
ഏതോകാലത്ത് എന്നോ എവിടെയോ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്ന വാലെന്റൈൻ.....ജ്യോതിയുടെ ബ്ലോഗിൽ നീന്നുള്ള വിവരണത്തിനോടു കടപ്പാട്............ആരാണീ സൈന്റ് വാലന്റൈൻ? എന്താണു അദ്ദേഹം ഇത്രയും ആരാദ്ധ്യനാകാൻ കാരണം?.ഈ ആഘോഷം കൊണ്ടു പ്രണയത്തിന്റെ ബാഹ്യപ്രകടനം കൊണ്ടു എന്താണു യഥാർത്ഥത്തിൽ ഉദ്ദേശിയ്ക്കപ്പെടുന്നതു?റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ സൈനികർക്കു വിവാഹം പാടില്ലെന്നു നിയമമുണ്ടാക്കിയ ഒരു കാലത്തു ആ ആജ്ഞയെ ധിക്കരിച്ചു അതി രഹസ്യമായി കമിതാക്കളുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു ആ കാരണം കൊണ്ടു തന്നെ ജയിലിലടയ്ക്കപ്പെടുകയും റോമൻ പഗാനിസത്തിലേയ്ക്കു മതപരിവർത്തനം ചെയ്യാനാവശ്യപ്പെട്ട ചക്രവർത്തിയെ ക്രിസ്തുമതാനുയായിയാക്കാൻ ശ്രമിയ്ക്കുകയും ചെയ്ത പുരോഹിതനായിരുന്നു വാലെന്റൈൻ.തന്റെ വിശ്വാസ്ത്തിന്റെ തെളിവെന്നോണം തൂക്കുമരത്തിലേറ്റുന്നതിനു മുൻപായി ജയിലറുടെ അന്ധയായ മകൾക്കു പ്രാർത്ഥനയിലൂടെ കാഴ്ച്ചശക്തി കൊടുത്ത ഈ പുരോഹിതൻ തങ്ങളുടെ പ്രണയത്തിലെ ഏതു തടസ്സവും മാറ്റിത്തരുമെന്ന ഒരു വിശ്വാസമായിരിയ്ക്കണം ഇദ്ദേഹത്തെ പ്രണയികളുടെ സ്വന്തം ദൈവമാക്കി മാറ്റിയതു.അദ്ദേഹം തനെ പ്രേമഭാജനത്തിനായി?)എഴുതിയ “ഫ്രം യുവർ വാലെന്റൈൻ”എന്ന ഒരു കുറിപ്പിനെയാണു ആദ്യ വാലെന്റൈൻ ആശംസാ സന്ദേശമായി ഇന്നും കണക്കാക്കപ്പെടുന്നതു.ഹൃദയത്തിന്റെ ആകൃതി,ചുവന്ന നിറം,പൂക്കൾ,ചോക്കളേറ്റ് എന്നിവയൊക്കെ യാണു കൈമാറപ്പെടുന്ന വസ്തുക്കളിൽ കാണാനാകുന്നതു.
ഇദ്ദേഹത്തിന്റെ വാലന്റൈൻ പ്രണയം നമ്മുടെ നാട്ടിൽ എത്തിയപ്പോ,എല്ലാത്തിനും ഇടം കോലിടുന്ന,ശിവസേനക്കു പ്രശ്നം!!പ്കെളവന്റെ ചൊറിച്ചിൽ,ഷാരുഖ് ഖാൻ സിനിമയുണ്ടാക്കിയാൽ, ചൊറിച്ചിൽ എന്നില്ല, എല്ലാത്തിനും കടി തന്നെ,ഇവനൊന്നും ചത്തൊടുങ്ങി പോകാറായില്ലെ!! ഇതൊന്നും വേണ്ട പ്രണയം കടലിൽക്കൂടെ ഒഴുകിയെത്തി എന്നു വിശ്വസിക്കുന്ന കൊച്ചിയിലും ചൊറിച്ചിലിനു കുറവൊന്നും ഇല്ല.സ്നേഹം,പ്രേമം,ഇഷ്ടം ഇതുമാത്രമാണ്.അല്ലാതെ ആരും ആരുടെയും കുടുംബസ്വത്തിലൊ,ആധാരത്തിലൊ ഒന്നും കൈകടത്താൻ വന്നില്ല എന്നിട്ടും,എല്ലാത്തിനും ഇടംകോലിടാനും,ഒരു നല്ല ദിവസത്തെ ദൈവത്തിന്റെ പേരിൽ ജാതിയുടെ പേരിൽ, സംസ്കാരത്തിന്റെ പേരിൽ വളച്ചൊടിച്ച് ഓരൊ എടാകൂടങ്ങൾ ഉണ്ടാക്കിയെടുക്കുന്നു.രാഷ്ട്രീയക്കാരൻ കരുനീക്കം മനസ്സിലാക്കാം,എന്തെങ്കിലും മനസ്സിൽ കണ്ടിട്ടാകാം.ഇതെല്ലാം കണ്ടു ചാടിപ്പുറപ്പെടുന്ന നമ്മുടെ സാധാരണക്കാരായ മനുഷ്യർ!!നമുക്കെന്തിനാ വാലെന്റൈൻ??ഇതാരാ വാലെന്റൈൻ?? ഇതിന്റെ പേരിൽ കുറെ കാശുകളയാൻ!!ഒരു ദിവസം സ്നേഹത്തിനായി മാറ്റിവെക്കിന്നതിൽ തെറ്റില്ല,അതിനായി മിനക്കെട്ട് പ്രത്യേകമായി തയ്യാറെടുപ്പുകളോടെ തന്നെ,സ്നേഹം പ്രകടമാക്കുന്നതിൽ തെറ്റില്ല,വളരെ നല്ല കാര്യം.
സ്നേഹം എന്നതിനു കമിതാക്കൾ തമ്മിലുള്ള പ്രേമം എന്ന്മാത്രമല്ല അർത്ഥം. സ്നേഹം ആർക്കും എവിടെയും,ഏതുവിധത്തിലും പ്രകടിപ്പിക്കാവുന്നതാണ്.അതിനു പ്രത്യേകമായി ഒരു ദിനം എന്നതും, പിറന്നാളാഘോഷവും, വെഡ്ഡിം ആനിവേഴ്സറി,പള്ളിപ്പെരുനാളും,കുടുംബയോഗം, എന്നതുപോലെ ഒരു തയ്യാറെടുപ്പ്. അനിയൻ ചേച്ചിയെയും,സഹോദരൻ സഹോദരനെയും,സുഹൃത്ത് സുഹൃത്തിനെയും വാക്കുവാക്കിന് വെട്ടിമുറിക്കാൻ നിൽക്കുന്ന ഈ കാലത്ത്, സ്നേഹത്തിനായി ഒരു ദിനം വളരെ നല്ലതാണ്
മറ്റുള്ളവരുടെ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ,അതിന്റെ വൈവിദ്ധ്യമായ നിറങ്ങൾ മനസ്സിലൂടെയും കണ്ണിലൂടെയും കടന്നു പോകുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും, മനസ്സിൽ ആരെയങ്കിലും ഒന്നു നിനച്ചാൽ അതു വാലന്റൈൻ ദിനമായി മാറി.
വീണ്ടും പ്രണയത്തിനു നമുക്ക്, ഒരു വിജയം കൂടി ,മാതൃഭൂമിലിലെ, ശ്രീരാജ് ഓണക്കുറിന്റെ ലേഖനം
“ഇന്റര്‍നെറ്റിന്റെ ലോകത്തായിരുന്നു ഉണ്ണിയെന്ന ജയേഷിനെ പാര്‍വതി കണ്ടുമുട്ടുന്നത്. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു ഉതിര്‍ന്നുവീണ വാക്കുകളിലൂടെ പരസ്പരം കാണാതെ അവര്‍ സുഹൃത്തുക്കളായി. പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറി. വിധി ഒരുക്കിയ അപകടത്തില്‍ കാലുകളുടെ

എല്ലാവർക്കും എന്റെ വക സ്നേഹവും സഹകരണവും സന്തോഷവും,ഒരിക്കലും കണ്ടിട്ടില്ലാത്ത,എന്നാൽ സ്നേഹിതരായ എന്റെ എല്ലാ കൂട്ടുകാർക്കും വേണ്ടി, വാലെന്റൈൻ ആശംസകൾ
31 comments:
എഴുത്തിലൊ അഭിപ്രായങ്ങളിലോ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ,സ്നേഹത്തിനെ ദിനം എന്ന പേരിൽ ക്ഷമിക്കുക
കൊള്ളാം. വലന്റയിന്‍സ് ആശംസകള്‍
നന്ദി ചുള്ളിക്കൽ
വിശദമായി വാലന്റൈന്‍ വിശേഷങ്ങള്‍ പറഞ്ഞതിന് നന്ദി....ഉണ്ണിയുടെയും പാര്‍വതിയുടെയും പ്രണയത്തിന്റെ ഓര്‍മ്മപ്പെടുത്തലും ഉചിതമായി....പ്രേമിച്ചവര്‍ക്കും പ്രേമിക്കുന്നവര്‍ക്കും ഇനി പ്രേമിക്കാന്‍ കൊതിക്കുന്നവര്‍ക്കും പ്രണയപൂര്‍ണമായ വലന്റയിന്‍സ് ആശംസകള്‍...
നന്ദി സപ്നാ....
“മറ്റുള്ളവരുടെ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ,അതിന്റെ വൈവിദ്ധ്യമായ നിറങ്ങൾ മനസ്സിലൂടെയും കണ്ണിലൂടെയും കടന്നു പോകുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും, മനസ്സിൽ ആരെയങ്കിലും ഒന്നു നിനച്ചാൽ അതു വാലന്റൈൻ ദിനമായി മാറി.“
നന്ദി ലീലച്ചേച്ചി......ഇത്ര നല്ല വാക്കുകൾക്ക്, കൈതമുള്ള്.......വളരെ നന്ദി,നല്ല ഒരു വാലെന്റൈൻ ദിനം ആശംസിക്കുന്നു.
ജയേഷിന്റേയും പാര്‍വതിയുടേയും പ്രണയത്തിന് ആശംസകള്‍..!
ജയേഷ് വീല്‍ചെയറില്‍ ഇരിക്കുന്ന പടം കണ്ടപ്പൊ ഒത്തിരി സങ്കടായി, 2008 ആഗസ്റ്റ് 20 സംഭവിച ഒരു ബൈക്ക് ആക്സിഡെന്റ് കാരണം ഞാന്‍ ഇപ്പോഴും..... (ഇവിടെ വായിക്കാം)
ഇനി 3 മാസം കൂടി മതി റെസ്റ്റ്... :)
അതൂടെ കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും ചുള്ളനാകും.. :) ഹ ഹ ഹാ
(എനിക്ക് കൂട്ടിന് ആരേയും കിട്ടീല്ല ട്ടോ.. :)
Nice photograph.
എല്ലാവർക്കും പ്രണയദിനാശംസകൽ ആരൊക്കെ എതിർത്താലും എതിർക്കുന്നവർ എത്രശതരായാലും പ്രണയമെന്ന അശ്വത്തെ പിടിച്ചു കെട്ടാൻ കഴിയില്ല.!! എന്റെ പ്രണയ ചിന്തകൾ ഇവിടേയും , ഇവിടേയും വായിക്കാം
ആശംസകൾ
എനിക്കു വ്യക്തിപരമായി ഇത്തരം ഒരു ദിവസത്തിനോടു വലിയ താൽപര്യമില്ല..എന്നാലും വിവാഹത്തിനു ശേഷം എന്റെ ഭാര്യയുടെ സന്തോഷത്തിനുവേണ്ടി പൂർണ്ണ മനസ്സോടെ ഞാൻ അവൾക്കു ആശംസകൾ നേരാറുണ്ട്. നമുക്കോണം പോലെയൊക്കെ ആയിരിക്കും ഇതാഘോഷിക്കുന്ന നാട്ടുകാർക്ക്.. എന്തായാലും അനുവിനും സ്നേഹത്തിന്റെ ഈ ദിവസം ഒരു Valentines Day Greetings!
പിന്നെ വെറും ഒരു ചരിത്രം പറഞ്ഞു പോവാതെ ഉണ്ണിയുടെയും പാർവതിയുടെയും സ്നേഹകഥ പറഞ്ഞതിനു ഒരു special thanks!
സ്വപ്നാജീ,
ഉണ്ണീയേയും പാര്‍വ്വതിയേയും പോലെ സ്നേഹിക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടിയാണ് യഥാര്‍ത്ഥ വാലെന്‍റെയിന്‍.
സ്നേഹത്തിന്റെ ഈ ഒരു മുഖം വരച്ചു കാണിച്ച സപ്നയ്ക്കു ആയിരം ആശംസകള്‍ ഈ സ്നേഹ ദിനത്തില്‍ ഞാന്‍ നേരുന്നു....
ഹാഷിം എന്ന ഒരു നല്ല പേരിന്റെ കൂടെ ‘കൂതറ’
എന്നിടാൻ തോന്നിയ ചേതോവികാരത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല,അഭിപ്രായത്തിനു നന്ദി,ഇന്നു ജയേഷിനെപ്പോലെയുള്ളവർക്കു തോന്നുന്ന സ്നേഹം ഇന്നും ജീവിച്ചിരിപ്പില്ല,ഇന്നു വാലെറ്റൈനും കച്ചവടദിനം ആണ്,Naval....though do not grasp what i write,thanks for the peep in to the blog on a valentine,thanks.നന്ദന.......പ്രണയത്തെ ഇന്നുവരെ ആർക്കും പിടിച്ചുകെട്ടാനോ, അനുസരിപ്പിക്കാനൊ കഴിഞ്ഞിട്ടില്ല,അതിനു ഇന്നും എന്നു സ്വതന്ത്രവിഹാരം, ദൈവം അനുവദിച്ചനുഗ്രഹിച്ചാണു,ഈ ലോകത്തേക്ക് അയച്ചത്,അഭിപ്രായത്തിനു നന്ദി.മനൊജ് ....നന്ദി,കുട്ടേട്ടൻ........എന്റെ ഭാര്യയുടെ സന്തൊഷത്തിനു വേണ്ടി,അതു മനസ്സായി ചെയ്യുന്ന ഒരു സ്നേഹപ്രകടനമല്ല. വാലെന്റൈൻസ് ഡേ നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ല.എന്നിനുന്നാലും സ്നേഹം പ്രകടിപ്പിക്കാൻ ഒന്നിനെയും അനുകരിക്കേണ്ട കാര്യം ഇല്ല,സ്വമേധയാ അതു പ്രകടമാകും. ഉണ്ണിയുടെയും പാർവ്വതിയുടെയും സ്നേഹം ഒരു മാതൃകയാണ്,ഇന്ന് ആരുടെ മനസ്സിലും കാണത്തെ സ്നേഹം.റ്റോംസ്.....അവരുടെ സ്നേഹം ഇന്ന് അനുകരിക്കാൻ പറ്റാത്തെ ഒരു മനസ്സിലും ലോകത്തിലും നിന്നുള്ളതാണ്. നിശാഗന്ധി.....സ്നേഹം ഇന്നില്ല,അത് എവിടെയോ പോയിമറഞ്ഞു.ഈ വാലെന്റൈൻ
ദിനത്തിൽ ഇവിടെയത്തിയ എല്ലവർക്കും പ്രത്യേകം നന്ദി,എന്നും മനസ്സിൽ സ്നേഹം നിലനിൽക്കട്ടെ.
നല്ല കുറിപ്പ്...
പോസ്റ്റിനും, ഫോട്ടോയ്ക്കും അഭിനന്ദനങ്ങൾ!
ജയേഷിന്റേയും പാര്‍വതിയുടേയും പ്രണയത്തിന് ആശംസകള്‍..!
ജയൻ ഏവൂർ നന്ദി
valareee
nannayittunduuuu
masheeeeeeeeee
Thanks Nisham
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
ഇതിനൊരു അഭിപ്രായം പറഞ്ഞില്ലങ്കി പിന്നെ ഞാനെന്ത് ? ഉണ്ണിയെന്ന ജയേഷിനും ,
വാകുകള്‍ക്കും വര്‍ണനകള്‍ക്കും അപ്പുറമാണ് ജീവിതമെന്ന തിരിച്ചറിവിലൂടെ ,സ്നേഹത്തിനു
പുതിയ അനുഭവം പകര്‍ന്നു നല്‍കുന്ന പാര്‍വതിക്കും വാക്കുകള്‍ക്ക് അതീതമായി .............
ഇ.എ.സജിം തട്ടത്തുമല.... ഇവിടെ വന്നതിനു നന്ദി.sm sadique ജി......അഭിപ്രായത്തിനു നന്ദി
കുറിപ്പ് നന്നായി...
ജയെഷിനും പാര്‍വതിക്കും ആശംസകള്‍.
റാംജി......ഇവിടെ വന്നതിനും വായിച്ചതിനും നന്ദി.
ഇന്നാണ് ആദ്യമായി ഇവിടെ എത്തിയത്. ഫെബ്രുവരി 14 കഴിഞ്ഞ് മെയ് 14നോടടുക്കുന്നു. പോസ്റ്റ് പ്രസിദ്ധീകരിച്ച് 3 മാസങ്ങള്‍ക്കു ശേഷം.
ഒരു യഥാര്‍ത്ഥ ജീവിതകഥയെ മേമ്പൊടിയായി ചേര്‍ത്ത് ആശംസ പറഞ്ഞ രീതിയും വലൈന്റെന്റെ കഥ അവതരിപ്പിച്ചതുമെല്ലാം രചനാഭംഗിയില്‍ പനിനീര്‍പ്പൂക്കള്‍ ചൂടുന്ന പോലായി. അഭിനന്ദനങ്ങള്‍.
Thanks Maths blogs Team, i am impressed with your comments.
എന്റെ ബ്ലോഗില് കുറിച്ചിട്ട
കമന്‍റ് വഴിയാ ഇവിടെത്തിയത്
വൈകിപ്പോയി.സപ്നക്ക് കഴിയുമെങ്കില്‍
ഉണ്ണിയുടെ ഫോണ്‍ നമ്പര്‍ എനിക്ക്
സംഘടിപ്പിച്ചു തരണം.നേരിട്ടൊരാശംസ നല്‍കാം.
വൈകിയാണേലും എന്‍റെ ആശംസകള്‍!
Thanks for the comment, i do not have their contact no
നന്നായിരിക്കുന്നു.വാലന്റൈന്‍ ബിഷപ്പിന്റെ ചിത്രം ആദ്യമായിട്ടാ ഞാന്‍ കാണുന്നത്.പ്രേമിച്ചു നഷ്ടങ്ങള്‍ മാത്രം നേടിയ എന്നെ പോലുള്ളവര്‍ക്ക് പഴയതെല്ലാം ഓര്‍മ്മിക്കാന്‍ പ്രണയദിനം അവസരമൊരുക്കുന്നു.എല്ലാവിധ ആശംസകളും
നന്നായിരിക്കുന്നു.വാലന്റൈന്‍ ബിഷപ്പിന്റെ ചിത്രം ആദ്യമായിട്ടാ ഞാന്‍ കാണുന്നത്.പ്രേമിച്ചു നഷ്ടങ്ങള്‍ മാത്രം നേടിയ എന്നെ പോലുള്ളവര്‍ക്ക് പഴയതെല്ലാം ഓര്‍മ്മിക്കാന്‍ പ്രണയദിനം അവസരമൊരുക്കുന്നു.എല്ലാവിധ ആശംസകളും
വളരെ നന്നായിട്ടുണ്ട്.
ഇത് വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ....
http://www.kvartha.com/2013/01/town-sights.html
Post a Comment