എവിടെനിന്നോ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ,എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിക്ക. എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുള്‍ തേടി വന്ന ഒരു സാധുമനുഷ്യന്‍. കാഴ്ച്ചയിലും(ചിത്രത്തില്‍) വാക്കുകളിലും സാധു, സൌമനസ്സ്യം, വാക്കുകളില്‍ ലാളിത്യം, സരസന്‍. എന്റെ മലയാളം വായിക്കാന്‍ വേണ്ടി ‘വരമൊഴിയും, ഇളമൊഴിയും’ പിന്നെ അഞ്ചലി ലിപി‘യും തന്റെ മകന്റെ സഹായത്തോടെ മനസ്സിലാക്കി അങ്ങിനെ അദ്ദേഹം മലയാളം ബ്ലോഗില്‍ എത്തി.
മലയാളം വായിച്ചു തുടങ്ങിയപ്പോള്‍ വിമര്‍ശനങ്ങള്‍!‘ഞാന്‍ പറയട്ടെ’എന്ന മുഖവുരയോടു കൂടിയുള്ള തുടക്കം!ഭാവനയും ശൈലിയും അന്തര്‍ലീനമായ ഒരു കഴിവാണ്, അതെന്നിലുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞുതന്നു. ചോര്‍ന്നു പോയ എന്റെ ധൈര്യം വീണ്ടും തലപൊക്കി. എഴുതുമ്പോള്‍ ഓരോ വാക്കുകളുടെയും ഘടനയും വായനക്കാരുമായുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയും പറഞ്ഞു മനസ്സിലാക്കിത്തന്നു, “ആദ്യ ഖണ്ഢികയില്‍ത്തന്നെ വരുത്തിയെടുക്കേണ്ട നാടകീയത“.ഒരു മഹാഭാഗ്യം എനിക്കുണ്ടായി, അദ്ദേഹം നേരിട്ട് എന്റെ ഒരു ലേഘനം ,മുഴുവനും തിരുത്തിത്തന്നു, 20ആം തീയതി. നിധിപോലെ ഞാന്‍ അതു കാത്തു സൂക്ഷിക്കുന്നു.
ഒരൊ ദിവസവും ഓരോ പുതിയ പാഠങ്ങള്‍ പോലെ അദ്ദേഹം, കഴിഞ്ഞ ഒരു മാസമായി, ഒന്നൊന്നായി മനസ്സിലാക്കിത്തന്നു. എന്റെ കഴിവിനെ പുകഴ്ത്തിയതല്ല എന്നും,എല്ലാവര്‍ക്കും എഴുത്തുകാരാകാന്‍ സാധിക്കണം എന്നില്ല' എന്നുള്ളതാണ് ഇതിലെ അടിസ്ഥാന പാഠം. സാഹചര്യങ്ങളും മറ്റുള്ളവരെ മനസ്സിലാക്കനുള്ള കഴിവും,കഥകക്കുള്ള പ്രേരണകള്‍ കണ്ടറിയാനുള്ള അനുഭവപാടവവും, ഇവയെല്ലാം കൂടിയുള്ള സമ്മിശ്രണം ആണ് സര്‍ഗ്ഗരചന. അത് ഒരു ദിവസം കൊണ്ടു ഉടലെടുക്കണം എന്നില്ല. ഒരിക്കലും സംഭവിച്ചില്ലെന്നും വരാം!!! അദ്ദേഹം സ്വാന്തനിപ്പിച്ചു.ഇനി ഏറെ വളരാനുണ്ട്,അറിയാനുണ്ട്, മനസ്സിലാക്കാനുണ്ട്' എന്ന് എത്ര സരസമായി, ക്ഷമയോടെ അദ്ദേഹം, എന്റെ മനസ്സിനെ അശേഷം വേദനിപ്പിക്കാതെ പറഞ്ഞു തന്നു.
അന്നൊന്നും,മട്ടാഞ്ചേരിക്കാരനായ,ഒരു വലിയമനുഷ്യന്റെ ചെറിയ പ്രതിഛായ മാത്രമാണിത് എന്നു ഞാനറിഞ്ഞിരുന്നില്ല. ഗുലാം ഹുസൈന്‍,എന്ന മലയാളത്തിലെ ആദ്യ ഗസല്‍ ഗായകന്റ മകന്‍ ഭാവിയില്‍, ഒരു സംഗീതനിരൂപകന്‍ ആയിത്തീര്‍ന്നു. സ്റ്റേറ്റ് ബാങ്കില്‍ ജോലിയില്‍ ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ലേഖനങ്ങളും,നിരൂപണങ്ങളും എഴുതിത്തുടങ്ങി. ജീവിതത്തില്‍ എടുത്തണിഞ്ഞ ഏതുവേഷങ്ങളോടും,അങ്ങേ അറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു അദ്ദേഹം.പത്രപ്രവര്‍ത്തകന്‍(ദേശാഭിമാനിയില്‍ സബ് എഡിറ്റര്‍),നിരൂപകന്‍, ചരിത്രകാരന്‍, സംഗീതാസ്വാദകന്‍,ബുദ്ധിജീവി,കെ എസ് എഫ് ന്റെ സജീവ പ്രവര്‍തകന്‍,എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയതായി, ഞാന്‍ പിന്നീട്,കേട്ടറിയുകയുണ്ടായി. നിരവധി പുരസ്ക്കരങ്ങള്‍ ലഭിച്ചിട്ടുള്ളവയില്‍ ചിലത്,കൊങ്കിണീ സാഹിത്യ അവാര്‍ഡ്,കേന്ദ്ര അക്കാദമി അവാര്‍ട്, എന്നിവയാണ്.ഇവയെല്ലാം എന്റെ കഴിഞ്ഞ രണ്ടു ദിവസമായിയുള്ള എന്റെ കേട്ടറിവും, വയിച്ചു മനസ്സിലാക്കിയവയും ആണ്.
ഇതൊന്നുമല്ലാത്ത,ഒരു സാധാരണമനുഷ്യനെ മാത്രമേ ഞാന്‍ അറിയുകയുള്ളു. എന്റെ എഴുത്തുകുത്തുകള്‍, കവിതകള്‍ എന്ന്,ഞാന്‍ കരുതിയിരുന്നവക്ക് ജീവന്റെ സ്വര്‍ശ്ശം അത്ര പോര എന്നു, ഇനിയും കൂടുതള്‍ എഴുതി തഴക്കം വരണം, എന്നും എടുത്തുചാടി പ്രസിദ്ധീകരണങ്ങളുടെ പിന്നാലേ പോകാതെ,അവസരം നമ്മെത്തേടി എത്തട്ടെ എന്നും ആശ്വസിപ്പിക്കുന്ന ഒരു പാവം മനുഷ്യന്റെ വിശ്വരൂപം ഞാനറിഞ്ഞു വന്നപ്പോള്‍,ഒന്നാദരിക്കാന്‍പോലും അവസരം തരാതെ,അദ്ദേഹം അകലേക്ക് പറന്നു പോയി.
ഒരിക്കലും മനസ്സില്‍ നിന്നു മായാത്ത ചില നല്ല ഓര്‍മ്മകള്‍ നല്‍കി അദ്ദേഹം ഒരു വിടവാങ്ങലിന്റെ തേങ്ങലുമായി യാത്രയായി, എന്നന്നേക്കുമായി. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കള്‍ക്കും സര്‍വ്വേശ്വരന്‍ ധൈര്യവും ആശ്വാസവും നല്‍കട്ടെ.
http://www.orkut.com/Profile.aspx?uid=3343788547252274739
http://www.orkut.com/Profile.aspx?uid=3343788547252274739
13 comments:
ഇക് ബാലിക്ക് ആദരാഞ്ചലികള്‍
Enthu parayanam ennariyathe njan vishamikkukayanennu ninakku manassilakunnundo sapna?
sapna, Ikkayumaayulla aduppam veluppinu kanda oreeran swapnam pole thonnunnu ippol..urakkamunarnnappol aduthu addehamundaayirunnilla..
ormmakkurippu valare nannaayittundu ennu paranjaalpolum mathiyaavilla...I am speechless.
Luv
Shruthi
shruthisubhash@gmail.com
സപ്നാജി..
“ഖേദിയ്ക്ക കൊണ്ടു ഫലമില്ല ; നമുക്കതല്ല
മോദത്തിനും ഭുവി വിപത്തുവരാം ചിലപ്പോള്‍ ;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി,-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍..”
ആദരാഞ്ചലികള്‍
Condolance
ചിലപ്പോള്‍ ചിലരില്‍ നിന്ന് ഒരു വാക്കാവും നമുക്ക് ഗുരു.നമുക്ക് ഒന്നും തന്നില്ലങ്കില്‍ കൂടി അവരുടെ ഒരു മൂളല്‍ മതി ആ സാനിധ്യം നാം മനസ്സിലാക്കാന്‍.പരിചപ്പെടാന്‍ കഴിയതെ നഷ്ടം വന്ന ആ പ്രകാശത്തിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ സ്വപ്നാജീ..പ്രാര്‍ത്ഥനകളോടെ........
ഇതേ..തേങ്ങല്‍ ബാവക്ക(ടി.വീ.കൊച്ചുബാവ) മരണം ഞങ്ങളില്‍ ബാക്കിയായത് ഇങ്ങനെയായിരുന്നു....
സപ്ന,
ഞാന്‍ സമി പറഞ്ഞാണ് ഇക്ബാലിക്കയുടെ വേര്‍പാട് അറിഞ്ഞത്. എന്നാലും ഓര്‍ക്കുട്ടില്‍ വളരെ സജീവമായുണ്ടായിരുന്ന ഈ വലിയ മനുഷ്യനെ അറിയാന്‍ വളരെ വൈകി.
എന്റെയും ആദരാഞ്ചലികള്‍.
actually im new in this world..but going through the news paper coverage,scraps and blogs, i feel that i missd being with someone who could have made a difference in my life...
much said, more unsaid...
പ്രിയ ഗഫൂര്‍,ശ്രുതി,മുല്ലശ്ശേരി സര്‍,സഹീര്‍, മഴത്തുള്ളി,ഫിലിപ്പ്,റേബേക്ക, നിങ്ങളുടെ നല്ല വാക്കുകള്‍ക്കായി നന്ദി,ഇക്ബാല്‍ ജി, മുകളിളിരുന്ന് ഇതൊക്കെ അറിയുന്നുണ്ടായിരിക്കാം.
നമ്മളില്‍ എത്രപേരെ അദ്ദേഹം സ്നേഹത്താല്‍ അടുപ്പിച്ചു,ബന്ധങ്ങള്‍ മെനെഞ്ഞെടുത്തു, പരിചയമില്ലാത്ത,നമ്മളില്‍ എത്ര പേര്‍ അദ്ദേഹത്തിന്റെ പേരില്‍,അടുത്തു, സംസാരിക്കുന്നു! ഒരു പക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയും ഇതു തന്നെയയിരിക്കാം. ഇക്ബാലിക്കാ????????? കൂറച്ചു നിമിഷങ്ങളും , മണിക്കുറുകളും,ദിവസങ്ങളും മാത്രം ഇക്ബാല്‍ ജി യെ അറിയാവുന്ന,നമ്മളുടെ തീരാനഷ്ടത്തെ ഓര്‍ക്കുമ്പോള്‍,അദ്ദേഹത്തിന്റെ മക്കളുടെ ദു:ഖം ആ പാവത്തുങ്ങള്‍ എവിടെ,ആരോടു പങ്കിടും?
Sapna
Though I am living and working in Kochi, I could not interact with Iqbal...Unfortunately I had to write his obituary..
Sapna,
Though I am living and working in Kochi, I could not interact with Iqbal..Unfortunately I had to write his obituary
Babu
Post a Comment