16 January 2010

മസ്കറ്റ്-മാമലനാട്ടിലെ രുചിയുടെ മാലപ്പടക്കം

പച്ചിലകളുടെതണലും,പച്ചപുതച്ചു നിലക്കുന്ന വലിയ മലനിരകളും അവക്കിടയിൽ ഒതുങ്ങി പറ്റിച്ചേർന്നു കിടക്കുന്ന,ലോകപ്രസിദ്ധമായ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട് ഒമാനിൽ.പല ഡിസ്ട്രിക്റ്റുകളായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്റെ കയ്യൊപ്പിന്റെ തന്നെ പ്രധാനഭാഗമാണ് ഇവിടുത്തെ വൈവിധ്യമാർന്ന, അതിവിശിഷ്ടമായ ഭക്ഷണരീതിയും ആതിഥേയത്വവും. കഴിഞ്ഞ 8 വർഷമായി ലോകത്തെ ഏറ്റവും നല്ല ഹോട്ടലിനുള്ള ‘Best Hotel ”അവർഡ് കിട്ടുന്നത്,മസ്കറ്റിലുള്ള ബാർ അൽ ജൈസ ഹോട്ടലിനാണ്. അത്യാധുനികതയിൽ,അടങ്ങിയ ഈ ഹോട്ടലിൽ ഇൻഡ്യൻ ഭക്ഷണം ഒരു പ്രത്യേക വിഭാഗം തന്നെയാണ്.അൽ ബുസ്താൻ പാലസ് നിർമ്മിച്ചതു തന്നെ ജി സി സി, മീറ്റിംഗിനു വേണ്ടിയാണ്, സകലവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി GCC മീറ്റിംഗിനു വേണ്ടി 200 ഏക്കറിനുള്ളിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ഹോട്ടൽ.250 മുറികളടങ്ങുന്ന ഈ ഹോട്ടലിലെ ഇൻഡ്യൻ ബുഫെ,അതിവിഷിഷ്ടമാണ്.

ഏറ്റവുമധികം അനൌപചാരികതയും,ഔപചാരികമായും ഉള്ള എല്ലാത്തരം മീറ്റിംഗ് വിരുന്നുകളും മറ്റും നടക്കുന്ന, ഇൻഡ്യൻ മാനേജ്മെന്റിന്റെ കീഴിൻ നടക്കുന്ന റെസ്റ്റോറന്റാണ് മുംതാസ്സ് മഹാൾ. എല്ലാ നല്ല കംബനികളുടെയും ബിസിനസ്സ് മീറ്റിംഗുകളും, വിരുന്നുകൾക്കും എല്ലാവരുടെ ആദ്യത്തെ
റെസ്റ്റോറന്റിന്റെ പേരു പറയുന്നത് എപ്പോഴും മുംതാസ് മഹാളിന്റെ തന്നെയാണ്.കഴിഞ്ഞ 5 വർഷം ആയി, മസ്കറ്റിലെ ഏറ്റവും ‘ബെസ്റ്റ് റെസ്റ്റോറെൻഡ് അവാർഡ് കരസ്ഥമാക്കുന്ന, മനോഹരമായ കുന്നിൻ ചെരുവിൽ നീലാകാശത്തിന്റെ നീലിമയിൽ മുങ്ങിക്കിടക്കുന്ന മുംതാസ്സ് മഹാൾ.ഇൻഡ്യക്കാരും മലയാളികളും വെയിറ്റർമാരായും,മാനേജ്മെന്റ് ലെവലിലും ഉള്ള ആൾക്കാരുടെ താത്പര്യവും ആദിത്യമര്യാദയുടെ കീഴ്വഴക്കങ്ങളും വളരെ നല്ല രീതിയിൽ നമുക്കിവിടെ കാണാം.

ജീൻസ് ഗ്രിൽ-സുൽത്താൻ സെന്റർ പ്രത്യേകത മിഡിൽ ഈസ്റ്റേൺ ഏഷ്യൻ ആഹാരത്തിന്റെ ഒരു ഫ്യൂഷൻ ഇവിടെ ലഭ്യമാണ്.എല്ലാ വെള്ളിയാഴ്ചയും,ദോശ,ഇഡ്ഡലി, പലതരം ഓം പ്ലേറ്റ്,എല്ലാത്തരം നോർത്ത് ഇൻഡ്യൻ ആഹാരങ്ങൾ,കൂടെ എല്ലാത്തരം,ഇംഗ്ലീഷ് ആഹാരങ്ങളും ചൂടായി ബുഫേ സ്റ്റൈലായിഒരുക്കിവെച്ചിരിക്കും.ഓം ലെറ്റ്,ഗീ റോസ്റ്റ് ദോശ എന്നിവ,അപ്പോൾ തന്നെ തവയിൽ നമ്മുടെ മുന്നിൽത്തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു.എല്ലാത്തരം ഇൻഡ്യാക്കാർക്കൊപ്പം തന്നെ,എല്ലാ ജാതിമതസ്ഥരും, രാജ്യക്കാരും പതിവായി‘ബ്രഞ്ച് ‘നായി,വെള്ളീയാഴ്ച രാവിലെ പതിവായി എത്തുന്ന സ്ഥലമാണിത്.

സ്പൈസി വില്ലേജ് ഇവിടുത്തെ ഏറ്റവും പഴയത് എന്നു വിശേഷിപ്പിക്കാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ്.ഒമാനിൽ എല്ലാ വില്ലേജുകളിലും ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.വലിയ ഓഫ്ഫിസുകൾക്ക് മെസ്സുകൾ,സ്ഥിരമായി വരുന്ന മീറ്റിംഗുകൾ,ബെർത്ത് ഡേ ആഘോഷങ്ങൾ എന്നിങ്ങനെ,പല തരം പാർട്ടികൾക്ക് എന്നും വേദിയാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ് സ്പൈസി വില്ലേജ്.


റൂവിയുലുള്ള വുഡ്ലാൻഡ്സ് എന്ന റെസ്റ്റോറന്റ് എല്ലാ രാജ്യക്കാരുടെയും പ്രിയപ്പെട്ട ഒരു സ്ഥലം ആണ്. ഇൻഡ്യയിലെ എല്ലാത്തരം വിഭവങ്ങളും ഇവിടെ കിട്ടും എന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്. ബുക്കിംഗ് ഇല്ലാതെ ഇവിടെ റ്റേബിൾ കിട്ടാൻ പ്രയാസം ആണ്.ഒമാൻ കാണാനെത്തുന്നു വിരുന്നു കാർക്കും മറ്റും മിക്ക ഹോട്ടലുകാരുടെയും വിസിറ്റേഴ്സ് മെനുവിൽ പ്രത്യേകമായി നിർദ്ദേശിച്ചിരുക്കുന്ന പേരുകളിൽ ഒന്നാണ് വുഡ്ലാൻഡ്സ്.ഇവിടുത്തെ ബീഫ് ഉലർത്തിയത്-കേരളസ്റ്റൈൽ, ചിക്കൻ ചെട്ടിനാട് കറി,ചില പ്രത്യേക കേരള വിഭവങ്ങൾ വളരെ പ്രസിദ്ധമാണ്. പ്രത്യേകമായി,കേരളം തമിഴ്നാട്,എന്നി വേണ്ടി മാത്രം ഇവിടെആഹാരത്തിനു വരുന്നവർ ഉണ്ട്.


അപ്പ്റ്റൌൺ സമ്മർകണ്ഡ്,ഗുജറാത്ത് ഭോജൻ ശാലയിൽ ഗുജറത്തി സ്റ്റൈലിലുള്ള എല്ലാത്തരം വിഭവങ്ങളും സുലഭമാണ്. വളരെ ലളിതവും എന്നാൽ രുചിയുടെ കാര്യത്തിൽ അങ്ങേയറ്റം സുഷ്മതയും, കൃത്യമായ രുചി വൈദധ്യവും പാലിക്കപ്പെടുന്നു. മസ്കറ്റിന്റെ ഒരു ഷോപ്പിങ് സ്ഥാപനങ്ങളുടെ അരികിലായിട്ടാണ് അപ്പ് റ്റൌൺ എന്നത് ,ഇവിടെക്ക് ആഹാരത്തിനായി എത്തിന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നത് ഒരു ശ്രദ്ധേയമായ കാര്യമാണ്.

വീനസ് റെസ്റ്റോറന്റ് എല്ലാവരുടെയും ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്നു വിളിക്കാവുന്ന,ചെറിയ ഭക്ഷണ ശാലയാണ്.എല്ലാത്തരം ദോശ,ഇഡ്ഡലി,ഉപ്പുമാവ്,പാവ് ബാജി,പൂരി മസാല എന്നു വേണ്ട എല്ലാത്തരം സൌത്ത് ഇൻഡ്യൻ ഭക്ഷണം ലഭിക്കുന്നതിനാൽ എല്ലാവരുടെയും,വെള്ളിയാഴ്ച കാലത്തെ പ്രഭാതം മിക്കാപ്പോഴും ഇവിടെത്തന്നെയാണ്.ഉച്ചയൂണിനും,താലി മീത്സിനും ആയി ധാരാ‍ളം
പേർ സ്ഥിരമായി ഇവിടെ എത്താറുണ്ട്.ഇവിടെ അമ്പലത്തിൽ പോയി വരുന്ന എല്ലാ ചൊവ്വാഴ്ചകളിലും, വെജിറ്റേറിയൻ ഭക്ഷണത്തിനായി എത്തുന്ന വിജേഷും ഷബ്നവും,മകനും,ഒരു ദിവസം പോലും മറ്റൊരു റെസ്റ്റോറന്റിനെപ്പറ്റി ആലോചിക്കാറെ ഇല്ല.തനിയെ താമസിക്കുന്നവരും, പ്രത്യേകിച്ച് ബാച്ചിലർമാരും അത്യധികം ഇഷ്ടപ്പെടുന്ന ഒരു റെസ്റ്റോറെന്റ് ആണ് വീനസ്. സന്ധ്യക്കു ശേഷംമാത്രം തുറന്നു പ്രവർത്തിക്കുന്ന കബാബുകൾക്കായി ഒരു പ്രത്യേക വിഭാഗം
തന്നെയുണ്ട്.


ശരവണഭവൻ വാക്കുകൊണ്ടും,ആഹാരം കൊണ്ടും തനി തമിഴ് ഭക്ഷണങ്ങൾ മാത്രം ഉള്ള വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണിത്.മസ്കറ്റിലെ റൂവിയിൽ,ഇൻഡ്യാക്കാർ തിങ്ങിപ്പാർക്കുന്ന ഏരിയായിലാണ് ശരവണഭവൻ.ഗൾഫിൽ മാത്രമല്ല,അമേരിക്ക,ഇംഗ്ലൺഡ് എന്നിവിടങ്ങളിൽ ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.റൂവിലെ ഒട്ടുമുക്കാൽ ജനങ്ങളുടെയും ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്,6 മണിക്കുള്ള ഭക്ഷണം, ഡിന്നർ എന്നിവക്ക്,ഇത്തിരി ദൂരെ നിന്നും പോലും ഇവിടെ എത്തുന്നവർ ധാരാളം ആണ്. ഓഫീസ്സ് വിട്ട് വീട്ടിലേക്കു പോകും വഴി ഒരു ‘സ്നാക്ക്’ എന്ന പേരിൽ,പൂരി/മസാല, ബട്ടൂര/ചെന,ദോശ വട എന്നീ വിഭവങ്ങൾക്കായി ഇവിടെത്തെന്നെ,എത്ര കണ്ട് തിരക്കിലും എത്തുന്നവർ ഉണ്ട്.ഏറ്റവും അധികം
ആൾക്കാരെത്തുന്നത്,ഉച്ചക്കുള്ള പലതരം താലി മീൽസിനു വേണ്ടിയാണ്.ഓർഡർ ചെയ്ത് മിനിട്ടുകൾക്കകം,എത്തുന്ന ഇവിടുത്തെ ഭക്ഷണം രുചിയിലും,ഭാവത്തിലും,വൃത്തിയിലും, ഏതൊരു വീട്ടിലും കിട്ടുന്നു ഭക്ഷണത്തിനോടു കിടപിടിക്കുന്നതാണ്.

കാമത്ത്
എന്നതും ഒരു ഗുജറാത്തി ചെയിൽ ഇൻഡ്യൻ റെസ്റ്റോറന്റിന്റെ ഭാഗമാണ്. വിവിധ രുചിരസം പകരുന്ന ഫലൂഡ,ബർഫി,പേട,ഗുലാബ് ജാമുന്‍ എന്നിങ്ങനെ എല്ലാ മധുര പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഇതിനു പുറമെ,ദോശ,ഇഡ്ഡലി,വട,പലതരം ചപ്പാത്തി, റോട്ടി,എല്ലാത്തരം വെജിറ്റബിൾ കറികൾ,പനീർ ടിക്ക,വെജിറ്റബിൾ റ്റിക്ക,എന്നിങ്ങനെ,എല്ലാത്തരം വെജിറ്റേറിയൻ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.വളരെ സഹൃദയരായ വെയിറ്റർമാരുള്ള കാമത്തിന്റെ എല്ലാവരുടെയും
പ്രിയപ്പെട്ട ബ്രാഞ്ചാണ് റെക്സ് റോഡിലുള്ളത്. തമിഴ്,ബ്രാഹ്മിൺ വിഭാഗത്തിൽ‌പ്പെട്ടവരായ,ബാലാജിയുടെയും ശോഭയും കുടുംബവും റൂവിലുള്ള അംബലത്തിൽ പോയി വരുന്ന വഴി ഭക്ഷണം കഴിക്കാനായി സ്ഥിരമായി കയറുന്ന ഇടമാണ് കാമത്ത്.

റൂവി ഹൈസ്റ്റ്ടീറ്റിലെ പഞ്ചാബി ഡാബ എല്ലാത്തരം പഞ്ചാബി ആഹാരങ്ങളും ലഭിക്കുന്ന ഒരു റെസ്റ്റോറന്റ് ആണ്.പലതരത്തിലുള്ള ലെസ്സി,ഇവിടുത്തെ ഒരു സ്പെഷ്യൽ പാനീയമാണ്. ചിക്കൻ തന്തൂരികൾ,പല വലുപ്പത്തിലും രുചിയിലൂം ലഭ്യമാണ്. തന്തൂരി റോട്ടി, പഴയരീതിയുലുള്ള തന്തൂർ ചൂളയിൽത്തന്നെ ചുട്ടെടുക്കുന്നു.എല്ലാത്തരം നോർത്തിൻഡ്യൻ താലി മീൽസും ഇവിടെ സുലഭമായി
ലഭിക്കുന്നു.ഡാബയിലെ എല്ലാവർക്കു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് ലെസ്സി ഇവിടെ ചേർക്കുന്നു.

സ്വീറ്റ് ലെസ്സി

1. തൈര്- ½ കപ്പ്
2. പഞ്ചസാര – 4 റ്റേബിൾ സ്പൂൺ
3. പെരുംജീരകം- 1 റ്റീസ് സ്പൂൺ,പൊടിച്ചത്,
4. റോസ്സ് എസ്സൻസ്- 1/4 റ്റീസ് സ്പൂൺ,
5. എസ്സ് കഷണങ്ങൾ ആവശ്യത്തിന്
6. പുതിന ഇല – 2 അലങ്കരിക്കാൻ

പുതിന ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ഒരു മിക്സിയിൽ അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, പുതിന ഇല മുകളിൽ വെച്ച് അലങ്കാരിക്കുക.റാമീ ഗ്രൂപ്പ് ഹോട്ടലിൽ ഉള്ള ഒരു റെസ്റ്റോറന്റുകളീൽ ഒന്നാണ് ,കേരനാട്. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ബുഫേകൾ, എല്ലാ ആഴ്ചവട്ടങ്ങളിലും വാരാന്ത്യങ്ങളിലും ലഭ്യമാണ്. ബുഫേ ലഞ്ചും ഡിന്നറും എല്ലാം തന്നെ,കേരളത്തിന്റെ തനതായ ഭക്ഷണം ഉൾപ്പെടുത്തിയുള്ളവ മാത്രം ആണ്.ബുഫെയിൽ,അവിയൽ സാംബാർ, തോരൻ മെഴുക്കു പുരട്ടി,മീൻ കറി,മീൻ വറുത്തത്,പ്രഥമൻ, എന്നിവയാണ്, കൂടെ ചില ദിവസങ്ങളിൽ ഡിന്നർ അയിറ്റംസിന്റെ കൂടെ കോഴിപൊരിച്ചത്, കോഴി വറുത്തരച്ച കറി, താറാവ് കറി,കൊഞ്ച് ഫ്രൈ,കൊഞ്ച്തേങ്ങാ അരച്ചു കറി,എന്നിവ, എല്ലാ ബുധൻ വ്യാഴം,വെള്ളി ദിവസങ്ങളിൽ ലഭ്യമാണ്.അവിടെപ്പോയി ആഹാരം കഴിക്കുന്നവരും, അഥികളായി വരുന്നവരെയും,ഇവിടെ കൊണ്ടുവരാൻ താത്പര്യം കാണിക്കുന്ന ധാരാളം മലയാളികൾ ഉണ്ട്.കേരളത്തനിമയുള്ള ആഹാരങ്ങൾക്കായി,സ്ഥിരമായി ഇവിടെ എത്തുന്നവർ ധാരാളമാണ്.ആഹാരം മാത്രമല്ല,എല്ലാവിധ സജ്ജീകരണങ്ങളും,വെയിറ്റർ ആയ സ്ത്രീകളുടെ സെറ്റും മുണ്ടും വേഷങ്ങളും എല്ലാം തന്നെ,കേരളത്തെ പ്രധിനിധാനം ചെയ്യുന്നവയാണ്. ഇവിടുത്തെ പ്രധാന ഷെഫുകളിൽ ഒരാളായ വാസുദേവവന്റെ അഭിപ്രായത്തിൽ ,കോഴി പൊരിച്ചത് ഇവിടുത്തെ ഏറ്റവും നല്ല
വിഭവങ്ങളിൽ ഒന്നാണ്,
കോഴി പൊരിച്ചത്

ചേരുവകൾ

1. കോഴിയിറച്ചി- 1 കിലോ
2. ചുവന്നുള്ളി -200 ഗ്രാം
3. വെളുത്തുള്ളി- 8 അല്ലി
4. ഇഞ്ചി -1 കഷണം
5. മഞ്ഞള്‍പ്പൊടി -½ ടീസ്പൂണ്‍
6. മല്ലിപ്പൊടി -3 ടേബിള്‍ സ്പൂണ്‍
7. ഉണക്കമുളക് -10 എണ്ണം
8. കുരുമുളക് -½ ടീ സ്പൂണ്‍
9. കറിവേപ്പില- 2 തണ്ട്
10. വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍

അലങ്കരിക്കാൻ
1. മുട്ട -ഒന്ന്
2. ഇഞ്ചി- കനം കുറച്ച് നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്, അതില്‍ ചുവന്നുള്ളിഅരിഞ്ഞത്,പച്ചമുളക്,കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി,ഉപ്പ്, പാകത്തിനു വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക.വെന്തു കഴിയുമ്പോൾ ഇതിലേക്ക്, വറ്റൽമുളക് പൊടിയും,ഗരം മസാലയും ചേർത്തിളക്കുക.നന്നായി
ഇളക്കി, വെള്ളം വറ്റാൻ തുടങ്ങുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയുംചേര്‍ത്ത് ഇളക്കി മൂപ്പിച്ച്,വാങ്ങുക. വിളമ്പാനുള്ള പ്ലേറ്റിലേക്ക്മാറ്റി വെക്കുക. മുട്ട ചിക്കിപ്പൊരിച്ച്, അതിലേക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞതും ചേർത്ത്, വറുത്ത ചിക്കന്റെ മുകളിലേക്ക് അലങ്കാരത്തിനായി ഇടുക.


ദാർസൈറ്റിലുള്ള ബോളിവുഡ് ചാട്ട് എന്ന പേരിൽ വളരെപ്പെട്ടെന്നു പേരെടുത്തു മറ്റൊരു വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണ് ബോളിവുഡ് ചാട്ട്. എല്ലത്തരംചാട്ട് ,പാനിപൂരി,ബേൽ‌പ്പൂരി, ദഹി വട,പല നിറത്തിലും രുചിയിലും ഉള്ള ദോശകൾ,എല്ലാത്തരം പഴങ്ങൾ കൊണ്ടുള്ള കോക്റ്റൈലുകൾ, ഐസ്ക്രീംഇട്ടുണ്ടാക്കുന്ന ഫ്രൂട്ട്ഷെയ്ക്കുകൾ എന്നിവക്കായി എല്ലാ ജാതി മതസ്ഥരും ഇവിടെ വരാറുണ്ട്. ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത,ഇവിടെത്തെരംഗാലങ്കാരങ്ങളാണ്. ഇൻഡ്യയിലുള്ള എല്ലാ സിനിമാ നടന്മാരുടെയും നടികളുടെയും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്, ഇവിടുത്തെ എല്ലാ ഭിത്തികളും. ബോളിവുഡ് എന്ന വാക്കിനെ പ്രതിനിധാനം ചെയ്യുന്ന വിധത്തിൽ,ആശയവിനിമയം
നടത്തുന്നവയാണീ ഉചിതമായ ചുവരുകൾ ചിത്രങ്ങൾ.


മസ്കറ്റ് ഡാർസിസ് കിച്ചൺ എന്നത് ചൈനീസും, മറ്റു ഏഷ്യൻ വിഭവങ്ങൾ കിട്ടൂന്ന, ഇൻഡ്യക്കാരി നടത്തുന്ന റെസ്റ്റോറെന്റ് ആണ്.സമുദ്രതീരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ റെസ്റ്റോറന്റ് എല്ലാവർക്കുംവളരെ ഇഷ്ടവുമാണ്,പ്രസിദ്ധവുമാണ്. കടലിന്റെ തിരമലകളും കാറ്റും ഈ
സ്ഥലത്തിന്റെ ആകർഷണികത വർദ്ധിപ്പിക്കുന്നു. എല്ലാ സ്റ്റാഫും വളരെ വിന്യയത്തോടെയുള്ള പെരുമാറ്റം ആണ്. ഇവിടുത്തെ വിലവിവരപ്പട്ടികളും വളരെ പരിമിതവും,ന്യായമായവയും ആണ്.


റ്റൈയ്സ്റ്റ് ഓഫ് ഇൻഡ്യ എല്ലാത്തരം രുചികളുടെ ഒരു സമ്മിശ്രണം ആണ് ഈ ഇൻഡ്യൻ റെസ്റ്റോറന്റിൽ.കാബാബുകളുടെ ഒരു നീണ്ട പട്ടിക തന്നെ ഇവിടെ ലഭ്യമാണ്.ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വിശിഷ്ടമായ ഇൻഡ്യൻ ഭക്ഷണങ്ങളുടെ നീണ്ട പട്ടിക ലഭ്യമാണ്.പലതരം റോട്ടികൾ,ബട്ടർ പോറോട്ട,ബട്ടർ നാ‍ൻ,സാദാ ചപ്പാത്തി(റോട്ടി).എല്ലാത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു വിഭവമാണ് കൊഞ്ചു കൊണ്ടുള്ള ഈ ചെട്ടിനാട് വിഭവം. അധികം എരിവും,മസാലയും ഇല്ലാത്ത എന്നാൽ വളരെ രുചികരമായ ഈ കൊഞ്ച് കറി.

ജിങ്ക ചെട്ടിനാട്( ചെട്ടിനാട് കൊഞ്ച്)

ചേരുവകൾ
1. കൊഞ്ച് - 1/2 കിലോ
2. തേങ്ങാപാൽ- 300 മില്ലി (കുറുകിയ ഒന്നാം പാല്)
3. പച്ചമുളക് 6 (നെടുകെ പിളർന്നത്)
4. ഇഞ്ചി-ഒരു ഇടത്തരം കഷണം (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
5. സവാള ഒരെണ്ണം (വലുത് – കൊത്തിയരിഞ്ഞത്)
6. തേങ്ങപ്പീര- ¼ കപ്പ്
7. വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
8. കടുക് -1 ടീസ്പൂണ്‍
9. ഉലുവ -1 ടീസ്പൂണ്‍
10. മഞ്ഞള്പ്പൊടി- 1 ടീസ്പൂണ്‍
11. കറിവേപ്പില -3 കതുപ്പ്
12. കുരുമുളക് -1 ടീസ്പൂണ്‍
13. മല്ലിയില -ഒരു പിടി
പാകം ചെയ്യുന്ന വിധം

കൊഞ്ച് ഇത്തിരി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പകുതിവേവിക്കുക. മിക്സിയിലിട്ട് ഇഞ്ചിയും സവാളയും മുളകും, തേങ്ങാപ്പീരയുംകുറച്ച് വെള്ളമൊഴിച്ച് അടിച്ച് പേസ്റ്റാക്കിയെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുപൊട്ടിക്കുക. അതിലേക്ക് ഉലുവയും കറിവേപ്പിലയുമിട്ട് നന്നായി ഇളക്കുക. അതിലേക്ക് മിക്സിയിലിട്ട് അടിച്ച പേസ്റ്റ്ചേർത്തിളക്കി, അടുപ്പിന്റെ തീ കുറച്ച് വച്ച് 5 മിനിട്ട് വേവിക്കുക. 5 മിനിട്ട് കഴിഞ്ഞ് അതിലേക്ക് മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കുക. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൊഞ്ച് ഇടുക. കൊഞ്ച് വെന്തുവരുമ്പോൾ അതിൽ തേങ്ങാപാൾ ഒഴിച്ച് ഒരു മിനിട്ട് നേരം നന്നായി ഇളക്കിയതിനു ശേഷം,മല്ലിയില, നീളത്തിലരിഞ്ഞ ഇഞ്ചി ഇവ മുകളിൽ അലങ്കരിച്ച് വിളമ്പുക.

ഗസിത്ത് റാം,പലതരം മധുരപലഹാരങ്ങൾക്കും വളരെ പ്രസിദ്ധമാണ്.എല്ലാ ആഘോഷങ്ങൾക്കും മറ്റുമായി എല്ലാവരും മധുരപലഹാരങ്ങൾ വാങ്ങാനായി എത്തുന്ന സ്ഥാപനമാണ് ഗസിത്ത്റാം. ദീപാവലി,ഈദ് ആഘോഷങ്ങൾക്കു മുന്നോടിയായി ഒന്നു രണ്ടു ദിവസത്തേക്ക് ഈ കട മുടക്കം ആയിരിക്കും,അത്രമാത്രം ഡിമാൻഡ് ഓഡർ തീർത്തു കൊടുക്കാൻ മാത്രംഉണ്ട്.എല്ലാ കമ്പനികളുടെയും മൊത്താമായ ദീപാവലി സ്വീറ്റ് പാക്കറ്റുകളുടെ ഓർഡർ ഇവിടെ നേരത്തെ തന്നെ കൊടുത്തിരിക്കും.
ഇൻഡ്യക്കാർ മാത്രമല്ല , എല്ലാവരും ഇവിടെ മധുരപലഹാരങ്ങൾ വാങ്ങാനായി എത്താറുണ്ട്. ഒരു ഉത്തരേൻഡ്യൻ മധുരപലഹാരക്കട എന്നതിനു പുറമെ, കച്ചോരി,ചാട്ട്, മിക്സ്ചർ,എന്നി വക സേവറികളും ഇവിടെ ലഭ്യമാണ്.

9 comments:

Sapna Anu B.George said...

മസ്കറ്റിലെ ചില നല്ല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇവിടെ ചേർക്കുന്നു...

nima said...

good to read your post after long time.

Senu Eapen Thomas, Poovathoor said...
This comment has been removed by the author.
Senu Eapen Thomas, Poovathoor said...

മസ്�ക്കറ്റില്� ഇത്രയും ഹോട്ടല്� കണ്ടല്ലോ. ഇത്� ഒന്നും ഒന്നുമല്ല ഇബ്രി കണ്ടാല്�. ഇവിടെ മലപ്പുറത്തെ അബുവിന്റെ ഹോട്ടലിലും, പരിയാരത്തെ ഒരു ബഷീറിന്റെ ഹോട്ടലിലെയും പൊറോട്ടയാണു ബെസ്റ്റ്�. പിന്നെ കോയി ബിരിയാണി നമ്മുടെ കോഴിക്കോട്ടുകാരന്� നാസറിന്റെ ബിരിയാണി...

നമ്മള്� ഇബ്രിയില്� നിന്നും 350 കിലോമീറ്ററുകള്�താണ്ടി കേരളനാടും, ശരവണഭവനും, വുഡ്�ലാന്�ഡും ഒക്കെ വന്ന് ഭക്ഷണം കഴിച്ച്� തിരിച്ച്� ഇബ്രിയില്� വരുമ്പോള്� മിച്ചം ഏമ്പക്കവും, നടുവേദനയും മാത്രം.

ഏതായാലും റെസിപ്പി പരീക്ഷിച്ചിട്ട്� ബാക്കി പറയാം. ഇത്രയും കഷ്ടപ്പെട്ട്� ഇത്രയും വിവരങ്ങള്� തന്നത്� ഞങ്ങള്�ക്ക്� വലിയ പ്രയോജനം തന്നെയാണു.

സ്നേഹത്തോടെ,
സെനു, പഴമ്പുരാണംസ്�.

റ്റോംസ് കോനുമഠം said...

മികച്ച വായന നല്‍കിയ താങ്കള്‍ക്ക്‌ ആശംസകള്‍..!!

അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.

www.tomskonumadam.blogspot.com

Sapna Anu B.George said...

Thanks Nima, Seanu- this article came in Kanyaka magazine in kerala,റ്റോംസ് കോനുമഠം

Typist | എഴുത്തുകാരി said...

നാട്ടില്‍ ജീവിക്കുന്ന ഞാനിതൊക്കെ കണ്ടിട്ടെന്തു ചെയ്യാന്‍! ഏതെങ്കിലും കാലത്ത് മസ്കറ്റില്‍ വന്നാല്‍ (?) നോക്കാം :)

Sapna Anu B.George said...

Thanks typist....you are welcome to muscat

the man to walk with said...

chicken curry recipe onnu pareekshikkunnu..
nannayi post.
best wishes