2 March 2006

നിയമത്തിന്റെ വിരോധാഭാസം‍

പോലീസുകാരന്‍ കളിപ്പിക്കുമോ?

ഹേയ്, ഒരിക്കലുമില്ല, പ്രത്യേകിച്ച് ഗള്‍ഫിലെ പോലീസുകാര്‍. കള്ളത്തരവും പിടിച്ചുപറിയും കേട്ടുകേള്‍വി പോലുമില്ല. ബഹുമാനത്തിന്റെ കാര്യം പറയാനുമില്ല.

ദോഷം പറയരുതല്ലോ, നല്ല ഒന്നാന്തരം പെരുമാറ്റമാണ് സ്ത്രീകളോട്. ഒരാക്സിഡന്റു വന്നാല്‍, പറന്നെത്തും ആംബുലന്‍സും ഫസ്റ്റ് എയ്ഡും മറ്റുമായി. ഒന്നും പറയണ്ട. ആശുപത്രിയില്‍ ചെല്ലുന്നതിനു മുന്‍പ് ഒരു മാതിരി എല്ലാം വേദനയും തന്നെ ഭേദമാക്കിത്തരും. അതില്‍ കെങ്കേമന്മാരാണ്.സംശയമില്ല. ഒന്നിനുമൊരു കുറ്റവും കണ്ടുപിടിക്കാനില്ല. സര്‍വ്വതും ഭദ്രം. സൌദി അറേബ്യയിലെപ്പോലെ കയ്യൊന്നും വെട്ടിക്കളഞ്ഞില്ലെങ്കിലും പോലീസിനെ ഇവിടെയും പേടിതന്നെയാണ്.

എന്നാല്‍ ഒന്നു രണ്ടു വേറിട്ട സംഭവങ്ങള്‍ ഇല്ലാതില്ല.

ഒരിക്കല്‍ ഒരു പട്ടാ‍ന്‍കുടിക്കു തീ പിടിച്ചു. പട്ടാന്‍കുടി എന്നു പറയാന്‍ കാരണം, പേപ്പറും കുപ്പിയും‍പാട്ടയും,തുണിയും കണ്ടകടച്ചാണി ചപ്പുചവറു മുഴുവന്‍ കാണും ആ വീടിന്റെ മുകളില്‍.തീ പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു! ഇതേതൊരു പട്ടാന്‍ വീടിന്റെയും സ്ഥിതിയാണ്.

നമ്മുടെ പട്ടാന്റെ തീയണക്കാന്‍ ഫയറെന്‍ജിന്‍ എത്തി. പക്ഷെ പ്യിടത്തുനിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ തീയണപ്പുകാരും ഭയങ്കര പരിചയക്കാര്‍, സുഹൃത്തുക്കള്‍‍! അറബികളുടെ ആചാര്യമര്യാദയനുസരിച്ചു അവര്‍ അന്യോന്യം ‘മുത്തം’ കൊടുക്കും.
ഇവിടെയും അതേ സ്ഥിതി. പ്രായത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്, മൂക്കിലും നെറ്റിയിലും, താടിയിലും എന്നു വേണ്ട....

കെട്ടിപ്പിടുത്തവും മുത്തംകൊടുപ്പും എല്ലാം കഴിഞ്ഞു വെള്ളമടിക്കാന്‍ പൈപ്പെടുത്തപ്പോഴേയ്ക്കും വീടു മുഴുവന്‍ കത്തിച്ചാമ്പലായിപ്പോയി. വെള്ളമടിയൊക്കെ കഴിഞ്ഞുനോക്കുമ്പോള്‍ ബാക്കി വന്നത് മൊക്കെ അടിച്ചു വന്നപ്പോള്‍ , ജീവനുള്ള ഒരു പട്ടാനും കുടുംബവും കുറെ ചാരവും മാത്രം.

ഇങ്ങനെ വല്ലപ്പോഴും ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ എല്ലാം കൊണ്ടും കടുകിടയ്ക്കു നില്‍ക്കും, ഇവിടുത്തെ പോലീസ്.

എന്തായാലും ഇതുപോലൊരു മനപ്രയാസം ഉണ്ടാക്കുന്ന അനുഭവം എനിക്കും ഉണ്ടായി...

ഈയിടെ ഭര്‍ത്താവ് സ്നേഹപുരസ്സരം എനിക്കൊരു ശകടം വാങ്ങിത്തന്നിട്ടുണ്ട്. ഒരു സുന്ദരന്‍ TIIDA!


ട്രാഫിക് ഐലന്റില്‍ വെച്ചു പോലീസ് കൈകാണിച്ചു; ഞാന്‍ നിര്‍ത്തി - അല്ല ചവിട്ടി!

ദാ എന്റെ പുറകില്‍....ഒറ്റയിടി. എന്റെ ചങ്കു കിടുങ്ങി.. എന്റെ കര്‍ത്താവായ ദൈവം തമ്പുരാനേ!.... തല കറങ്ങിപ്പോയി! ആദ്യം മന‍സ്സില്‍ക്കൂടിപ്പോയതു, ഇടിവെട്ട്,കൊള്ളിയാന്‍....
പുറത്തിറങ്ങി നോക്കിയപ്പൊള്‍‍‍ എനിക്കിട്ടു തട്ടിയ അറബി പാഞ്ഞു പോകുന്നു!
എന്റെ അടുത്ത് വന്ന പോലീസുകാരന്‍: മാഫി മുഷ്കില്‍, small...go go go! traffic! ഗോ‍ാ‍ാ‍ാ...........!
ഞാന്‍‍: ഐ ഡോണ്ട് സ്പീക്ക് അറബിക്ക്! ഐ ആ‍ം നോട്ട് ഗോയിങ്ങ് അണ്ടില്‍ യു ടെല്‍ മി ഓര്‍ ഗിവ് മി പേപ്പര്‍ ഫോര്‍ റിപ്പയര്‍!...
പോലീസകാരന്‍: മാഫി ഇംഗ്ലീഷ് ........ഗോ ഗോ‍ാ‍ാ
ഞാന്‍:"ദാറ്റ്സ് നോട്ട് മൈ പ്രോബ്ലം! യു ഹാവ് റ്റു ഗിവ് മി പേപ്പര്‍1"
പോലീസുകാരന്‍: മാഫി ഇങ്ലിഷ്..!

അരമണിക്കുറുനേരത്തെ വഗ്വാദത്തിന്നു ശേഷം പോലീസുകാരന്‍ അവന്റെ പണിക്കു പോയി...
പേടിച്ചു വിറച്ചു ഞാന്‍ വീട്ടിലേയ്ക്കും.

എന്തു കൊണ്ടാണ് ഇങ്ങനെ പറ്റിയത്? മനസ്സിലായില്ല
‍എന്നെ തട്ടിയിട്ടിട്ടു പോയവന്‍ ഇനി വല്ല പോലീസുകാരനും ആണോ?
അറിയില്ല.എന്തായാലും നിയമവുമായുള്ള എന്റെ ആദ്യത്തെ കൂട്ടിമുട്ടലില്‍ അവരോട് ആകപ്പാടെയുള്ള എന്റെ ബഹുമാനവും കളഞ്ഞു കുളിച്ചു.

എന്റെ സമയം നല്ലതല്ല...സമയദോഷം! അല്ലാതെന്തു പറയാന്‍?

15 comments:

viswaprabha വിശ്വപ്രഭ said...

എന്നാല്‍‍ അറബിനാട്ടില്‍ എങ്ങനെയാണു ഡ്രൈവു ചെയ്യേണ്ടത് എന്നൊരു ലേഖനം ആവാം അല്ലേ?

Anonymous said...

അറബി മാഫി മാലും എന്നു പറയാമായിരുന്നില്ലെ അങ്ങൊട്ടു? :)

ബിന്ദു

സൂഫി said...

ജബ…ജബ… ഭാഷ അറിയാത്ത ഏതു നാട്ടില് ചെന്നാലും ഇതു തന്നെ സ്ഥിതി.
മിനിമം നാലു മുട്ടന് തെറി എങ്കിലും അറിഞ്ഞിരിക്കണം…
ഒരു മനസ്സമാധാനത്തിനു, മനസ്സിലെങ്കിലും വിളിക്കാന്

Santhosh said...

മാഫി മലയാളം... താ.. താ..

Sreejith K. said...

ഇടിച്ചിട്ട് പോയ വണ്ടിയുടെ നമ്പര്‍ കുറിച്ച് വച്ചിരുന്നെങ്കില്‍ പിന്നീടെപ്പോഴെങ്കിലും നമുക്ക് ആ വണ്ടിയുടെ പിറകില്‍ പോയി ഇടിക്കാമായിരുന്നു. എന്നിട്ടു “മാഫി മാഫി പോടാ തെണ്ടി” എന്നും പറഞ്ഞു രക്ഷപ്പെടാമായിരുന്നു ;)

സ്വാര്‍ത്ഥന്‍ said...

ശ്രീജിത്തേ, വകേല്‍ തന്റെ പെങ്ങളായിട്ട് വരും സപ്ന, മൂക് മാഫി. പത്തറുപത് കൊല്ലംഖത്തറില്‍ ജീവിച്ചിട്ടും ആചാര മര്യദകള്‍ മുഴുവനും പഠിച്ചിട്ടില്ല.

മുത്തം കൊടുക്കല്‍ അറബികള്‍ തമ്മില്‍ മാത്രമല്ല, കാറുകള്‍ തമ്മിലും സര്‍വ്വ സാധാരണം. ഷാള്‍ പുതച്ച് വണ്ടിയോടിച്ചപ്പോള്‍ അറബിച്ചിയാണെന്ന് കരുതിക്കാണും വണ്ടിക്കാരന്‍.

ഇതിനിത്ര പരിഭവപ്പെടാനുണ്ടോ സപ്പൂ, തിരിച്ചങ്ങോട്ടും കൊടുത്തേക്കണം അവന്റെ ബമ്പറിനിട്ടും ഒരു മുത്തം!!

ആചാരമര്യാദകള്‍ പാലിക്കപ്പെടാനുള്ളതാണ്, മൂക് മാഫി?

ദേവന്‍ said...

പോലീസിന്റെ പേപ്പറില്ലാതെ എങ്ങനെ സിയാര ശരിയാക്കീ അവസ്സാനം?

[മൈനര്‍ ആക്സിഡന്റ്‌ ഉണ്ടായാല്‍ വണ്ടി വേഗ്ഗം അടുത്തുള്ള ലേ ബൈ ലൊ പാര്‍ക്കിങ്ങിലോ കയറ്റി ഇട്ട ശേഷം മാത്രമേ പോലീസിനെ വിളിക്കാവൂ എന്നാണു ദുബായിലെ നിയമം- ട്രാഫ്ഫിക്ക്‌ എങ്ങാന്‍ തടസ്സപ്പെടുത്തിയാല്‍ ആദ്യത്തെ കേസ്‌ അതിനാണ്‌. വണ്ടിയിടിച്ച കേസ്‌ അതിനു ശേഷമേ വരൂ. ഖത്തറിന്റെയും നിയമം അതാണെങ്കില്‍ അയാള്‍ പറഞ്ഞത്‌ വണ്ടിയങ്ങോട്ട്‌ മാറ്റിയിട്‌ റോഡ്‌ ബ്ലോക്ക്‌ ചെയ്യാതെ എന്നാവും]

എന്റെ ഒരു സുഹൃത്ത്‌ അല്‍ ഐന്‍ -ലൂടെ പോകുകയായിരുന്നു. നിസ്കാര സമയമായപ്പോ ഒരു പള്ളി കണ്ട്‌ അതിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി ഇറങ്ങുമ്പോഴേക്ക്‌ പോലീസ്‌ വണ്ടി മുന്നില്‍ വന്നു നിര്‍ത്തി
"Why you stop?"പോലീസുകാരന്‍ അന്വേഷിച്ചു
"I stopped to pray here"

"No no stop here. You go there and bark and then come here and bray"
(അറബിയില്‍ "പ" ഇല്ല, പകരം ബ ആണ്‌.)

Sapna Anu B.George said...

കൂട്ടരെ,
ഞന്‍‍ എന്ദിനു അറബി പറയ‍ണം............തെറിപറയാന്‍ പടിച്ചിട്ടുമില്ല........’വെലി വിളവു തിന്നുന്ന കാലം‘?

സു | Su said...

ഇതിനാ ഞാന്‍ പറയുന്നത്. എവിടെയെങ്കിലും പോകുമ്പോള്‍ എന്നെയും കൂട്ടണം എന്ന്. ഇതൊക്കെ നടക്കുമായിരുന്നോ?

അക്ഷരത്തെറ്റുകള്‍ ഉണ്ടല്ലോ സപ്പൂ.

keralafarmer said...

ബ്ലോഗിന്റെ പേരുതന്നെ സ്വപ്നമെന്നാണ്‌. അതിനാൽ ഞാൻ അഭിപ്രായമൊന്നും പറയുന്നില്ല. അവസാനം പറഞ്ഞാലോ ഇതൊരു സ്വപ്നമായിരുന്നു എന്ന്‌.

രാജീവ് സാക്ഷി | Rajeev Sakshi said...

പത്തറുപതുകൊല്ലം ഖത്തറില്‍..?
സ്വാര്‍ത്ഥന്‍ പറഞ്ഞത് ശരിയാണോ സപ്ന?

Kalesh Kumar said...

ഖത്തറിലെ പോലീസ് ഫ്രണ്ട്‌ലി ആണെന്നാണ് കേട്ടിട്ടുള്ളത്! ജി.സി.സി രാജ്യങ്ങളിലെ പോലീസിന്റെ ഇംഗ്ലീഷ് പരിജ്ഞാനം പൊതുവില്‍ കണക്കല്ലേ?

Visala Manaskan said...

സപ്നാ ജി. :) എല്ലാം ശരിയായിക്കോളും.
--
ദേവരാഗത്തിന്റ്‌ ബാര്‍ക്കിങ്ങ്‌ കേട്ടപ്പോള്‍ ഓര്‍ത്തതാ..

പണ്ടൊരു അറബി എന്നോട്‌ വന്ന് പറഞ്ഞു, ഷിപ്‌മന്റ്‌ റെഡിയാവുമ്പോള്‍ എന്റെ കമ്പനിയിലെ മാനേജര്‍ 'ബൂഷ്‌ ഗ്യാരാ' യെ വിളിക്കൂ എന്ന്.

ഞാന്‍ അപ്രകാരം പിറ്റേന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഫാമിലിയില്‍ പെട്ട ആ ബുഷിനെ വിളിച്ചു.

'യെസ്‌, പുഷ്ക്കരന്‍ ഹിയര്‍...'

എന്ന ആള്‍ടെ ഡയലോഗ്‌ കേട്ട്‌ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്ത്‌ ചിരിച്ചു.

Sapna Anu B.George said...

സൂഫി,

തെറി വിളിക്കാന്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരില്ലല്ലൊ!!!!! രാഷ്ട്രീയത്തില്‍ ചേരില്ലെ... പോലീസുകാരനെ ഞാന്‍ വിട്ടില്ല... ഇന്ദ്യക്കാരോട് .. പ്രെത്യേകിച്ച് കോട്ടയംകാരികളോ‍ടു...ജബ ജബ വേണ്ടാന്നു മനസ്സിലാക്കി .....അതുമതിയെനിക്കു

MULLASSERY said...

നമസ്കാരം സപ്നാജി..

നിയമത്തിന്റെ വിരോധാഭാസം വായിച്ചു.
ഒരു ചെറു സംഭവം ഹൃദയാവര്‍ജ്ജകമായി ചിത്രീകരിക്കാനുള്ള എഴുത്തുകാരിയുടെ പാടവം പ്രശംസാര്‍ഹമാണ്‍.

സരസമായ പ്രതിപാദന ശൈലിയാല്‍ സമ്പന്നമായിരിക്കുന്നു “നിയമത്തിന്റെ വിരോധാഭാസം”.

എല്ലാവിധ നന്മകളും നേരുന്നു..