19 March 2006

സണ്ണി ജോസഫ് ദോഹയില്‍...


വര്‍ഷങ്ങളുടെ ഇടവേളക്ക് അന്ത്യം കുറിച്ചുകൊണ്ട്, സണ്ണി ജോസഫ് എന്ന അനുഭവസ്പര്‍ശി‍യായ കഥാകൃത്ത് ‍‌‍‍ വീണ്ടും തൂലിക ആയുധമാക്കി.
അഭിനേതാക്കളെ അവരറിയാതെത്തന്നെ കഥാപാത്രങ്ങളാക്കി മാറ്റുന്ന കഴിവുറ്റ രചനയാണ് അദ്ദേഹത്തിന്റേത്. ‘ശ്രീരാഗം’ എന്ന കഥ, തന്റെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ വരച്ചു കാട്ടാനാണ്, സണ്ണി എന്ന കഥാകൃത്തി‍ന്റെ ശ്രമം.

പ്രതിഫല‍ങ്ങള്‍ ആഗ്രഹിക്കാത്ത സ്നേഹം; ഒരിക്കലും പ്രതീക്ഷ നശിക്കാത്ത സ്നേഹം! സ്നേഹത്തിന്റെ പല മുകുളങ്ങള്‍ ആയി ദു:ഖങ്ങള്‍! സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കുറെ മനുഷ്യരുടെ നൊമ്പരങ്ങളും പ്രതീക്ഷകളും, അതിന്റെ അനന്തരഫലങ്ങളും ആണ് ശ്രീരാഗത്തിന്റെ മുഖ്യ ധാര. പഠിപ്പിക്കാതെ, പഠിക്കാതെ പച്ചയായ മനുഷ്യരുടെ വേദനകള്‍ ,രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നകാര്യങ്ങള്‍ ആണ്, ശ്രീരാഗത്തിന്റെ ജീവതന്തു. അത് ഏറ്റവും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവര്‍ണ്ണനീയമെന്നു പറയാതെ വയ്യ!


സണ്ണി കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങളുടെ ദോഹ, ഖത്തറില്‍ എത്തിയിട്ടുണ്ട്.

ക്യാമറ കൊണ്ട് കവിതകള്‍ ര‍ചിക്കുന്ന അദ്ദേഹം, തന്റെ പ്രഗത്ഭമായ സിദ്ധിയും പരിചയവും ചേര്‍ത്ത് നാഷണല്‍ ജിയോഗ്രാഫിക് ചാനലിനു വേണ്ടി ഒട്ടകങ്ങളെപ്പറ്റി ഒരു വാര്‍ത്താചിത്രീകരണം തയ്യാറാക്കാന്‍ ഈ സന്ദര്‍ശനം വിനിയോഗിക്കും.

5 comments:

സ്വാര്‍ത്ഥന്‍ said...

സണ്ണിയുടെ പുതിയ ഡോക്യുമെന്ററിക്ക് എല്ലാവിധ ആശംസകളും നേരുന്നു...

Sreejith K. said...

സണ്ണി ജോസഫ് എന്ന ബഹുമുഖപ്രതിഭയെ പരിചയപ്പെടുത്തിയതിന് നന്ദി സപ്നാ. ഇദ്ദേഹത്തെ കൂടുതല്‍ അറിയുവാന്‍ സഹായിക്കുന്ന ലിങ്കുകള്‍ ഏതെങ്കിലും ഇട്ടിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

ദേവന്‍ said...

അല്ലാ ഇന്ന് സപ്നേടെ പിറന്നാളല്ലേ?
ആശംസകള്‍!

Saji Writer said...

You are writing beautifully...infact it's enchanting and inspirational- like a poem or the morning dews!

Keep going sapna...
Why no posting after Mar2006?

It will be great, if you can put some comments on my blog, http://www.readersmeet.blogspot.com
wishing you lot of beautiful 'swapnangal'!!!

ഗിരീഷ്‌ എ എസ്‌ said...

Best wishes......