1 August 2010

മാത്തുക്കുട്ടിച്ചായന്‍ -ഇന്ത്യന്‍ പത്രലോകത്തിന്റെ അതികായന്‍

മലയാള മനോരമ പത്രാധിപര്‍ ശ്രീ.കെ.എം മാത്യു(93)അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ കോട്ടയത്തുള്ള വസതിയിലായിരുന്നു അന്ത്യം.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് മലയാള മനോരമ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചതിരിഞ്ഞ് നാല് മണിക്ക് കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.


കോട്ടയത്തിന്റെ പ്രഥമ പൗരന്‍ ആരാണെന്നു ചോദിച്ചാല്‍ സംശയലേശമെന്യേ ആരും പറയും,ശ്രീ.കെഎം മാത്യു എന്ന്‌, എന്നാല്‍  അടുപ്പമുള്ളവര്‍ മാത്തുക്കുട്ടിച്ചായന്‍ എന്നു വിളിക്കുന്നു. തൊണ്ണൂറുകാരനായ കെഎം മാത്യു അന്നും ഇന്നും  പ്രിന്‍സ്‌ ചാമിംഗ്‌ തന്നെ ആയിരുന്നു.ആര്‍ക്കും തന്നെ വിചാരിച്ചാല്‍ കെഎം മാത്യുവിനെയും മലയാള മനോരമയെയും പിന്നിലാക്കാന്‍ പറ്റില്ല.മധ്യ തിരുവിതാംകൂറിലെ കൊച്ചുപട്ടണമായ കോട്ടയത്തുനിന്നാരംഭിച്ച മലയാള മനോരമ പത്രത്തില്‍ നിന്നും വിവിധ ഭാഷകളിലായി നാല്‍പ്പത്തിയാറ്‌ പ്രസിദ്ധീകരണങ്ങളുണ്ട്‌.കൂടാതെ മനോരമ വിഷന്‍ എന്ന വാര്‍ത്താ ചാനലും പുരോഗമന പാതയിലാണ്‌.ഇതിന്റെയെല്ലാം അമരക്കാരന്‍ കെഎം മാത്യു ആണ്‌.കോട്ടയത്ത്‌ എന്തു സംരംഭം ആരംഭിച്ചാലും അതിന്‌ ശ്രീ.കെഎം മാത്യുവിന്റെ അനുഗ്രഹം ഉണ്ടാകണം എന്നാഗ്രഹിക്കാത്തവരായി ആരുമില്ല.


ഇന്ത്യയിലെ വെറും മൂന്ന്‌ ശതമാനം ആളുകള്‍ മാത്രം സംസാരിക്കുന്ന മലയാള ഭാഷയില്‍ ഇറക്കുന്ന മലയാള മനോരമയ്‌ക്ക്‌ പതിനാറ്‌ ലക്ഷത്തിലധികം വരിക്കാരെ സൃഷ്‌ടിക്കണമെങ്കില്‍ അതിന്‌ പിന്നിലുള്ള ശ്രമവും ശ്രദ്ധയും വൈവിധ്യവല്‍ക്കകരണവും എല്ലാം അതിവിപുലമായിരിക്കണം.പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ തയ്യാറായ മഹാനായ എഡിറ്ററാണ്‌ ശ്രീ.കെഎം മാത്യു.

‌1917 ല്‍ മനോരമ ചീഫ്‌ എഡിറ്റര്‍ ശ്രീ.കെ.സി മാമ്മന്‍ മാത്യുവിന്റെയും കുഞ്ഞന്നാമ്മയുടെയും ഏട്ടാമത്തെ മകനായി ജനിച്ച ശ്രീ.കെ.എം മാത്യു1954 ലാണ്‌ മനോരമയുടെ മാനേജിംഗ്‌ എഡിറ്ററായി ചുമതലയേറ്റത്‌.1973 ല്‍ അദ്ദേഹം ചീഫ്‌ എഡിറ്ററായി.മദ്രാസ്‌ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്നു ബിരുദം നേടി, മനോരമയുടെ സാരഥ്യം ഏറ്റെടുത്തതിനു ശേഷം നിരന്തരം സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിരുന്ന ശ്രീ.കെഎം മാത്യു ഏവര്‍ക്കും പ്രചോദനം നല്‍കിയിരുന്നു.1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു.1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്.1997ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്.1991ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരം,1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

ഈവര്‍ഷം പ്രസിദ്ധീകരിച്ച ആത്മകഥയുടെ ടൈറ്റില്‍ തന്നെ ശ്രദ്ധേയമാണ്‌. എട്ടാമത്തെ മോതിരം ഒരു കാലഘട്ടത്തിന്റെ ഗതിവിഗതികള്‍ രസാവഹമായി ചിത്രീകരിച്ച്‌ ഒരു ദേശത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയിരിക്കുന്നു അദ്ദേഹത്തിന്റെ ആത്മകഥനം.എട്ടാമത്തെ മോതിരം എന്നു വെച്ചാല്‍ അപ്പച്ചന്‍, ശ്രീ.കെ.സി.മാമ്മന്‍ മാപ്പിള,അമ്മച്ചിയുടെ സ്മരണക്കായി അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി9 മക്കള്‍ക്കും വീതിച്ചു കൊടുത്തതില്‍ നിന്നും,എട്ടാമനായ മാത്യുവിനു കിട്ടിയത്‌. ഓര്‍ത്ത്‌ഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ തര്‍ക്കം,രാഷ്ട്രീയ പാര്‍ട്ടികളോടുള്ള നിലപാടുകള്‍ പല പ്രഗല്‍ഭ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും മനോരമയുമായുള്ള ബന്ധം,മനോരമയുടെ ആധുനികവല്ക്കരണം, പ്രൊഫഷണല്‍ സമീപനം ഒക്കെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.ഭാര്യയായ ശ്രീമതി.കെ എം മാത്യു വിനെക്കുറിച്ച്‘അന്നമ്മ‘ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

മലയാള മനോരമ പത്രാധിപര്‍ കെ എം മാത്യുവിന്റെ വേര്‍പാടില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുസ്മരിച്ചു.ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.പല ഉന്നതവ്യക്തികളുമായി,എല്ലാ തുറയിലും ഉള്ളവരുമായി വളരെ അടുത്ത വ്യക്തിബന്ധവും അദ്ദേഹവുമായുണ്ടായിരുന്നു.ആധുനിക വീക്ഷണവും നേതൃപാടവുമാണ് പത്രാധിപര്‍ എന്ന നിലയില്‍ ശ്രീ.കെ എം മാത്യുവിനെ ശ്രദ്ധേയനാക്കിയത്.ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും അദ്ദേഹം കാണിച്ച എളിമയാണ്,അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഏറ്റവും പ്രസക്തമായ അംശം.അതിനോടുകൂടി പരിചയപ്പെടുന്ന എല്ലാവരോടും ഉള്ള സ്‌നേഹവും സൗഹൃദമനോഭാവവും ആണ് അദ്ദേഹത്തിന്റെ പ്രത്യേകത.വിവിധ മേഖലകളിലെ നിരവധി പേര്‍ അദ്ദേഹത്തെ അനുസ്മരിച്ചു.

24 comments:

Sapna Anu B.George said...

സഹ്യാദ്രിയേക്കാള്‍ വലുപ്പമുള്ള ഒരു പര്‍വ്വതമാണ് ഇടിഞ്ഞത്,ശ്രീ.കെ എം മാത്യുവിന്റെ നിര്യാണത്തില്‍ അതീവദു:ഖം പ്രകടിപ്പിച്ചു കൊള്ളുന്നു.എന്റെ എഴുത്തക്ഷരങ്ങള്‍ ആദ്യത്തെ അച്ചടിമഷിയുടെ ചൂടുകിട്ടിയത് മനോരമ പത്രത്തിലൂടെയാണ്.

പാരസിറ്റമോള്‍ said...

ആദരാഞ്ജലികള്‍

ബിജുകുമാര്‍ alakode said...

കൊള്ളാം സ്വപ്ന ഈ വിവരണം. അദ്ദേഹത്തിന്റെ ആത്മകഥ വായിയ്ക്കണമെന്നുണ്ട്. ഖത്തറില്‍ കിട്ടൂമോ ആവോ?

കുഞ്ഞൂസ് (Kunjuss) said...

സപ്നാ... രാവിലെ വായിച്ചെങ്കിലും കമന്റാന്‍ പറ്റിയില്ല.
മാധ്യമലോകത്തെ കുലപതിക്ക് എന്റെ ആദരാഞ്ജലികള്‍!

Sapna Anu B.George said...

പാരസിറ്റമോള്‍ ,thanks.Biju,its out of stock with DC and if you search you can find a link where you can buy online, that too after stock in back on shelves. Kunjus, i am nobody to write about him, yet being the person who gave me the chance to see my name in Black & white print,i have all the gratitude in the world for him.

ജസ്റ്റിന്‍ said...

ആദരാഞ്ജലികള്‍

മലയാളത്തെ ലോകത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ സ്രമിക്കുകയും അതു ചെയ്യുകയും ചെയ്ത വ്യക്തി.

സപ്ന നന്നായി ഈ ലേഖനം

C said...

i mourn, i felt fatherfigure's loss, he was extremely innovative and bold, a rare personality, and we kerala ppl are going to miss such personalities in our social front

Sapna Anu B.George said...

Thanks Cindhya

ലതി said...

സ്വപ്നാ,
വന്നതിനും മാത്തുക്കുട്ടിച്ചായനെക്കുറിച്ചുള്ള എന്റെ കുറിപ്പു വായിച്ചതിനും നന്ദി.ഞാനിപ്പോൾ ബ്ലോഗിൽ ഒട്ടും സജീവമല്ല. പല തിരക്കുകൾ. ഞാൻ ഇപ്പോഴാ ഈ കുറിപ്പ് വായിച്ചത്. നന്നായി, ബൂലോകത്ത് ഇങ്ങനെയൊരു സ്നേഹ സ്മരണ. ഞാൻ വല്ലപ്പോഴുമൊക്കെ മാത്തുക്കുട്ടിച്ചായനെ പോയി കണ്ട് വർത്തമാനം കേൾക്കുമായിരുന്നു. പുറം ലോകം കാണുന്നതിനപ്പുറത്തെ നന്മകൾ അറിഞ്ഞിരുന്നു.മിനിയാന്നാൾ അവരുടെ അടുത്ത വീട്ടിലെ ഒരു പാവപ്പെട്ട തൊഴിലാളി മാത്തുക്കുട്ടിച്ചായന്റെയും മിസിസ്സ് കെ.എം മാത്യുവിന്റെയും അയൽ ബന്ധത്തെക്കുറിച്ച് ഒരുപാടു പറഞ്ഞു. എനിയ്ക്ക് അൽഭുതം തോന്നി. ആദരാഞ്ജലികൾ!

ലതി said...

സ്വപ്നാ,
വന്നതിനും മാത്തുക്കുട്ടിച്ചായനെക്കുറിച്ചുള്ള എന്റെ കുറിപ്പു വായിച്ചതിനും നന്ദി.ഞാനിപ്പോൾ ബ്ലോഗിൽ ഒട്ടും സജീവമല്ല. പല തിരക്കുകൾ. ഞാൻ ഇപ്പോഴാ ഈ കുറിപ്പ് വായിച്ചത്. നന്നായി, ബൂലോകത്ത് ഇങ്ങനെയൊരു സ്നേഹ സ്മരണ. ഞാൻ വല്ലപ്പോഴുമൊക്കെ മാത്തുക്കുട്ടിച്ചായനെ പോയി കണ്ട് വർത്തമാനം കേൾക്കുമായിരുന്നു. പുറം ലോകം കാണുന്നതിനപ്പുറത്തെ നന്മകൾ അറിഞ്ഞിരുന്നു.മിനിയാന്നാൾ അവരുടെ അടുത്ത വീട്ടിലെ ഒരു പാവപ്പെട്ട തൊഴിലാളി മാത്തുക്കുട്ടിച്ചായന്റെയും മിസിസ്സ് കെ.എം മാത്യുവിന്റെയും അയൽ ബന്ധത്തെക്കുറിച്ച് ഒരുപാടു പറഞ്ഞു. എനിയ്ക്ക് അൽഭുതം തോന്നി. ആദരാഞ്ജലികൾ!

വോട്ടില്ലാത്ത ഇന്ത്യക്കാരന്‍ said...

സ്മരണകള്‍ എന്നാലും ....
എന്താണ് പത്രപ്രവര്‍ത്തനം ?
അറിയാമോ ? സ്വന്തം താല്പര്യം സ്വന്തം ബിസ്നുസ് ഇതില്‍ കൂടുതല്‍
എന്ത് ചെയ്തു അച്ചായന്‍ ?
എത്ര നല്ല റിപ്പോര്ടമാരെ മനോരമ ഒതുക്കി ? ടോംസ് മുതല്‍ യെസുധാസന്‍ വരെ ?
അവര്‍ ഇല്ലെങ്കിലും അവര്‍ വരയ്ക്കുന്നു എങ്ങിനെ ? ഇതാണോ പത്ര ധര്‍മം ?
സ്വതദ്രമായി എഴുതാന്‍ ആര്‍ക്കാകും മനോരമയില്‍ ?
'സഭ' മനോരമ കൊടുത്താല്‍ വര്‍ഗിയമല്ല ....അഭയ കേസിലും നമ്മള്‍ കണ്ടതാ.....
ഈ പോസ്റ്റ്‌ ശ്രദ്ധിക്കുക ..

വോട്ടില്ലാത്ത ഇന്ത്യക്കാരന്‍ said...

ബിജുകുമാര്‍ alakode ...
ബ്ലോഗ്ലില്‍
അഭിപ്രായം പറയാന്‍ ഇടം തരിക
കുറെ നോക്കി നടക്കുന്നില്ല ..... അതുകൊണ്ട് ഇവ്ടിടെ ഇടുന്നു
കാണണം ''''.......
വോട്ടില്ല്ലാത്ത ഇന്ത്യകാരന്‍ ....

R.Sajan said...

'Ettaamatthe Moathiram' is fit to be made a Management text book.

Sapna Anu B.George said...

ജസ്റ്റിന്‍ ....അഭിപ്രായത്തിനു നന്ദി,ലതി.... നന്ദി ഇത്ര നല്ല വാക്കുകള്‍ക്ക്,പത്രധര്‍മ്മത്തിന് അതിന്റേതായ സ്വാര്‍ത്ഥതകളും,പരിമിതികളും സമൂഹത്തിനോട് ഒരു ഉത്തരവാദിത്വവും ഉണ്ട് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . എന്നിരുന്നാലും സ്വന്തം അഭിപ്രായം അറിയിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും,പ്രവര്‍ത്തിപ്പിക്കാനും ആയിട്ടാണ് പത്രം തുടങ്ങുന്നത്.വോട്ടില്ലാത്ത ഇന്‍ഡ്യാക്കാരാ.....ശ്രീ കെ എം മാത്യു എന്ന മനുഷ്യന്‍ തന്റെ സ്വയം പ്രവര്‍ത്തിയും കഴിവും ബുദ്ധിയും ഉപയോഗിച്ച് ഒരു പ്രസ്ഥാനം വളര്‍ത്തി വലുതാക്കി, സമൂഹത്തിന്റെ നന്മക്കായും മറ്റും പ്രവത്തിക്കുന്നതിന്റെ കൂടെത്തന്നെ, പ്രാവര്‍ത്തികമാക്കുന്ന ഒരു ഭാഗം കൂടിയുണ്ട്. കൂടെ ജോലിചെയ്യുന്നവര്‍ എല്ലാ ഉത്തരവാദിത്വങ്ങളുടെ കൂടെ സ്വാര്‍ഥതയും ഉണ്ട്.ഇതൊന്നും നമ്മളാരും നടത്തിയതല്ല, കുറ്റം പറയുന്നതിനു മുന്‍പ്,സ്വയം ഇതുപോലെ ഒന്നു വളത്തി വലുതാക്കിയിട്ട് സംസാരിക്കൂ. ബിജുകുമാറിനോടു സംസാരിക്കാനുള്ള കാര്യം അദ്ദേഹത്തോടു പറയൂ.ആര്‍ സാജന്‍.... ഞാന്‍ ഇതുവരെ ആ ബുക്ക് വായിച്ചിട്ടില്ല,വായിച്ചിട്ട് പറയാം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആദരാഞ്ജലികള്‍

umfidha said...

Good rememberance !

www.ilanjipookkal.blogspot.com

Sapna Anu B.George said...

നന്ദീ റീയാസ്,umfidha .............വന്നതിനും വായാനക്കും അഭീപ്രായങ്ങള്‍ക്കും

കാക്കര kaakkara said...

മലയാളിയെന്ന സ്വത്വബോധം ആഴത്തിൽ വേരോടിയിട്ടുള്ളതുകൊണ്ടാണോയെന്നറിയില്ല ഒരു മലയാളിയുടെ വിജയത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ വേദനിക്കുകയും ചെയ്യാറുണ്ട്... കെ.എം. മാത്യുവിനോടുള്ള എല്ലാ വിരുദ്ധ അഭിപ്രായങ്ങളും നിലനിറുത്തികൊണ്ട് തന്നെ “ഭീരുക്കളെപോലെ തങ്ങളുടെ ശരീരത്തെ അപമാനിച്ച” എന്റെ മലയാളി സുഹ്രുത്തുക്കൾക്ക്‌ വേണ്ടി കാക്കര മാപ്പ്‌ ചോദിക്കുന്നു...

റോബിൻ ഹൂഡ് said...

വൈകി വന്ന ഒരു വായനക്കാരനാണു,,,, താങ്കളുടെ കുറിപ്പുകൾ വായിച്ചപ്പോൾ ‘അച്ചടി മഷിയുടെ’ ലോകത്തിന്റെ പ്രത്യേകതയെ കുറിച്ച് ചിന്തിച്ചു പോയി... ഒരു കമന്റ് എഴുതുന്ന പോലെ അല്ലല്ലോ ഒരു ലേഖനം ... ഈ പ്രൊഫഷൻ ശരിയ്ക്കും കൊതിപ്പിയ്ക്കുന്നത് തന്നെ.. എന്തായാലും ഹൃദയം നിറഞ്ഞ ആശംസകൾ ... ഈ ലോകത്ത് നല്ലൊരു അറിയപ്പെടുന്ന (ഇപ്പോഴത്തേതിനേക്കാളും..) എഴുത്തുകാരി ആയിത്തീരട്ടെ എന്നു പ്രാർത്തിയ്ക്കുന്നു!(ഉദ്ദേശിച്ച അക്ഷരം കീ ബോർഡിൽ വരുന്നില്ല...അക്ഷരത്തെറ്റിനു ക്ഷമാപണം!)

ജോഷി പുലിക്കൂട്ടില്‍ . said...

അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

സിദ്ധീക്ക.. said...

പുതിയ പോസ്റ്റു എന്ന് വരും..? എഴുതൂ ഇനിയും ഇനിയും ഒരുപാട്‌..

BLACK MEMORIES said...

verute 1 comment ettatu kond karymilla athond parayuva.....thagal ezhutiyat valare nannaitund kto its really gooood

Sapna Anu B.George said...

കാക്കാരച്ചേട്ടാ....... എല്ലാവാര്‍ക്കൂം എല്ല്ലാം അറിയാം എന്ന്ന്ഭാവം മാറില്ലാ.റോബീന്‍ ഹുഡ്....... താങ്കളൂട്ടെ നല്ലാവക്കൂകള്‍ക്ക്കായി നാന്ദീ, എന്റെയും ആ‍ഗ്രാഹം അതാണ്..ജോഷീ പുലിക്ക്കൂട്ടില്‍, സീദ്ദിക്ക്,, Black Memory ന്ല്ല്ലവാക്കുകള്ള്ക്കൂ വായനക്ക്കും നന്ദ്ദി..ഇനിയൂം എഴുതൂം

ബെഞ്ചാലി said...

:-)