20 October 2008

എവിടെ


പോയ് മറഞ്ഞു എങ്ങോ ഏതൊ വഴിയില്‍,
തിരിച്ചില്ലാത്ത ഏതോ വഴിയിലെങ്ങോ!
മറഞ്ഞലിഞ്ഞില്ലാതെയായി നിങ്ങള്‍ .

നിങ്ങളെന്ന പദത്തിലൊതുക്കി ഞാന്‍
അമ്മയും ഡാഡിയും എന്ന പേരിലുള്ള
എന്റെ അപ്പനമ്മയെന്ന ‘നിങ്ങളെ’ .

മനസ്സെങ്ങനെ ഒരുക്കിയെടുത്തു നിങ്ങള്‍
ജീവന്റെ ജീവനായ ഞനെന്ന ‘നീ’
മകള്‍ എന്ന എന്നില്‍നിന്നകലാന്‍.

'എന്റെ കുഞ്ഞെ' എന്നു വിളിച്ചു
നെഞ്ചുകലങ്ങിയ തേങ്ങലിലൂടെ,
ജീവിതം സമ്മാനിച്ചു മകളായ്.

പടി പടിയായി വളര്‍ത്തി എന്നെ,
ഓരോ ചുവടും നിന്റെ കാലിന്‍,
ചുവടുകള്‍ക്കുമേലെ നിന്നു ഞാന്‍ .

മോള്‍ ‘ എന്ന ചൊല്‍വിളിയില്‍,
ഓടിയെത്തി ഞാന്‍ ഡാഡിക്കരികില്‍ ,
കൊഞ്ചിക്കുഴഞ്ഞു ഞാന്‍ എന്നെന്നും.

ഒരു കണ്ണുനീര്‍ക്കണത്തിന്റെ ലാഞ്ചന,
എന്നു എന്റെ ആയുധമാക്കി ഞാന്‍ ,
ചെറുപുഞ്ചിരിയാല്‍ മനസ്സില്‍ ചിരിച്ചു നീ.

ജീവിതത്തില്‍ ഏടുകള്‍ പുസ്തകങ്ങളായി
മൌനത്തിന്‍ ഈരടികള്‍ സംഗീതമായി
രണ്ടുമെന്‍ ജീവന്റെ ജീവനാക്കീ നിങ്ങള്‍ .

ഇന്നുമാ ഈരടികള്‍, വാക്കുകള്‍, ഏടുകള്‍
ജീവിതത്തിന്റെ മറുപടിയായി ഞാന്‍
നെഞ്ചോടു ചേര്‍ത്തു,എന്നന്നേക്കുമായി.

വിട്ടുപോകാത്ത നിങ്ങളുടെ ജീവനായി,
എന്നോ എന്നെ അനാഥയാക്കി നിങ്ങള്‍ .
ഇന്നും ഞാന്‍ മറക്കാത്ത ഈണത്തിനായി,
ജീവിതത്തിന്റെ പുസ്തകത്തില്‍ തിരയുന്നു
നിങ്ങളില്‍ നിങ്ങളെ,എന്നിലെ നിങ്ങളെ .

29 comments:

മറ്റൊരാള്‍ | GG said...

മോള്‍ ‘ എന്ന ചൊല്‍വിളിയില്‍,
ഓടിയെത്തി ഞാന്‍ ഡാഡിക്കരികില്‍ ,
കൊഞ്ചിക്കുഴഞ്ഞു ഞാന്‍ എന്നെന്നും.

ഒരു കണ്ണുനീര്‍ക്കണത്തിന്റെ ലാഞ്ചന,
എന്നും എന്റെ ആയുധമാക്കി ഞാന്‍ ,
ചെറുപുഞ്ചിരിയാല്‍ മനസ്സില്‍ ചിരിച്ചു നീ.

എത്ര സുന്ദരമായ വരികള്‍!

siva // ശിവ said...

ഈ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ...ഓര്‍മ്മകള്‍ ആണ് സുന്ദരം...

Sapna Anu B.George said...

നന്ദി മറ്റോരാള്‍,,,,,ഇരിയൊരിക്കലും സംഭവിക്കില്ലാത്ത സ്വപ്നം പോലെയുള്ള വരികള്‍. നന്ദി ശിവ, ഓര്‍മ്മകള്‍ ജീവിക്കാനും വിടില്ല മരിക്കാനും വിടില്ല,തിങ്ങി വിങ്ങി നെഞ്ചുംകൂടു പൊട്ടിച്ചിറങ്ങും കണ്ണുനീരായി, ഒരിക്കലും തീരാത്ത കണ്ണുനീര്‍

CasaBianca said...

ഓരോ വരികളും വളരെ അര്‍ത്ഥവത്തും മനോഹരവും ആയിരിക്കുന്നു.

ഞാന്‍ ഈ വരികള്‍ ഏറ്റു ചൊല്ലിക്കോട്ടേ സോദരീ.

“പടി പടിയായി വളര്‍ത്തി എന്നെ,
ഓരോ ചുവടും നിന്റെ കാലിന്‍,
ചുവടുകള്‍ക്കുമേലെ നിന്നു ഞാന്‍.“

മരിക്കാത്ത ഈ ഓര്‍മ്മകളുടെ ഈണവുമായി
...

nandakumar said...

ഓര്‍മ്മകള്‍ സുന്ദരം

Sapna Anu B.George said...

CasaBianca......നന്ദി,സങ്കടം തിങ്ങിനിറഞ്ഞിട്ടെഴുതിയതാ ഇന്‍സ്റ്റെന്റ് കവിത.നന്ദകുമാര്‍ നന്ദി

Aneeeeez said...

'എന്റെ കുഞ്ഞെ' എന്നു വിളിച്ചു
നെഞ്ചുകലങ്ങിയ തേങ്ങലിലൂടെ,
ജീവിതം സമ്മാനിച്ചു മകളായ്.

പടി പടിയായി വളര്‍ത്തി എന്നെ,
ഓരോ ചുവടും നിന്റെ കാലിന്‍,
ചുവടുകള്‍ക്കുമേലെ നിന്നു ഞാന്‍ ........

നന്നായിടുണ്ട്.. really goood..........

aLL the Best...

Sapna Anu B.George said...

നന്ദി അനീസ്സ്....ഇതൊക്കെ അനുഭവിക്കുമ്പൊ, വാക്കുകള്‍ താനേ വരും

amantowalkwith@gmail.com said...

avar ningalil thanne..alle..?
congrats

Nachiketh said...

വിട്ടുപോകാത്ത നിങ്ങളുടെ ജീവനായി,
എന്നോ എന്നെ അനാഥയാക്കി നിങ്ങള്‍ .
ഇന്നും ഞാന്‍ മറക്കാത്ത ഈണത്തിനായി,
ജീവിതത്തിന്റെ പുസ്തകത്തില്‍ തിരയുന്നു
നിങ്ങളില്‍ നിങ്ങളെ,എന്നിലെ നിങ്ങളെ ...


നന്നായിരിയ്കുന്നു സ്വപ്ന...

സ്നേഹപൂര്‍വ്വം

The Common Man | പ്രാരബ്ധം said...

:-)

ഇഷ്ടായി....

ഈ ഒരു കാര്യത്തില്‍ ഏതാണ്ടെല്ലാവര്‍ക്കും ഒരേ വിചാരങ്ങളും വികാരങ്ങളുമാണ്‌....

ഫസല്‍ ബിനാലി.. said...

ഇഷ്ടമായി
ആശംസകളോടെ...

Sapna Anu B.George said...

amantowalkwith.. നമ്മളില്‍ത്തന്നെയുണ്ടെന്നു വിചാരിച്ചു സമാധാനിക്കാം...പക്ഷെ അതു തല്‍ക്കലെത്തേക്കു മാത്രം.നന്ദി Nachiketh....
The Common Man | പ്രാരാബ്ധം, ഈ ഒരു കാര്യത്തില്‍ മാത്രം എല്ലാവരും തന്നെ തുല്യ ദുഖിതരാണ്. നന്ദി ഫസല്‍ / fazal

ജിജ സുബ്രഹ്മണ്യൻ said...

സപ്ന വളരെ സങ്കടപ്പെടുത്തിയല്ലോ..അച്ഛനമ്മമാരെ കുറിച്ച് ഒരിക്കലും മറക്കാ‍ന്‍ ആകാത്ത ഓര്‍മ്മകള്‍ എന്നും മനസ്സില്‍ ഉണ്ടാകും..അതില്ലെങ്കില്‍ നമ്മള്‍ നമ്മളാവില്ലല്ലോ..നൊമ്പരം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍...നന്നായി എന്നു പറയാന്‍ എന്തോ എനിക്കാവുന്നില്ല.ഒരു വിങ്ങല്‍ മാത്രം നെഞ്ചില്‍ തോന്നുന്നു..

Sapna Anu B.George said...

നന്ദി കാന്താരിക്കുട്ടി....എനിക്കും അതുതന്നെ ആകെ ഒരു വിങ്ങല്‍, ഒരു ഏഴു വര്‍ഷമായി കരയാന്‍ ശ്രമിക്കുന്നു...തേങ്ങലും മര്‍വിപ്പും അല്ലാതെ ഒന്നും വരുന്നില്ല.

ഞാന്‍ ഇരിങ്ങല്‍ said...

കവിത വായിച്ചു.
അനുഭവങ്ങള്‍ വേദനിപ്പിക്കുന്നത് തന്നെ. ഓര്‍മ്മകളും ചിലപ്പോള്‍..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

കാപ്പിലാന്‍ said...

കവിത നന്നായി .ഇതുപോലെയുള്ള ചില ഓര്‍മ്മകള്‍ എന്നിലും നില്‍ക്കുന്നു എന്ന് മാത്രം പറയാം .

smitha adharsh said...

സങ്കടപ്പെടുത്തുന്നത്‌ ആയാലും,ഇത്തരം ഓര്‍മ്മകള്‍..ഇനിയും ഇനിയും മനസ്സിലേയ്ക്ക് ആവാഹിക്കാന്‍ നമുക്കു ഇഷ്ടം ആണ് അല്ലെ?
നല്ല വരികള്‍..മനസ്സില്‍ തൊട്ടു..

മാണിക്യം said...

2 തിമൊത്തെയോസ് 4: 7-8
“ഞാന്‍ നല്ല പൊരാട്ടം നടത്തി, ഞാന്‍ എന്റെ ഓട്ടം പൂര്‍ത്തിയാക്കി ഞാന്‍ വിശ്വാസം കാത്ത് സൂക്ഷിച്ചു ഇനി നീതിയുടെ കിരീടം എനിയ്ക്കായ് നീക്കിവച്ചിരിക്കുന്നു....”

ഈ ഭൂമിയില്‍ കൈപിടിച്ച് പിച്ച നടത്തിയ
ഡാഡിക്കരികില്‍ എന്നെന്നും.’
ഈ ഡാഡി അങ്ങേ ലോകത്തും കാത്തിരിക്കുന്നു
അതൊരു ആശ്വാസമാണ് ആ ലോകത്ത് കാത്തിരിക്കാന്‍ കൈ പിടിച്ചു സ്വീകരിക്കാന്‍ ..
ഞാന്‍ അങ്ങനെയാ കഴീഞ്ഞ 4 കൊല്ലമായി ചിന്തിക്കുന്നത് ...

സങ്കീര്‍ത്തനം 23 :6
“നന്മയും കാരുണ്യവും എന്റെ ആയുഷ്ക്കാലം മുഴുവന്‍ എന്നെ പിന്തുടരും.തീര്‍ച്ച. ഞാന്‍ കര്‍ത്താവീന്റെ ആലയത്തില്‍ എന്നേക്കും പാര്‍ക്കും...”

Lathika subhash said...

എന്റെ കോട്ടയംകാരീ,
ഇത് ഒരു നല്ല ലക്ഷണമാണ്.
ഒരുപാട് നല്ല ഓര്‍മ്മകള്‍
അമ്മയെയും ഡാഡിയെയും കുറിച്ച് പങ്കിടുന്ന മകള്‍.
നല്ല അനുഭവങ്ങള്‍ തന്നെ സനാഥയാണെന്നതിന്റെ ലക്ഷണമല്ലേ?
ഒത്തിരി ചിന്തിപ്പിച്ചു ഈ കവിത.
നന്ദി സ്വപ്ന.
എന്റെ അച്ഛനമ്മമാര്‍ എന്നോടൊപ്പമുണ്ട്.

“ഒരു കണ്ണുനീര്‍ക്കണത്തിന്റെ ലാഞ്ചന,
എന്നും എന്റെ ആയുധമാക്കി ഞാന്‍ ,
ചെറുപുഞ്ചിരിയാല്‍ മനസ്സില്‍ ചിരിച്ചു നീ.”
വളരെ ശരിയാണ്...

Sapna Anu B.George said...

നന്ദി ഇരിങ്ങല്‍ ....കാപ്പിലാനെ, ഓര്‍മ്മകള്‍ നമ്മെ ഇന്നും ജീവിപ്പിക്കുന്നു, നല്ലതും ചീത്തയും.. വാക്കുകള്‍ക്കു നന്ദി.സ്മ്ത ആദര്‍ശ് നല്ല വാക്കുകള്‍ക്കു നന്ദി.മാണിക്യം ,ഈ ജീവിതത്തില്‍ സ്ന്തോഷത്തോടെയിരിക്കാനാണ് അവെനിക്കു ജന്മം തന്നത്,തുണക്കായി ദൈവം എന്റെ കൂട്ടിനെന്നും ഉണ്ടെന്നുള്ള വിശ്വാസവും അവര്‍ തന്നെയാണെനിക്കു തന്നത്.ആ വിശ്വാസം,എന്നെ ഒരിക്കലും കൈവെടിയില്ല.അവരെന്റെ കൂടെയില്ല എന്ന നഷ്ടം എനിക്കൊരിക്കല്ലും നികത്താനും പറ്റില്ല,വാക്കുകള്‍ക്കും പ്രചോദനത്തിനും നന്ദി.ലതി...ഒരു കണ്ണുനീര്‍ക്കണം മാത്രമല്ല്, മുഖം പോലും ഒന്നു വാടിയാല്‍ അവരുടെ നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നതു നമുക്കറിയാം...പാവത്തുങ്ങളെ ചില്ലറയല്ല പറ്റിച്ചിരിക്കുന്നത്.....നന്ദി ലതി

C said...

ഒരു കണ്ണുനീര്‍ക്കണത്തിന്റെ ലാഞ്ചന,
എന്നും എന്റെ ആയുധമാക്കി ഞാന്‍ ,

loved it sappu
i still rem ur hansum daddy sitting in his cabin in IOB, then even felt J, he looks so different, amma too, both lost their complexion, already in the grips of illnesses, vedana thonnunnu, but they left u such intimate feelings in ur soul, cherish it and be happy, praying for u
take care

Sapna Anu B.George said...

Yes dear C. അവരെ കണ്ടിട്ടുള്ളവര്‍ ഒരിക്കലും മറക്കില്ല

Magician RC Bose said...

ഓര്‍മ്മകള്‍ നന്നായി

Sapna Anu B.George said...

നന്ദി മാജിക് റോസ്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.

ആസംസകള്‍

Sapna Anu B.George said...

നന്ദി രാമചന്ദ്രന്‍ വെട്ടിക്കട്ട്

Unknown said...

നല്ല ഓര്‍മ്മകള്‍

Sapna Anu B.George said...

നന്ദി ‘MyDreams'