7 July 2008

സ്വപ്നമേ,എന്റെ സ്വപ്നമേ





എന്നും നീന്നെ മാറോടുചേര്‍ത്ത്
ദീര്‍ഘമായ സുഖസുഷുപ്തിയില്‍
എന്നെന്നും ഉറങ്ങിത്തെളിയാന്‍
ഭാഗ്യം എന്നെന്നും നല്‍കി നീ,
എന്നെന്നും എന്റെ കളിത്തോഴിയായ്.


സ്വപ്നമേ എന്നു നീട്ടി വിളിച്ചീടാന്‍
എന്നെന്നും കാതില്‍ കുളിരായ്
ഒരു സ്വരമായി വിളികേട്ടുണരാന്‍
എന്നും നീ കാരണഭൂതയായ്.


സ്വപ്നങ്ങള്‍ക്കും,ജല്പനങ്ങള്‍ക്കും,
നീ എന്നെന്നും എന്‍ തേരാളിയായി.
മോഹങ്ങള്‍ക്കും,മോഹഭംഗങ്ങള്‍ക്കും,
നിരാശകളുടെ നീര്‍മണികള്‍ക്കും നീ
സാന്ത്വനത്തിന്റെ കൈനീട്ടമായി.


സ്വപ്നമേ എന്റെ സ്വപ്നമേ
ജീവിതത്തിന്റെ നെട്ടോട്ടത്തില്‍
എന്നും തുണയായി നീ എന്നില്‍
ഈ പേരിന്റെ അന്വര്‍ത്ഥമായ്,
എന്നും എന്‍ യാഥാര്‍ത്ഥ്യങ്ങളെ,
മിഥ്യയുടെ തേരേറ്റി നീ എന്‍
സങ്കടങ്ങള്‍ക്കു തീര്‍പ്പു നല്‍കി.



സ്വപ്നമായ നീ എന്തിനു,
ജീവിതത്തിന്റെ പ്രാണനായി.
എന്നെന്നും ആരുടെയോ സ്വപ്നം
നിന്നിലലിഞ്ഞില്ലാതെയായി,
എത്രയോ ജീവിതത്തിന്റെ
അന്വര്‍ത്ഥങ്ങള്‍ക്കു നീ ദേഹിയായ്.


സ്വപ്നമെ നീ എന്റെ കൂട്ടര്‍ക്കു
കൂട്ടായ്,ചിരിയായി, കരയായി
കാരണമായി,തേരേറി നീ എത്തി.
വേരറ്റു പോകാത്ത തീരാത്ത,
സ്വപ്നമായി എന്നെന്നും നീ
ജീവിതത്തിന്റെ സത്യമായ്
എന്നെന്നും തേരിലേറി സ്വയം.


അറിയാത്ത കേള്‍ക്കാത്ത പേരുകാര്‍
സ്വപ്നമേ എന്നു നീട്ടി വിളിച്ചു
‘എന്തോ‘ എന്നെന്റെ മറുപടി,
സ്വപ്നമായ്,സൌഹൃദമായ്,
നിര്‍വചനങ്ങളായ്,അര്‍ത്ഥങ്ങളായ്.



എങ്കിലും സൌഹൃദം എന്നില്‍
എന്നെന്നും സ്വപ്ന ശകലങ്ങളായ്
വേരറ്റു പോകാത്ത പടുവൃക്ഷമായ്.
എന്നെന്നും എന്റെ ജീവശ്വാസമായ്
വിശ്വാസത്തെ നിറച്ചു,സ്നേഹം നിറച്ചു
വാക്കുകളിള്‍ സന്തോഷത്തിന്റെ വിത്തുകള്‍
സ്വരങ്ങളില്‍ ചിരിയുടെ വേലിയേറ്റം.


സ്വപ്നമേ നീ‍ എന്റെ സപ്നയായി,
തിരിച്ചറിയലിന്റെ നൈമിഷികത
തിരയടിച്ചിളകിയ സങ്കടത്തിന്റെ
തിരമാലകള്‍ എങ്ങോപോയൊളിച്ചു
ജീവിതത്തെ യാഥാര്‍ത്ഥ്യമാക്കി നീ
എന്നെന്നും എന്റെ സപ്നയായി
പ്രസരിപ്പിന്റെ പര്യായമായി
എല്ലാ നീണ്ട് പ്രതീക്ഷകളുടെയും
തിരിനാളം തെളിയിച്ചു നീ എന്നില്‍
വീണ്ടുമെത്തിയോ എന്‍ സ്വപ്നമെ!!!

29 comments:

Sapna Anu B.George said...

ഒരു സ്വപ്നത്തിന്റെ പുതുനാമ്പുകള്‍...ആവര്‍ത്തന വിരസമായ വാക്കുകളും,ഈണത്തിന്റെ അഭാവവു
പ്രകടമായി വിലസുന്നുണ്ട് എങ്കിലും വായിക്കുമല്ലോ സഹൃദയര്‍ അല്ലെ!!!!!

ഭൂമിപുത്രി said...

സപ്നയുടെ സ്വപ്നാനുഭവം ഞാനും പങ്കിടാനെത്തി കേട്ടൊ

വല്യമ്മായി said...

:)

Sapna Anu B.George said...

നന്ദി ഭൂമിപുത്രി..... വല്യമ്മായി, നന്ദി

ഫസല്‍ ബിനാലി.. said...

ഈ സ്വപ്നം നന്നായിരിക്കുന്നു,
കുറച്ചു കൂടി ചുരുക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ..
ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌...
ആശംസകള്‍

ആഗ്നേയ said...

വിളിവിളികേള്‍ക്കുന്ന സ്വപ്നങ്ങളെ ഇഷ്ടമായി..

ഹരീഷ് തൊടുപുഴ said...

ചേച്ചീ, അഭിനന്ദനങ്ങള്‍ കെട്ടോ...

നന്ദു said...

സപ്നയുടെ “സ്വപ്ന”ത്തിൽ “ “എന്നെന്നും” മുഴച്ചു
നിൽക്കുന്നതൊഴിച്ചാൽ ബക്കിയൊക്കെ നന്നായി. :)
(തുടക്കത്തിലെ ഒരു ജാമ്യം എടുത്തതു നന്നായി!!)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്വപ്നങ്ങളുടെ സ്വര്‍ണ്ണരഥത്തില്‍ ഞാനും എത്തീട്ടൊ..

അനില്‍@ബ്ലോഗ് // anil said...

സ്വപ്നങ്ങളില്ലാതെ ജീവിതമുടോ സ്വപ്ന?
നല്ലനാളെ വന്നണയുന്നതു സ്വപ്നം കണ്ടു ഇന്നുകള്‍ ജീവിച്ചു തീര്‍ക്കയല്ലെ നമ്മള്‍.
അല്പം ദീര്‍ഘിച്ചൊ എന്നൊരു സന്ദേഹം...
വെര്‍ഡ് വരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ??

OAB/ഒഎബി said...

സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങളില്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീലോകം....

സപ്നയുടെ സ്വപ്നം വായിച്ചപ്പോള്‍
കവി പറഞ്ഞത് ഓറ്ത്ത് പോയതാണ്‍ കെട്ടൊ.

ഇനിയും നല്ല സ്വപ്നങ്ങള്‍ ഉണ്ടാവട്ടെ.
പ്രിയത്തില്‍ ഒഎബി.

Sapna Anu B.George said...

ന്യൂ ബ്ലൊഗ് എന്ന പേജ് തുറന്നുവെച്ച്,എഴുതുന്ന,
‘നിമിഷകവിതകളാണ്‘എന്റെ കവിതകളെല്ലാം.... അതില്‍ ഈണവും പ്രാസവും,കവിതയുടെ നീളവും ഒന്നും നോക്കിയിട്ടില്ല....ഫസല്‍,ഈ ചുരുക്കം വരാത്തതിന്റെ കാരണം ഇതാണ്,...ദ്രുപതി, ആഗ്നേയ നല്ല വാക്കുകള്‍ക്കു നന്ദി....ഹരീഷ് തൊടുപുഴ ഇവിടെ കവിതകള്‍ക്ക് ഒരു സന്തോഷം വന്നില്ലെ???....നന്ദു,ഏതു ഭാഗമാണ്...എന്റെ പേരാന്നോ??...നന്ദി സജി,മറക്കാതെ മുടക്കാതെ എത്തുന്നതിന്...അനില്‍,എന്റെ പേരിന്റെ തേരിലാണ് എന്നു ജീവിച്ചത്,അതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ അവഗണിക്കാറുമുണ്ട്,യാഥാര്‍ത്ഥ്യം കാണുമ്പോള്‍ അന്ധാളിച്ചു നില്‍ക്കാറുണ്ട്.

ശ്രീ said...

നന്നായിട്ടുണ്ട് ചേച്ചീ...
:)

ഒന്നു രണ്ട് അക്ഷരത്തെറ്റുകള്‍ ഇല്ലേ?

[മാറോചേര്‍ത്ത് = മാറോടു ചേര്‍ത്ത് , കളിത്തിഴിയായ് = കളിത്തോഴിയായ്]


“എന്നെന്നും” എന്ന വാക്ക് പല തവണ അടുത്തടുത്ത് വരുന്നുണ്ടെന്നാണ് നന്ദുവേട്ടന്‍ ഉദ്ദേശ്ശിച്ചത് എന്നു തോന്നുന്നു, ചേച്ചീ

Sapna Anu B.George said...

ശ്രീ... രണ്ട് അക്ഷരത്തെറ്റും തിരുത്തി,, നന്ദിയുണ്ട് കേട്ടോ.ഇനി ‘എന്നെന്നും’ എന്താ ചെയ്ക??? നോക്കട്ടെ!!!!

Dr.Biji Anie Thomas said...

ആദ്യമായിട്ടാണ് ഇങ്ങോട്ടേക്കെത്തുന്നത്...ഇഷ്ടപ്പെട്ടു..ഏറെ പോസ്റ്റുകള്‍ ഉള്ളതിനാല്‍ ഏത് ആദ്യം വായിക്കണമെന്നറീയാതെ ഒന്നു പരതി..ജീവിതവഴികള്‍ വലിയ ഒളിച്ചുകളീകളീല്ലാതെ അതേപടി കോറിയിട്ടിരിക്കുന്നു സ്വപ്ന..
സ്വപ്നങ്ങളിലൂടെ, ആഗ്രഹങ്ങളിലൂടെ, പ്രതീക്ഷകളീലൂടെ,സാഫല്യങ്ങളിലൂടെയൊക്കെയുള്ള നമ്മുടെ വഴിയാത്രകള്‍ പാതിവഴിയില്‍ ചിറകറ്റു പോകാതെന്നും തുടരട്ടെ എന്നാശംസിക്കുന്നു..സ്നേഹപൂര്‍വം..

Sapna Anu B.George said...

ആനി........ഒരു എത്തിനോട്ടത്തിനും ഇത്ര നല്ല വക്കുകള്‍ക്കും നന്ദി, വീണ്ടും വരൂ വായിക്കൂ

yousufpa said...

മോഹങ്ങളും സ്വപ്നങ്ങളും ഇല്ലെങ്കില്‍ നാമെങ്ങനെ ജീവിക്കും അല്ലേ...?

നന്നായെഴുതി.

smitha adharsh said...

നല്ല വരികള്‍
കവിത ഇഷ്ടമായി
ഇനിയും വരാം

Sunith Somasekharan said...

swapnaamayude swapnangal nilakkaathirikkatte...

ഹരിശ്രീ said...

:)

Sapna Anu B.George said...

നന്ദി ഹരിശ്രീ

എം.എച്ച്.സഹീര്‍ said...

സ്വപ്നമെ നീ എന്റെ കൂട്ടര്‍ക്കു
കൂട്ടായ്,ചിരിയായി, കരയായി
കാരണമായി,തേരേറി നീ എത്തി.
വേരറ്റു പോകാത്ത തീരാത്ത,
സ്വപ്നമായി എന്നെന്നും നീ
ജീവിതത്തിന്റെ സത്യമായ്
എന്നെന്നും തേരിലേറി സ്വയം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

വാക്കുകള്‍ ആവര്‍ത്തിക്കുന്നത് ഒരല്‍പ്പം വിരസതയുണ്ടാക്കുന്നുണ്ട്.. ശ്രദ്ധിക്കുമല്ലോ.. ആശയം നന്ന്

നരിക്കുന്നൻ said...

എങ്കിലും സൌഹൃദം എന്നില്‍
എന്നെന്നും സ്വപ്ന ശകലങ്ങളായ്
വേരറ്റു പോകാത്ത പടുവൃക്ഷമായ്.
എന്നെന്നും എന്റെ ജീവശ്വാസമായ്
വിശ്വാസത്തെ നിറച്ചു,സ്നേഹം നിറച്ചു
വാക്കുകളിള്‍ സന്തോഷത്തിന്റെ വിത്തുകള്‍
സ്വരങ്ങളില്‍ ചിരിയുടെ വേലിയേറ്റം.‘

വളരെ നല്ല വരികൾ....
ഒരുപാട് ഇഷ്ടപ്പെട്ടു.
ആശംസകൾ

Sapna Anu B.George said...

കിച്ചു $ ചിന്നു ,വിരസത വന്നിട്ടുണ്ട് ക്ഷമിക്കുക,നരിക്കുന്നൻ ...നല്ല വാക്കുകള്‍ക്ക് നന്ദി.

Unknown said...

നല്ല കവിത, നല്ലൊരു സ്വപ്നം..
ആശംസകളോടെ മുരളിക.

നിസ്സാറിക്ക said...

വളരെ നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വരികള്‍
ഒരുപാട് പ്രതീക്ഷിക്കുന്നു.

നിസ്സാറിക്ക

Anonymous said...

muscat il itrayum swapnangalundo