16 September 2008

മറ്റൊരു ഓണംകൂടി വന്നു പോയി

അറിയാതെ,പറയാതെ,വീണ്ടും വന്നു ഈ കൊടും ചൂടില്‍ ഓണം.എന്റെ അന്നക്കുട്ടിക്ക് ഒരെ നിര്‍ബന്ധം, ’ഇലയില്‍ത്തന്നെ‘ഓണം’ ഉണ്ണണം.ആകട്ടെ എന്നു വിചാരിച്ചു.സ്കൂളിലെ അത്തപ്പുക്കളം ഇട്ടതിന്റെ, സന്തോഷത്തിന്റെ ബാക്കിയാണെന്നു തോന്നൂന്നു.
എല്ലാ കൂട്ടങ്ങളും പോയി വാങ്ങി എത്തി.നമ്മുടെ നാട്ടില്‍ കാണുന്നതിലും കൂടുതല്‍ പച്ചക്കറി,ലുലു സെന്ററില്‍ ഉണ്ടൊ എന്നു തോന്നിപ്പോയി. തൂശനിലയും,തുമ്പപ്പൂവും,പൂക്കളത്തിനുള്ള പൂക്കള്‍ വരെ പാക്കറ്റില്‍ കിട്ടുന്നു.എല്ലാം വാങ്ങി വീട്ടില്‍ എത്തി.
അപ്പൊ ദാ വന്നു പത്രം,വ്യാഴാഴ്ച അവധിയായതിനാല്‍ വിസ്തരിച്ചിരുന്നു തന്നെ വായിച്ചു,ഒരു ചായയുമായി, ഓണവിഭവങ്ങള്‍ വാങ്ങിവന്നതിന്റെ ക്ഷീണവും പോകട്ടെ എന്നു കരുതി.വായിച്ചു വായിച്ചുവന്നപ്പോ, വാരാന്ദ്യ പതിപ്പായ, 'weekend' ല്‍ കിടക്കുന്നു, ഓണസദ്യകളുടെ പൊടിപൂരം. എത്ര തരം വേണം,എത്ര കൂട്ടാന്‍ വേണം,18 ഓ,21 ഓ, ചോദിക്കേണ്ട താമസം, വീട്ടില്‍ വരെ കൊണ്ടുത്തരും. നമ്മള്‍ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം മതി.ദുബായിയെ വെല്ലുന്ന സദ്യവട്ടം,ഇവിടെ ഒമാനിലും.
ഖത്തറിലെ കോളേജ് അലുമിനിയിലും,ഇഡ്യന്‍ ക്ലബിലും 100, 150 പേര്‍ക്കു എല്ലാ കൂട്ടുകാരും,വീട്ടുകാരും ചേര്‍ന്നു സദ്യയൊരുക്കി,ഇലയിട്ടുള്ള ഒരുമിച്ചുള്ള ഊണും മറ്റും,പൊയകാല സുഖസ്മരണയായി, ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്. പിന്നെ ഇതെല്ലാം ചെയ്താല്‍, ആരോര്‍ക്കാനാ എന്ന ദു:ഖം മറുവശത്ത്!!!എന്തായാലും ഞാനൊ,നീയോ വലുത്,എന്നൊരു ചിന്താഗതി ചിലര്‍ക്കെങ്കിലും ഇല്ലാതെയില്ല,ഇവിടെ.പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രാവസത്തിന്റെ ഇടയില്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും.അതിന്റെ കൂടെ വരുന്ന’അഘോഷങ്ങളും,അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം.


ഈ നാട്ടില്‍,ഒമാനില്‍ എത്തിയതില്‍പ്പിന്നെ ആകെപ്പാടെ ഒരു എത്തും പിടിയും തന്നെയില്ല...വളരെ സഹൃദയരായ ചിലരെയെങ്കിലും പരിചയ്യപ്പെട്ടു എന്ന സന്തോഷം തിരുന്നതിനു മുന്‍പ് മനസ്സിലായി,മുഖം മൂടി അണീഞ്ഞവയാണ് സുഹൃത്തുക്കള്‍ കരിതിയവരെല്ലാം എന്ന്.എന്നിട്ടും ഇവിടുത്തെ ഓരൊ കാര്യങ്ങള്‍ തപ്പിത്തിരഞ്ഞ് മനസ്സിലാക്കി.ഇതിനിടെ ക്രിസ്തുമസ്സ് വന്നു പോയി,പ്രാര്‍ത്ഥനയുടെയും, നൊയമ്പിന്റെയും നാളുകള്‍, കടന്നു പോയി.മാസങ്ങള്‍ക്കു ശേഷം ഓണവും വന്നു.റ്റിവിലെയും മറ്റും ഓണം കഴിഞ്ഞപ്പോള്‍ സദ്യവട്ടങ്ങളുടെ തിരക്കിലായി.അങ്ങനെ നാട്ടിലെ പോലെതന്നെ വിഭവസമൃദ്ധമായ സദ്യകള്‍ 18 ഉം,21 ഉം,കൂട്ടം തികച്ച്,എല്ലാ ഹോട്ടലുകാരും റെഡിയാക്കിയിരുന്നു.എല്ലാ പത്രങ്ങളിലും അറിയാവുന്ന മലയാളം വാക്കുകളും ഉപയോഗിച്ച്,ഇംഗ്ലീഷ് പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും, നിറയെ വാര്‍ത്തകള്‍. റംസാന്‍ മാസമാത്തെ മാനിച്ച്, ഊണും സദ്യയും,മറ്റും പാക്കറ്റുകളില്‍ മാത്രമായി വീടുകളിലെത്തിക്കും. അതിനാല്‍ ഒരു പരീക്ഷണ സഹിതം,ഒന്നു വാങ്ങി നോക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ ഊണ് എത്തിയപ്പൊണ്,ഇലയില്ല എന്നു കണ്ടത്. ഒരു ഇളിച്ച ചിരിയോടെ, 3.500 റിയാലിന്റെ കാശും വാങ്ങി,ഹോട്ടലുകാര്‍ പോയി.ലുലുവില്‍ നിന്നു വാങ്ങി വെച്ചിരുന്ന ഇല പ്രയോജപ്പെട്ടു..രാവിലെ തന്നെ അന്നക്കുട്ടിയുടെ വക പൂക്കളം ഒരുങ്ങി.കൂടെ ഞാനും ചേച്ചി’ എന്ന മാത്തന്റെ സഹായവാഗ്ദാനം മറികടന്നു, അന്നക്കുട്ടി സ്വന്തമായി ഒരുക്കിയ അത്തപ്പൂവിന്റെ ഓരം ചാരി ‘മാത്തന്‍‘ അവന്റെ സ്വന്തം’happy onam' എഴുതി. സ്കൂളിലെ പൂക്കളം കോമ്പറ്റീഷനില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍,മാത്തന്റെ ക്ലാസ്സിനു കിട്ടിയ,ഒന്നാം സമ്മാനം ആയിരിക്കണം അവന്റെ കലാവാസക്കു നല്ല പ്രചോദനം തന്നെയാണെന്നു തൊന്നുന്നു. അല്ലെകില്‍ കലയെ കൊലയയാക്കുന്നവനാണ്, എന്റെ ഈ സന്തതി.സ്കൂളില്‍ മറ്റുള്ളവരുടെ പൂക്കളത്തിനു സ്കൂളിന്റെ പൂന്തോട്ടത്തില്‍ നിന്നു പറിച്ച ബൊഗെന്‍വില്ലായും, നന്ദ്യാര്‍വട്ടത്തിന്റെ വകഭേദങ്ങളും വെച്ചുണ്ടാക്കിയതിനു,ഒന്നാം സമ്മാനം അടിച്ചെടുത്തു,5 ആം ക്ലാസ്സുകാര്‍.ഉച്ചക്ക് ഇലയിടാനും വിളമ്പാനും എല്ലാവരും തന്നെ കൂടി.....എല്ലാകൂട്ടങ്ങളും വിളമ്പി,പ്രാര്‍ത്ഥനയോടെ ഇരുന്നു എല്ലാവരും.വീണ്ടും പഴയ ഓര്‍മ്മകള്‍ അയവിറക്കി.....ഓര്‍മ്മകളിലും,പോയകാലങ്ങളിലുമായി ജീവിതം നിലനില്‍ക്കില്ല,പുതിയ ഓര്‍മ്മകളും പുതിയ ആഘോഷങ്ങളും ആയി ജീ‍വിതം മുമ്പോട്ടു തന്നെ പോകുന്നു. മറ്റൊരു ഈദിനെ വര്‍വേല്‍ക്കാനായി തയ്യാറെടുത്തു നില്‍ക്കുന്ന മനസ്സുമായി.

29 comments:

Sapna Anu B.George said...

എവിടെപ്പോയി സപ്നയുടെ ഓണം?? ദാ ഇവിടെയെത്തി സപ്നയുടെ ഓണം.....

ഞാന്‍ ഇരിങ്ങല്‍ said...

പ്രവാസിയുടെ ഓണ ചിന്തകള്‍ എഴുതിയത് നന്നായി.
ഒപ്പം പുതു തലമുറയുടെ ഓണവും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sapna Anu B.George said...

നന്ദി,ഇരിങ്ങല്‍.....ഇളംതലമുറക്കാര്‍ ഓണം എന്നല്ല,ഏതൊരാഘോഷവും,
ഈ പ്രവാസലോകത്തൂ ജീവിച്ച്, അതിന്റെ ചാരുതയും,രീതികളും മറന്നു പോകാതിരിക്കാനുള്ള ഒരു തത്രപ്പാടിലാണ്,ഇന്നിവിടെയുള്ള ഓരൊ പ്രവാസി രക്ഷിതാക്കളും.

മഴത്തുള്ളി said...

എന്തായാലും ചെറുപ്പകാലത്ത് നാം അനുഭവിച്ചിരുന്ന ഓണക്കാലത്തിന്റെ അത്ര പറ്റില്ലെങ്കിലും അവിടെ ഇന്‍സ്റ്റന്റ് ആയിക്കിട്ടുന്ന ഭക്ഷണവും മറ്റു സാധനങ്ങളും കൊണ്ട് ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോ. കുട്ടുകള്‍ക്ക് സന്തോഷമായില്ലേ.

കൊള്ളാം വിവരണം നന്നായിരിക്കുന്നു.

മഞ്ഞുതുള്ളി said...

നന്നായിട്ടുണ്ട്..
അത്രേങ്കിലും പറ്റീല്ലോ..


അന്നക്കുട്ടീടെ ഓണപ്പൂക്കളും അടിപൊളി..

കുഞ്ഞന്‍ said...

ഇത്രയും നന്നായി ഓണം ആഘോഷിക്കാന്‍ കഴിഞ്ഞില്ലെ..അസൂയ തോന്നുന്നു.. പൂക്കളമൊക്കെയിട്ട് ഇലയില്‍ സദ്യ..ഇതെല്ലാം കുട്ടികള്‍ക്ക് ഒരു കാലത്ത് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും.

സപ്നക്കും കുടുംബത്തിനും എന്റെ ഓണാശംസകള്‍..!

എന്റെ കവിതകള്‍ said...

സപ്നേച്ചിക്കും കുടുംബത്തിനും എന്റെ ഈ വൈകിയ ഓണാശംസകള്‍..!

ശ്രീ said...

നന്നായി ചേച്ചീ...
നാട്ടില്‍ ഇല്ലായിരുന്നുവെങ്കിലെന്താ... ഓണം നല്ല പോലെ ആഘോഷിയ്ക്കാന്‍ സാധിച്ചില്ലേ?

ഒപ്പം അന്നക്കുട്ടിയ്ക്കും മാത്തനും ആശംസകള്‍...

അനില്‍@ബ്ലോഗ് said...

ആശംസകള്‍.
എവിടെയായാലും ആഘോഷിച്ചല്ലോ, അതുമതി.

ഭൂമിപുത്രി said...

സപ്നയുടെ ഓണാഘോഷത്തിൽ പങ്ക്ചേരാൻ ഞാനുമെത്തിട്ടൊ.മോൾടെ പൂക്കളം അസ്സലായിട്ടുണ്ടെന്ന് പറയു.

nardnahc hsemus said...

ഈ സന്തോഷം. അതാണ് ഓണം.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കുഞ്ഞന്‍ പറഞ്ഞപോലെ ഇത്തിരി അസൂഷ ഇല്ലാതില്ല. എവിടെയായിരുന്നാലും വിശേഷ ദിവസങ്ങളില്‍ ഒരുമിച്ച്‌ കുടുംബത്തോടൊപ്പം കഴിയാന്‍ സാധിക്കുന്നത്‌ വല്യ ഭാഗ്യം തന്നെ.

മാത്തനും അന്നക്കുട്ടിയ്ക്കും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു

Sapna Anu B.George said...

മഴത്തുള്ളി,ഈ നാട്ടിലെ ചൂടില്‍ വിങ്ങുന്ന മനസ്സുകളില്‍,ഇതിനു പോലും കഴിവില്ലാത്തവരെ ഓര്‍ക്കുമ്പോള്‍,സ്ങ്കടം തോന്നും. എന്റെ കുട്ടികള്‍ ഒന്നും തന്നെ മറക്കാതിരിക്കനാണ്, ഒരു ആരാരങ്ങളും വിടാതെ പിടിച്ചിരിക്കുന്നത്.അന്നക്കുട്ടിയോടു അത്തപ്പൂവിന്റെ വിശേഷം പറഞ്ഞു.നന്ദി കുഞ്ഞാ, എന്റെ കറ്വിത ഓണാഘോഷത്തിനു നന്ദി.ശ്രീ..

Typist | എഴുത്തുകാരി said...

അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു പോയി. നാട്ടിലല്ലെങ്കിലും ഇത്ര നന്നായിട്ടു് ഓണം ആഘോഷിച്ചില്ലേ, നന്നായി. അന്നക്കുട്ടീടേം മാത്തന്റേം പൂക്കളവും ആശംസകളുമൊക്കെ നന്നായി.

C said...

sapnaaa, read the onam, valare hridyam!!!!!, u have celebrated it better than us ppl down here and ur children will cherish the memrees for the years to come!!! GOD BLESS, belated onam huggz loveuuuu

Sapna Anu B.George said...

അന്നില്‍ ബ്ലൊഗ്....വളരെ നന്ദി,ഭൂമിപുത്രി...അന്നക്കുട്ടിയോട് അന്വേഷണം പറയാം.nardnahc hsemus.............നന്ദി,ബഷീര്‍ വെള്ളറക്കാട്‌/pb......ഇതൊക്കെത്തന്നെയാണ് ജീവിതത്തില്‍ അവസാനം ബാക്കി കാണുകയുള്ളു. എഴുത്തുകാരി.......നന്ദി,വായിച്ചതിനും,സ്ഭിപ്രായത്തിനും,അന്നക്കുട്ടിയോടും മാത്തനോടും പറയാം അന്വേഷണം,C.......thanks for your great comments.

gafoor said...

Sapna, Nannayi ezhuthiyittundalloo....Onanubhavam.. Congrats.

Abdul Gafoor
Doha

Sapna Anu B.George said...

നന്ദി ഗഫൂര്‍.....വായിച്ചതിനും അഭിപ്രായത്തിനും

പൊറാടത്ത് said...

പ്രവാസജീവിതത്തിനീടയിലും ഓണം ഇത്ര നന്നായി ആഘോഷിയ്ക്കാൻ കഴിഞ്ഞത് എത്ര നന്നായി..! കുട്ടികളുടെ പൂക്കളമെല്ലാം ഉഷാറായിട്ടുണ്ട്. അഭിനന്ദനങ്ങൾ...

വികടശിരോമണി said...

ഓണമെവിടെയായാലെന്താ ചേച്ചീ...കുട്ടികളും പൂക്കളുമുള്ളിടമെല്ലാം ഓണം തേടിവരും.
എന്തിന്?മർത്യാ‍യുസ്സിൽ സാരമായത്,ചില-
മുന്തിയമുഹൂർത്തങ്ങൾ,അല്ല,മാത്രകൾമാത്രം!

Sapna Anu B.George said...

പൊറാത്ത്...ഇതെല്ലാം തന്നെ കുട്ടികള്‍ക്കു വേണ്ടിയാണ്,അവര്‍ മറന്നു പോകാതിരിക്കാനാണ്.വളരെ ശരിയാ വികടശിരോമണി.....നന്ദി

ലതി said...

എന്റെ കോട്ടയംകാരീ,
ഇക്കുറി ഒമാനിലേയ്ക്ക് മാവേലിയെ വലിച്ചോണ്ടു പോയി അല്ലേ? അഭിനന്ദനങ്ങള്‍!!!
ആശംസകളും.................

Sapna Anu B.George said...

ഇക്കുറിയല്ല ലതീ...ഇപ്പൊഴാ ഞങ്ങള്‍ ഓമാനിലെത്തിയത്, കൂടെ മാവേലിയും എത്തി

'മുല്ലപ്പൂവ് said...

:)

Sapna Anu B.George said...

thanks മുല്ലപ്പൂവ്

poor-me/പാവം-ഞാന്‍ said...

dear frnd,
Happy to read about your onam feast.
Regards poor-me
www.manjaly-halwa.blogspot.com

Sapna Anu B.George said...

Welcom.....paavam

മുസാഫിര്‍ said...

ഓണ വിശേഷങ്ങള്‍ പങ്കു വെച്ചതിനു നന്ദി.
കാലമിനിയുമുരുളും.. വിഷു വരും,തിരുവോണം വരും എന്ന കക്കാടിന്റെ വരികള്‍ വെറുതെ ഓര്‍ത്തുപോയി,സപ്നയുടെ കുറിപ്പ് വായിച്ചപ്പോള്‍.

Sapna Anu B.George said...

നന്ദി കാക്കനാടാ.... ശരിയാ കാലം ഇനിയും ഉരുളും കറങ്ങും, അന്നു കൂടക്കറങ്ങാന്‍ ഞാനില്ലെങ്കിലൊ???