8 March 2006

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം -മാര്‍ച്ച് 8ലോകമെമ്പാടും ഉള്ള സ്ത്രീകള്‍ക്ക് എന്നെന്നും നന്മകള്‍ ഉണ്ടാവട്ടെ, .....
ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളിലും, സ്ത്രീകളുടെ , അതായതു.....നമ്മുടെ സാന്നിധ്യം എത്തിയിട്ട് വളരെ നാളുകളായി, എന്നിട്ടും സമൂഹം, മൂന്നാം കണ്ണിലൂടെയാണ് ഇന്നും സ്ത്രീയെ നോക്കിക്കാണുന്നത്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിന്റെയും, അവസരസമത്വത്തിന്റെയും ഭാഗമായിട്ടാണ്, ഐക്യരാഷ്ട്രസഭ 1977 ല്‍, മാര്‍ച്ച് 8 “ലോക വനിതാ ദിനം“ ആയി ആചരിക്കാന്‍ തീരുമാനിച്ചത്.
ലോകത്തിന്റെ വളര്‍ച്ചക്കൊപ്പം ‘സ്ത്രീ’ ഇന്ന് അബലയല്ലല്ലോ? ശരിയാണ്...

ബലഹീനയല്ല...എന്നിരുന്നാലും, അവശ്യമായ വിദ്യാഭ്യാസവും, നാവിനു ശബ്ദിക്കാനുള്ള ധൈര്യവും, സ്വാതന്ത്ര്യവും നല്‍‍കി, സ്വയം പര്യാപ്തത നല്‍കാനുള്ളൊരു സാഹചര്യം, നാം ഓരോരുത്തരായും, സമൂഹമായും ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥരല്ലെ
അമ്മയായും സഹോദരിയായും ഭാര്യയായും മകളായും സമൂഹത്തില്‍ നിറയുന്നവള്‍ക്ക് നാം എന്നും നല്‍‍കുന്നത് കണ്ണുനീര്‍ മത്രമാണ്. കച്ചവടക്കണ്ണുകൊണ്ട്, ഒരു വില്‍പ്പനച്ചരക്കായി, മാറ്റപ്പെടുമ്പോഴും, സാഹചര്യങ്ങള്‍ക്കു മുന്‍പില്‍ കീഴടങ്ങിക്കൊടുക്കപ്പെടാന്‍ പലപ്പോഴും നിര്‍ബന്ധിതയായിത്തീരുന്നു. 100% സാക്ഷരതയില്‍ അഭിമാനിക്കുന്ന അഭ്യസ്തവിദ്യരായ കേരളീയരായ നമ്മുടെ മന‍സ്സുമാറേണ്ടതല്ലെ? ഉത്തരേന്ത്യയിലും ബീഹാറിലും, കഷ്ടപ്പെടുകയും നരകതുല്യമായ യാതനകള്‍ അനുഭവിക്കുകയും ചെയ്യുന്നവരെ‍ വെച്ചു നോക്കുമ്പോള്‍‍, താരതമ്യേന കുറവാണെങ്കിലും, കേരളത്തിലും എത്രയോ ഉദാഹരണങ്ങളുണ്ട്.
അരുന്ധതി റോയിയെപ്പോലുള്ളവര്‍ കേരളത്തിനപമാനമാണെന്നും, അവരുടെ നല്ല ചിന്താഗതിയെ മനസ്സിലാക്കന്‍ ശ്രമിക്കാത്ത‍, മാധവിക്കുട്ടിക്കു നേരെ അസഭ്യഭാഷാ വര്‍ഷം നടത്തുകയും ചെയ്യുന്ന സ്ത്രീകള്‍‍ , പല നേതൃത്വസ്ഥാനങ്ങളിലും അപമാനിക്കപ്പെടുന്നു.

അസൂയാലുക്കളെന്നും പരദൂഷണക്കാരികളെന്നും മുദ്രകുത്തപ്പെട്ട , പഴയ എല്ലാ ചിന്താഗതിയും മാറ്റിവെച്ച്, മാതൃഭാവത്തിന്റെ ഉയര്‍ച്ചയെപ്പറ്റി, അതിനു വേണ്ടിയുള്ള ഒരു കരുതല്‍ നമ്മുടെ മന‍സ്സുകളില്‍ ഉണ്ടാവട്ടെ. ഈ വനിതാ ദിനത്തില്‍, ബഹുമാനത്തിന്റെ, ആദരവിന്റെ, ഒരു കൈക്കുമ്പിളെങ്കിലും നമുക്കു ഇവര്‍ക്കായി നല്‍കാം.

34 comments:

സ്വാര്‍ത്ഥന്‍ said...

ഇന്നാ പിടിച്ചോ, ഒരു കൈക്കുമ്പിള്‍ ബഹുമാനവും ആദരവും.
(ഏതാ ഈ മുഖം തിരിച്ചു നില്‍ക്കുന്ന വല്യമ്മ?)

Anonymous said...

athoru typical gulfan kettu kazcha. allaathe enth?

nalan::നളന്‍ said...

അരുണ്ഡതി റോയിയേയും മാധവിക്കുട്ടിയേയും ചീത്ത വിളിക്കുന്നതിനു പിന്നിലുള്ള വികാരം ഭയം മാത്രമാണു്. സത്യത്തെ ഭയക്കുന്നതുപോലുള്ളൊരു ഭയം.

കേരളഫാർമർ/keralafarmer said...

പുരുഷന്‌ ചെയ്യുവാൻ കഴിയുന്നത്‌ സ്ത്രീയ്ക്ക്‌ കഴിയില്ല അതേപോലെ തിരിച്ചും. രണ്ടുപേർക്കും പൊതുവായി ചെയ്യുവാൻ കഴിയുന്ന പലതും ഉണ്ട്‌. അവിടെയാണ്‌ തർക്കം വരുന്നത്‌. സ്ത്രീ അബലയായിപ്പോകുന്നതും അവിടെയാണ്‌. ഇന്നത്തെ കാപട്യത്തിന്റെ ലോകത്ത്‌ സ്ത്രീകൾക്ക്‌ പലതും ചെയ്യുവാൻ കഴിയും നേരായമാർഗത്തിലൂടെ. ഇന്നും കൂട്ടുകുടുംബവും അനവശ്യ പുരുഷമേധാവിത്വവും ഉത്തരേന്ത്യയിൽ നിലനിൽക്കുന്നു. അവരേക്കാൾ ഭാഗ്യശാലിനികളാണ്‌ കേരളീയ വനിതകൾ.
ഇന്നത്തെ അന്താരാഷ്ട്ര വനിതാദിനം അതിനായി മുൻനോട്ടുപോകട്ടെ.

Sapna Anu B. George said...

സ്വാര്‍ത്ഥാ.............ആദരവും ബഹുമാനവും സാദരം കൈക്കൊണ്ടിരിക്കുന്നു............. വല്യമ്മ, ബെങ്കാളിയാണ്. ഖത്തര്‍ ,ഇന്ദ്യന്‍ ക്ലബിലെ ഏറ്റവും മുതിര്‍ന്ന വല്യമ്മയണവര്‍, വയസ്സ് 82‍ . അവരുടെ വേഷം, നമ്മുടെ സാരി പോലെ അവരുടെ 'tradditional' സാരിയും ആഭരണങ്ങളുമാണ്.‍ ഈ ദിവസത്തില്‍........... പോരെട്ടെ കുറച്ചു ബഹുമാനം....... ആരായിരുന്നാലും

സു | Su said...

:)

Sapna Anu B. George said...

my dear annonymous, അതു കെട്ടു കച്ചയല്ല, നമ്മുടെ സാരി പോലെ , ബെങ്കാളികളുടെ 'tradditional' സാരിയും ആഭരണങ്ങളുമാണ്,

ശ്രീജിത്ത്‌ കെ said...

അന്താരാഷ്ട്ര വനിതാദിനത്തെക്കുറിച്ച് ഒരു പത്രത്തിലും വലുതായൊന്നും എഴുതിക്കണ്ടില്ല. എന്റെ ഓഫീസിലോ, എന്റെ കൂട്ടുകാരുടെ ഓഫീസിലോ ഒരു ആ‍ഘോഷവും സംഘടിക്കപ്പെട്ടില്ല. എന്തിനു, എന്റെ ഓഫീ‍സില്‍ പെണ്‍കുട്ടികളോട് സാരി ഉടുത്ത് വരണമെന്ന് തലേന്ന് തന്നെ അറിയിച്ചിട്ടും ഒരാ‍ളും അതനുസരിച്ചില്ല. വനിതാദിനം ഒരു പ്രഹസനം മാത്രമായിപ്പോകുന്നില്ലേ എന്നൊരു സംശയം.

വനിതകള്‍ക്ക് സമൂഹത്തില്‍ പുരുഷന്മാരോളം തുല്യത കിട്ടണമെങ്കില്‍ വനിതാ ദിനം കൊല്ലം മുഴുവന്‍ ആഘോഷിക്കേണ്ടി വരും. അതും എല്ലാ വര്‍ഷവും. അതുപോട്ടെ, എന്താ ഒരു പുരുഷദിനം ഇല്ലാത്തത്? അതും കൂടി ഉണ്ടെങ്കിലല്ലേ ഒരു തുല്യത വരൂ.

Sapna Anu B. George said...

ചന്ദ്രശേരേട്ടാ.......ഇത്ര നല്ല വാക്കുകള്‍ക്കു നന്ദി..എല്ലാവരും പുരുഷന്മാരും ഈ ചിന്ദാഗതിക്കാരായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. കേരളത്തിന്റെ കാര്യത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടെങ്കിലും, വിദ്ധ്യാഭ്യാസവും , സംസ്കാരവും ഒരു പുകമറയായി ഉപയൊഗിക്കുകയല്ലെ എന്നൊരു സംശയം......

ചില നേരത്ത്.. said...

വൈകിയെങ്കിലും
വനിതാദിനാശംസകള്‍ നേരുന്നു.

Sapna Anu B. George said...

ചില നേരമേ...... നന്ദി.ക്രുത്യ സമയത്തെക്കാളേറെ പറയാനുള്ള മനസ്സാണു പ്രധാനം.

Sapna Anu B. George said...

സ്വാര്‍ത്ഥാ.............ആദരവും ബഹുമാനവും സാദരം കൈക്കൊണ്ടിരിക്കുന്നു............. വല്യമ്മ, ബെങ്കാളിയാണ്. ഖത്തര്‍ ,ഇന്ദ്യന്‍ ക്ലബിലെ ഏറ്റവും മുതിര്‍ന്ന വല്യമ്മയണവര്‍, വയസ്സ് 82‍ . അവരുടെ വേഷം, നമ്മുടെ സാരി പോലെ അവരുടെ 'tradditional' സാരിയും ആഭരണങ്ങളുമാണ്.‍ ഈ ദിവസത്തില്‍........... പോരെട്ടെ കുറച്ചു ബഹുമാനം....... ആരായിരുന്നാലും

Thulasi said...

ഇതു കൂടി ചേര്‍ത്തു വായിക്കുക

വിശാല മനസ്കന്‍ said...

വനിതാദിനാശംസകള്‍

വിശാല മനസ്കന്‍ said...

belated

Sapna Anu B. George said...

ശ്രീജിത്തെ ........... പുറം ചട്ടയിലെന്ദിരിക്കുന്നു, നമ്മുടെ ചിന്ദാഗതിയാണ് പ്രധാനം. പിന്നെ ലോകത്തെല്ലാവരും ഒരുമയൊടെ ചിന്ദിച്ചിരുന്നെങ്കില്‍ ഇത്രയേറെ ഒച്ചപ്പാടിന്റെ ആവശ്യം ഇ‍ല്ലല്ലൊ..........ഈ ബ്ലൊഗില്‍ ഇവിടെപ്പൊലും ആരും ചിന്ദിച്ചില്ലല്ലൊ???????‍

Sapna Anu B. George said...

നളന്‍ said...
അരുണ്ഡതി റോയിയേയും മാധവിക്കുട്ടിയേയും ചീത്ത വിളിക്കുന്നതിനു പിന്നിലുള്ള വികാരം ഭയം മാത്രമാണു്. സത്യത്തെ ഭയക്കുന്നതുപോലുള്ളൊരു ഭയം.

March 09, 2006 1:28 AM

നളന്‍ ചേട്ടാ...........സ്ത്രീ ഒരു സത്യമാണെന്നു ഒരാളെങ്കിലും സമ്മതിച്ചല്ലൊ....... ധാരാളം

Sapna Anu B. George said...

തുളസീ,

മിന്നുന്നതെല്ലാം പൊന്നല്ല........ കാണുന്നതെല്ലാ‍ം സത്യവുമല്ല, എന്നിരുന്നാലും നമുക്കൊരാള്‍ക്കായി ഒരു തുടക്കം ‍ ആ‍കാമല്ലൊ...ഈ ലോകത്തെ മൊത്തമായി, നെരെചൊവ്വെയാക്കാന്‍ പറ്റില്ല എങ്കിലും‍, നമ്മളാലാവുന്നതു ചെയ്തുതീര്‍ക്കാം.

അതുല്യ said...

എന്തിനാ സ്വപ്നേ വനിതയ്ക്‌ ഒരു പ്രത്യേക ദിനം?? അതു തന്നെ തങ്ങള്‍ക്ക്‌ എന്തോ ഒന്നിന്റെ കുറവുണ്ട്‌ എന്ന് തോന്നിപ്പിക്കുന്നില്ലേ? ഒരു പ്രത്യേകതയും ആവശ്യപെടണ്ട നമ്മള്‍. തലയുയര്‍ത്തി നടക്കുവാന്‍ പഠിക്കുക. ഒന്നിനും കുറവല്ലാന്ന് തെളിയിക്കുക.

കലേഷ്‌ കുമാര്‍ said...

ബിലേറ്റഡ് വനിതാ‍ദിനാശംസകള്‍!
സ്വപ്നാ, അംബാസിഡര്‍ ജോര്‍ജ്ജ് ജോസഫ് ആ ഫംക്ഷനു വന്നിരുന്നോ?

Sapna Anu B. George said...

കലേഷ്‌ | kalesh said...
ബിലേറ്റഡ് വനിതാ‍ദിനാശംസകള്‍!
സ്വപ്നാ, അംബാസിഡര്‍ ജോര്‍ജ്ജ് ജോസഫ് ആ ഫംക്ഷനു വന്നിരുന്നോ?
കലേഷ് ഭയ്യാ..... ജൊര്‍ജ്ജ് ജൊസെപ്പ് വന്നില്ലെങ്കിലും സ‍പ്നാ വരും.....

Sapna Anu B. George said...

അതുല്യ :: atulya said...
എന്തിനാ സ്വപ്നേ വനിതയ്ക്‌ ഒരു പ്രത്യേക ദിനം?? അതു തന്നെ തങ്ങള്‍ക്ക്‌ എന്തോ ഒന്നിന്റെ കുറവുണ്ട്‌ എന്ന് തോന്നിപ്പിക്കുന്നില്ലേ? ഒരു പ്രത്യേകതയും ആവശ്യപെടണ്ട നമ്മള്‍. തലയുയര്‍ത്തി നടക്കുവാന്‍ പഠിക്കുക. ഒന്നിനും കുറവല്ലാന്ന് തെളിയിക്കുക.
അതുല്യ........ വനിതക്കൊരു ദിനത്തിനുവേണ്ടിയല്ല.... എന്നും ഇല്ലെങ്കിലും ഇന്നെങ്കിലും ഒര്‍ക്കാന്‍ വേണ്ടിപ്പറഞതാന്നു‍‍.

പെരിങ്ങോടന്‍ said...

അതുല്യ, സ്വാതന്ത്രദിനം സ്വാതന്ത്ര്യത്തിന്റെ കുറവല്ല ഓര്‍മ്മിപ്പിക്കുന്നതു്, അതിന്റെ മഹത്വമാണു് ഓര്‍മ്മിപ്പിക്കുന്നതു്, സ്വാതന്ത്ര്യം അതിന്റെ എല്ലാ നല്ല അര്‍ഥത്തിലും തനിക്കും താനുള്‍പ്പെടുന്ന സമൂഹത്തിനും ലഭ്യമായിട്ടുണ്ടോ എന്നു ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഓര്‍മ്മദിവസം കൂടിയാണു്. വനിതാ ദിനം womanhood -നെയാണു് ഓര്‍മ്മിപ്പിക്കുന്നതു്.

Sapna Anu B. George said...

നന്ദി പെരിങൊടരെ........ഇതാണ് യഥാര്‍ഥ സ്വാതന്ദ്ര്യം'womenhood' എന്ന വാക്കിനെ സ്തിരീകരിച്ചതിന്നു, ഒരു വാക്കിന്റെ അകലത്തില്‍ എപ്പോഴും , ഒരു സഹജീവിയോടുകാണിക്കേണ്ട സഹാനുഭൂതി ഉണ്ടെന്ന്നുള്ള ഒരു തോന്നല്‍.... അതു മതി....... വളരെ നന്ദി.

സാക്ഷി said...

മാറ്റങ്ങള്‍ ഒരു അവിവാര്യതയാണ് സപ്ന.
മാറേണ്ടതെല്ലാം മാറിത്തന്നെയാകണം.
പണ്ടത്തേതിനേക്കാള്‍ എത്ര വ്യത്യസ്ഥമാണിന്ന് സ്ഥിതി.
ഇനിയും മാറ്റങ്ങള്‍ വരും.
കാലം മുന്നോട്ടല്ലെ സഞ്ചരിക്കുന്നത്.
ആശംസകള്‍!!

evuraan said...

വനിതാദിനത്തെക്കുറിച്ചുള്ള ഈയൊരു പോസ്റ്റിനു മാത്രം, ഫയര്‍ഫോക്സില്‍ പ്രശ്നങ്ങളുണ്ട്.

പരിഹാരത്തിനായ്, ഇത് വായിക്കുക

കേരളഫാർമർ/keralafarmer said...

ചില അക്ഷരതെറ്റുകൾ കാണുന്നു അത്‌ ഇപ്രകാരം തിരുത്തുക kr^thya= കൃത്യ (ക്രുത്യ) , inthyan= ഇന്ത്യൻ (ഇന്ദ്യന്‍),bamgaaLi= ബംഗാളി (ബെങ്കാളി), vidyaabhyaasavum= വിദ്യാഭ്യാസവും (വിദ്ധ്യാഭ്യാസവും), chinthaagathiyaaN~= ചിന്താഗതിയാണ്‌ (ചിന്ദാഗതിയാണ്), മുതായവ സംശയമുള്ള അക്ഷരങ്ങൾ വരമൊഴി എഡിറ്ററിൽ Help ക്ലിക്ക്‌ ചെയ്ത്‌ Lipi നോക്കുക

viswaprabha വിശ്വപ്രഭ said...

എവുരാന്‍,

please check the post in FF again. And see if it is better!

Thanks

evuraan said...

ഇപ്പോള്‍ കൊള്ളാം. നന്ദി, വിശ്വം..

Sapna Anu B. George said...

സാക്ഷി......മാറ്റങ്ങളുടെ കൂടെ ചില പിന്തിരിപ്പന്‍ ചിന്താ‍ഗതിക്കാഗതിക്കാരുമില്ലെ,അടിച്ചേല്‍‍പ്പിക്കാന്‍ സ്രമിക്കുന്നില്ലേ,പല‍തും.എന്റെ സ്വന്തം , എന്റെ കൂടെ, എനിക്കൊപ്പം എന്ന് ചിന്തിച്ചാല്‍ മാത്രമെ, സ്ത്രീകലുടെ ജീവിതത്തില്‍, അല്ലെങ്കില്‍ സ്ത്രീകളോടുള്ള സമീപനത്തിനു വ്യത്യാസം വരുകയുള്ളു. ഇതിന് പ്രത്യക്ഷത്തില്‍ കേരളത്തില്‍ മാറ്റങ്ങള്‍‍ വന്നിട്ടുണ്ടെങ്കിലും, പരോക്ഷമായി ഇന്നും നമ്മുടെ ഇടയില്‍‍ സ്ത്രീ വിവേചനം ഉണ്ട്. എന്നിരുന്നാലും ഇവിടെ‍ താങ്കളൊടുള്ള നന്ദി പറയട്ടെ.

Sapna Anu B. George said...

നന്ദി വിശ്വം

buddyjeevs said...

power of women - it's what really reign the world over...no woman - no world...ain't it the truth...no man ever born sans mom's essence...hail womanhood...belated women's day wishes to sapna - woman with an outlook...jeevs:)

Sapna Anu B. George said...

ജീവാ......ഇത്ര നല്ല വാക്കുകള്‍ക്കു നന്ദി,സ്വന്തം ജീവിതത്തില്‍ ഇതേ മനസ്സാന്നിധ്യവും,കരുതലും വച്ചു പുലര്‍ത്തുമല്ലൊ, അല്ലേ.

Salil said...

സ്വാതന്ത്ര്യത്തിനും വനിതക്കും പ്രത്യേക ദിനം കൊണ്ടാടുന്നതിന്റെ ഒരു അപകടം, 'ദിന'ത്തിന്റെ അന്ന് നമ്മള്‍ ആചാരങ്ങള്‍ കൊണ്ടാടി വീട്ടില്‍ പോയി ഇരിക്കുന്നു എന്നതാണ്‌. ആചാരങ്ങള്‍ക്ക്‌ അപ്പുറത്ത്‌ ഇതെന്തിനായിരുന്നു എന്ന് ചിന്തിക്കാനുള്ള space പോലും അത്‌ നല്‍കുന്നില്ല എന്നതാണ്‌ ഒരു പ്രശ്നം . എത്ര എത്ര സ്വാതന്ത്ര്യ ദിനവും വനിതാ ദിനവും കൊണ്ടാടി നമ്മള്‍ .. എന്നിട്ടോ ...