സ്വപ്നങ്ങളേ.....വീണുറങ്ങു, മോഹങ്ങളേ ......ഇനിയുറങ്ങൂ.. മധുരവികാരങ്ങള് ഉണര്‍ത്താതെ... മാസ്മരലഹരിപ്പു വിടര്‍ത്താതെ, ഇനിയുറങ്ങു വീണുറങ്ങു..........
27 February 2006
മഴയും ഞാനും...
നനഞ്ഞു കുതിര്‍ന്ന വഴികളും, ചെളി നിറഞ്ഞ പാതകളും....
വെള്ളം കെട്ടിനില്‍ക്കുന്ന ‘റൌണ്ട് എബൌട്ടു്’...
ഞങ്ങളുടെ ദോഹ ഒന്നു തണുത്തു.......
പതിവില്ലാത്ത മഴ....ഇടിവെട്ടിന്റെ ഘനാരവങ്ങളും...
നാട്ടിലെ വീടിന്റെ പടിയില്‍ ഇരുന്ന് ഒരു ചൂടു കട്ടന്‍കാപ്പി കുടിക്കുന്ന ലാഘവത്തോടെ, ഒരു ‘നെസ്കഫെ’യുമായി ഞാന്‍ എന്റെ വീട്ടുപടിയിലിരുന്നു. തുള്ളിക്കൊരുകുടംപോലെ വീഴുന്ന മഴ. എന്നാലും ചേന ചെത്തിയതു പോലെ, ഇവിടെ മഴയും, തൊട്ടടുത്ത മുറ്റത്തില്ലതാനും. ഉള്ളു കിടുങ്ങുന്ന ഇടിയും മിന്നലും......
ഏഷ്യന്‍ ഗയിംസ് 2006 ന്റെ തയ്യാറെടുപ്പിന്റെ ഭാഗമായിട്ട്, എല്ലാ റോഡും ഉഴുതു മറിച്ചു മണ്ണും പൊടിയുമായിക്കിടന്ന ദോഹ ഈ മഴയോടെ ഒതുങ്ങി മയങ്ങി നിന്നു...
നനഞ്ഞ മണ്ണിന്റെ മണം...
മൂന്നു ദിവസത്തെ തണുപ്പും കുളിരും തന്നിട്ട് മഴ എങ്ങോ പോയൊളിച്ചു.........
വീണ്ടും ഞാനൊരു വേഴാമ്പലായി മാറി.........
മഴത്തുള്ളിക്കു വേണ്ടി ,അടുത്ത വര്‍ഷം എത്തും എന്നുള്ള പ്രതിക്ഷയോടെ............
Subscribe to:
Post Comments (Atom)
17 comments:
മലയാളം ബ്ലോഗുകളിലേക്ക് സ്വാഗതം!
പിന്നെ മഴ എന്നു കേട്ടാല്‍ എനിക്ക് പാട്ട് വരും.
“മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
ഒരു മാരിമുകിലിനെ പ്രണയിച്ചുപോയ്“.
മഴയുമായ് ഒരാള്‍ കൂടെ മലയാളത്തിലേക്ക്....
വന്നോളൂ..
കുടയുമായ് ഒരുപാടുപേര് കാത്തുനില്‍പ്പുണ്ട്.
പക്ഷെ, മഴ നനയുന്നതിന്റെ സുഖം നനഞ്ഞാലല്ലേ അറിയൂ.
അപ്പോൾ സപ്ന ജോർജും ഈ ഭൂലോകത്തിലെത്തിച്ചേർന്നു അല്ലെ. വളരെ വളരെ സന്തോഷം. ഇപ്പോൾ എന്റെ (കർഷകന്റെ മലയാളം)ബ്ലോഗുകൾ ബുദ്ധിമുട്ടില്ലാതെ വായിക്കുവാനും കഴിയുമല്ലോ.
യു എ ഇ യില്‍ മഴ പെയ്താല്‍ ഇവിടെ ബ്ലോഗ്ഗറിലും പോസ്റ്റുകളുടെ മഴ ഉണ്ടാവുമല്ലേ. കേരളത്തില്‍ വേനല്‍ മഴ വരാറായി. ഇവിടെ അപ്പൊ എന്ത് സംഭവിക്കുമോ എന്തൊ.
സ്വപ്നാ, ഇവിടെ ഇമാറാത്തില്‍ മഴയൊക്കെ തീര്‍ന്ന ലക്ഷണമാ...പത്രത്തില്‍ 3 ദിവസം കൂടെ മഴ പെയ്യുമെന്ന് കണ്ടതുകൊണ്ടാണോന്നറിയില്ല!
ഖത്തറിലിപ്പഴും പെയ്യുന്നുണ്ടോ?
കലേഷേ, ഖത്തറിലിനി ബ്ലോഗുകളുടെ പെരുമഴക്കാലമാ!
ഇത് സ്വപ്നയല്ല, സപ്ന, സപ്പൂൂൂൂൂൂൂന്ന് വിളിക്കും
സന്തോഷം സ്വാര്‍ത്ഥരേ സന്തോഷം!!!!
ഖത്തര്‍ ലോബി സ്ട്രോങ്ങാകട്ടെ!
ആശംസകള്‍!
സ്വാഗതം :)
MELCOW.. :) ആശംസകള്‍! സന്തോഷം !!സ്വാഗതം!!!
എന്റെ സ്വപനത്തിന്റെ ചിറകില്‍
എന്നൊടൊപ്പം വന്ന എന്റെ കുട്ടരേ,
എന്റെ മോഹങ്ങള്‍ എന്റെ പ്രതീക്ഷകള്‍
എന്റെ കണ്ണുനീര്മണികള്
ഇവെക്കെല്ലാം സാക്ഷികളായി
നിങ്ങളെന്റെ നിഴലായി
നിസ്വര്ധരായി
ഈ വിശ്വപ്രപഞ്ചത്തില്‍
സുസ്മേര്വദനരായി
എന്റെ കൂടെ അനിര്‍ഗളമായി
വന്നുകൊള്ളു
തെറ്റും ശരിയും,നല്ലതും പൊല്ലതും
കണ്ടും കേട്ടും
ചേര്‍ന്നു പറന്നുയരാം.
why not update
interesting blog. but quite difficult to follow the script.
very interesting.....
best wishes to the lady of dreams
....
shantam! sundaram!
hello anu
enne orkuttil ninnu thazhanju elle...... muscattilethiyappozhano? njan eppozhe sradhichulloo.........
thankalude blog njaan chilathokke vaayichu......... eni njaanum oru puthiya blog thudangukayayi.... saharyikkumallo......
enikku athil pala pala kalarukal kodukkanam........
muscat is the place i lived 25 years......... i hv lot of memories there ..............
veendum kaanaam.......
snehapoorvam
JP > trichur
prakashettan@gmail.com
http://www.orkut.com/Profile.aspx?uid=14405928846291082517
onnukil njaan ithuvare paddichathu Malayalam, allenkil ee Sappna vechukaachchunnathu malayalam. randum koodi onnichchu nadappilla ,makale CMSkaareee.
ennuvachu nirthenda. sapikkunnathinum theri parayunnathinum pakaram ithu oru dose koduththaal mathi. thalamurakalolam athinte shock nilkkum... .Kurajapaksham Bible parayunnathupole 7 thalamurayenkilum.
Post a Comment