16 May 2010

അക്ഷയതൃതീയ ദിനം


സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതർപ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സർവം സ്യാത്തദിഹാക്ഷയം.

2010ലെ മെയ് 16 നാണ് ഈ വര്‍ഷത്തെ അക്ഷയതൃതീയ. വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവുകഴിഞ്ഞു വരുന്ന തൃതീയ. കേരളീയര്‍  മുമ്പ് അക്ഷയതൃതീയയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. അതൊരു ഉത്തരേന്ത്യന്‍  പുണ്യദിനമായിരുന്നു. ഇത്തവണ ഞായറാഴ്ചയാണ് അക്ഷയതൃതീയ. വൈശാഖമാസത്തിലെ അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും വാങ്ങുന്നതും ധരിക്കുന്നതും ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.


രാവിലെ എഴുനേറ്റ് കുളിച്ച്, 5 തിരിയിട്ട്  ലക്ഷ്മിയുടെ മുന്നില്‍ നിലവിളക്ക് കത്തിക്കുന്നു. സന്ധ്യക്കും സ്തോത്ര ജപങ്ങളോടെ നിലവിളക്ക് തെളിച്ച്  ലക്ഷ്മീ സ്തോത്രങ്ങള്‍ ജപിക്കുക. ഈ ദിവസത്തില്‍ ശത്രുക്കളേയോ , വരോധം ഉള്ളവരെയോ മനസ്സില്‍ ധ്യാനിച്ച്, പ്രാര്‍ഥീച്ചാല്‍ എല്ലാ വിരോധവും മാറി സമാധാനം ഉണ്ടാവും എന്നാണ് വിശ്വാസം.ജിവിതത്തില്‍ അഭിവൃത്തി പ്രതീക്ഷിക്കുന്നവര്‍ വാങ്ങുന്നതും ലഭിക്കുന്നതും അഭിവൃത്തിപ്പെടും എന്നും ആണ് ഫലത്തില്‍ കാണുന്നത്. അക്ഷയ എന്നാല്‍  ക്ഷയിക്കാത്തത് തൃതീയ എന്നാല്‍ മൂന്നമത്തെത് എന്നാണ് അര്‍ഥം.ഇന്നത്തെ മുഴുവന്‍ സമയവും ശുഭമുഹൂര്‍ത്തമാണ്. നക്ഷത്രങ്ങളെ നോക്കി ശുഭമുഹൂര്‍ത്തത്തിന് കാത്തിരിക്കണ്ട എന്നര്‍ത്ഥം.പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് ഇത്രയും നല്ല ശുഭമൂഹൂര്‍ത്തം വേറെ കിട്ടാനില്ല


 അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നൊരു വിശ്വാസവും പുരാണകാലം മുതല്‍ക്കു തന്നെയുണ്ട്.  അന്ന് ദാനധര്‍മ്മാദികളില്‍ ഏര്‍പ്പെടുന്നത് പുണ്യമായി കരുതുന്നു. ഐശ്വര്യ ദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ക്ഷയിക്കില്ലെന്നും അതു ദിനം പ്രതി ഏറിവരുമെന്ന വിശ്വാസം.ജീവിതത്തില്‍ അഭിവൃത്തി പ്രതീക്ഷിക്കുന്നവരുടെ കാംഷിക്കുന്നവരുടെ ദിനമാണ് അക്ഷയതൃതി.

കൊല്ലം മുഴുവനും ഐശ്വര്യക്കൂമ്പാരം കിട്ടാന്‍ ആഗ്രഹിക്കാത്തവരും രഹസ്യമായി പ്രാര്‍ത്ഥിക്കാത്തവരും കുറവാണ്. അക്ഷയതൃതീയ ദിവസത്തിന് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്. വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ അക്ഷയതൃതീയ  ദിനത്തിലെ 24 മണിക്കൂറും ശുഭകരമാണ്.  സത്യയുഗത്തിന്റേയും ത്രേതായുഗത്തിന്റേയും തുടക്കും കുറിക്കുന്ന ബൈശാഖ് ഷുവിത്രദീയയാണ് ചില സ്ഥലങ്ങളില്‍ അക്ഷയതൃതീയ. പരാശക്തി ഭൂമിയില്‍ അവതരിച്ചതും മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ ജനനവും ഈ ദിനത്തിലാണെന്ന് പുരാണങ്ങള്‍ പറയുന്നു.  അതുകൊണ്ടു തന്നെ ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും നടത്തിയാണ് പലനാടുകളിലും അക്ഷയതൃതീയ ആചരിക്കുന്നത്.മേടമാസത്തിന്‍റെ അമാവാസി ദിനത്തിന്‍റെ  മൂന്നം നാളാണു അക്ഷ്യതൃതിയായി വരുന്നത്. അക്ഷയപാത്രം പോലെയാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. എന്തു വാങ്ങിയാലും അത് ഇരട്ടിക്കും എന്നാണ് വിശ്വാസം. വിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍  പിറവിയെടുത്തതും അക്ഷയതൃതിയിലാണ്.



എന്‍റെ കൂട്ടുകാര്‍ക്കും എന്നെ ഒരിക്കലെങ്കീലും കണ്ടിട്ടുള്ളവര്‍ക്കും മറ്റും എല്ലാം സകലവിധ ഏശ്വര്യങ്ങളും ദൈവാനുഗൃഹവും, കരുണയും ,ജീവിതത്തില്‍ എല്ലാവരോടും ദയ തോന്നാനുള്ള മനസ്സും ഉണ്ടാവട്ടെ. എനിക്കു ശത്രുതയോ, ദേഷയമോ തോന്നിയിട്ടുള്ള എല്ലാവരോടും  ഞാന്‍ ഇന്നെ ദിവസത്തോടെ ക്ഷമിക്കുന്നു. സ്നേഹം മാത്രം എന്‍റെ മനസ്സില്‍ ഉണ്ടാവട്ടെ. 






Bookmark and Share

12 comments:

Sapna Anu B.George said...

ഈ അക്ഷയതൃതീയ ദിനത്തില്‍ എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഏശ്വര്യം ദൈവാനുഹൃഹം വരട്ടെ. എന്നോടു ദേഷ്യം തോന്നിയവര്‍ക്കു ഇന്നു മുതല്‍ എന്നോടു സ്നേഹം തോന്നട്ടെ,അവരോടു ക്സമിക്കനുള്ള മനസ്സെനിക്കുണ്ടാവട്ടെ .ശത്രുക്കള്‍ എന്നൊരു വാക്ക് ഈ ലോകത്തില്‍ നിന്നു മാഞ്ഞു പോവട്ടെ എന്നന്നേക്കുമായി.

devisuresh said...

sapna, nalla oru dinamaninnu. a dinathinte smaranakal puthukkiyulla blog kandu. akshayathrithyadinathil ella namakalum ente priya snehithakku vannu cheratte. ennale ente sureshettan enikkoru kammal vangi thannu. ennu vaikitte athu medikkan povukayullu, sky jeweelriyil ninnu. njan ammakkai 3 ara graminte oru hanuman locket vangi.
oru pottu sornamanelum akshayathrithiya divasma kittiyal ethra santhoshamanu alle.nammukku cheyyan pattunna upakarangal athu ethra cheruthayalum ennu cheyyam.best wishesode snehathode devi suresh

Sapna Anu B.George said...

സപ്ന, നല്ല ഒരു ദിനമാണിന്ന്. അ ദിനത്തിന്റെ സ്മരണകള്‍ പുതുക്കിയുള്ള ബ്ലോഗ് കണ്ടു. അക്ഷയത്രിത്യദിനതില്‍ എല്ലാ നന്മകളും എന്റെ പ്രിയ സ്നേഹിതക്കു വന്നു ചേരട്ടെ.ഇന്നലെ എന്റെ സുരേഷെട്ടന്‍ എനിക്കൊരു കമ്മല്‍ വാങ്ങി തന്നു. ഇന്നു വൈകിട്ടെ അതു മേടിക്കാന്‍ പൊവുകയുള്ളു, സ്കൈ ജുവലറിയില്‍ നിന്നു.ഞാന്‍ അമ്മെക്കായി 3 ...1/2 ഗ്രാമിന്റെ ഒരു ഹനുമാന്‍ ലോക്കെറ്റ് വാങ്ങി.ഒരു പൊട്ടു സ്വര്ണ്ണമെങ്കിലും അക്ഷയത്രിതിയ ദിവസം ​കിട്ടിയാല്‍ എത്ര സന്തോഷാമാണ് അല്ലെ. നമ്മുക്കു ചെയ്യാന്‍ പറ്റുന്ന ഉപകാരങ്ങള്‍ അതു എത്ര ചെറുതായാലും എന്നു ചെയ്യാം.ബെസ്റ്റ് വിഷസ്സോടെ സ്നേഹത്തോടെ ദേവി സുരേഷ്

കുഞ്ഞൂസ് (Kunjuss) said...

സപ്നാ, അക്ഷയ ത്രിതീയയെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തല്‍ വളരെ നന്നായി. ലോകത്തില്‍ വെറുപ്പും വിദ്വേഷവും ഇല്ലാതായി സ്നേഹവും സമാധാനവും നിറയട്ടെ എന്ന് പ്രത്യാശിക്കാം.ഒപ്പം ഐശ്വര്യസമ്പൂര്‍ണമായ ദിനങ്ങള്‍ സപ്നക്കും കുടുംബത്തില്‍ എന്നുമുണ്ടാവട്ടെ....!

അനില്‍@ബ്ലൊഗ് said...

സപ്ന,
മുമ്പ് നമ്മളൊക്കെ കോളേജില്‍ പഠിച്ചിരുന്ന കാലത്തൊന്നും വാലന്റൈന്സ് ഡേ എന്ന് കേട്ടിട്ടുപോലും ഉണ്ടായിരിന്നില്ല. എന്നാലിന്ന് പിള്ളാര്‍ ഫെബ്രുവരി മാസം ആകാന്‍ കാത്തിരിക്കുന്നു.അര്‍ത്ഥശൂന്യമായ ആ ദിവസം കോടിക്കണക്കിന് രൂപക്കുള്ള ആശംസാ ബിസിനസ്സ് നടക്കുന്നു. ഇതേ‌ ചുവട് പിടിച്ചാണ് ഇന്ന് അക്ഷര ത്രിദീയയും എത്തുന്നത്.സ്വര്‍ണ്ണ വ്യാപാരികളാണ് ഇത് തലയിലേറ്റി നടക്കുന്നതെന്ന് പറയണ്ടല്ലോ. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇത് ഒരു ഉത്സവമായെന്നും വരും. ഇപ്രകാരമാണ് വിപണി നമൂടെ സംസ്കാരത്തില്‍ കൈകടത്തുന്നത്.

ശ്രീ said...

അനില്‍ മാഷ് പറഞ്ഞ അത്രയ്ക്ക് പുറകോട്ടൊന്നും പോകേണ്ടതില്ല. ഏതാനും വര്‍ഷങ്ങളല്ലേ ആയിട്ടുള്ളൂ ഈ അക്ഷയ തൃതീയയും മറ്റും നമ്മുടെ നാട്ടില്‍ 'ആഘോഷിയ്ക്കാന്‍' തുടങ്ങിയിട്ട്?

ഒരു കച്ചവട തന്ത്രം എന്നല്ലാതെ വേറെ എന്ത് പറയാന്‍...

പിന്നെ, ചേച്ചി പറഞ്ഞതു പോലെ ഇങ്ങനെ ഓരോ ദിവസങ്ങളുടെ ആഘോഷങ്ങളും ഓര്‍മ്മകളും കാരണം ശത്രുതയും മറ്റും കുറയുന്നുവെങ്കില്‍ (?) അത് നല്ലതു തന്നെ.

ബിനോയ്//HariNav said...

സ്വപ്ന, ഇത്തരം കച്ചവടത്തട്ടിപ്പുകള്‍ പ്രൊമോട്ട് ചെയ്യുന്നതില്‍‌നിന്ന് തലയില്‍ ആള്‍താമസമുള്ളവരെങ്കിലും ഒഴിഞ്ഞ് നില്‍ക്കുന്നതല്ലേ ഭൂഷണം? :)

Sapna Anu B.George said...

ഞാന്‍ എഴുതിയത് ബിനോയ് താങ്കള്‍ മുഴുവന്‍ വായിച്ചില്ല......ശത്രുക്കളെയും സ്നേഹിക്കാനൊരു ദിനം,സുഹൃത്തുക്കളെ ഇരട്ടിക്കാനൊരു ദിനം.അല്ലാതെ സ്വര്‍ണ്ണം വാങ്ങിക്കാനൊരു ദിനം അല്ല, സരസ്വതീദേവിയെയും ലക്ഷ്മീ ദേവിയെയും പൂജിക്കാനും,കുളിച്ചു ശുദ്ധമായ് ഒരു നല്ല തുടക്കാത്തിന്റെ ദിനം,ഇതാണ്,ഈ വര്‍ഷം ആദ്യമായി അക്ഷയതൃതീയയെപ്പറ്റി കേട്ട എന്റെ മനസ്സ് മനസ്സിലാക്കിയത്.എന്താണ് എന്നു അറിയാന്‍ ഞാന്‍ അന്വേഷിച്ചു വിവരം,പഴയ പുരാണം ,അതുമാത്രം എഴുതി.

കരീം മാഷ്‌ said...

സ്വർണ്ണക്കച്ചവടക്കാരും അതിന്റെ പരസ്യം സ്വീകരിക്കുന്ന മാധ്യമങ്ങളും മാത്രം നല്ലതു എന്നു പറഞ്ഞ “അക്ഷരത്രിതീയ“ യെ ശപിക്കാനാണു തോന്നുന്നത്.
(എല്ലാമാസവും നാട്ടിൽ സുഖമില്ലാതെ കിടക്കുന്ന അമ്മക്കു ഡ്രാഫ്റ്റ് എടുക്കാൻ ശംബളം വാങ്ങി ഓടിയിരുന്ന എന്റെ അടുത്ത റൂമിലെ ഭരതൻ സുരേഷ്കുമാർ എന്ന പാവം തൊഴിലാളി ഇപ്രാവശ്യം അതൊഴിവാക്കി നേരെ ആലുക്കാസിലേക്കു സ്വർണ്ണം വാങ്ങാനാണു പോയത്. മാധ്യമങ്ങൾ അവനെ അത്രക്കും സ്വാധീനിച്ചിരിക്കുന്നു)

bobs said...

y should v need a day to do gud things.when u feel to do so just start it and keep on.............

ബഷീർ said...

കച്ചവടക്കാർ മനുഷ്യന്റെ മനസിനെ എങ്ങിനെയൊക്കെ ഏത് വഴി ഉപയൊഗിച്ചും സ്വാധീനിക്കുമെന്നതിന്റെ ഒരു ഉദാഹരണമാണീ അക്ഷയതൃതീയ.. അനിലും ശ്രീയും പറഞ്ഞത് തന്നെ കാര്യം..

Fogra said...

hi..
Kindly go through my new post The BETRAYER
http://mo-tuairimi.blogspot.com/