5 October 2008

ദക്ഷിണം-എന്റെ 10 വസ്സുകാരന്റെ ബ്ളോഗ്


ദക്ഷിണ്‍ തോമസ് ജോര്‍ജ്ജ് എന്ന എന്റെ മൂന്നമത്തെ സന്തതി.‘മാത്തന്‍ ‘ എന്ന വിളിപ്പേരുള്ള ദക്ഷിണ്‍ ,
സ്കൂളിലെ ഫോട്ടോഗ്രാ
ഫിക് ക്ലബിലെ മെമ്പര്‍ . 5 അടി കഷ്ടിച്ചെ ഉള്ളെങ്കിലും കയ്യിലിരിപ്പു ചെറുതല്ല . കമ്പ്യൂട്ടര്‍ അഴിക്കുന്നതൊഴിച്ച് അതിന്റെ സകല കുന്ത്രാണ്ടങ്ങളും കാണിക്കും . ഇങ്ങെയറ്റം വന്ന് ,എന്തു ലൊട്ടിലൊടുക്കുകളും അവന്റെ കയ്യില്‍ക്കുടെത്തന്നെ പോകും. അമ്മ’ അവന്റെ ഒരു വീക്ക്നെസ്സ്’ അതായതു അമ്മെ കളിപ്പിക്കാന്‍ അവനു നല്ലതായി അറിയാം. കൂടുതല്‍ ‘ഹോംവര്‍ ക്കുള്ള ദിവസങ്ങളില്‍ ‘പനി’ കാലുവേദന, തലവേദന, എന്നി അസുഖങ്ങള്‍ ,അടിക്കടി വന്നു കൊണ്ടേ ഇരിക്കും. അവസാനത്തെ അമ്പ്’ എപ്പോഴും റെഡിയാണ്, അമ്മെ ‘ഉറക്കം’ വരുന്നു. ഇളയതായതു കൊണ്ട് 10 വയസ്സായിട്ടും ഇന്നു ചോറുവാരിക്കൊടുക്കുന്ന ഈ ‘മാത്തന്‍ ‘ ഒരു നിഴല്‍ പോലെ എന്നെ എവിടെയും പിന്തുടരും. ഒരു കടയില്‍ പോയാലോ ഒരു റോഡ് കുറുകെ കടക്കാനോ, മൂത്തവരെക്കള്‍ ‘അമ്മയെ’ അവനൊരു കരുതല്‍ ഉണ്ട്. അമ്മയുടെ ബ്ളോഗിം കണ്ട് മടുത്ത അവന്‍ ഒരു ദിവസം പറഞ്ഞു എനിക്കും ഒരു ബ്ളോഗ് വേണം. അതിന്റെ പര്യവസായിയാണിത്......ഒരു പ്രചോദനം ആവട്ടെ എന്നു കരുതിയാണിതെഴുതിയത്..........പ്രോത്സാഹിപ്പിക്കുമല്ലോ!!!! http://www.dakshinam.blogspot.com/

ഒരെ ആളിന്റെ പല മുഖം...................................................................................................

20 comments:

kaithamullu : കൈതമുള്ള് said...

മാത്തന് ആശംസകള്‍.

- മോനേയും വേഷങ്ങള്‍ കെട്ടിക്കുമായിരുന്നൂ, എന്റെ ഭാര്യ. പെണ്‍‍‌വേഷത്തിലും വേഷമൊന്നുമില്ലാതേയും ഫോട്ടൊകള്‍ സുലഭം.
(മലയാളം പഠിപ്പിക്കുന്നുണ്ടല്ലോ, അല്ലേ?)

ഹരീഷ് തൊടുപുഴ said...

മാത്തന്‍ കുട്ടന് സ്വാഗതം......

Sapna Anu B.George said...

നന്ദി കൈതമുള്ള്, എന്റെ മൂന്നു മക്കളും മലയാളം പഠിക്കുന്നുണ്ട്, നന്ദി ഹരീഷ്

അനൂപ് തിരുവല്ല said...

അഭിനന്ദനങ്ങള്‍

അനില്‍@ബ്ലോഗ് said...

ആശംസകള്‍

ലതി said...

മാത്തന്‍,
എത്ര നല്ല അമ്മ അല്ലേ കുട്ടാ?
ഈ ബ്ലോഗിന് നന്മകള്‍ നേരുന്നു.
പോരട്ടെ പുതിയ പോസ്റ്റുകള്‍.

വികടശിരോമണി said...

ആശംസകൾ.

വരവൂരാൻ said...

അമ്മക്കും കുഞ്ഞിനും ആശംസകൾ

Nachiketh said...

Welcom Master Mathan...

smitha adharsh said...

ആശംസകള്‍..കുട്ടികളും വരട്ടെ...ബൂലോകത്തേയ്ക്ക്.

lakshmy said...

ദക്ഷിണിന് എല്ലാ ആശംസകളും

ശ്രീ said...

മാത്തന് ആശംസകള്‍!
:0

കുഞ്ഞന്‍ said...

മാത്തന്‍ മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

മോന്റെ പടശേഖരങ്ങള്‍ പോസ്റ്റാക്കൂ..

അതുപോലെ അമ്മയുടെ മിടുക്കകുട്ടനായി വളരണം ട്ടൊ..കുസൃതികുട്ടാ

അന്യന്‍ said...

"കൊള്ളാമല്ലോ..സപ്നേച്ചീ...
പത്തുവയസ്സുകാരന്‍
കൊച്ചുമിടുക്കന്റെ
കൊച്ചുബ്ലോഗിന്‌ ഈ
അന്യനല്ലാത്ത ഈ
അന്യന്റെ ആശംസകള്‍..."

മാണിക്യം said...

മാത്തച്ചാ ബ്ലോഗ് തുടങ്ങിയതിനു അഭിനന്ദനം
സപ്നാ നല്ല കാര്യമാണ് ചെയ്തത്,
മാത്തന്റെ കഴിവുകള്‍ക്ക് കൊടുക്കുന്ന
നിര്‍ലോഭമായ പിന്തുണ അതു കുട്ടിയില്‍ ആത്മ വിശ്വാസം ഉയര്‍ത്തും,ആശംസകള്‍..

C said...

nerathe thanne maathante blog kandirunnu, comment adikkaan pattiyilla, happy blogging to maathukutty, umma

nima said...

oh....how cute he is

സിദ്ധീക്ക.. said...

എല്ലാ ഭാവുകങ്ങളും ഞങ്ങളുടെ മാത്തന് നേരുന്നു ..

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

എല്ലാ ആശംസകളും നേരുന്നു

തെച്ചിക്കോടന്‍ said...

മാത്തന് എല്ലാവിധ ആശംസകളും.