6 June 2011

മലയാളി മറന്ന മുളകുവെള്ളം

മല്ലി,കുരുമുളക്,ഇഞ്ചി,വെളുത്തുള്ളി,ജീരകം
ചേരുവകകൾ ചതെച്ചെടുക്കുക
തിളച്ചമുളകുവെള്ളം

അടുപ്പത്തു വെച്ച മുളകുവെള്ളക്കലം
നല്ല ജലദോഷം .......എന്താ ചെയ്ക!കൂടെ   തലവേദനയും,എന്നു പറഞ്ഞെത്തിയ എന്റെ ചേട്ടത്തിയമ്മയോട് ഏതൊരു സാധാരണ മനുഷ്യനെപ്പോലെ 'eat a  penadol മക്കളെ‘ എന്നു പറഞ്ഞു കയ്യൊഴിയാൻ നോക്കിയപ്പോൾ, ഒരു നീണ്ട വിളി എത്തി പുറകിൽ നിന്ന്.....എന്തിനാ മക്കളെ നീ മരുന്ന് തിന്നുന്നത്,ഇത്തിരി മുളകുവെള്ളം കുടീക്ക്!!എന്താ ഈ  മുളകുവെള്ളം?ചുക്കുകാപ്പികളുടെ branded  നാട്ടിൽ നിന്നും വന്ന,ഞങ്ങൾക്ക് ഈ മുളകുവെള്ളം അത്രക്കങ്ങോട്ടു 'jell' ചെയ്യാത്ത ഒരു കാര്യം പോലെ തോന്നി. എന്തായാലും പരീക്ഷിച്ചിട്ടു തന്നെ കാര്യം..........mummy നീട്ടിവിളിച്ചു,വീട്ടിൽ നിൽക്കുന്ന ചേടത്തിയ,‘കൊച്ചെ, ഇത്തിരി മുളകുവെള്ളം ഒന്നു ചതച്ചെടുത്തേരെ‘!!അതിന്റെ പുറകെ വിട്ടു ഞാനും,“ചേടത്തി കൂട്ടുകൾ  എടുത്തു ചതക്കുന്നതിനു മുൻപ്  എന്നെ ഒന്നു കാണിക്കണെ“!!ചേരുവകക :1.പച്ചകൊത്തമല്ലി- 2 വലിയ സ്പൂൺ 2.കുരുമുളക്- 2 വലിയ സപൂൺ 3.ജീരകം- 1 വലിയ സ്പൂൺ 4. ഇഞ്ചി -ഒരു ചെറിയ കഷണം 5. വെളുത്തുള്ളി -രണ്ട് അല്ലി 6. ഒരു ലിറ്റർ വെള്ളം.ഇത്രയും എടുത്ത് വെള്ളം തിളപ്പിക്കാൻ അടുപ്പത്തുവെച്ച്,കാലും വേച്ച് വേച്ച് കൂട്ടുകൾ ചതച്ചെടുക്കാൻ പോയ ചേടത്തിയെ  ഞാനും വിട്ടില്ല. ചതച്ചു  വാരിയ മുളകുവെള്ളത്തിന്റെ കൂട്ടിനു കൂട്ടായി ഞാനും ചെന്നു.തിളച്ചുകൊണ്ടിരിക്കുന്ന കലത്തിൽ ഇട്ട്,അടപ്പടച്ച് തിളക്കാൻ വിട്ടു ചേടത്തി. ഇതിനിടയിൽ എന്റെ അമ്മയുടെ വക ഒരു ചെറിയ ക്ലാസ്സും.........അതായത്,എന്റെ അമ്മ (അമ്മയുടെ അമ്മ)മഴക്കാലം തുടങ്ങിയാൽ മുളകുവെള്ളം എന്നും അടുപ്പിലുണ്ടാകും.ആർക്കും ഒരു യാത്രയോ , മറ്റോ ഉണ്ടെൻകിൽ പോലും ഈ വെള്ളം ഒരു ഗ്ലാസ്സ് കുടിച്ചിട്ടോ അല്ലെൻകിൽ തിരിച്ചെത്തിയാലും ഈ വെള്ളം അരക്കവിൾ കുടിച്ചിരിക്കണം.നേരെ അലോപ്പോതി മരുന്നിൽ ആശ്രയം പ്രാപിക്കുന്നവർക്ക്  ഇതൊരു നേരംബോക്കായി തോന്നാം.എന്നാൽ  രണ്ടു കവിൾ കുടിച്ചതിനു ശേഷം ആരും  ഒന്നു പരീക്ഷിച്ചു പോകുന്ന മരുന്നു തന്നെ ഈ മുളകു വെള്ളം.ഒരു കുറിപ്പ്:ഈ തിളപ്പീച്ച വെള്ളം ചെറുചൂടോടെ കുടിക്കുക . ഒരു വട്ടം കുടിച്ചു തീർന്നാൽ രണ്ടാമതും ഇതേചേരുവയിൽ ഒരു ലിറ്റർ വെള്ളം കൂടിച്ചേർത്ത് തിളപ്പിച്ചു കുടിക്കാം






13 comments:

mayflowers said...

നമ്മുടെയൊക്കെ തിരക്ക് മനസ്സിലാക്കി ഇപ്പോള്‍ ഇതേ ചേരുവകള്‍ ഒത്തിണക്കിയ Panda Kahwa മാര്‍ക്കറ്റില്‍ ലഭ്യമാണ്.കുടിച്ചു നോക്കിയപ്പോള്‍ വലിയ കുഴപ്പമില്ല.
പോസ്റ്റ്‌ പഴയ ഓര്‍മകളെ ഉണര്‍ത്തി.ഒരു തുമ്മല്‍ കാണുമ്പോഴേക്കും ഉമ്മ തയ്യാറാക്കുന്ന ചുക്ക് കാപ്പി തൊണ്ടയിലൂടെ കടത്തിക്കിട്ടാന്‍ പാടാണെങ്കിലും അതിലടങ്ങിയ അവരുടെ സ്നേഹത്തിന്റെ ചുവ എനിക്കിഷ്ടമായിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളിയുടെ ഒറ്റമൂലികളുടെ കൈയ്യടക്കങ്ങൾ...!

ചാണ്ടിച്ചൻ said...

ഇതിനേക്കാള്‍ നല്ല പരിപാടിയുണ്ട്...ഈ ചേരുവകളൊക്കെ ഇതിലും "ഹോട്ടായ" റമ്മുവെള്ളത്തിലിട്ടു കുടിച്ചാ മതി....ഒരു വട്ടമല്ല, ശരിക്കും വട്ടം കറങ്ങുന്ന വരെ നമ്മള്‍ കുടിച്ചു കൊണ്ടേയിരിക്കും :-)

Unknown said...

one class plsss

Kattil Abdul Nissar said...

ഈ രുചി വായിച്ചറി യുമ്പോള്‍ ഒരു പനി വരാന്‍ മോഹം. ആശംസകള്‍ .............

valsan anchampeedika said...

പഴമയുടെ നിലവറകളിൽ ഇങ്ങനെയെന്തെല്ലാം കാത്തുവെച്ചിട്ടുണ്ട് നമ്മുടെ വീട്ടകങ്ങൾ.....ചെറുപ്പകാലത്ത് മഞ്ഞളിട്ടു കാച്ചിയ മോരൊഴിച്ച് ഉണ്ട ചോറിന്റെ രുചി നാവിലെത്തിയ പോലെ. നന്ദി, ഈ ഓർമ്മയിടയാക്കിയതിന്.

Anish said...

ഈ ചേരുവകള്‍ എനിക്ക് ഇഷ്ടപ്പെട്ടു . ഞാന്‍ ബ്ലോഗിങ്ങില്‍ ഒരു പരീക്ഷണം നടത്തുന്നു. visit http://www.kuzhalvili.blogspot.com
കുഴല്‍വിളി

Vinodkumar Thallasseri said...

ഓര്‍മ്മയില്‍ ഒന്ന് ചികഞ്ഞു നോക്കിയാല്‍ കാണാനാകും മുളകുവെള്ളത്തിണ്റ്റെ എരിവും ഒരു നെല്ലിയ്ക്കയുടെ ചവര്‍പ്പും മധുരവും.

karthika varma said...

ഗൃഹാതുരത ഉണര്തുന്ന്ന വളരെ മനോഹരമായ പോസ്റ്റ്‌ . ആശംസകള്‍. :):):)

ജെ പി വെട്ടിയാട്ടില്‍ said...

മുളകുവെള്ളം തൃശ്ശൂര്‍ക്കാര്‍ക്ക് ഒരു പുതിയ അറിവ്

ശ്രീ said...

ഇങ്ങനെ ഒരു ഒറ്റമൂലി ഉണ്ടായിരുന്നോ? പുതിയ അറിവ്...

Sarbath said...

We, Invite all of you to Submit Your Work And Win Prize!!!

We will publish all your entries in our site.

Submit works to Email: [www.sarbath.com@gmail.com]
Format should be
Title:
Content:
Your Name:
Contact Email (Social Media Profile Links, )
We Do not Publish Your Email Ids anywhere.
We Do not alter your contents.

Thank You,
Admin

(If you have any question, please send to the above mail id)

ഗൗരിനാഥന്‍ said...

പ്രിയപെട്ട അനു
എന്റെ പേര്‍ ഗൌരിനാഥന്‍, പണ്ട് ബ്ലോഗില്‍ സജീവമായിരുന്നു, കുറച്ചു നാള്‍ ഒരു ഇടവേള എടുക്കേണ്ടി വന്നു, ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പഴയ ബ്ലോഗര്‍മാരെ ആരെയും കാണാനും ഇല്ല്യ, ആദ്യം കരുതി എല്ലാവരും ഇടവേള എടുത്തതായിരിക്കും എന്നു..നിങ്ങളുടെ ബ്ലോഗിലും കയറി നോക്കി എല്ലാവരും അവധി ആഘോഷിക്കുന്നതു കണ്ടു..പഴയ ആള്‍ക്കാ‍രെ അന്വേഷിച്ചു തിരിച്ചു വരുത്താനുള്ള ഒരു ശ്രമം നടത്തുകയാണ്. പുതിയ ബ്ലോഗര്‍മാര്‍ ഒരുപാടുണ്ടെങ്കിലും പഴയ ആള്‍ക്കാരെ കാണാത്ത വിഷമം..എന്തു പറ്റി എഴുത്തു നിര്ത്തിയോ, നിര്ത്തല്ലേ എന്നാണു പറയാനുള്ളത്‌, എന്തെങ്കിലും കുത്തി കുറിച്ചിടു..ഇപ്പോഴാണെല്‍ ഫേസ്ബുക്കിലും മറ്റും ബ്ലോഗ്ഗേര്‍ ഗ്രൂപ്പുകളും ഉണ്ട്..അഗ്രഗേറ്റര്‍ അന്വേഷിച്ചു പോകണ്ട..ഈ ഇമെയില്‍ അഡ്രസ്സ് ശരിയാണോ ആക്ടീവ് ആണോ എന്നറിയാത്തതിനാല്‍ ബ്ലോഗിലും പോസ്റ്റുന്നു