2 May 2011

എന്താണു കോളം?

മനോരമയില്‍ കോളം? മാതൃഭൂമിയില്‍ കോളം? മീരയുടെ  കോളം, ഹരികുമാറിന്‍റെ  കോളം? മലയാളത്തില്‍  കോളം എഴുത്തുകാരുടെ നിര കൂറ്റിക്കൂടി വരുന്നു. എന്നാല്‍ ഇന്നും ഇതെന്താണെന്നു മനസ്സിലാക്കാത്ത ഒരു  പറ്റം ആള്‍ക്കാര്‍ അല്ലെങ്കില്‍ , കര്‍ക്കശന്മാരായ എഡിറ്റര്‍മാര്‍ ഇന്നും ഉണ്ടോ...... ഉണ്ടാകാന്‍  വഴിയില്ല. 

ഇന്ന് കോളം എന്നാല്‍ എന്താണെന്നറിയാത്തവര്‍ ഇല്ലാ എന്നു തന്നെ പറയാം.അല്ലെങ്കില്‍ ,മാതൃഭൂമിയോ, ഇന്ഡ്യാ റ്റുഡേ,അല്ലങ്കില്‍ ,വീക്കിലികളും പത്രങ്ങളും മാറി മാറി വായിക്കാന്‍,ഇഷ്ടപ്പെടുന്ന എത്രയോ പേരിന്നുണ്ട്. ഒരു വെസ്റ്റേണ്‍ കള്‍ച്ചറിന്‍റെ  വഴിപിടിച്ചുള്ള  പോക്കാണെങ്കിലും,ഒരു കപ്പു കാപ്പിയും ആയി ഒന്നു രണ്ടും നല്ല മാഗസില്‍ അല്ലെങ്കില്‍ വീക്കിലികളുമായി ,ഇടക്ക് റോഡിലേക്ക്  കണ്ണോടിച്ചു കൊണ്ടുള്ള ഒരു  വായനക്ക് അതിന്‍റെതായ ചില നല്ല വശങ്ങള്‍ കൂടിയുണ്ട്. സ്വന്തമായ ചിന്തകള്‍ക്ക് ചിറകുവെക്കാം,പിന്നെ ഇന്നത്തെ വഴിപോക്കരുടെ നടപ്പും എടുപ്പും, ചില ചിന്താ ശകലങ്ങൾ, വിഷയങ്ങള്‍ മനസ്സില്‍ എത്തിച്ചേരാം.മനസ്സ് എല്ലാം സൻകടങ്ങളും അവസാനിപ്പിച്ച ഒരു  കുടഞ്ഞ് ഉണര്‍ന്നെഴുനേല്‍ക്കാം.ഞാൻ സാഹിത്യമാണെന്ന മുൻവിധിയിൽ എഴുതാറില്ല,പ്രത്യേകിച്ചും കോളം.കോളം എഴുത്തുകാർക്കുള്ളതല്ല,വായനക്കാർക്കുള്ളതാണ് എന്ന്  ഏതോ ബുദ്ധിജീവി പറഞ്ഞിട്ടുണ്ട് പോലും!!1‌. ബുദ്ധിജീവികൾക്ക്‌ കോളം ആവശ്യമില്ലല്ലോ?സാഹിത്യവുമായി അടുത്ത ബന്ധമില്ലാത്തവർക്കും വായിക്കാനും രസിക്കാനും കഴിയണം.എന്റെ കോളം ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.വലിയ ജാഡയൊന്നും എന്നിൽ നിന്ന്‌ പ്രതീക്ഷിക്കേണ്ട. സാഹിത്യവിഷയങ്ങൾപോലും 'സാഹിത്യപര'മായല്ല എഴുതുന്നത്‌. സാഹിത്യം അതിന്റെ കൂടെയുള്ള ടോൺ ആവുകയേ ചെയ്യാവൂ. എന്തിലും സാഹിത്യപരമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിന്തകളെ പിൻതുടരാൻ പറ്റും. ഞാൻ എല്ലാ വിഷയങ്ങളോടും പ്രതികരിക്കാനാണ്‌ ശ്രമിക്കുന്നത്‌."

അങ്ങനെ പലവശവും ആലോച്ചിച്ചു മനസ്സിലാക്കി ഞാനും ഒരു കോളം എന്ന ആശയത്തിലെത്തിച്ചേർന്നു. ഗൾഫ് മനോരമയയിൽ പ്രതീക്ഷക്കതീതമായി വേഗം തന്നെ,തുടങ്ങാൻ സാധിച്ചു.10 വർഷം മുൻപുള്ള ഗൾഫ് എഴുത്തുകാരി എന്നപരിചയമോ,സന്തോഷ് ജോർജ്ജിന്റെ റെക്കമെന്റേഷനോ,“അക്കരെ ഇക്കരെ“ഗൾഫ് മനോരമയിൽ 2010 ല് തുടങ്ങി.വീണ്ടും ആലോചിച്ചെത്തിയത്, എന്റെ ബൂലോകം ഏന്നപേജിൽ “കുറച്ചു സമയം  ഒത്തിരി കാര്യം”   ഷാജി മുള്ളുക്കാരന്റെ സഹായത്തോടെ തുടങ്ങി. പാവം എന്നെ ഒരു കൂന്നോളം, വലിയ പാരവാരത്തിനോളം സഹായിച്ചിട്ടുണ്ട്, അക്ഷരത്തെറ്റു തിരുത്താനും, വാചകങ്ങളുടെ  ഘടന എന്നു വേണ്ട, ഒരായിരം  നന്ദി ഷാജി.പിന്നെ മൈനയുടെ റെക്കമെന്റേഷനിൽ നാട്ടുപച്ചയിലും ഉണ്ട് ഒരു “മസ്കറ്റ് മണൽക്കാറ്റ്”. ജസ്റ്റിൻ ഒരു കോളം “കണ്ണകി” എന്ന് സൈകതത്തിലും തുടങ്ങാൻ  അനുവദിച്ചു.“അദ്യ ലക്കത്തില്‍ ചെറുത് മതിയാകും, എന്ന് ഒരു ഉപദേശവും അന്നു തന്നു. കൂടെ‘പുനപ്രസിദ്ധീകരണത്തിനും കുഴപ്പമില്ലല്ലോ?? എന്ന എന്റെ  ചോദ്യത്തിനു,“എല്ലാം, അല്ല,ചിലതെല്ലാം.പുനപ്രസിദ്ധീകരണം ആകാം. പക്ഷെ ഒരു പൊളിച്ചെഴുത്ത് നടത്തുക.വിഷയം ആണ് നോക്കേണ്ടത്, പൂനപ്രസ്ധീകരണം എന്നതിനെക്കാള്‍ ,വിഷയം പഴയതാകാം.അവതരണം പുതിയതായാല്‍ മതി‘ എന്നും തന്നിരുന്നു ഉപദേശം.

എന്‍റെ എഴുത്തിന്,എന്‍റേതായ ഒരു ശൈലിയുണ്ട് എന്ന് സ്വയം എന്നും വിശ്വസിച്ചിരുന്ന ഞാൻ പലരുടെയും അഭിപ്രായങ്ങളും മറ്റും മനസ്സിൽ  കരുതിയിരുന്നു.പിന്നെ വിഷയം,കോളം എന്നത് ‘ഏതു വിഷയത്തിനും എന്‍റെ കാഴ്ചപ്പാട്‘അതാണ് സ്വായിയായ തത്വം. എഴുത്തുകാരിക്ക് സ്വാതന്ത്ര്യം ഉണ്ട്.നമ്മുടെ നാട്ടില്‍ ,പത്രത്തില്‍ ,ആജ്ചപതിപ്പുകളില്‍ ,കോളം എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലാക്കാതെയുള്ള പ്രതികരണവും ആണ് ,ചിലപ്പോള്‍ അതു വളരെ സങ്കടം ഉണ്ടാക്കും. ആഴ്ചപ്പതിപ്പുകള്‍ അവരവരുടെ ഇഷ്ട്ടങ്ങള്‍ക്കല്ലെ പ്രാധാന്യം കൊടുക്കുക,ഇപ്പൊ ധാരാളം കോളം എന്ന പേരില്‍ ഉണ്ട്.ശോഭാ ഡേ, കുഷ്വന്ത് സിംഗ് ഇവരെയൊക്കെ കോളം എഴുത്തുകാരാണ്.ഒരു വിഷയം പലര്‍ കൈകാര്യം ചെയ്യുമ്പോള്‍
എല്ലാവരും താന്താങ്ങളുടെ ചിന്താഗതിയാകും ഊന്നിപ്പറയുക.അത് കൊണ്ട് കോളം ഒരിക്കലും ഒരു പുനര്‍വായനയായി കാണാന്‍ പറ്റില്ല.നമ്മുടെ മലയാളികള്‍ക്കു മനസ്സിലാകാത്ത ഒരു ‘concept‘ ആണ് കോളം.സാഹിത്യം അറിയാവുന്നവര്‍ അങ്ങനെ പറയില്ല എന്നു കരുതുന്നു.

എന്റെ എഴുത്തിനു ഞാൻ ഒരു സാഹിത്യവും,വാചാലതയും,ഈണവും ജാഡയും വരുത്താറില്ല, സാധാരണക്കാരന്റെ ഭാഷ  അത്രമാത്രമെ വരാവൂ എന്ന ചിന്തയുണ്ട്.പിന്നെ ചിലയിടത്തെല്ലാം എന്റെ ഫീച്ചറുകളുടെ  പുനപ്രസിദ്ധീകരങ്ങളും ഇല്ലാതില്ല.എന്നാൽ വായന ഇഷ്ടപ്പെടുന്നവർ വായിക്കുന്നു എന്ന ഞാനും കരുതുന്നു.ഒരു പേജിൽ എത്ര പേർ  വായിക്കാനെത്തി എന്നതിനെക്കാൾ ,എന്റെ കോളം വായിക്കാനായി എത്തുന്നവരും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിന്റെ പേരിൽ എന്റെ ഫെയ്സ്ബുക്കിൽ ബലമായി ഞാൻ വായിപ്പിക്കുന്നവരും ഉണ്ട്. വളരെ  ഇഷ്ടപ്പെട്ടു ഞാൻ  ചെയ്യുന്ന ഒരു കാര്യം ആണ് ഈ കോളം  എഴുത്ത്, സമയാസമയത്തു കൊടുക്കാൻ  സാധിക്കാറില്ല എന്ന ഒരു സംന്കടം മാത്രം.വിഷയങ്ങളും ഞാൻ  വിചാരിക്കുന്ന പ്രതികരണം അല്ലാതെ, ഒരു പ്രകോപനത്തിൽ അവസാനിക്കുമോ എന്നു പേടിച്ച്, മാറ്റി എഴുതാറും ഉണ്ട്.

15 comments:

Sapna Anu B.George said...

എന്റെ കുറെ കുത്തിക്കുറിപ്പുകളുടെ ലോകം,ഇഷ്ടപ്പേടാം, ഇല്ലായിരിക്കാം എന്നീരുന്നാലും ഒന്നു വായിക്കുമല്ലോ

ചാണ്ടിക്കുഞ്ഞ് said...

നന്നായി....ഇനിയുമിനിയും ഗൌരവമായ വിഷയങ്ങള്‍ കോളങ്ങളിലൂടെ ചര്‍ച്ച ചെയ്യൂ...
സപ്നക്ക് എല്ലാ അഭിവാദ്യങ്ങളും....

കുഞ്ഞൂസ് (Kunjuss) said...

ചിന്തകള്‍ , കോളങ്ങളില്‍ പ്രതിഫലിക്കട്ടെ സപ്നാ...
ആശംസകളോടെ...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

കോളങ്ങൾ വായിക്കുന്ന നല്ലൊരു ശതമാനം ആളുകളുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറക്കാർ. സാമ്പ്രദായിക മധ്യമങ്ങളിലേക്കാളും കോളങ്ങൽക്കും ലേഖനങ്ങൾക്കും പെട്ടന്നുള്ള പ്രതികരണങ്ങളും, ലേഖനം ആരെല്ലാം ഏതെല്ലം രീതിയിൽ വായിച്ചു വിലയിരുത്തി എന്ന് മനസ്സിലാക്കാനും ഓൺലൈൻ മാധ്യമങ്ങളിലൂടെ കഴിയും. മാത്രമല്ല ചില വിഷയങ്ങളിൽ ശക്തമായ ചർച്ചകളും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലൂടെ നടക്കുന്നു.

നല്ല ശ്രമങ്ങൾ ഇനിയുമുണ്ടാകട്ടെ!
എല്ലാ ആശംസകളും

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആനുകാലികമായ കാര്യങ്ങളെ കുറിച്ചുള്ള നല്ല അവലോകനങ്ങൾ കാഴ്ച്ചവെച്ചാൽ കൂടുതൽ വായനക്കാർ തേടിപ്പിടിച്ചത് വായീക്കും
നല്ലൊരു കോളമിസ്റ്റാവാനുള്ള എല്ലാ ആശംസകളും കേട്ടൊ മേം

mayflowers said...

കോളങ്ങള്‍ ആവേശത്തോടെ കാത്തിരുന്ന് വായിക്കുന്നവയാണ്.ചിലപ്പോള്‍ പത്രവാര്‍ത്തകളേക്കാളേറെ..

Sapna Anu B.George said...

ചാണ്ടിക്കുഞ്ഞെ.................സമയം പോലെ കോളങ്ങൾ വായിക്കാനും എത്തുക, മനോരമയിലും,മാതൃഭൂമിയും,പിന്നെ ഈ ഓൺലൈ പത്രങ്ങളിലും,നന്ദി.കുഞ്ചൂസെ ...................എന്റെ ചിന്തകൾ മാത്രം എഴുതുന്നതു മലയാളം കോളങ്ങളുടെ സൈൽ അല്ല,പിന്നെ ഞാൻ എന്റെതായ ഒരു വഴി ശ്രമിക്കുന്നു. മുഹമ്മദ്കുഞ്ഞി..................വായനാക്കാരുണ്ട്,
ഞാനും സമ്മതിക്കുന്നു, പക്ഷെ പ്രതികരങ്ങൾ ഇല്ല,ആരുടെയും, എന്റെ ബ്ലൊഗ് പോലെ വായനക്കാരുണ്ട് ആരും അഭിപ്രായം എഴുതാറില്ല.മുരളിമുകുന്ദൻ..................ഈ മാം , എന്ന വിളി ഒഴിവാക്കാം, സപ്ന ധാരാളം മതി, ഈ ബ്ലൊഗ് ലോകത്ത് നമ്മൾ ബന്ധുക്കാരും,ഒരെ കുടുംബക്കാരും ആണ് എന്നു മനസ്സിലാക്കൂ,അവിടെ ബഹുമാനം വാക്കുകളാക്കി എന്നെ നിങ്ങളിൽ നിന്നകരാതിരിക്കൂ!!!! സ്വന്തമായ ചിന്തകൾ എഴുതിപ്പിടിപ്പിക്കുന്ന ഒരു സ്റ്റൽ അല്ല നമ്മുടെ മലയാളം കോളം ,ചിലർ ഇന്നും എന്നെ കോളം എഴുതാൻ സമ്മതിക്കാറില്ല, ചിൽ ഓൺലൈൻ സൈറ്റുകളിൽ, ലേഖനം എഴുതിയാൽ പോരെ എന്ന്???അഭിപ്രായത്തിനു നന്ദി.
മെഫ്ളവർ.......താൻകൾ ആയിരത്തിൽ ഒരുവർനാവാം, എന്നാലും നമ്മുടെ മലയാളത്തിൽ ഇതൊരു പുതിയ ട്രെന്റ് തന്നെ, വളരെ നന്ദി.

കുഴൂര്‍ വില്‍‌സണ്‍ said...

ചെറിയ നോട്ടക്കുറവ് മതി കോളം കുളമാകാൻ.

ലോകത്തെവിടെയും കൂട്ടുകാരുള്ള, മസ്ക്കറ്റിലിരുന്നു ലോകത്തെ ചെറിയ വലിയ കാര്യങ്ങൾ നിരീക്ഷിക്കുന്ന, അക്ഷരങ്ങളെ സ്നേഹിക്കുന്ന സപ്നക്ക് കോളം നന്നായി ചെയ്യാൻ കഴിയും

Sapna Anu B.George said...

വിത്സൺ...................................ഒരു കൊട്ടുകൊട്ടി എന്നെ അല്ലെ!! എന്നിരുന്നാലും ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിൽ എന്റെ അഭിമാനം കൂടി കേട്ടോ.നന്ദീ

ജസ്റ്റിന്‍ said...

Everyone, especially Justin,Myna,Shaji, Santhosh

എന്ന് എന്റെ പേര് എടുത്തു പറഞ്ഞതെന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. എന്താണ് കോളം എന്ന് വായിച്ച് പഠിക്കു എന്നതാണോ ഉദ്ദേശം.

Seema Menon said...

സത്യത്തില്‍ 'കോളം ' എന്നത് കഥയെഴുത്തിനേക്കാള്‍ അനായാസം ചെയ്യാന്‍ കഴിയുന്നതാണെന്ന (അബദ്ധ) ധാരണ കാരണം അങനൊന്നു കൊണ്ടു നടന്നു ഒന്നു രണ്ടു കൊല്ലക്കാലം . ലേഖനത്തെക്കാള്‍ ''ലൈറ്റ്' ആയ സബ്ജെക്റ്റ്സ് എഴുതാം എന്നു കോളത്തിന്റെ ഒരു അഡ്വാണ്ടേജ് ആയി തോന്നിയിട്ടുണ്ട്, പിന്നെ 'സബ്ജെകിറ്റീവ്' ആവുകയും ചെയ്യാമല്ലൊ.
കോളത്തിനെക്കുറിച്ചു കുറെ നല്ല ചിന്തകള്‍ പങ്കു വച്ചതിനു നന്ദി സപ്ന.

രമേശ്‌ അരൂര്‍ said...

കൊള്ളാവുന്ന ചിന്തകള്‍ കൊണ്ട് കോളങ്ങള്‍ ഭംഗിയാവട്ടെ ,,ആശംസകള്‍ :)

Sapna Anu B.George said...

ജുസ്റ്റിന്......എന്ന പേര് എടൂത്തു പറഞ്ഞത് ,സൈകതം എന്ന പേജിൽ എന്റെ കോളംഅംഗീകരിച്ചതിനു വേണ്ടി മാത്രം!!കോളം എന്താണെന്നു ജസ്റ്റിനെ പഠിപ്പിക്കാൻ മാത്രം ഞാനാളല്ല. സീമ.....സത്യം തന്നെ വളരെ ലാഖവത്തോടെ, നർമ്മത്തിലൂടെ പല ഗൌരവമായ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും എന്നത് ഒരു വലിയ കാര്യം ആണ്.രമേശ്....നന്ദി.

naimishika g said...

nice.. i liked it.. keep it up.

Jain Nath said...

Excellent post about the topic. Nice language and view. Great thoughts. Jewellers In Trivandrum All trivandrum details are included in this post. Trivandrum is a famous city in India.