6 June 2011

മലയാളി മറന്ന മുളകുവെള്ളം

മല്ലി,കുരുമുളക്,ഇഞ്ചി,വെളുത്തുള്ളി,ജീരകം
ചേരുവകകൾ ചതെച്ചെടുക്കുക
തിളച്ചമുളകുവെള്ളം

അടുപ്പത്തു വെച്ച മുളകുവെള്ളക്കലം
നല്ല ജലദോഷം .......എന്താ ചെയ്ക!കൂടെ   തലവേദനയും,എന്നു പറഞ്ഞെത്തിയ എന്റെ ചേട്ടത്തിയമ്മയോട് ഏതൊരു സാധാരണ മനുഷ്യനെപ്പോലെ 'eat a  penadol മക്കളെ‘ എന്നു പറഞ്ഞു കയ്യൊഴിയാൻ നോക്കിയപ്പോൾ, ഒരു നീണ്ട വിളി എത്തി പുറകിൽ നിന്ന്.....എന്തിനാ മക്കളെ നീ മരുന്ന് തിന്നുന്നത്,ഇത്തിരി മുളകുവെള്ളം കുടീക്ക്!!എന്താ ഈ  മുളകുവെള്ളം?ചുക്കുകാപ്പികളുടെ branded  നാട്ടിൽ നിന്നും വന്ന,ഞങ്ങൾക്ക് ഈ മുളകുവെള്ളം അത്രക്കങ്ങോട്ടു 'jell' ചെയ്യാത്ത ഒരു കാര്യം പോലെ തോന്നി. എന്തായാലും പരീക്ഷിച്ചിട്ടു തന്നെ കാര്യം..........mummy നീട്ടിവിളിച്ചു,വീട്ടിൽ നിൽക്കുന്ന ചേടത്തിയ,‘കൊച്ചെ, ഇത്തിരി മുളകുവെള്ളം ഒന്നു ചതച്ചെടുത്തേരെ‘!!അതിന്റെ പുറകെ വിട്ടു ഞാനും,“ചേടത്തി കൂട്ടുകൾ  എടുത്തു ചതക്കുന്നതിനു മുൻപ്  എന്നെ ഒന്നു കാണിക്കണെ“!!ചേരുവകക :1.പച്ചകൊത്തമല്ലി- 2 വലിയ സ്പൂൺ 2.കുരുമുളക്- 2 വലിയ സപൂൺ 3.ജീരകം- 1 വലിയ സ്പൂൺ 4. ഇഞ്ചി -ഒരു ചെറിയ കഷണം 5. വെളുത്തുള്ളി -രണ്ട് അല്ലി 6. ഒരു ലിറ്റർ വെള്ളം.ഇത്രയും എടുത്ത് വെള്ളം തിളപ്പിക്കാൻ അടുപ്പത്തുവെച്ച്,കാലും വേച്ച് വേച്ച് കൂട്ടുകൾ ചതച്ചെടുക്കാൻ പോയ ചേടത്തിയെ  ഞാനും വിട്ടില്ല. ചതച്ചു  വാരിയ മുളകുവെള്ളത്തിന്റെ കൂട്ടിനു കൂട്ടായി ഞാനും ചെന്നു.തിളച്ചുകൊണ്ടിരിക്കുന്ന കലത്തിൽ ഇട്ട്,അടപ്പടച്ച് തിളക്കാൻ വിട്ടു ചേടത്തി. ഇതിനിടയിൽ എന്റെ അമ്മയുടെ വക ഒരു ചെറിയ ക്ലാസ്സും.........അതായത്,എന്റെ അമ്മ (അമ്മയുടെ അമ്മ)മഴക്കാലം തുടങ്ങിയാൽ മുളകുവെള്ളം എന്നും അടുപ്പിലുണ്ടാകും.ആർക്കും ഒരു യാത്രയോ , മറ്റോ ഉണ്ടെൻകിൽ പോലും ഈ വെള്ളം ഒരു ഗ്ലാസ്സ് കുടിച്ചിട്ടോ അല്ലെൻകിൽ തിരിച്ചെത്തിയാലും ഈ വെള്ളം അരക്കവിൾ കുടിച്ചിരിക്കണം.നേരെ അലോപ്പോതി മരുന്നിൽ ആശ്രയം പ്രാപിക്കുന്നവർക്ക്  ഇതൊരു നേരംബോക്കായി തോന്നാം.എന്നാൽ  രണ്ടു കവിൾ കുടിച്ചതിനു ശേഷം ആരും  ഒന്നു പരീക്ഷിച്ചു പോകുന്ന മരുന്നു തന്നെ ഈ മുളകു വെള്ളം.ഒരു കുറിപ്പ്:ഈ തിളപ്പീച്ച വെള്ളം ചെറുചൂടോടെ കുടിക്കുക . ഒരു വട്ടം കുടിച്ചു തീർന്നാൽ രണ്ടാമതും ഇതേചേരുവയിൽ ഒരു ലിറ്റർ വെള്ളം കൂടിച്ചേർത്ത് തിളപ്പിച്ചു കുടിക്കാം






7 അഭിപ്രായങ്ങള്‍:

mayflowers said...

നമ്മുടെയൊക്കെ തിരക്ക് മനസ്സിലാക്കി ഇപ്പോള്‍ ഇതേ ചേരുവകള്‍ ഒത്തിണക്കിയ Panda Kahwa മാര്‍ക്കറ്റില്‍ ലഭ്യമാണ്.കുടിച്ചു നോക്കിയപ്പോള്‍ വലിയ കുഴപ്പമില്ല.
പോസ്റ്റ്‌ പഴയ ഓര്‍മകളെ ഉണര്‍ത്തി.ഒരു തുമ്മല്‍ കാണുമ്പോഴേക്കും ഉമ്മ തയ്യാറാക്കുന്ന ചുക്ക് കാപ്പി തൊണ്ടയിലൂടെ കടത്തിക്കിട്ടാന്‍ പാടാണെങ്കിലും അതിലടങ്ങിയ അവരുടെ സ്നേഹത്തിന്റെ ചുവ എനിക്കിഷ്ടമായിരുന്നു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മലയാളിയുടെ ഒറ്റമൂലികളുടെ കൈയ്യടക്കങ്ങൾ...!

ചാണ്ടിച്ചായന്‍ said...

ഇതിനേക്കാള്‍ നല്ല പരിപാടിയുണ്ട്...ഈ ചേരുവകളൊക്കെ ഇതിലും "ഹോട്ടായ" റമ്മുവെള്ളത്തിലിട്ടു കുടിച്ചാ മതി....ഒരു വട്ടമല്ല, ശരിക്കും വട്ടം കറങ്ങുന്ന വരെ നമ്മള്‍ കുടിച്ചു കൊണ്ടേയിരിക്കും :-)

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

MyDreams said...

one class plsss

Kattil Abdul Nissar said...

ഈ രുചി വായിച്ചറി യുമ്പോള്‍ ഒരു പനി വരാന്‍ മോഹം. ആശംസകള്‍ .............

Valsan anchampeedika Anchampeedika said...

പഴമയുടെ നിലവറകളിൽ ഇങ്ങനെയെന്തെല്ലാം കാത്തുവെച്ചിട്ടുണ്ട് നമ്മുടെ വീട്ടകങ്ങൾ.....ചെറുപ്പകാലത്ത് മഞ്ഞളിട്ടു കാച്ചിയ മോരൊഴിച്ച് ഉണ്ട ചോറിന്റെ രുചി നാവിലെത്തിയ പോലെ. നന്ദി, ഈ ഓർമ്മയിടയാക്കിയതിന്.