15 March 2006

ദേവരാഗം

വാക്കുകളിലെ ഭാവങ്ങളെ രാഗങ്ങളാക്കി, ദേവതുല്യമായ സംഗീതം, മലയാള സിനിമക്കു ന‍ല്‍കിയ, ദേവരാജന്‍ മാഷ് എന്നറിയപ്പെടുന്ന ജി.ദേവരജന്‍, ഇന്നലെ നമ്മെ വിട്ടു കടന്നുപോയി. കെ.പി.എ.സി യുടെ നാടകഗാങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിഭ കേരളക്കര അറിഞ്ഞു തുടങ്ങിയതു. മുന്നൂറിലധികം പോന്ന അവിസ്മരണീയമായ സിനിമാ ഗാനങ്ങള്‍ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്.
1. പെരിയാറെ പെരിയാറെ
പര്‍വ്വതനിരയുടെ പനിനീരെ
കുളിരും കൊണ്ടു കുണുങ്ങീനടക്കും
മലയാളിപ്പെണ്ണാണു നീ
ഒരു മലയാളിപ്പെണ്ണാണു നീ.
2. അമ്പിളിയമ്മാവാ താമരകുബിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്
3. ചക്കര പന്തലില്‍‍ തേന്മഴ ചൊരിയും,ചക്രവര്‍ത്തി കുമാരാ
4. ഇല്ലിമുളം കാടുകളില്‍,ലല്ലലലം പാടിവരും, തെന്നലേ തെന്നലേ
അല്ലിമലര്‍ക്കാടുകളില്‍ വള്ളികളിലൂയലാടും
തെന്നലേ തെന്നലേ

‍ഒ ന്‍ വി കുറുപ്പിന്റെ ഈ വരികളിലൂടെ നാടകഗാനങ്ങളെ ‍ സ്വര്‍ഗ്ഗസംഗീതമാക്കിത്തീര്‍ത്തു, അദ്ദേഹം.‍ ഇന്നത്തെ പുതിയ റ്ററെന്‍ഡുകളെ , ദേവരാജന്‍ മാഷ് , നഖശിഖാന്തം എതിര്‍ത്തിരുന്നു. ഈണത്തിനും ഭാവത്തിനും,കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ അദ്ദേഹം ഏറെ സ്രദ്ധിച്ചിരുന്നു. അഞ്ചു പ്രാവശ്യം സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള അദ്ദേഹം, നാല്‍ പതോളം നാടക ഗാനങ്ങളും‍, മലയാളിക്കു സമ്മാനിച്ചിട്ടുണ്ട്.

12 comments:

Sreejith K. said...

മണ്മറഞ്ഞ ആ മഹാനുഭാവന്റെ പാവന സ്മരണക്കുമുമ്പില്‍ നിറകണ്ണുകളോടെ..

അമ്പിളിയമ്മാവാ നിന്റെ കൈകുമ്പിളിലെ ഈ മഹാത്മാവിനെ സ്വര്‍ഗ്ഗസ്ഥനാക്കൂ..

Kalesh Kumar said...

കണ്ണുനീരില്‍ കുതിര്‍ന്ന ആദരാ‍ഞ്ജലികള്‍!
പരേതാത്മാവിനു നിത്യശാന്തി നേരുന്നു!

രാജീവ് സാക്ഷി | Rajeev Sakshi said...

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍..

ആദരഞ്ജലികള്‍..!!

അതുല്യ said...

മനസ്സില്‍ നീ എന്നും ഉണ്ടായിരിക്കും.

സ്വപ്നയ്ക്‌ പ്രത്യേക നന്ദി. ഞാനിപ്പോഴാണറിഞ്ഞത്‌

അതുല്യ said...

മനസ്സില്‍ നീ എന്നും ഉണ്ടായിരിക്കും.

സ്വപ്നയ്ക്‌ പ്രത്യേക നന്ദി. ഞാനിപ്പോഴാണറിഞ്ഞത്‌

Durga said...

നന്നായിട്ടുണ്ട്ട്ടോ...:-) സംഗീതഞാനികള്‍ അനശ്വരരാണെന്ന വിശ്വാസത്തോടെ ആ ആത്മാവിനു നേര്‍ക്ക് എന്റെ ചെറുപുഞ്ചിരി......

myexperimentsandme said...

ആദരാഞ്ജലികൾ...

രവീന്ദ്രൻ‌ മാഷ്, ദേവരാജൻ മാഷ്.. മലയാള സംഗീതത്തിന്റെ തീരാനഷ്ടങ്ങൾ...

സു | Su said...

ആദരാഞ്ജലികള്‍...

aneel kumar said...

“ദേവരാഗങ്ങളുടെ ശില്‍പ്പിക്ക് ആദരാഞ്ജലികള്‍”

ഇന്നലെ ഈ വാര്‍ത്ത അറിഞ്ഞതു മുതല്‍ കരുതിയതായിരുന്നു, ഒരു കുറിപ്പെഴുതണമെന്ന്.
എന്തായാലും ദുര്‍ഗ്ഗയും സപ്നയും അതു ഉചിതമായി ചെയ്തത് നന്നായി.

ശനിയന്‍ \OvO/ Shaniyan said...

ഈ മനോഹര തീരത്തു തരുമൊ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി?...


8..(

മര്‍ത്ത്യന്‍ said...

ദേവരാജന്‍ മാഷിന്റെ സംഗീതം ഒരു മുഴുവന്‍ കാലഘട്ടത്തിന്റെ ഉണര്‍വിന്‌ നിമിത്തമായിരുന്നു എന്നതാണ്‌ സത്യം.

ദേവരാജന്‍ മാഷിനേ പോലുള്ളവര്‍ക്ക്‌ മരണമില്ല, മാഷ്‌ പകര്‍ന്നു തന്ന സംഗീതം അതിനനുവദിക്കില്ല.

വര്‍ണ്ണമേഘങ്ങള്‍ said...

ദേവരാജൻ മാഷ്‌ വിട്ട്‌ പോയാലും അദ്ദേഹം വിരിയിച്ച്‌ വിതറിയ ദേവരാഗങ്ങൾ അനശ്വരം..!