17 October 2008

നവരാത്രിയും/ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റിലും

ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗപൂജയും,നവരാത്രിയും അവസാന ദിവസത്തെയാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ 'പൂജ' എന്നറിയപ്പെടുന്ന ദുര്‍ഗ്ഗപൂജയുടെ ദിവസം ആണ് എഴുത്തിനിരുത്തും മറ്റും നടക്കുന്നത്

ഇന്ഡ്യയുടെ പലഭാഗത്തു പല തരത്തിലാണ് , ഉത്സവം ആഘോഷിക്കുന്നത്. നവരാത്രി, ദസ്സറ,വിജയദശ്ശമി എന്നിവയെല്ലാം തന്നെ ദുര്‍ഗ്ഗ പൂജയുടെ വൈവിദ്ധ്യങ്ങള്‍തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ പൂജകളും രാവണറ്റെ മേല്രാമന്നടത്തുന്ന വിജയത്തിന്റെ ആഘോഷമാണ്.തമിഴ് നാട്ടില്‍ആദ്യത്തെ 3 ദിവസം ലക്ഷിമീദേവിക്കു വേണ്ടിയുള്ള പൂജ,സമൃദ്ധിക്കും അഭിവൃത്തിക്കും വേണ്ടുയുള്ള പൂജ.അതിനടുത്ത മൂന്നു ദിവസം സരസ്വതി ദേവിക്കുള്ള പൂജ, വിജ്ഞാനത്തിന്റെയും സംഗീതസാഹിത്യാദി കലകളുടെ ദേവീപൂജ. അവസാന 3 ദിവസം ദുര്‍ഗ്ഗദേവിക്കു വേണ്ടുള്ള പൂജ,ശക്തിയുടെ പ്രതീകമായ ദേവിക്കു വേണ്ടിയുള്ള പൂജ.തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും 'ബൊമ്മിക്കുലു' എന്നറിയപ്പെടുന്ന, പൂജ, 9 ദിവസം നീണ്ടുനില്ക്കുന്ന ഉപവാസം കൂടിയാണ്. നവം അഥവാ '9' രാത്രി, നീണ്ടു നില്ക്കുന്ന പൂജ. 'അശ്വീന' എന്ന് ദിവസം, തുടങ്ങുന്നു , നവമി ഉപവാസം. ദസ്സറ/വിജയദസ്സമി എന്നത് പത്താം ദിവസം ആണ്. പ്രത്യേകമായി തയ്യാറാക്കിയ നടകളില്‍ ,പല വിധത്തില്അലങ്കരിച്ച പാവകളും,ദേവീവിഗ്രഹങ്ങളും മറ്റും അലങ്കരിച്ചു വക്കുന്നു.ഇതിനാണ് 'ബൊമ്മികുലു' എന്നു പറയുന്നത്. പരമ്പരാഗതമായ രീതിയില്അല്ങ്കരിക്കുന്ന ' രാജകീയമായ ദുര്ഗ്ഗാദേവിയുടെ' അലങ്കാരം, 3,5,7,9,11 നടകളായാണിത് വെക്കുന്നത് എല്ലാ പാവകളും 'രാജാവും റാണിയും' ആണും പെണ്ണുമായി ഒരു ജോടിയായിട്ടാണ് വെക്കുന്നത്

പരമ്പരാഗതമായ വിശ്വാസത്തില്അധിഷ്ടിതമായ നടകള്ഉണ്ടാക്കുന്നതിന്റെ ആദ്യപടിയില്എല്ലാ ദേവീരൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു.അടുത്ത ടിയായി ഗണപതി,കൃഷ്ണന്‍ ,ശിവന്എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ നടകളെല്ലാം തന്നെ, ദേവിദേവന്മാരെക്കൊണ്ടു നിറഞ്ഞിരിക്കും. തിക്കിത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതുപോലെ പലതരത്തിലുള്ള പാവകളെയും, ചിലനടയില്പഴങ്ങളും മറ്റും വെക്കുന്നു. ഒരിത്തിരി കലാബൊധമുള്ള ആര്ക്കും തന്നെ ,വളരെ വ്യത്യസ്ഥമായ 'കുലു' തയ്യാറക്കാന്സാധിക്കും. വളരെ വര്ഷങ്ങളുടെ പ്രയത്നത്താല്ധാരാളം ബൊമ്മകള്‍ /പാവകള്ശേഖരിക്കുന്നവര്ഉണ്ട്. നടകളുടെ എണ്ണം ചിലപ്പോള്മുറിയുടെ അത്രെയും തന്നെ പൊക്കത്തില്വരെ നീളുന്നു.ഏറ്റവും ഒടുവിലായി പല തരത്തിലുള്ള പച്ചക്കറികള്കൊണ്ടുള്ള രൂപങ്ങളും, കലാപരമായി അലങ്കരിച്ച തടാകങ്ങളും മറ്റും തന്നെ ഇന്നു വെക്കുന്ന രീതിയും ഉണ്ട്.

നവതിയുടെ അവസാന ദിവസം ആണ് ആയുധങ്ങളും,പാഠപുസ്തകങ്ങളും,ഉപകരണങ്ങളും മറ്റും പൂജക്കുവെക്കുന്നത്. നല്ല ഒരു തുടക്കത്തിന്റെ നവതിയാണ് നവരാത്രി.ഇവിടെ മസ്കറ്റിലും ഒട്ടുമുക്കാലും ഹൈന്ദവ വീടുകളില് 'ബൊമ്മികുലു' വെക്കുകയുണ്ടായി. കൂട്ടുകാരും വീട്ടുകാരും ആയവര്എല്ലാവരെയും ഓരോ വീട്ടുകാരും ക്ഷണിക്കുന്നു 'കൊലു' കാണാന്വേണ്ടി. അതിഥിയി ചെല്ലുന്ന എല്ലാവര്ക്കും തന്നെ, കഴിക്കാനായി പല തരത്തിലുള്ള കടലകൊണ്ടുണ്ടാക്കുന്ന 'ചുണ്ടല്‍ ' ,മധുരം,തേപ്ല്( നെയ്യും മൈദയും കുഴച്ചുണ്ടാക്കുന്ന ഒരു ചപ്പാത്തിരൂപത്തിലുള്ള പ്രസാദം) എന്നിവ നല്കുന്നു. പ്രാസാദമായി കുങ്കുമവും,മഞ്ഞളും,വെറ്റില പാക്ക് എന്നിവയും, എന്തെങ്കിലും ചെറിയ ഒരു സമ്മാനവും നല്കുന്നു. സരസ്വതീ ദേവിയുടെ കടാക്ഷമായാണ് പ്രസാദത്തെ കാണുന്നത്.

6 comments:

Sapna Anu B.George said...

ഗൂഗിള്‍ മെയിലിന്റെ അനുഗ്രഹം കാരണം പ്രസിദ്ധപ്പെടൂത്താന്‍ താമസിച്ചുപോയ ഒരു വിജയദശമി......

ശ്രീ said...

ഇത്രയും വിശദമായി പോസ്റ്റ് ആക്കിയതു നന്നായി ചേച്ചീ.

രണ്‍ജിത് ചെമ്മാട്. said...

നന്ദി... വിശദമായ കുറിപ്പിന്

Sapna Anu B.George said...

നന്ദി ശ്രീ....രെഞ്ചിത്ത് ചെമ്മാട്, എല്ലാം തന്നെ എന്റെ രണ്ടു സുഹൃത്തുക്കളുടെ വീട്ടിലെ ബൊമ്മക്കുലു ആണ്, ഞാന്‍ ആദ്യമായി കാണുകയാ....അതാ ഇത്ര വിവരങ്ങള്‍ തിരക്കി എഴുതിയതു.

smitha adharsh said...

നന്നായി ഈ പോസ്റ്റ് ഇട്ടത്..ആദ്യമായി ബൊമ്മിക്കൊലു വിനെ പ്പറ്റി കേട്ടത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുംപോഴാ..

Sapna Anu B.George said...

നന്ദി സ്മിത.....ഞാനിതാദ്യമായിട്ടാണ് കാണുന്നതും അതിനെക്കുറിച്ചറിയുന്നതും, അതിനാല്‍ കൂടുതല്‍ അന്വേഷിച്ചു, കണ്ടെത്തി, അഭിപ്രായങ്ങക്കു നന്ദി സ്മിത