10 February 2010

എന്റെ “Envionment Day"




സ്കൂളില്‍ ഈ വര്‍ഷത്തെ “Envionment Day" ആഘോഷിക്കുന്നത്,എന്റെ പിറന്നാളിന്റെ അന്നാണ്,ജുണ്‍ 5. ഞങ്ങടെ റ്റീച്ചര്‍ അന്നത്തെ ദിവസം,ചാര്‍ട്ടും മറ്റും ഉണ്ടാക്കാന്‍,ക്ലാസ്സ് ‘മോണിറ്റര്‍ ആയ എന്നെ ആണ് ഏല്‍പ്പിച്ചത്.

ദക്ഷിണ്‍ ..... റ്റീച്ചര്‍ വിളിച്ചു, റ്റീച്ചറിന്റെ മേശക്കരികില്‍ ഞന്‍ വന്നു നിന്നു.

എന്താണ് “Envionment Day" അറിയാമോ? തിരിഞ്ഞ് എല്ലാവരോടുമായി..... റ്റീച്ചര്‍

ഞാന്‍ .... ഞാന്‍ ‍....... ഞാന്‍ , ചിലരൊക്കെ കൈ പൊക്കി.

എന്നാല്‍ ഹുമയൂണ്‍’ പറയൂ......റ്റീച്ചര്‍ ‍.

പാക്കിസ്ഥാനിയായ ഹുമയൂണ്‍,‘ഇവനെന്തറിയാം? ഞാന്‍ മനസ്സില്‍ കരുതി!!!!

എന്നാന്‍ എന്നെ ഞെട്ടിച്ചു കൊണ്ടവന്‍ പറഞ്ഞു.....’ഉസ് ദിന്‍ ഹം,ഹമാരാ മുല്‍ക് മെ, പൌദാ ലഗാത്ത

ഹെ, മാം.”(ആ ദിവസം നമ്മള്‍ നമ്മുടെ വീട്ടിലും മറ്റും, ചെടികള്‍ വെച്ചു പിടിക്കാറുണ്ട് റ്റീച്ചര്‍ )


വെരി ഗുഡ്” .....റ്റീച്ചര്‍ ‍. ഇനി ആര്‍ക്കെങ്കിലും അറിയാമോ? ....റ്റീച്ചര്‍,

ഞങ്ങടെ നാട്ടില്‍ മാര്‍ക്കറ്റ്,ഒക്കെ,വെളുത്ത ഉടുപ്പിട്ട വലിയ വലിയ ആള്‍ക്കാര്‍,തൂത്തു വാരുന്നതു കണ്ടിട്ടുണ്ട്, മനോഹരന്റെ വക, ഉത്തരം.


വെരി ഗുഡ്” . മനോഹര്‍ ‍....ഇരുന്നോളൂ,..റ്റീച്ചര്‍ ‍.

ഇന്നു മുതല്‍ നമ്മള്‍ ജുണ്‍ 5 വരെയുള്ള ദിവസങ്ങളില്‍,പലതരം ചാര്‍ട്ടുകളും മറ്റും ഉണ്ടാക്കി ക്ലാസ്സില്‍ വെക്കും. എല്ലാവരും ഉണ്ടാക്കുന്നത്,ദക്ഷിണെ ഏല്‍പ്പിക്കുക....റ്റീച്ചര്‍.


നിങ്ങള്‍ക്ക് അറിയാന്‍ വേണ്ടി ഞാന്‍ പറഞ്ഞു തരാം.1972 യുണൈറ്റെഡ് നേഷന്‍സ് തുടങ്ങിയതാണ് ഇങ്ങനെ ഒരു ദിവസം,ലോകത്തിലെ പരിതസ്ഥിതി രക്ഷിക്കാന്‍ വേണ്ടി.അതിനു,മരുഭൂമിയെന്നോ,മഞ്ഞെന്നോ,കടലെന്നോ വ്യത്ത്യാസമില്ലാതെ,ഈ ഭൂമിയില്‍ ദൈവം നമുക്കു തന്നിട്ടുള്ള എല്ലാറ്റിനെയും,മരത്തെയും,കടലിനെയും,ആറും തോടും,കരയും,തീയും,പുകയും,എല്ലാം തെന്നെ സംരക്ഷിക്കനുള്ള ഒരു കടമ നമുക്കുണ്ട്.അത് മുന്‍കൂറായി ഒന്ന് ഓര്‍ത്ത്,നമ്മുടെ ഈ ലോകം തന്നെ,വൃത്തിയാക്കി സൂക്ഷിക്കാനുള്ള ഒരു തയ്യാറെടുപ്പ് എന്നു പറയാം.

നിങ്ങള്‍ ഓരൊരുത്തരായി ഓരോ ഗ്രൂപ്പ് ഉണ്ടാക്കുക,ഒരാള്‍ക്ക് കടല്‍,പിന്നെ ഒരാള്‍ക്ക്,മരുഭൂമി,മറ്റൊരാള്‍ക്ക് കര എന്നിങ്ങനെ മൂന്നായി തിരിച്ച്, ഇതുമായി ചേര്‍ന്നു പോകുന്ന ചിത്രങ്ങളും,പടങ്ങളും വെട്ടി ഒട്ടിച്ച്,ചാര്‍ട്ട് പോലെ ഉണ്ടാക്കണം.ഇതു നമ്മുക്ക് ക്ലാസ്സില്‍ സൂക്ഷിക്കാനാണ്.

തീരുന്നതു തീരുന്നതു , എല്ലാവരും ദക്ഷിണിന്റെ കയ്യില്‍ ഏല്‍പ്പിക്കണം. കേട്ടോ? റ്റീച്ചര്‍ ‍............

പിന്നെ ചെറുതെങ്കിലും ഞങ്ങടെ ക്ലാസ്സിന്റെ മുന്‍പില്‍ ഒരു ചെറിയ പൂന്തോട്ടം ഞങ്ങള്‍ ഉണ്ടാക്കി. ഒരു കൊച്ചു കുന്നും,ഓരം ചേര്‍ന്ന് ഒരു കൊച്ചു പ്ലാസ്റ്റിക്ക് പാത്രത്തില്‍ കൊണ്ടൂവെച്ച വെള്ളം,ഒരു കുളം ആയി.പിന്നെ, അഫ്സലിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്ന ഒരു ചെറിയ മരത്തിന്റെ തൈ,ഞങ്ങള്‍ നടുക്കു നട്ടു,ചുറ്റും വെള്ളം ഒഴിക്കാനുള്ള ചാലും കോരി വെച്ചു.

എല്ലാ ദിവസവും ക്ലാസ്സില്‍ പെന്‍സില്‍ കൂര്‍പ്പിക്കുതിന്റെ ചീന്തലും മറ്റും ഞങ്ങള്‍ ഈ ചെറിയ മരത്തിന്റെ അടിത്തട്ടില്‍ ഇടും,വളമായി.എല്ല്ലാവരും എന്തെനിലും കുഞ്ഞു പൂച്ചെടിയുടെ അരികള്‍ ഒക്കെ കൊണ്ടു വരും. ചെറിയ ചെടികളും,പലരും, കൊണ്ടു വന്നു വെക്കാറുണ്ട്.എല്ലാം എന്നൊടു ചോദിച്ചു സമ്മതം വാങ്ങിയിട്ടേ നട്ടു നനക്കാറുള്ളു.പിന്നെ റ്റീച്ചര്‍ പറഞ്ഞിട്ടുണ്ട്,എല്ലാ ദിവസവും ചപ്പും വവറും കളഞ്ഞ്,വൃത്തിയാക്കണം എന്ന്.

വൃത്തിയും വെടിപ്പും ആയി സൂക്ഷിച്ചാല്‍ ഈ കൊച്ചു തോട്ടം പോലെ നമ്മുടെ ലോകവും നമുക്ക് സൂക്ഷിക്കാം എന്നാണ് നാം ഈ “world envionmental day“ കൊണ്ട് ഉദ്ദേശിക്കുന്നത്.


ദക്ഷിണ്‍ തോമസ് ജോര്‍ജ്ജ്
ക്ലാസ്സ് 6 C,
ഇന്‍ഡ്യന്‍ സ്കൂള്‍ അല്‍ ഗുബ്ര
മസ്കറ്റ്,ഒമാന്‍.

7 comments:

Sapna Anu B.George said...

ഇതെന്റെ 6 ആം ക്ലാസ്സുകാരെന്റെ ക്ലാസ്സിൽ സംഭവിച്ച ഒരു സാധാരണ സംഭവം......

എറക്കാടൻ / Erakkadan said...

ദക്ഷിൺ തോമസ്സിനു എന്തെങ്കിലും ദക്ഷിണ കൊടുത്താലോ എന്നൊരു തോന്നൽ

Sapna Anu B.George said...

നന്ദി ഏറക്കാടൻ.....ഇവിടുത്തെ സ്കൂളുകളിൽ ഇങ്ങനെത്തെ ചില സംരംഭങ്ങൾ നടത്താറുണ്ട്

vinus said...

ദക്ഷിണിനു നല്ലൊരു സന്ദേശം തന്നെ കിട്ടിയത്.ഒത്തിരിനാളായി ഒമാനിൽ ഒരു മലയാളം ബ്ലൊഗ്ഗറെ നോക്കി നടക്കുന്നു ഇന്നാണു കണ്ടതു സന്തോഷം

Sapna Anu B.George said...

വീനസ്, ഒമാനിൽ ധാരാളം ബ്ലൊഗർമാരുണ്ട്, അഭിപ്രായത്തിനു നന്ദി

കുഞ്ഞൂസ് (Kunjuss) said...

ദക്ഷിണിലൂടെ മഹത്തായ ഒരു സന്ദേശമാണ് ലഭിച്ചത്.
ദക്ഷിണിന്റെ കത്ത് ഇവിടെ പോസ്റ്റ്‌ ചെയ്ത സപ്നക്ക് അഭിനന്ദനങ്ങള്‍...!!!

Sapna Anu B.George said...

നന്ദി കുഞ്ചൂസ്,ഇത് അവന്റെ തന്നെ വാക്കുകളാണ്
ഞാനത് ഇത്തിരി ഒന്നു പരിഷ്ക്കരിച്ചു എന്നു മാത്രം