ
നന്നായിരിക്കുന്നു
പോസ്റ്റ് ഇഷ്ടപ്പെട്ടു

തൃശൂര്‍കാരന്‍ ..... said...

നല്ല പോസ്റ്റ്‌. blog എന്ന മാദ്ധ്യമത്തിലൂടെ മലയാള ഭാഷ വളരുന്നെ ഉള്ളൂ, ഒരിക്കലും മുരടിക്കുന്നില്ല.,.

Sapna Anu B.George said...

സബിബാബാ...വളരെ സത്യമാണ്,വായിച്ചതിലും ഇവിടെ എത്തിയതിനും നന്ദി.തൃശ്ശൂർക്കാരൻ...
ബ്ലോഗിലൂടെ മലയാളം ഇന്നു കൂടുതൽ ആൾക്കാരുടെ എടുത്ത് എത്തിക്കപ്പെടുന്നു, നന്ദി.

keralafarmer said...

സ്വപ്ന മലയാളത്തില്‍ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പരിചയപ്പെടുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നു. അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും അറിയിപ്പുകളും ഒക്കെയായി കാലം കടന്നുപോയതറിഞ്ഞേ ഇല്ല. മലയാളം ബ്ലോഗുകള്‍ വളരുകയാണെന്നതിന് തെളിവായി സ്വപ്നയുടെ ഈ പോസ്റ്റു മാത്രം മതിയല്ലോ.

Yatheesh Kurup said...

ചേച്ചി ഞാന്‍ ആരെയും വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല, പക്ഷെ ഞാന്‍ കണ്ടിട്ടുണ്ട്, ഒരു ബ്ലോഗിന്റെ കുറച്ചു ഭാഗം മാത്രം കോപ്പി ചെയ്തു ചിലര്‍ അവരുടെ ബ്ലോഗില്‍ ഇട്ടിരിക്കുന്നത്. ആത്മാര്തമായിട്ടു ബ്ലോഗ്‌ വയിക്കുന്നവനാണ് ഞാന്‍, എഴുതാനുള്ള ഭാവനയും, കഴിവും ഇപ്പോള്‍ ഇല്ല. പക്ഷെ തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാനിക്കാറുണ്ട്. എന്റെ ഒരു സുഹൃത്ത്‌ തന്നെ എന്നോട് പറഞ്ഞതാണ്‌ അവന്‍ ബ്ലോഗ്‌ കോപ്പി ചെയ്തിട്ടുണ്ട് എന്ന്. ഇപ്പോള്‍ അത് നിറുത്തി എന്നും പറഞ്ഞു.

തീര്‍ച്ചയായിട്ടും ഇങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തണം.

Sapna Anu B.George said...

നന്ദി ചന്ദ്രേട്ടാ....ഇന്നും അക്ഷരത്തെറ്റുകൾ ഇല്ലാതില്ല,ഉടൻ തന്നെ തിരുത്താം.ഇത്ര നല്ല വാക്കുകൾക്കും അനുഗ്രഹത്തിനും നന്ദി.

Sapna Anu B.George said...

യതീഷ്.....സ്ഥിരമായ ബ്ലോഗുകളിൽ സജീവമായിട്ടുള്ളവർ,എന്നും ഇങ്ങനത്തെ കള്ളന്മാരെ കണ്ടുപിടിച്ചു നല്ല ചുട്ടവാക്കുകളുടെ അടി കൊടുക്കാറുണ്ട്.ആര് എവിടെ എന്നു പറയൂ???

Yatheesh Kurup said...

ഹ ഹ ഹ. അവനുള്ള നല്ല മറുപടി ഞാന്‍ തന്നെ കൊടുത്തിട്ടുണ്ട്‌, ഇനി മേലാല്‍ അവന്‍ അതിനുള്ള ധൈര്ര്യം കാണിക്കില്ല.

ജന്മസുകൃതം said...

അടച്ചിട്ട മുറിക്കുള്ളില്‍ എന്തുണ്ട് എന്ന് തുറന്നു നോക്കിയാലല്ലേ അറിയാന്‍ പറ്റു...ഓരോ ബ്ലോഗറും കൂട്ടുകാരെ ക്ഷണിച്ചു വരുത്തി കാണിക്കുന്നതിന് അപ്പുറം എന്ത് വളര്‍ച്ചയാണ് ബ്ലോഗിനും ബ്ലോഗര്‍ക്കും അതിനുള്ളിലെ സാഹിത്യത്തിനും അവകാശപ്പെടാന്‍ ഉള്ളത്‌?ആര് വായിച്ചാലും വായിച്ചില്ലെങ്കിലും മറ്റു ബാധ്യതകള്‍ ഒന്നും ഇല്ലെന്ന് സമാധാനിക്കാം

പോസ്റ്റ് ഇഷ്ടപ്പെട്ടു.

Yatheesh Kurup said...

ലീല ചന്ദ്രന്റെ വാക്കുകളോട് ഞാന്‍ യോജിക്കുന്നു. ഒരാളുടെ ബ്ലോഗിന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്‌ അയാളുടെ കൂട്ടുകാര്‍ തന്നെ ആണ്.

അതുപോലെ ഒരു നല്ല ബ്ലോഗ്ഗര്‍ ഒരു നല്ല സാഹിത്യകാരന്‍ കൂടി ആണ്. നല്ല നല്ല വിമര്‍ശനങ്ങള്‍ അല്ലാതെ വേറെ ഒന്നും തന്നെ പ്രതീക്ഷിക്കാനില്ല.

keralafarmer said...

ലീല എം ചന്ദ്രന്‍,
എന്റെ വിയോജിപ്പ് അറിയിക്കട്ടെ. അടച്ചിട്ട് മുറികളല്ല ബ്ലോഗുകള്‍. ഇഷ്ട വിഷയങ്ങള്‍ തെരയുന്നവര്‍ക്ക് ധാരാളം നല്ല ബ്ലോഗുകള്‍ കണ്ടെത്താന്‍ കഴിയും. ഗൂഗിളില്‍ കവിത, കഥ, കൃഷി, റബ്ബര്‍, നാളികേരം, ധനകാര്യം തുടങ്ങി ഏതു വിഷയവും തെരയൂ. നിങ്ങള്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്നത് മിക്കവാറും കണ്ടെത്തുവാന്‍ കഴിയും. അവയെല്ലാം മെച്ചപ്പെട്ടതാണെന്ന ധാരണ ഇല്ലതാനും. നാലു വര്‍ഷം മുമ്പ് തെരഞ്ഞാല്‍ മിക്കവയും കിട്ടില്ലായിരുന്നു. ഇന്ന് സ്ഥിതി അതല്ല. അപ്പോള്‍ വളര്‍ച്ചയെക്കുറിച്ച് പറയാന്‍ എന്റെ അനുഭവം സാക്ഷി.

Malayali Peringode said...

ബ്ലോഗ് എഴുതുന്നത് പലപ്പോഴും ‘അടച്ചിട്ട’ മുറികളില്‍ ഇരുന്നാണെങ്കിലും ‘തുറന്നുകിടക്കുന്ന’ പുറം ലോകത്തെ കുറിച്ചും സാഹിത്യവും സാമൂഹികവും നിറഞ്ഞുതുളുമ്പുന്ന ബ്ലോഗുകള്‍, ചിത്രങ്ങള്‍, വിമര്‍ശനങ്ങള്‍... അങ്ങിനെ എന്തെല്ല്ലാം!
ഏതായാലും ഒരു എഡിറ്ററുടെ ‘കത്രികയുടെ’ കുറവ് പലപ്പോഴും ശ്രദ്ധയില്‍ പെടാറുണ്ടെന്നത് ഒരു സത്യമാണ്.
എങ്കിലും എഴുതിയെഴുതിതെളിഞ്ഞവരും ‘ബൂലോഗരില്‍’ നിരവധിയാണ്. ഒരിക്കലും ‘തെളിയീല്ല’ എന്ന് ദിനംതോറും ഉറക്കെയുറക്കെ വിളിച്ചു പറയുന്നവരും ഇല്ലാതില്ല!
സ്വയം വിമര്‍ശനവും,സുഹൃത്തിന്റെ, വായനക്കാരന്റെ സദുദ്ദേശ്യത്തോടെയൂള്ള വിമര്‍ശനങ്ങള്‍ പോലും അസഹിഷ്ണുതയോടെ, ശത്രുതയോടെ കാണുന്ന പലരെയും കാണാറുണ്ട്!
ലീലേച്ചീ...
ക്ഷണം കിട്ടാത്ത ഒരു പാട് ബ്ലോഗുകള്‍ ഞാന്‍ വായിക്കാറുണ്ട്. ഒരു നിശബ്ദ വായനക്കാരനായി ഞാന്‍ എന്നും പലബ്ലോഗുകളുടെയും പിന്നാലെ കൂടിയിട്ടു വര്‍ഷങ്ങളായി... :)
നന്നായെന്ന് എനിക്കു തോന്നിയാല്‍ മാത്രം അഭിപ്രായം പറയും. അത് മിക്കവാറും ഒരു സ്മൈലിയില്‍ [:)] ഒതുങ്ങാറാണ് പതിവ്!

ഈ പോസ്റ്റ് ഇട്ട അന്നു തന്നെ ഞാന്‍ വായിച്ചിരുന്നു...
വീണ്ടും ഇവിടെ വന്നത് ഇതിലെ കമന്റുകള്‍ കാണാന്‍ തന്നെ!

നല്ല പോസ്റ്റ്!
നന്ദി.... :)

ജന്മസുകൃതം said...

"ഒരാളുടെ ബ്ലോഗിന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്‌ അയാളുടെ കൂട്ടുകാര്‍ തന്നെ ആണ്."
സമ്മതിക്കുന്നു.
ക്ഷണം കിട്ടാത്ത ഒരു പാട് ബ്ലോഗുകള്‍ ഞാനും വായിക്കാറുണ്ട്.
"സ്വയം വിമര്‍ശനവും,സുഹൃത്തിന്റെ, വായനക്കാരന്റെ സദുദ്ദേശ്യത്തോടെയൂള്ള വിമര്‍ശനങ്ങള്‍ പോലും അസഹിഷ്ണുതയോടെ, ശത്രുതയോടെ കാണുന്ന പലരെയും കാണാറുണ്ട്! "

അത് കൊണ്ട് തന്നെ നല്ലത് എന്നല്ലാതെ ഒരഭിപ്രായം എത്ര പേര്‍ തുറന്നു പറയും?
അത് ഒരു ബ്ലോഗറെ വളര്‍ത്തുമോ?

Sapna Anu B.George said...

ലീലചേച്ചി,ഇവിടെ ഇതു മാത്രം ഞാൻ സമ്മതിച്ചു തരില്ല,നല്ല അഭിപ്രായങ്ങൾ മാത്രമെ എല്ലാവരും പറയുകയുള്ളു എന്ന ഒരു കാര്യം!!!എന്നെ ഇവിടെ ബ്ലോഗിൽ എത്തിച്ചത്,3കൂട്ടുകാരാണ്, അന്ന് അവർ കൂട്ടുകാരാകുന്നതെയുള്ളു,വിശ്വം,സു, ഡെയിൻ.ഓരോ അക്ഷരവും അവരെന്നെ എഴുതാനും റ്റൈപ്പ് ചെയ്യാനും,പഠിപ്പിച്ചു.ഓരോ അക്ഷരെത്തെറ്റും ചൂണ്ടിക്കാണീക്കാൻ ഇന്നും ആളുണ്ട്.പറയുന്ന ആശയം സത്യത്തിനു വിപരീതമാണെങ്കിൽ പോലും ചൂണ്ടിക്കാട്ടി, തെറ്റു തിരുത്താൻ എല്ലാവരും തന്നെ,അപരിചിതരായവർ പോലും ശ്രമിക്കാറുണ്ട്.ഇങ്ങെയറ്റം ഇപ്പോൾ ഈ ബ്ലൊഗിൽത്തന്നെ ധാരാളം അക്ഷരത്തെറ്റുകൾ ഇനിയും തിരുത്താനുണ്ട്.തീർച്ചയായും തെറ്റു ചൂണ്ടിക്കാണിക്കാൻ ആരും തന്നെ മടി കാണിക്കാറില്ല എന്നു തന്നെയാണ് ഇവിടെ എന്റെ അനുഭവം.നല്ലതിനാണ് എന്ന ഉദ്ദേശശുദ്ധി എല്ലാവരും സദയം സ്വീകരിക്കാറും ഉണ്ട്.

Yatheesh Kurup said...

ലീലചേച്ചി ആദ്യം പറഞ്ഞതിനോട് ഞാന്‍ യോജിച്ചരുന്നു. ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സമ്പാദ്യം അയാളുടെ സുഹൃത്തുക്കള്‍ ആണെന്ന്.

പക്ഷെ വിമര്‍ശനവും, വായനക്കാരന്റെ സദുദ്ദേശ്യത്തോടെയൂള്ള വിമര്‍ശനങ്ങള്‍ പോലും അസഹിഷ്ണുതയോടെ അല്ലെന്ഗില് ശത്രുതയോടെ കാണുന്ന ഒരാള്‍ ഒരു നല്ല ബ്ലോഗര്‍ അല്ല.

നന്ദന said...

ബ്ലോഗുകള്‍ വളര്‍ച്ചയുടെ പാതയിലാണ് ....നമുക്കാശിക്കാം ..അക്ഷരതെറ്റുകള്‍ ..അത് വായനക്കാരന്‍ മനസ്സിലക്കിയെടുത്താല്‍ മതി കേട്ടോ ?
മലയാള വായന നടക്കുന്നു ...മരണമണി മുഴങ്ങിയ മലയാളം വായന ജീവിക്കുന്നു എന്ന് പറയാം
ബ്ലോഗിലെ അഭിപ്രായങ്ങള്‍ അതല്ലേ കാണിക്കുന്നത് .
ബ്ലോഗ്‌ ....മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് കിട്ടിയ വരദാനമാണ് ..എല്ലാ മലയാളികള്‍ക്കും എഴുതാനോരവസരം ...അത് തന്നെ വലിയ കാര്യമാണ് ....എല്ലാവരും എഴുതട്ടെ ..നമുക്ക് വയനതുടരാം ....
നന്‍മകള്‍ നേരുന്നു
നന്ദന

Sapna Anu B.George said...

വളരെ നന്ദി നന്ദന, അക്ഷരത്തെട്ടു തിരുത്തി വായിക്കണം എന്നു പറഞ്ഞിട്ടു ആരും സമ്മതിക്കുന്നിൽ, തെറ്റു തിരുത്തിയെ എഴുതാഊ എന്നു പറയുന്നു

കുസുമം ആര്‍ പുന്നപ്ര said...

sapna anu b. george
താങ്കളുടെ ബ്ലോഗില്‍ കേറി . താങ്കള്‍ എന്റെതില്‍ വന്നു വഴി തുറന്നത് കൊണ്ടാണ്
വരാന്‍ സാധിച്ചത് . ശരിക്കും പറഞ്ഞാല്‍ ബ്ലോഗ്‌ എഴുത്ത് കൊള്ളാം . ഇവിടെ പക്ഷെ
തെറ്റ് കുറ്റങ്ങള്‍ ചുണ്ടിക്കാനിക്കാന്‍ ആരും ഇല്ലാ . അപുര്‍വ്വം ചിലര്‍ മാത്രം . ചിലര്‍ക്ക്
അതിഷ്ടവുമല്ല. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ തെറ്റ് ചുണ്ടിക്കാണി ക്കുന്നത് എനിക്ക്
ഇഷ്ടമാണ് . മിക്കവാറും മാധ്യമങ്ങള്‍ തിരിച്ച yakkumpol aanu blogginte karyam
chinthikkunnathu. pinne valiya valiya ezhuththukar vilasunnitaththu
nammalepoleyullavare aarubmind cheyyum. pothuve blogwriters spelling mistake vare
oththiriyullavar anennanu parakke oru abhiprayam. ezhuthananenkil orupatundu.
nirththatte. translator pinangi.

Sapna Anu B.George said...

Never mind kusumum Ji, great that you visited me, and keep reading and pointout any mistakes to me, as i make a lot of them.

Jaya Pratheesh said...

ഈ ബ്ലോഗ് എന്റ്റി വളരെ ഇഷ്ടപ്പെട്ടു. ഇത്ര വിശദമായി എഴുതിയതിനു നന്ദി. ഒത്തിരി പുതിയ അറിവുകൾ‍

jp said...

മലയാളം ബ്ലോഗ്ഗെഴുത്ത് വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ആശയപ്രകാശനത്തിനും വായനയ്ക്കും സംവാദങ്ങള്‍ക്കും ബ്ലോഗ്ഗുകള്‍ ഒരു പുതിയ വഴി തുറന്നിട്ടുണ്ട്.
പ്രസക്തമായ ലേഖനം. പോസ്റ്റു ചെയ്യുന്നതിനു മുന്പ് അക്ഷരതെറ്റുകള്‍ തിരുത്തുവാന്‍ ശ്രദ്ധിക്കണം.