3 October 2014

പിൻതള്ളപ്പെടുന്ന സ്ത്രീത്വം




എന്നും എവിടെയു ശക്തിയുടെയും ധൈര്യത്തിന്റെയും ദയയുടെയും പ്രതീകം. കഥകളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന, അമ്മ,സഹോദരി,മകൾ എന്നിങ്ങനെ പലതരം വീവിധ ശക്തി സ്ത്രോതസ്സുകളായി നിറഞ്ഞ സത്രീത്വം.എങ്കിലും എന്നും എവിടെയും മുൻ നിരയിൽ സ്ഥാനം നിരസിക്കപ്പെടുന്ന സ്ത്രീത്വം.ഒരു മൽ‌പ്പിടുത്തത്തിലൂടെയൊ, മത്സരത്തിലൂടെയോ മാത്രം അംഗീകരിക്കപ്പെടുന്ന,സ്ഥാനമാനങ്ങൾ.കാലാകാലങ്ങളായി നടന്നു വന്നുകൊണ്ടിരിക്കുന്ന ഈ രീതികൾക്ക് ഇന്നു ഒരു ചലനം പോയിട്ട്,തലനാരിഴപോലും കോട്ടം തട്ടിയിട്ടില്ല.സ്ത്രീസംവരണം എന്ന നിയമത്തിനു സ്ത്രീ തന്നെ തടയിടുന്നു!അവസരവാദികൾ അല്ലെങ്കിൽ പഴയ ചിന്താഗതിക്കാർ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും,ഇന്നും സ്ഥാനം പഴയതുതന്നെ.“നരനു തുണയായി നരനിൽ നിന്ന് എടുക്കപ്പെട്ടവളും ബലഹീനപാത്രവും ആണ് നാരീ എങ്കിൽ അവളെ സംരക്ഷിക്കാനുള്ള ചുമതലയും നരനുണ്ട് എന്ന് ബൈബിൾ പറയുന്നു.കുടുംബത്തിലും സമൂഹത്തിലും സ്ത്രീയുടെ പ്രാധാന്യം കുറയാൻ ഇടയാക്കുന്നതാണ് പല അവസ്ഥകളും കാരണങ്ങളും സൃഷ്ടിക്കപ്പെട്ടു.അതേ സമയം സ്ത്രീകൾ പൌരോഹിത്യം വഹിച്ച ഇടങ്ങളിലും സ്ത്രീക്ക് മാന്യത കല്പിക്കപ്പെട്ടിരുന്നു.പിതാവിനൊപ്പം മാതാവിനും അനുഗ്രഹം കൊടുക്കണമെന്ന് വിശുദ്ധഗൃന്ധങ്ങളിൽ പറയുന്നുണ്ട്.എന്തുകൊണ്ട് സ്ത്രീ വേദനയോടെ പ്രസവിക്കണം എന്നുതുടങ്ങി പല ചോദ്യങ്ങൾക്കും ഇന്നും നാം മറുപടി തേടുന്നു .
അമ്മച്ചിയുടെ അന്നത്തെ ചിന്താശകലങ്ങൾ ........
ഞങ്ങളുടെ കാലത്ത് എന്തായിരുന്നു വീട്ടിലെ കഥകൾ.അപ്പച്ചനും മറ്റും വന്നാൽ പുറത്തു തിണ്ണയിലിരിക്കുന്ന മൊന്തയിലെ വെള്ളം കൊണ്ട് പടിയിൽ നിന്നു കാലുകഴുകുന്ന ശബ്ദം  കേൾക്കുമ്പോൾത്തന്നെ ഊണുമുറിയിൽ കഞ്ഞി വിളംബിയിരിക്കും.അപ്പച്ചന്റെ കഞ്ഞികുടി കഴിയുന്നിടം വരെ ഊണുമുറിയുടെ പടിയിൽ നില്‍ക്കുന്ന അമ്മച്ചി.നാളത്തെക്കുള്ള വിശേഷങ്ങളൊ മറ്റോ പറഞ്ഞാൽ കേൾക്കാം എന്നു മാത്രം.വീട്ടിലുള്ള പച്ചക്കറികളും മറ്റും കൊണ്ടുണ്ടാക്കുന്ന കറികളും,ചന്തയിൽ നിന്നു വാങ്ങിപ്പിക്കുന്ന മീൻ വാളമ്പുളിയിട്ട കറികളും,മറ്റും അമ്മച്ചിയുടെ തന്നെ തീരുമാനങ്ങൾ.പിന്നെ പറമ്പിലും പാടത്തും പണിയെടുക്കുന്ന നൂറോളം ജോലിക്കാർക്ക് കഞ്ഞിയും പുഴുക്കും കൊടുത്തു വിടാനുള്ള തത്രപ്പാടുകൾ.ഇതിനിടെ അപ്പച്ചനു വേണ്ടി നാളെ വക്കിലാപ്പീസിൽ ഇടാനുള്ള  വേഷങ്ങളെല്ലാം നനച്ചു കഞ്ഞിമുക്കി തേച്ച് അലമാരിയിൽ വെച്ചിരിക്കണം. മുറി അടിച്ചുവാരാനും,മുറ്റം വൃത്തിയാക്കാനും മറ്റും ആൾക്കാർ ഉണ്ട്.എന്നിരുന്നാലും ഇതിനെല്ലാംതന്നെ ഒരു മേല്‍നൊട്ടം വേണംതാനും.പാടത്തുനിന്നും തിരിച്ചുവരുന്ന പാത്രങ്ങളും മറ്റും തന്നെ തിരികെവെച്ച് നാളത്തെക്കുള്ള കറികളും മറ്റും തീരുമാനിക്കണം,രാവിലത്തെ ആഹാരം മുതൽ  4 നേരം.മിക്സിയില്ലാത്ത, വാഷിമെഷിനില്ലാത്ത,വാഷിംസൊപ്പും,പ്രാസ്റ്റിക്ക്കവറുകളും ഒന്നും തന്നെയില്ലാത്ത കാലം.
അന്നും ജീവിതം ഉണ്ടായിരുന്നു, ഭാര്യയും ഭർത്താവും കുട്ടികളും,ജോലിയും കാറും വണ്ടിയും,ഇന്നത്തെ എസ്സ് എം എസ്സ് കൾച്ചർ ഇല്ലാത്തെ,മറ്റെല്ലാവിധ വാര്‍ത്താവിനിമയം,ഗതാഗതം എല്ലാംതന്നെ ഉണ്ടായിരുന്നു. ഒന്നിനും ഇത്ര ധൃതഗതി ഉണ്ടായിരുന്നില്ല.ജീവിതത്തിൽ എല്ലാ നേടാൻ യുദ്ധം ചെയ്യാൻ ഇന്നത്തെ സ്ത്രീകൾ പഠിച്ചു.അന്നു നമ്മൾ സഹിച്ചും ക്ഷമിച്ചും ‘ഇതുമാത്രം’ ജീവിതം എന്നു കരുതി മിണ്ടാതെയിരുന്നു.ഇന്ന് മറിച്ച് ചിന്തിക്കുന്ന ഒരു കാലം വന്നു.അപകർഷാബോധം എന്നു പറഞ്ഞു കൂടാ,മറിച്ച് മനസ്സിന്റെ ധൈര്യം.സ്ത്രീ അബലയല്ല,ശാസ്ത്രീയപഠനങ്ങൾ ഏറെ തെളിയിച്ചു കഴിഞ്ഞു,രസ്തന്ത്രത്തിലും,ഹോർമോൺ ഘടനകളിലും മറ്റും പുരുഷനെക്കാൾ  രണ്ടുപടി മുന്നിലാണ് സ്ത്രീയുടെ രൂപകല്‍പ്പന.എന്നാൽ അവളുടെ കണ്ണുകളിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ,എന്തോ ചിലത് വീണ്ടും ആഗ്രഹിക്കുന്നുണ്ടെന്ന് അവ നിങ്ങളോട് പറഞ്ഞേക്കാം.സ്ത്രീകൾ പൊതുവേ അങ്ങനെയാണ്.മനസിലുളളതൊന്നും അപ്പടി പുറത്തു പറയാറില്ല.എന്നാൽ ഈ തത്വങ്ങളെ ക്ഷമയെ മുതലെടുക്കുന്ന ഒരു കാലം ആണിന്ന്.
ചേച്ചിയുടെ ഇന്നത്തെ  മനസ്സുകൾ .......
രാവിലെ പരാപരാ വെളുക്കുമ്പോൾ തുടങ്ങുന്ന ദിവസം,ഒരു കാപ്പിയുടെയോ ചായയുടെയോ ബലത്തിൽ തകൃതിയാ നടക്കുന്നു.കുട്ടികൾക്കുള്ള ഭക്ഷണം,രാവിലത്തെ  പ്രാതൽ/ ബ്രേക്ഫാസ്റ്റ് കൊടുത്തു എന്നു വരുത്തുന്ന ‘ഒരു കഷണം  റൊട്ടിയും പാലും‘.ഒരു സാൻഡ് വിച്ച് അല്ലെങ്കിൽ ഒരു ചപ്പാത്തിയിൽ  ജാം പുരട്ടി വച്ച് ഉച്ചഭക്ഷണം കുട്ടികൾക്ക്.ഉച്ചെക്ക് ആരും കഴിക്കാനില്ലാത്തതിനാൽ അങ്ങനെ ഒന്നിനുവേണ്ടിയുള്ള തത്രൊപ്പാടുകൾ വേണ്ട.കുട്ടികൾ രാവിലെ6.10ആകുമ്പോൾ സ്കൂൾ ബസ്സിൽ പോയിക്കഴിഞ്ഞാൽ വീടൊന്ന്  ഒതുക്കിപ്പെറുക്കി, ഭർത്താവിനും ഈ റൊട്ടിയും കൂടെ ഒരു മുട്ട ആംപ്ലേറ്റും,ബോണസായി കൊടുത്ത്,രണ്ടു പേരും7.30 നു തന്നെ വീട്ടിൽ നിന്ന്  ഇറങ്ങുന്നു.ഒരു ദിവസം മുഴുവൻ ഉള്ള ജോലിയും,ഫയലുകളും സത്ബുദ്ധിയെ തകർക്കുന്നവയാണ്.ഇതിനിടയിൽ ഓഫ്ഫീസ് പൊളിറ്റിക്സ് ,ബോസിനെയും, ഡിപ്പാർട്ട്ന്റ് തലവനെയും/തലവത്തിയുംടെയും കയ്യും കാലും പിടിച്ചാൽ മാത്രം കിട്ടുന്ന ആനുകൂല്യങ്ങളും,ശമ്പളവർദ്ധനകളും മറ്റും.ആരുടെയെങ്കിലും ദാക്ഷ്യണ്യത്തിൽ,ബർത്ത്ഡെ എന്നോ,പ്രസവം എന്നതിന്റെ പേരിൽ കിട്ടുന്ന എന്തെലിലും ഉച്ചഭക്ഷണം.ഇതിനിടെ ഉച്ചക്ക് 2 മണിയാകുമ്പോ വീട്ടൽ വിളിക്കും അനുവും,ജിനുവും വീട്ടിൽ എത്തിയോ എന്നറിയാൻ ‍!! ഫ്ളാറ്റിലേക്ക് തനിയെ വന്നു കയറുന്ന കുട്ടികളെക്കുറിച്ചോർത്ത് ഒരു സമാധാനവും ഇല്ല, ഈയിടെയായി!തനിയ ഫ്ലാറ്റിൽ ആയിരുന്ന ഒരു സ്തീയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും പണവും മൊഷ്ടിച്ച് രക്ഷപെട്ടു ഒരു അന്യനാട്ടുകാരൻ എന്നു പറയുന്നു.മറ്റൊരു സ്ത്രീയെ പിച്ചാത്തിക്കു കുത്തിയിട്ട്,അവർ മരിക്കുകയും ചെയ്തു.ഫ്രിഡ്ജിൽ ഇന്നലെ വാങ്ങിവെച്ചിരിക്കുന്ന മട്ടൻ കറിയും പൊറോട്ടയും ചൂടാക്കി വെക്കാൻ അനുവിനോടു വിളിച്ചു പറഞ്ഞു,കൂടെ ഒരു താക്കീതും,“വഴക്കൊന്നും വേണ്ട,കഴിച്ചു കഴിഞ്ഞ്,ഹോംവർക്ക് ചെയ്തു തുടങ്ങുക,അപ്പോഴേക്കും അമ്മയെത്തും!കേട്ടോ“! ഉച്ചക്കു തീർക്കാനുള്ള ആഴ്ച്ചയിലെ റിപ്പോർട്ട് തയ്യാറാക്കിത്തുടങ്ങി, മൂന്നുംഈ ആഴ്ചയിൽ അവതരിപ്പിക്കേണ്ടതാണ്. മൂന്നു മണിക്ക് കാർഡ് പഞ്ച് ചെയ്ത് ഇറങ്ങി.വീട്ടിൽ ചെന്നിട്ടു വേണം രാത്രി  ഭക്ഷണം,കുട്ടികളുടെ ഹോംവർക്ക്, നാളത്തേക്കുള്ള കുട്ടികളുടെ യൂണിഫോം,റ്റിഫിൻ .ഇതിനിടയിൽ  വൈകിട്ട്  വീട്ടിലേക്കൊന്നു വിളിക്കണം, സുഖമില്ലാതെ ഇരിക്കുന്ന ഡാഡിയോടൊരു കുശലം.വേലക്കാരുടെ ദാക്ഷ്യണ്യത്തിൽ ജീവിക്കുന്ന അപ്പനു കൊടുക്കാനുള്ള എന്റെ വാചകക്കസർത്തു മാത്രമാണ് പരിരക്ഷ,സ്നേഹം, കടപ്പാട്. ബന്ധങ്ങളെല്ലാം ഇന്ന് ഇന്റെര്‍നെറ്റിന്റെ ദാക്ഷ്യണ്യത്തിൽ ജെന്നി.കോം,ഫയിസ് ബുക്ക്, ഓർക്കുട്ട് എന്നിവക്ക് അടിയറവെച്ചു. ആഹാരം കഴിക്കാനായി ഒരു മേശക്കു ചുറ്റും എത്തുന്ന ഞങ്ങൾ അന്നത്തെ ഒരു ദിവസം പങ്കുവെക്കുന്നു.വീണ്ടും  മറ്റൊരു യാന്ത്രികമായ ദിനം, അലാറത്തിൽ അലറിച്ചയോടു കൂടി തുടങ്ങാൻ !വർഷത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടുവർഷത്തിലൊരിക്കൽ എത്തുന്ന അവധിക്കാലം.ബന്ധങ്ങൾ വീ‍ണ്ടും സമയത്തിന്റെയും ഈ അവധിക്കാലത്തിന്റെ സമയപരിധിയിൽ നഷ്ടങ്ങളായി മുറിഞ്ഞു വീഴുന്നു.    
ഇന്നത്തെ അമ്മമാരുടെ മനസ്സുകൾ ............
ജീവിതത്തിന്റെ സകലശക്തിയും മനസ്സും,ഊർജ്ജവും നല്‍കി വളർത്തി വലുതാക്കുന്ന മക്കൾ!ജീവിതത്തിന്റെ മേച്ചിൽപ്പുറങ്ങൾ തേടി അവർ മറുനാടുകളിൽ ചേക്കേറുന്നു.വീണ്ടും ഉത്തരവാദിത്വങ്ങൾ തീരാത്ത അപ്പനും അമ്മയും കാത്തിരിപ്പിന്റെയും സംരക്ഷകരുടെയും മേലാടകൾ ഏടുത്തണിയുന്നു മക്കൾക്കായി.പുതിയ ജോലിയുടെയും,ഒറ്റക്ക് ജീവിക്കുന്നതിന്റെയും ‘അഡ്ജെസ്റ്റ്മെന്റു’ കളുടെ ഇടയിൽ എത്തുന്നു നീണ്ട നീണ്ട ഫോൺകോളുകൾ!അവക്കെല്ലാം ആശ്വാസവാക്കുകളും സമാധാനങ്ങളും,സ്വാന്തങ്ങളും,ധൈര്യവും ചേർന്നൊഴുകി.ആഴ്ചകൾ തോറും എത്തുന്ന ഇമെയിലുംകളും ഫോൺകോളുകളും മകന്‍ ജീവിതം വളർച്ചകളുടെ പടവുകൾ കയറുന്നതു കണ്ടു സമാധാനിക്കാൻ തുടങ്ങി.വെസ്റ്റേൺ യൂണിയൻ കൌണ്ടറിലെ തോമസ്സ്, സ്ഥിരമായി ചിരിക്കാൻ  തുടങ്ങി,ആ സർ എത്തിയോ!ആന്റിയില്ലെ ഇന്ന്? ങ്ങാ......അവക്കിന്നു നല്ല് വാതത്തിന്റെ വേദന!മാസങ്ങൾ കടന്നു പോയി.ആദ്യത്തെ അവധിക്കു മകൻ വരുന്നു എന്നു വിവരം എത്തി. കൊച്ചിയിലേക്ക് റ്റാക്സിയിൽ  നേരെത്തെ തന്നെ പുറപ്പെട്ടു.രാവിലെ കോട്ടയത്തെ തിരക്കിൽ  താമസിച്ചു പോയെങ്കിലോ എന്നു കരുതി.ആകാംഷകൾ നിറഞ്ഞ എയർപ്പോര്‍ട്ടിന്റെ വരാന്തയിൽ നിന്നു ഞങ്ങൾ ! വേഷത്തിലും ഭാവത്തിലും നടത്തയിലും ആകപ്പാടെയുള്ള മകന്റെ  വ്യത്യാസത്തിൽ ഞങ്ങൾ സന്തോഷിച്ചു. പെട്ടിയും ബാഗും നിറയെ സമ്മാനങ്ങളും മറ്റുമായി എത്തിയപ്പോൾ വർഷങ്ങളുടെ കിതപ്പും വിയർപ്പും കഷ്ടപ്പാടുകളും എവിടെയോ മറഞ്ഞു.ദിവസങ്ങൾക്കുള്ളിൽ കല്യാണാലോചനകളുടെ വേലിയേറ്റത്തിൽ നല്ലൊരു കുട്ടിയെത്തെന്നെ തിരഞ്ഞെടുത്തു എന്നു ബോദ്ധ്യപ്പെട്ടപ്പോൾ എടുപിടി എന്നു കല്ല്യാണവും നടത്തി.പ്രതീക്ഷക്ക് വിപരീതമായ മരുമകളുടെ പെരുമാറ്റങ്ങളും അന്യരോടുപോലും ചെയ്യാത്ത സംസാരങ്ങളും നിത്യസംഭവം ആയി.ഒരു വിസിറ്റ് വിസയുടെ ധൈര്യത്തിൽ  മരുമകൾ കടൽ കടന്നു.മകന്റെ സ്നേഹങ്ങളും സ്നേഹ പ്രകടന ഫോൺകൊളുകളും ഏറെക്കുറെ ഇല്ലാതെയായി.തോമസിന്റെ  വെസ്റ്റേണ്‍ യൂണിയന്റെ ഓഫ്ഫീസ്,ബസ്സ് യാത്രകൾക്കിടയിലെ വെറും ഒരു ബോർഡ് മാത്രം ആയി മാറി, തോമസിന്റെ ചിരിയും കുശലവും കുറഞ്ഞു.പോസ്റ്റാഫീസിലെ പെന്‍ഷൻ  കൌണ്ടറുകൾ വീണ്ടും പരിചിതമായി. പ്രതീക്ഷകളുടെ കണ്ണുനീരിൽ വാതത്തിന്റെ ശക്തിലും വേദനയും ഒലിച്ചിറങ്ങി.ഇതും സ്ത്രീ തന്നെ!!!!
ഇല്ലാതാവുന്ന സ്ത്രീ എന്ന പദം..........
ഏതുകാലത്തും ഏതു കാലഘട്ടത്തിലും, സംയമനവും ക്ഷമയും മാത്രം കൈമുതലായ ജീവിതങ്ങൾ.കണ്ണുനീരിൽ ചാലിച്ച്, പ്രാർത്ഥനയാലും സ്നേഹത്തിലും മാത്രം നിറക്കുന്ന ബന്ധങ്ങളും എന്നും നിലനിർത്തിപ്പോന്നു. സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടിയുള്ള വേർപെടുത്തലുകളിൽപ്പോലും സ്നേഹം മാത്രമാണ്. സ്വാര്‍ത്ഥയിൽ ചാലിച്ച പെരുമാറ്റങ്ങളിൽപ്പോലും സ്വന്തം മനസ്സിന്റെ വിഭാന്തിയിൽ നിന്നുടലെടുത്ത നീക്കങ്ങൾ മാത്രം.എവിടെയും അബല എന്നു മുദ്രകുത്തപ്പെടുമ്പോഴും ക്ഷമയോടെ സഹിക്കണം എന്നു പണ്ട് പറഞ്ഞു പഠിപ്പിച്ച സ്വന്തം അച്ഛനമ്മമാർ. ജീവിതം മുഴുവൻ ക്ഷമിച്ചു സഹിച്ചും  ജീവിച്ചിട്ടും,മറ്റുള്ളവരുടെ ജീവിതത്തിനു ചവിട്ടുപടിയാവുമ്പോഴും നന്ദിയും കടപ്പാടും പ്രതീക്ഷിക്കാവാത്ത നിസ്സഹായത.ഇതാണ് സ്ത്രീ എന്ന പദത്തിനെന്തര്‍ത്ഥവും,ചോദ്യത്തിനുത്തരവും!

6 June 2011

മലയാളി മറന്ന മുളകുവെള്ളം

മല്ലി,കുരുമുളക്,ഇഞ്ചി,വെളുത്തുള്ളി,ജീരകം
ചേരുവകകൾ ചതെച്ചെടുക്കുക
തിളച്ചമുളകുവെള്ളം

അടുപ്പത്തു വെച്ച മുളകുവെള്ളക്കലം
നല്ല ജലദോഷം .......എന്താ ചെയ്ക!കൂടെ   തലവേദനയും,എന്നു പറഞ്ഞെത്തിയ എന്റെ ചേട്ടത്തിയമ്മയോട് ഏതൊരു സാധാരണ മനുഷ്യനെപ്പോലെ 'eat a  penadol മക്കളെ‘ എന്നു പറഞ്ഞു കയ്യൊഴിയാൻ നോക്കിയപ്പോൾ, ഒരു നീണ്ട വിളി എത്തി പുറകിൽ നിന്ന്.....എന്തിനാ മക്കളെ നീ മരുന്ന് തിന്നുന്നത്,ഇത്തിരി മുളകുവെള്ളം കുടീക്ക്!!എന്താ ഈ  മുളകുവെള്ളം?ചുക്കുകാപ്പികളുടെ branded  നാട്ടിൽ നിന്നും വന്ന,ഞങ്ങൾക്ക് ഈ മുളകുവെള്ളം അത്രക്കങ്ങോട്ടു 'jell' ചെയ്യാത്ത ഒരു കാര്യം പോലെ തോന്നി. എന്തായാലും പരീക്ഷിച്ചിട്ടു തന്നെ കാര്യം..........mummy നീട്ടിവിളിച്ചു,വീട്ടിൽ നിൽക്കുന്ന ചേടത്തിയ,‘കൊച്ചെ, ഇത്തിരി മുളകുവെള്ളം ഒന്നു ചതച്ചെടുത്തേരെ‘!!അതിന്റെ പുറകെ വിട്ടു ഞാനും,“ചേടത്തി കൂട്ടുകൾ  എടുത്തു ചതക്കുന്നതിനു മുൻപ്  എന്നെ ഒന്നു കാണിക്കണെ“!!ചേരുവകക :1.പച്ചകൊത്തമല്ലി- 2 വലിയ സ്പൂൺ 2.കുരുമുളക്- 2 വലിയ സപൂൺ 3.ജീരകം- 1 വലിയ സ്പൂൺ 4. ഇഞ്ചി -ഒരു ചെറിയ കഷണം 5. വെളുത്തുള്ളി -രണ്ട് അല്ലി 6. ഒരു ലിറ്റർ വെള്ളം.ഇത്രയും എടുത്ത് വെള്ളം തിളപ്പിക്കാൻ അടുപ്പത്തുവെച്ച്,കാലും വേച്ച് വേച്ച് കൂട്ടുകൾ ചതച്ചെടുക്കാൻ പോയ ചേടത്തിയെ  ഞാനും വിട്ടില്ല. ചതച്ചു  വാരിയ മുളകുവെള്ളത്തിന്റെ കൂട്ടിനു കൂട്ടായി ഞാനും ചെന്നു.തിളച്ചുകൊണ്ടിരിക്കുന്ന കലത്തിൽ ഇട്ട്,അടപ്പടച്ച് തിളക്കാൻ വിട്ടു ചേടത്തി. ഇതിനിടയിൽ എന്റെ അമ്മയുടെ വക ഒരു ചെറിയ ക്ലാസ്സും.........അതായത്,എന്റെ അമ്മ (അമ്മയുടെ അമ്മ)മഴക്കാലം തുടങ്ങിയാൽ മുളകുവെള്ളം എന്നും അടുപ്പിലുണ്ടാകും.ആർക്കും ഒരു യാത്രയോ , മറ്റോ ഉണ്ടെൻകിൽ പോലും ഈ വെള്ളം ഒരു ഗ്ലാസ്സ് കുടിച്ചിട്ടോ അല്ലെൻകിൽ തിരിച്ചെത്തിയാലും ഈ വെള്ളം അരക്കവിൾ കുടിച്ചിരിക്കണം.നേരെ അലോപ്പോതി മരുന്നിൽ ആശ്രയം പ്രാപിക്കുന്നവർക്ക്  ഇതൊരു നേരംബോക്കായി തോന്നാം.എന്നാൽ  രണ്ടു കവിൾ കുടിച്ചതിനു ശേഷം ആരും  ഒന്നു പരീക്ഷിച്ചു പോകുന്ന മരുന്നു തന്നെ ഈ മുളകു വെള്ളം.ഒരു കുറിപ്പ്:ഈ തിളപ്പീച്ച വെള്ളം ചെറുചൂടോടെ കുടിക്കുക . ഒരു വട്ടം കുടിച്ചു തീർന്നാൽ രണ്ടാമതും ഇതേചേരുവയിൽ ഒരു ലിറ്റർ വെള്ളം കൂടിച്ചേർത്ത് തിളപ്പിച്ചു കുടിക്കാം






2 May 2011

എന്താണു കോളം?

മനോരമയില്‍ കോളം? മാതൃഭൂമിയില്‍ കോളം? മീരയുടെ  കോളം, ഹരികുമാറിന്‍റെ  കോളം? മലയാളത്തില്‍  കോളം എഴുത്തുകാരുടെ നിര കൂറ്റിക്കൂടി വരുന്നു. എന്നാല്‍ ഇന്നും ഇതെന്താണെന്നു മനസ്സിലാക്കാത്ത ഒരു  പറ്റം ആള്‍ക്കാര്‍ അല്ലെങ്കില്‍ , കര്‍ക്കശന്മാരായ എഡിറ്റര്‍മാര്‍ ഇന്നും ഉണ്ടോ...... ഉണ്ടാകാന്‍  വഴിയില്ല. 

ഇന്ന് കോളം എന്നാല്‍ എന്താണെന്നറിയാത്തവര്‍ ഇല്ലാ എന്നു തന്നെ പറയാം.അല്ലെങ്കില്‍ ,മാതൃഭൂമിയോ, ഇന്ഡ്യാ റ്റുഡേ,അല്ലങ്കില്‍ ,വീക്കിലികളും പത്രങ്ങളും മാറി മാറി വായിക്കാന്‍,ഇഷ്ടപ്പെടുന്ന എത്രയോ പേരിന്നുണ്ട്. ഒരു വെസ്റ്റേണ്‍ കള്‍ച്ചറിന്‍റെ  വഴിപിടിച്ചുള്ള  പോക്കാണെങ്കിലും,ഒരു കപ്പു കാപ്പിയും ആയി ഒന്നു രണ്ടും നല്ല മാഗസില്‍ അല്ലെങ്കില്‍ വീക്കിലികളുമായി ,ഇടക്ക് റോഡിലേക്ക്  കണ്ണോടിച്ചു കൊണ്ടുള്ള ഒരു  വായനക്ക് അതിന്‍റെതായ ചില നല്ല വശങ്ങള്‍ കൂടിയുണ്ട്. സ്വന്തമായ ചിന്തകള്‍ക്ക് ചിറകുവെക്കാം,പിന്നെ ഇന്നത്തെ വഴിപോക്കരുടെ നടപ്പും എടുപ്പും, ചില ചിന്താ ശകലങ്ങൾ, വിഷയങ്ങള്‍ മനസ്സില്‍ എത്തിച്ചേരാം.മനസ്സ് എല്ലാം സൻകടങ്ങളും അവസാനിപ്പിച്ച ഒരു  കുടഞ്ഞ് ഉണര്‍ന്നെഴുനേല്‍ക്കാം.



ഞാൻ സാഹിത്യമാണെന്ന മുൻവിധിയിൽ എഴുതാറില്ല,പ്രത്യേകിച്ചും കോളം.കോളം എഴുത്തുകാർക്കുള്ളതല്ല,വായനക്കാർക്കുള്ളതാണ് എന്ന്  ഏതോ ബുദ്ധിജീവി പറഞ്ഞിട്ടുണ്ട് പോലും!!1‌. ബുദ്ധിജീവികൾക്ക്‌ കോളം ആവശ്യമില്ലല്ലോ?സാഹിത്യവുമായി അടുത്ത ബന്ധമില്ലാത്തവർക്കും വായിക്കാനും രസിക്കാനും കഴിയണം.എന്റെ കോളം ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.വലിയ ജാഡയൊന്നും എന്നിൽ നിന്ന്‌ പ്രതീക്ഷിക്കേണ്ട. സാഹിത്യവിഷയങ്ങൾപോലും 'സാഹിത്യപര'മായല്ല എഴുതുന്നത്‌. സാഹിത്യം അതിന്റെ കൂടെയുള്ള ടോൺ ആവുകയേ ചെയ്യാവൂ. എന്തിലും സാഹിത്യപരമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിന്തകളെ പിൻതുടരാൻ പറ്റും. ഞാൻ എല്ലാ വിഷയങ്ങളോടും പ്രതികരിക്കാനാണ്‌ ശ്രമിക്കുന്നത്‌."

അങ്ങനെ പലവശവും ആലോച്ചിച്ചു മനസ്സിലാക്കി ഞാനും ഒരു കോളം എന്ന ആശയത്തിലെത്തിച്ചേർന്നു. ഗൾഫ് മനോരമയയിൽ പ്രതീക്ഷക്കതീതമായി വേഗം തന്നെ,തുടങ്ങാൻ സാധിച്ചു.10 വർഷം മുൻപുള്ള ഗൾഫ് എഴുത്തുകാരി എന്നപരിചയമോ,സന്തോഷ് ജോർജ്ജിന്റെ റെക്കമെന്റേഷനോ,“അക്കരെ ഇക്കരെ“ഗൾഫ് മനോരമയിൽ 2010 ല് തുടങ്ങി.വീണ്ടും ആലോചിച്ചെത്തിയത്, എന്റെ ബൂലോകം ഏന്നപേജിൽ “കുറച്ചു സമയം  ഒത്തിരി കാര്യം”   ഷാജി മുള്ളുക്കാരന്റെ സഹായത്തോടെ തുടങ്ങി. പാവം എന്നെ ഒരു കൂന്നോളം, വലിയ പാരവാരത്തിനോളം സഹായിച്ചിട്ടുണ്ട്, അക്ഷരത്തെറ്റു തിരുത്താനും, വാചകങ്ങളുടെ  ഘടന എന്നു വേണ്ട, ഒരായിരം  നന്ദി ഷാജി.പിന്നെ മൈനയുടെ റെക്കമെന്റേഷനിൽ നാട്ടുപച്ചയിലും ഉണ്ട് ഒരു “മസ്കറ്റ് മണൽക്കാറ്റ്”. ജസ്റ്റിൻ ഒരു കോളം “കണ്ണകി” എന്ന് സൈകതത്തിലും തുടങ്ങാൻ  അനുവദിച്ചു.“അദ്യ ലക്കത്തില്‍ ചെറുത് മതിയാകും, എന്ന് ഒരു ഉപദേശവും അന്നു തന്നു. കൂടെ‘പുനപ്രസിദ്ധീകരണത്തിനും കുഴപ്പമില്ലല്ലോ?? എന്ന എന്റെ  ചോദ്യത്തിനു,“എല്ലാം, അല്ല,ചിലതെല്ലാം.പുനപ്രസിദ്ധീകരണം ആകാം. പക്ഷെ ഒരു പൊളിച്ചെഴുത്ത് നടത്തുക.വിഷയം ആണ് നോക്കേണ്ടത്, പൂനപ്രസ്ധീകരണം എന്നതിനെക്കാള്‍ ,വിഷയം പഴയതാകാം.അവതരണം പുതിയതായാല്‍ മതി‘ എന്നും തന്നിരുന്നു ഉപദേശം.

എന്‍റെ എഴുത്തിന്,എന്‍റേതായ ഒരു ശൈലിയുണ്ട് എന്ന് സ്വയം എന്നും വിശ്വസിച്ചിരുന്ന ഞാൻ പലരുടെയും അഭിപ്രായങ്ങളും മറ്റും മനസ്സിൽ  കരുതിയിരുന്നു.പിന്നെ വിഷയം,കോളം എന്നത് ‘ഏതു വിഷയത്തിനും എന്‍റെ കാഴ്ചപ്പാട്‘അതാണ് സ്വായിയായ തത്വം. എഴുത്തുകാരിക്ക് സ്വാതന്ത്ര്യം ഉണ്ട്.നമ്മുടെ നാട്ടില്‍ ,പത്രത്തില്‍ ,ആജ്ചപതിപ്പുകളില്‍ ,കോളം എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലാക്കാതെയുള്ള പ്രതികരണവും ആണ് ,ചിലപ്പോള്‍ അതു വളരെ സങ്കടം ഉണ്ടാക്കും. ആഴ്ചപ്പതിപ്പുകള്‍ അവരവരുടെ ഇഷ്ട്ടങ്ങള്‍ക്കല്ലെ പ്രാധാന്യം കൊടുക്കുക,ഇപ്പൊ ധാരാളം കോളം എന്ന പേരില്‍ ഉണ്ട്.ശോഭാ ഡേ, കുഷ്വന്ത് സിംഗ് ഇവരെയൊക്കെ കോളം എഴുത്തുകാരാണ്.ഒരു വിഷയം പലര്‍ കൈകാര്യം ചെയ്യുമ്പോള്‍
എല്ലാവരും താന്താങ്ങളുടെ ചിന്താഗതിയാകും ഊന്നിപ്പറയുക.അത് കൊണ്ട് കോളം ഒരിക്കലും ഒരു പുനര്‍വായനയായി കാണാന്‍ പറ്റില്ല.നമ്മുടെ മലയാളികള്‍ക്കു മനസ്സിലാകാത്ത ഒരു ‘concept‘ ആണ് കോളം.സാഹിത്യം അറിയാവുന്നവര്‍ അങ്ങനെ പറയില്ല എന്നു കരുതുന്നു.

എന്റെ എഴുത്തിനു ഞാൻ ഒരു സാഹിത്യവും,വാചാലതയും,ഈണവും ജാഡയും വരുത്താറില്ല, സാധാരണക്കാരന്റെ ഭാഷ  അത്രമാത്രമെ വരാവൂ എന്ന ചിന്തയുണ്ട്.പിന്നെ ചിലയിടത്തെല്ലാം എന്റെ ഫീച്ചറുകളുടെ  പുനപ്രസിദ്ധീകരങ്ങളും ഇല്ലാതില്ല.എന്നാൽ വായന ഇഷ്ടപ്പെടുന്നവർ വായിക്കുന്നു എന്ന ഞാനും കരുതുന്നു.ഒരു പേജിൽ എത്ര പേർ  വായിക്കാനെത്തി എന്നതിനെക്കാൾ ,എന്റെ കോളം വായിക്കാനായി എത്തുന്നവരും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിന്റെ പേരിൽ എന്റെ ഫെയ്സ്ബുക്കിൽ ബലമായി ഞാൻ വായിപ്പിക്കുന്നവരും ഉണ്ട്. വളരെ  ഇഷ്ടപ്പെട്ടു ഞാൻ  ചെയ്യുന്ന ഒരു കാര്യം ആണ് ഈ കോളം  എഴുത്ത്, സമയാസമയത്തു കൊടുക്കാൻ  സാധിക്കാറില്ല എന്ന ഒരു സംന്കടം മാത്രം.വിഷയങ്ങളും ഞാൻ  വിചാരിക്കുന്ന പ്രതികരണം അല്ലാതെ, ഒരു പ്രകോപനത്തിൽ അവസാനിക്കുമോ എന്നു പേടിച്ച്, മാറ്റി എഴുതാറും ഉണ്ട്.

23 March 2011

മറയാത്ത,തീരാത്ത,കവിഞ്ഞൊഴുകുന്ന സൌഹൃദം

എന്റെ ജീവിത്തില്‍ ഞാന്‍ നേടിയ വലിയ ബാങ്ക് ബാലെന്‍സ്, എന്റെ സുഹൃത്തുക്കള്‍ .ഒരിക്കലും കുറയാതെ മായാതെ,എന്നു എന്റെ ശക്തിയായി ഞാന്‍ കണ്ടിട്ടുള്ള എന്റെ ഹൃദയം കവര്‍ന്നവര്‍ .ഇന്നും ഓരോ മുഖങ്ങളിലും ഞാനെറന്റെ ബാല്യം തിരയുന്നു,അന്നെനിക്കു കൈവിട്ടു പോയ മറക്കാന്‍ പറ്റാത്ത മുഖങ്ങള്‍ .......ഞന്‍ കരുതന്നതുപോലെ എന്നെത്തേടി  അധികം ആരും വന്നില്ല, എന്നാല്‍ പൂര്‍ണ്ണമായി വന്നില്ല എന്നു പറയാനും പറ്റില്ല,ചിലര്‍ വന്നു.എല്ലാം സുഹൃത്തുക്കള്‍ക്കു വേണ്ടി,സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഉഴിഞ്ഞു വെച്ചു.എന്നാന്‍ ഞാന്‍ എടുത്ത അളവുകോള്‍ വളരെ വലുതും,എന്റെ നേരെ ചൂണ്ടിയ സ്നേഹത്തിന്റെ അളവുകോലുകള്‍ വളരെ ചെറുതും ആയിരുന്നു,എന്നും. പക്ഷെ ഞാന്‍ അതൊരിക്കലും മനസ്സിലാക്കിയില്ല, ഒരിക്കലും.

പേരെടുത്തു ഞാന്‍ പറയുബോള്‍ ഇന്നും ഓര്‍ക്കുന്നത്,അല്ലെങ്കില്‍ ആദ്യം മനസ്സില്‍ വരുന്നത്  എന്റെ കൊച്ചുസ്കൂള്‍ ........ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ ,കോട്ടയം.നെഴ്സറിയില്‍ ,4 വരെയുള്ള ക്ലാസ്സുകളില്‍ , ഇന്നും  എന്റെ മനസ്സില്‍ നിന്നു മായാത്ത മുഖങ്ങള്‍ , മിനി, അനില, സുനില (ഇരട്ടകള്‍ ) ഷേബ, സുരേഷ്, മിനി മത്തായി, മിനി ജോണ്‍ ,രാജേഷ്,  ലക്ഷ്മി, സൂസന്‍ , ശോശാമ്മ, പേരോര്‍ക്കാത്ത ഒരു പറ്റം മുഖങ്ങള്‍ .3ആം ക്ലാസ്സില്‍ കുറച്ചു നാള്‍  ബോര്‍ഡിംഗില്‍ നിന്നതിന്റെ  ഓര്‍മ്മകള്‍ .ഇരുട്ടിനെ എന്നും പേടിച്ചിരുന്ന ഞാന്‍ രാത്രിയില്‍ അടുത്തു കിടന്നിരുന്ന, പേരോര്‍ക്കാത്ത ഏതോ ഒരു കൂട്ടുകാരിയുടെ കയ്യും പിടിച്ചാണ് ഉറങ്ങിയിരിന്നത്.ഡോമെറ്റ്ട്രിയില്‍ നിന്നു ഇത്തിരി നടന്നു വേണം ,മെസ്സിലേക്കും പോകാന്‍ അവിടെയും, കൈപിടിച്ചു നടന്നു പോയ എന്റെ , പേരറിയാത്ത കൂട്ടുകാരി. 4ആം ക്ലാസ്സ്  കഴിയുമ്പോള്‍ ആണ്‍കുട്ടികള്‍  വേറെ സ്കൂളുകളിലേക്ക് പോകുന്നു. അതിനുമുന്‍പ് ഒരു ഗൂപ്പ് ഫോട്ടോ, എന്നോ എന്റെ കയ്യില്‍ സ്കാന്‍ ചെയ്ത് ഞാന്‍ വെച്ചിരുന്നു. നഷ്ട്പ്പെട്ടുപോയ ആ ഫോട്ടൊയ്ക്കുവേണ്ടി ഞാന്‍ ഇന്നും പരതുന്നു എന്റെ  വീടും, അലമാരികളും.


അവിടെനിന്നും കേട്ടയം സി എം എസ്സ് കോളേജിലെത്തി.ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ പറഞ്ഞൂ മനസ്സിലാക്കിയ കുറെ സുഹൃത്തുക്കള്‍ .ഇന്നും എന്റെ കൂടെ കണ്ണുചിമ്മാതെ എനിക്കു കാവലിരിക്കുന്നവര്‍ . മനസ്സിന്റെ  താഴ്ചകള്‍ക്കും വീഴ്ചകള്‍ക്കും ഒരു നിര്‍വ്വചങ്ങളും നല്‍കാതെ, ‘നീ വിട്ടുകള,പോട്ടെ “ ഇത്രമാത്രം. എന്തിനും ഏതിനും! ആണെന്നോ പെണ്ണെന്നോ ഒരു  അതിര്‍വരമ്പുകള്‍ അവര്‍ ഒരിക്കലും വരച്ചില്ല, എന്റെ മനസ്സില്‍ പ്രകടമായും ഇല്ല. ഇന്നും അവരവരുടെ ജീവിതം,കുട്ടികള്‍ ,ജോലി, ഭാര്യ,ഭര്‍ത്താവ്, ഇതിനെല്ലാം ഇടയീല്‍ ‘നീ എവിടെയാ! എന്നാ നാട്ടില്‍ വരുന്നത് !എന്നു ചോദിക്കാനും ,കത്തുകള്‍ മാത്രം ഉള്ള സമയത്തും, ഒരു ഇന്‍ലെന്റ് ‘ എന്റെ പേരില്‍ അയക്കാനും  മിനക്കെട്ട സുഹൃത്തുക്കള്‍ .

എന്റെ മനസ്സും എന്നും  അവര്‍ക്കു വേണ്ടി തുടിച്ചുകൊണ്ടിരുന്നു.എന്നാല്‍ എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ! സ്വാര്‍ത്ഥതയും,നിര്‍വ്വികാരതകളും ചിലരെയെങ്കിലും ചിലനേരങ്ങളില്‍ ,ചില പേരുകളുടെ ഓര്‍മ്മകളുകൂടെ എന്നെ  ഭയപ്പെടുത്താറുണ്ട്. അതില്‍ ഒരു സുഹൃത്തിന്റെ സ്ഥാനത്തുനിന്ന്  ഉയര്‍ന്ന് , നെഞ്ചുപൊട്ടുന്ന വേദനയും സങ്കടവും,സന്തോഷവും ഒരു പേരിനോടു മാത്രം  തോന്നിയുള്ളു. ഇന്ന് ജീവിതത്തിലും എന്റെ ഏറ്റവും നല്ല സുഹൃത്തും, എന്തിനും, ഏതിനും എന്നെ നിഷ്ക്കരുണം വിമര്‍ശിക്കുന്ന എന്റെ ജീവിതപങ്കാളി, ബിജു.

ഇതിനിടയില്‍ കാലം അതിക്രമിച്ചു,സമയം എന്റെ വിളിപ്പുറത്ത് നിന്നില്ല,ഞാന്‍ മറന്നിട്ടും മറക്കാതെ, ദിവസവും, ആഴ്ചയും,മാസവും, വര്‍ഷവും കടന്നു പോയി.എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കാതെ സൂക്ഷിച്ചിരുന്ന മൂന്നു പേരുകള്‍ വിളിക്കാന്‍ എനിക്കു മൂന്നു സുഹൃത്തുക്കളെ ഞാന്‍ പെറ്റു വളര്‍ത്തി.ശിക്ഷ,ദിക്ഷിത്ത്, ദക്ഷിണ്‍ . അവര്‍ എന്നിലെ എന്നില്‍  ഉറങ്ങിക്കിടന്ന അമ്മയെ ഉണര്‍ത്തി. ഞാനവര്‍ക്ക്  അന്നക്കുട്ടി, തൊമ്മന്‍ , മാത്തന്‍  എന്ന വിളിപ്പേരുകളും സമ്മാനിച്ചു. ഇന്ന് അവരുടെ സുഹൃത്തുക്കള്‍ക്കും  ആ വിളിപ്പേരുകള്‍  മാത്രം പേരുകളായി മാറി. ശിക്ഷയും , ദിക്ഷിത്തും, ദക്ഷിണും വെറും റെജിസ്റ്റലിലെ പേരുകള്‍ മാത്രമായി.

എന്നാല്‍ ഈ സുഹൃത്തെന്ന വാക്കിനാല്‍ ഞാന്‍ ഇന്നും വിളിക്കുന്ന,ഓര്‍ക്കുന്ന,ഇന്നുവരെ ഞാന്‍  കണ്ടിട്ടുപോലും ഇല്ലാത്തെ ചില പേരുകളും ഉണ്ട്.എന്നാല്‍ എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായക നിമിഷങ്ങളില്‍ മറ്റാര്‍ക്കും തരാന്‍ സാധിച്ചിട്ടില്ലാത്ത സന്തോഷം,സമാധാനം, മനസ്സമാധാനം തന്നിട്ട് , വന്നതുപോലെ അപരിചതരായിത്തന്നെ അവര്‍ തിരികെപ്പോയി.എത്രമാത്രം  തിരിച്ചു വിളീച്ചിട്ടു, ഒരു ഇമെയിലിനു,ഏതോ ഫോണ്‍ നംബരുകള്‍ക്കും  തിരിച്ചുതരാന്‍ പറ്റാത്ത സൌഹൃദം.

വര്‍ഷങ്ങളുടെ പ്രവാസജീവിതം ഖത്തറിനെ മറ്റൊരു സ്വന്തദേശം ആക്കിത്തീര്‍ത്തു.സി.എം. എസ്സ് കോളേജിലെ കല, ബി സി എം മ്മിലെ ബീന സിറ്റാമിലെ ലാലി,ബിന്ദു എന്നിങ്ങനെ സ്വന്തത്തിലും, രക്തത്തിനും അപ്പുറത്തുള്ള  സ്നേഹം തന്നവര്‍ .കൈവിട്ടു പോയ മാതാപിതാക്കള്‍ ,ഒരിക്കലും എനിക്കൊരു സുഹൃത്തിന്റെ ആവശ്യം അവര്‍ തോന്നിപ്പിച്ചിട്ടില്ല.എന്റെ ജീവിതപങ്കാളിയുടെ തീരംഞ്ഞെടുപ്പും അവര്‍ തുറന്ന മനസ്സോടെ സ്വീകരിച്ചു. ഇന്നും എന്റെ മനസ്സിന്റെ ശക്തി ആ ഏറ്റവും നല്ല തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു,ജീവിതപങ്കാളി എന്നും ഒരു നല്ല് സുഹൃത്തായിരിക്കണം.

പുതിയ തലമുറയുടെ മാറ്റങ്ങളില്‍ ഏറ്റവും നല്ല  അനുകരണങ്ങളില്‍ ഒന്നാണ് ‘കോളേജ്  അലൂമിനി’കള്‍ . സി എം എസ്സ് കോളേജിന്റെ  അലൂമിനി ഖത്തറില്‍ ഞാന്‍  രൂപീകരിച്ചു,70 മെംമ്പര്‍മാരും ആയി.പുതിയ, പഴയ മുഖങ്ങള്‍ . ഇന്ന് കുടവയറും കഷണ്ടിയും,ഉള്ള ധാരാളം ആള്‍ക്കാരെ ഞാന്‍ ഇന്നും കാണുന്നു. അന്നത്തെ വില്ലാളിവീരന്മാര്‍ ഇന്നു പ്രാരാബ്ധം,ജീവിതം,ഭാവീ എന്നതിനെക്കുറിച്ചൊക്കെ വാചാലമായി സംസാരിക്കുമ്പോള്‍ ചിരിപൊട്ടുന്നു എങ്കി‍ലും, സാഹചര്യത്തിനുസരിച്ചു വളര്‍ന്ന അവരുടെ മനസ്സിനെ ഞാന്‍ ബഹുമാനിക്കുന്നു. അന്നത്തെ സുഹൃത്തുക്കളില്‍ ഇവിടെ ഖത്തറില്‍ വന്നു വീണ്ടും പരിചയപ്പെട്ടവരില്‍ പ്രമുഖര്‍  എബിയും ഭാര്യയും,ബിജുവും മിനിയും,തോമാച്ചന്‍,ഫിലിപ്പ്, ചെറിയാന്‍ അങ്കിള്‍ , സിജി,കല,അനില എന്നിങ്ങനെ പലരും പിന്നെ പേരും നാളും മുഖവും ഓര്‍ക്കാത്ത ഒരു പറ്റം ആള്‍ക്കാരും. എന്റെ മാത്രം തല്‍പ്പര്യത്തില്‍ രൂപീകരിച്ച അലുമിനി എന്റെ  സമയക്കുറവുമൂലം  നിര്‍ത്തിവെച്ചു, പിന്നെ ആരും തിരിഞ്ഞു പോലും നോക്കിയിട്ടില്ല എന്നു തോന്നുന്നു.അവിടെ നിന്നും എനിക്ക് കലയെപ്പോലെയുള്ള ആത്മര്‍ത്ഥ സുഹൃത്തുക്കളെ എന്നന്നേക്കുമായി ലഭിച്ചു.

ഇന്ന് ഇവിടെ ഈ ബ്ല്ലോഗ് ലോകത്തുതന്നെ, എന്നെ ഇരുത്തി മലയാളം റ്റൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച, വിശ്വം, സു,ഡെയിന്‍ .ഒരോ കീ ആയി ,ഓരോ അക്ഷരങ്ങളായി അവര്‍ എന്ന് മലയാളം  ഇംഗ്ലീഷ് മൊഴികീമാന്‍ കൊണ്ട് റ്റൈപ്പ് ചെയ്യാന്‍ പഠിപ്പിച്ചു.ബ്ലോഗുണ്ടാക്കാനും എഴുതാനു എഡിറ്റ് ചെയ്യാനു പഠിപ്പിച്ചു. ഇന്നുള്ള എന്റെ ചില ബ്ലൊഗുകള്‍ പേജും സെറ്റ്ചെയ്ത് തന്നതു ഇവര്‍ തന്നെ. ഈ മൂന്നുപേരില്‍  എനിക്കു മുഖപരിചയം  ഡെയിനിനെ മാത്രം.മറ്റു രണ്ടു പേരെ  ഞാന്‍ കണ്ടിട്ടുംകൂടി ഇല്ല. എന്നിരുന്നാലും എത്ര ആത്മാര്‍ഥമായി അവരെന്നെ സഹായിച്ചു.

ബ്ലോഗ് എനിക്ക് സുഹൃത്തുക്കളുടെ ഒരു മഹാസമുദ്രം തുറന്നു തന്നു. അതില്‍ ഏറ്റവും പ്രിയപ്പെട്ടവരില്‍ പ്രമുഖര്‍ ജേക്കബ് പോള്‍ ആറ്റൊ, മലയാളിയായ മറുനാടന്‍ മലയാളി.സന്ധ്യ ഓസ്സൊ...വീണ്ടും മറ്റൊരു മറുനാടന്‍ മലയാളി പെണ്‍കൊടി.കുഴൂര്‍ വിത്സണ്‍ ‍,വിജയലക്ഷ്മി ചേച്ചി,കുഞ്ചുസ്,സുരേഷ്, മഴത്തുള്ളിയിലെ മാത്യു,ശ്രീ പാര്‍വതി,രാജു ഇരിങ്ങൽ,സൈതകത്തിലെ  ജസ്റ്റിന്‍ ‍, ഇന്നും ആരെന്നു പേരറിയാത്ത ഇഞ്ചിപ്പെണ്ണ്, മലയാളം റ്റൈപ്പിംഗിന്റെ ഉപജ്ഞാതാക്കളായ,സിബു,ഏവൂരാനും ഭാര്യയും,രാജ് നായര്‍ എന്നിവരാണ് വരമൊഴി കീ മാനില്‍ പ്രമുഖര്‍ ,മനോജ്,കര്‍ഷക ബ്ലൊഗുമായി എത്തിയ ചന്ദ്രേട്ടന്‍ ,ഒരു കാരണവരുടെ കേടും പാടും ആരുടെ ജീവിതത്തിലും ഉണ്ടാകാതെ ബൂലോകത്തിലെ സര്‍വ്വരുടെയും ചന്ദ്രേട്ടന്‍ ,ഷാജി മുള്ളൂര്‍ക്കാരെന്റെ  നമ്മുടെ ബൂലോകം. എഴുത്തുകാരാ‍യ അജിത്ത് നായർ, മണിലാൽ  എന്നൊരു ബുദ്ധിജീവി, എന്നാൽ ഇന്നെന്റെ  നേരിട്ടു കണ്ടിട്ടില്ലെങ്കിലും നല്ലൊരു സുഹൃത്തുക്കളിൽ ഒരാൾ.എന്നിങ്ങനെ പേരോര്‍ക്കുന്നവരും ഓര്‍ക്കാത്തവരുമായി ധാരാളം പേര്‍ എന്തു സഹായത്തിനും തയ്യാറായുള്ളവര്‍ .

ഇതിനിടയിൽ വന്നുകയറി ഫെയ്സ് ബുക്ക്.സ്കൂളിലാകട്ടെ,കോളേജിലാകട്ടെ,ധാരാളം പഴയ സുഹൃത്തുക്കളെ  കണ്ടുപിടിക്കാൻ  സാധിച്ചു.പിന്നെ ഓർക്കുട്ട്, അവിടെ നിന്നു ഞാൻ  പതിയെ വലിഞ്ഞപ്പോൾ, ജോൺസൺ മുല്ലശ്ശേരി സാറിനെപ്പോലെയുള്ള ആൾക്കാരെയും  ഞാൻ കൂടെക്കൂട്ടി. അക്ഷത്തെറ്റുകൾ എന്നെ പലവട്ടം നല്ലൊരു  , ‘കിഴുക്കി’ലൂടെ തിരുത്തിത്തന്ന മലയാളം സർ.പലതരം  ആൾക്കാരും വ്യാപ്തികളും,ഒരോരുത്തരുടെ ഐഡിയാകളും മറ്റും, ബ്ലോഗിനോളം തന്നെ വ്യാപ്തിയുള്ള മറ്റൊരു ലോകം. എല്ലാത്തരം ആൾക്കാർക്കും , അത്രവലിയ താത്പര്യം  ഇല്ല എങ്കിലും, എന്തിലും  നമുക്കാവശ്യമുള്ള നല്ലതു മാത്രം എടുത്താൽ മതി എന്ന എന്റെ  ചിന്താഗതിയുമായി  ഒത്തുപോകുന്ന ഒരു  വലിയ ഗ്ലാമർ ലോകം. അവിടെയും എനിക്കു കിട്ടി  ധാരളം  സുഹൃത്തുക്കൾ, അവരിൽ പ്രമുഖ  ലേഖികയും എഞ്ചീനയറുമായ  ഗീത  ഏബ്രഹാം  ജോസ്. സിനിമാസംവിധായകനും ഒരു  അമേരിക്ക നിവാസിയുമായ ജോർജ്ജ് സാമുവൽ ,ചിത്രങ്ങളാൽ കവിതകൽ  രചിക്കുന്ന ജീൻ പോൾ, നൂലിഴകളിൽ ചിത്രങ്ങളും കരകൈശലവും  മറ്റും  ചെയ്യുന്ന നീമ റ്റൈറ്റസ് എന്നിങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്. ഇതിനിടയിൽ  വിശ്വസിക്കാൻ  പറ്റാത്ത ചില ആൾക്കാരെ  പരിചയപ്പെട്ടു, രേവതി! ദേവസുരം, രാവണപ്രഭു  എന്നീ  രണ്ടു സിനിമൾ എല്ലാവരും ശ്രീ.മോഹൻലാലിനെ കാണാനായി കണുംബോൾ ,ഞാൻ  രേവതിയുടെ മുഖഭാവങ്ങൾ നോക്കിയിരിക്കാറുണ്ട്. എത്ര വട്ടം  കണ്ടു എന്നതിന്റെ  കണക്കും ഇന്നില്ല.  രേവതി തന്നെയാണോ എന്നു ഇന്നും ഒരു സന്തേഹം  ഉണ്ടെങ്കിലും, അവരെന്നു കരുതി, ഒന്നു രണ്ടു മെസ്സേജുകൾ കീട്ടിയതിൽ ഫെയ്സ് ബുക്കിനു നന്ദി. പിന്നെ അഞ്ചലി മേനോൻ, ഒരു  സിനിമാനടിയെക്കാൾ സുന്ദരിയായ സംവിധായക.എന്റെ ഏതൊരു ചോദ്യത്തിനും ഉടനടി മറുപടി തരുന്നു, ഏറ്റവും ‘സിമ്പിളായ’ ഒരു സുഹൃത്ത്. ഇങ്ങനെ പോകുന്നു ധാരാളം പേർ. എന്നാൽ സമയം കൊല്ലിയായി ഫെയിസ്ബുക്കിനെ കാണുന്നവരും ഇല്ലാതില്ല.അവർ നമ്മളെയും അതിപോലെ കരുതുന്നു എന്നെനിക്കും തോന്നിയാൽ ഞാൻ  സ്വയം അവിടെനിന്ന്  ഇല്ലാതാവുന്നു. എന്റെ ലേഖനങ്ങൾക്ക് ബ്ലോഗുകളിലെപ്പോലെ തന്നെ ധാരാളം വായനക്കാർ ഇവിടെയും എനിക്കുണ്ട് എന്നും, ആത്മാർത്ഥമായി എനിക്ക്  വിമർശനങ്ങൾ തരുന്നവരും ഉണ്ടിവിടെ.എന്റെ എല്ലാ സങ്കറ്റങ്ങളും  പങ്കുവെക്കുന്ന യാസ്മിന്റെ പേരിവിടെ പറയാതെ വയ്യ!!  എന്റെ യാത്രകളും,ബ്യൂട്ടിപാർളർ യാത്രമളുടെ കൂട്ടുകാരി. ഒരു നല്ല സുഹൃത്ത് എന്ന് ലേബൽ എനിക്കെന്നും പെരുമാറ്റത്തിലൂടെ പഠിപ്പിച്ചുതന്നെ യാസ്മിൻ. പിന്നെ ശ്രീജ, ഇവെരെയെല്ലാം ഫെയിസ്ബുക്കിൽ ഞാൻ  കൂടെക്കൊണ്ടുവന്നു.


സൌഹൃദത്തിനും, മുഖവും ശബ്ദവും  പരിചയത്തിനു ഒരു  അളവുകോളല്ല എന്നു തീരുമാനിക്കുന്ന  ഇന്റെർനെറ്റ്.എനിക്കു  ഇന്നു ഒർക്കാനും സഹായിക്കാനു  തയ്യാറായ ധാരാളം  പേർ. സ്കൂളും കോളേജും തന്നതിലും കൂടുതൽ  വൈവിദ്ധ്യതയുള്ള ആൾക്കാരും  ധാരാളം എനിക്കു നേടിത്തന്നു. ഇനിയും  വീണ്ടും  കൂടുതൽ  സുഹൃത്തുക്കൾ എനിക്കു കിട്ടും എന്ന പ്രതീക്ഷ ഇനിയും തീർന്നിട്ടില്ല.

1 August 2010

മാത്തുക്കുട്ടിച്ചായന്‍ -ഇന്ത്യന്‍ പത്രലോകത്തിന്റെ അതികായന്‍

മലയാള മനോരമ പത്രാധിപര്‍ ശ്രീ.കെ.എം മാത്യു(93)അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ കോട്ടയത്തുള്ള വസതിയിലായിരുന്നു അന്ത്യം.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് മലയാള മനോരമ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചതിരിഞ്ഞ് നാല് മണിക്ക് കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.


കോട്ടയത്തിന്റെ പ്രഥമ പൗരന്‍ ആരാണെന്നു ചോദിച്ചാല്‍ സംശയലേശമെന്യേ ആരും പറയും,ശ്രീ.കെഎം മാത്യു എന്ന്‌, എന്നാല്‍  അടുപ്പമുള്ളവര്‍ മാത്തുക്കുട്ടിച്ചായന്‍ എന്നു വിളിക്കുന്നു. തൊണ്ണൂറുകാരനായ കെഎം മാത്യു അന്നും ഇന്നും  പ്രിന്‍സ്‌ ചാമിംഗ്‌ തന്നെ ആയിരുന്നു.ആര്‍ക്കും തന്നെ വിചാരിച്ചാല്‍ കെഎം മാത്യുവിനെയും മലയാള മനോരമയെയും പിന്നിലാക്കാന്‍ പറ്റില്ല.മധ്യ തിരുവിതാംകൂറിലെ കൊച്ചുപട്ടണമായ കോട്ടയത്തുനിന്നാരംഭിച്ച മലയാള മനോരമ പത്രത്തില്‍ നിന്നും വിവിധ ഭാഷകളിലായി നാല്‍പ്പത്തിയാറ്‌ പ്രസിദ്ധീകരണങ്ങളുണ്ട്‌.കൂടാതെ മനോരമ വിഷന്‍ എന്ന വാര്‍ത്താ ചാനലും പുരോഗമന പാതയിലാണ്‌.ഇതിന്റെയെല്ലാം അമരക്കാരന്‍ കെഎം മാത്യു ആണ്‌.കോട്ടയത്ത്‌ എന്തു സംരംഭം ആരംഭിച്ചാലും അതിന്‌ ശ്രീ.കെഎം മാത്യുവിന്റെ അനുഗ്രഹം ഉണ്ടാകണം എന്നാഗ്രഹിക്കാത്തവരായി ആരുമില്ല.


ഇന്ത്യയിലെ വെറും മൂന്ന്‌ ശതമാനം ആളുകള്‍ മാത്രം സംസാരിക്കുന്ന മലയാള ഭാഷയില്‍ ഇറക്കുന്ന മലയാള മനോരമയ്‌ക്ക്‌ പതിനാറ്‌ ലക്ഷത്തിലധികം വരിക്കാരെ സൃഷ്‌ടിക്കണമെങ്കില്‍ അതിന്‌ പിന്നിലുള്ള ശ്രമവും ശ്രദ്ധയും വൈവിധ്യവല്‍ക്കകരണവും എല്ലാം അതിവിപുലമായിരിക്കണം.പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ തയ്യാറായ മഹാനായ എഡിറ്ററാണ്‌ ശ്രീ.കെഎം മാത്യു.

‌1917 ല്‍ മനോരമ ചീഫ്‌ എഡിറ്റര്‍ ശ്രീ.കെ.സി മാമ്മന്‍ മാത്യുവിന്റെയും കുഞ്ഞന്നാമ്മയുടെയും ഏട്ടാമത്തെ മകനായി ജനിച്ച ശ്രീ.കെ.എം മാത്യു1954 ലാണ്‌ മനോരമയുടെ മാനേജിംഗ്‌ എഡിറ്ററായി ചുമതലയേറ്റത്‌.1973 ല്‍ അദ്ദേഹം ചീഫ്‌ എഡിറ്ററായി.മദ്രാസ്‌ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്നു ബിരുദം നേടി, മനോരമയുടെ സാരഥ്യം ഏറ്റെടുത്തതിനു ശേഷം നിരന്തരം സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിരുന്ന ശ്രീ.കെഎം മാത്യു ഏവര്‍ക്കും പ്രചോദനം നല്‍കിയിരുന്നു.1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു.1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്.1997ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്.1991ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരം,1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

ഈവര്‍ഷം പ്രസിദ്ധീകരിച്ച ആത്മകഥയുടെ ടൈറ്റില്‍ തന്നെ ശ്രദ്ധേയമാണ്‌. എട്ടാമത്തെ മോതിരം ഒരു കാലഘട്ടത്തിന്റെ ഗതിവിഗതികള്‍ രസാവഹമായി ചിത്രീകരിച്ച്‌ ഒരു ദേശത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയിരിക്കുന്നു അദ്ദേഹത്തിന്റെ ആത്മകഥനം.എട്ടാമത്തെ മോതിരം എന്നു വെച്ചാല്‍ അപ്പച്ചന്‍, ശ്രീ.കെ.സി.മാമ്മന്‍ മാപ്പിള,അമ്മച്ചിയുടെ സ്മരണക്കായി അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി9 മക്കള്‍ക്കും വീതിച്ചു കൊടുത്തതില്‍ നിന്നും,എട്ടാമനായ മാത്യുവിനു കിട്ടിയത്‌. ഓര്‍ത്ത്‌ഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ തര്‍ക്കം,രാഷ്ട്രീയ പാര്‍ട്ടികളോടുള്ള നിലപാടുകള്‍ പല പ്രഗല്‍ഭ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും മനോരമയുമായുള്ള ബന്ധം,മനോരമയുടെ ആധുനികവല്ക്കരണം, പ്രൊഫഷണല്‍ സമീപനം ഒക്കെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.ഭാര്യയായ ശ്രീമതി.കെ എം മാത്യു വിനെക്കുറിച്ച്‘അന്നമ്മ‘ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

മലയാള മനോരമ പത്രാധിപര്‍ കെ എം മാത്യുവിന്റെ വേര്‍പാടില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുസ്മരിച്ചു.ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.പല ഉന്നതവ്യക്തികളുമായി,എല്ലാ തുറയിലും ഉള്ളവരുമായി വളരെ അടുത്ത വ്യക്തിബന്ധവും അദ്ദേഹവുമായുണ്ടായിരുന്നു.ആധുനിക വീക്ഷണവും നേതൃപാടവുമാണ് പത്രാധിപര്‍ എന്ന നിലയില്‍ ശ്രീ.കെ എം മാത്യുവിനെ ശ്രദ്ധേയനാക്കിയത്.ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും അദ്ദേഹം കാണിച്ച എളിമയാണ്,അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഏറ്റവും പ്രസക്തമായ അംശം.അതിനോടുകൂടി പരിചയപ്പെടുന്ന എല്ലാവരോടും ഉള്ള സ്‌നേഹവും സൗഹൃദമനോഭാവവും ആണ് അദ്ദേഹത്തിന്റെ പ്രത്യേകത.വിവിധ മേഖലകളിലെ നിരവധി പേര്‍ അദ്ദേഹത്തെ അനുസ്മരിച്ചു.

16 May 2010

അക്ഷയതൃതീയ ദിനം


സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതർപ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സർവം സ്യാത്തദിഹാക്ഷയം.

2010ലെ മെയ് 16 നാണ് ഈ വര്‍ഷത്തെ അക്ഷയതൃതീയ. വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവുകഴിഞ്ഞു വരുന്ന തൃതീയ. കേരളീയര്‍  മുമ്പ് അക്ഷയതൃതീയയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. അതൊരു ഉത്തരേന്ത്യന്‍  പുണ്യദിനമായിരുന്നു. ഇത്തവണ ഞായറാഴ്ചയാണ് അക്ഷയതൃതീയ. വൈശാഖമാസത്തിലെ അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും വാങ്ങുന്നതും ധരിക്കുന്നതും ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.


രാവിലെ എഴുനേറ്റ് കുളിച്ച്, 5 തിരിയിട്ട്  ലക്ഷ്മിയുടെ മുന്നില്‍ നിലവിളക്ക് കത്തിക്കുന്നു. സന്ധ്യക്കും സ്തോത്ര ജപങ്ങളോടെ നിലവിളക്ക് തെളിച്ച്  ലക്ഷ്മീ സ്തോത്രങ്ങള്‍ ജപിക്കുക. ഈ ദിവസത്തില്‍ ശത്രുക്കളേയോ , വരോധം ഉള്ളവരെയോ മനസ്സില്‍ ധ്യാനിച്ച്, പ്രാര്‍ഥീച്ചാല്‍ എല്ലാ വിരോധവും മാറി സമാധാനം ഉണ്ടാവും എന്നാണ് വിശ്വാസം.ജിവിതത്തില്‍ അഭിവൃത്തി പ്രതീക്ഷിക്കുന്നവര്‍ വാങ്ങുന്നതും ലഭിക്കുന്നതും അഭിവൃത്തിപ്പെടും എന്നും ആണ് ഫലത്തില്‍ കാണുന്നത്. അക്ഷയ എന്നാല്‍  ക്ഷയിക്കാത്തത് തൃതീയ എന്നാല്‍ മൂന്നമത്തെത് എന്നാണ് അര്‍ഥം.ഇന്നത്തെ മുഴുവന്‍ സമയവും ശുഭമുഹൂര്‍ത്തമാണ്. നക്ഷത്രങ്ങളെ നോക്കി ശുഭമുഹൂര്‍ത്തത്തിന് കാത്തിരിക്കണ്ട എന്നര്‍ത്ഥം.പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് ഇത്രയും നല്ല ശുഭമൂഹൂര്‍ത്തം വേറെ കിട്ടാനില്ല


 അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നൊരു വിശ്വാസവും പുരാണകാലം മുതല്‍ക്കു തന്നെയുണ്ട്.  അന്ന് ദാനധര്‍മ്മാദികളില്‍ ഏര്‍പ്പെടുന്നത് പുണ്യമായി കരുതുന്നു. ഐശ്വര്യ ദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ക്ഷയിക്കില്ലെന്നും അതു ദിനം പ്രതി ഏറിവരുമെന്ന വിശ്വാസം.ജീവിതത്തില്‍ അഭിവൃത്തി പ്രതീക്ഷിക്കുന്നവരുടെ കാംഷിക്കുന്നവരുടെ ദിനമാണ് അക്ഷയതൃതി.

കൊല്ലം മുഴുവനും ഐശ്വര്യക്കൂമ്പാരം കിട്ടാന്‍ ആഗ്രഹിക്കാത്തവരും രഹസ്യമായി പ്രാര്‍ത്ഥിക്കാത്തവരും കുറവാണ്. അക്ഷയതൃതീയ ദിവസത്തിന് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്. വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ അക്ഷയതൃതീയ  ദിനത്തിലെ 24 മണിക്കൂറും ശുഭകരമാണ്.  സത്യയുഗത്തിന്റേയും ത്രേതായുഗത്തിന്റേയും തുടക്കും കുറിക്കുന്ന ബൈശാഖ് ഷുവിത്രദീയയാണ് ചില സ്ഥലങ്ങളില്‍ അക്ഷയതൃതീയ. പരാശക്തി ഭൂമിയില്‍ അവതരിച്ചതും മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ ജനനവും ഈ ദിനത്തിലാണെന്ന് പുരാണങ്ങള്‍ പറയുന്നു.  അതുകൊണ്ടു തന്നെ ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും നടത്തിയാണ് പലനാടുകളിലും അക്ഷയതൃതീയ ആചരിക്കുന്നത്.മേടമാസത്തിന്‍റെ അമാവാസി ദിനത്തിന്‍റെ  മൂന്നം നാളാണു അക്ഷ്യതൃതിയായി വരുന്നത്. അക്ഷയപാത്രം പോലെയാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. എന്തു വാങ്ങിയാലും അത് ഇരട്ടിക്കും എന്നാണ് വിശ്വാസം. വിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍  പിറവിയെടുത്തതും അക്ഷയതൃതിയിലാണ്.



എന്‍റെ കൂട്ടുകാര്‍ക്കും എന്നെ ഒരിക്കലെങ്കീലും കണ്ടിട്ടുള്ളവര്‍ക്കും മറ്റും എല്ലാം സകലവിധ ഏശ്വര്യങ്ങളും ദൈവാനുഗൃഹവും, കരുണയും ,ജീവിതത്തില്‍ എല്ലാവരോടും ദയ തോന്നാനുള്ള മനസ്സും ഉണ്ടാവട്ടെ. എനിക്കു ശത്രുതയോ, ദേഷയമോ തോന്നിയിട്ടുള്ള എല്ലാവരോടും  ഞാന്‍ ഇന്നെ ദിവസത്തോടെ ക്ഷമിക്കുന്നു. സ്നേഹം മാത്രം എന്‍റെ മനസ്സില്‍ ഉണ്ടാവട്ടെ. 






Bookmark and Share

14 February 2010

വാലെന്റൈൻ സ്വപ്നം


ഏതോകാലത്ത് എന്നോ എവിടെയോ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്ന വാലെന്റൈൻ.....ജ്യോതിയുടെ ബ്ലോഗിൽ നീന്നുള്ള വിവരണത്തിനോടു കടപ്പാട്............ആരാണീ സൈന്റ് വാലന്റൈൻ? എന്താണു അദ്ദേഹം ഇത്രയും ആരാദ്ധ്യനാകാൻ കാരണം?.ഈ ആഘോഷം കൊണ്ടു പ്രണയത്തിന്റെ ബാഹ്യപ്രകടനം കൊണ്ടു എന്താണു യഥാർത്ഥത്തിൽ ഉദ്ദേശിയ്ക്കപ്പെടുന്നതു?റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ സൈനികർക്കു വിവാഹം പാടില്ലെന്നു നിയമമുണ്ടാക്കിയ ഒരു കാലത്തു ആ ആജ്ഞയെ ധിക്കരിച്ചു അതി രഹസ്യമായി കമിതാക്കളുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു ആ കാരണം കൊണ്ടു തന്നെ ജയിലിലടയ്ക്കപ്പെടുകയും റോമൻ പഗാനിസത്തിലേയ്ക്കു മതപരിവർത്തനം ചെയ്യാനാവശ്യപ്പെട്ട ചക്രവർത്തിയെ ക്രിസ്തുമതാനുയായിയാക്കാൻ ശ്രമിയ്ക്കുകയും ചെയ്ത പുരോഹിതനായിരുന്നു വാലെന്റൈൻ.തന്റെ വിശ്വാസ്ത്തിന്റെ തെളിവെന്നോണം തൂക്കുമരത്തിലേറ്റുന്നതിനു മുൻപായി ജയിലറുടെ അന്ധയായ മകൾക്കു പ്രാർത്ഥനയിലൂടെ കാഴ്ച്ചശക്തി കൊടുത്ത ഈ പുരോഹിതൻ തങ്ങളുടെ പ്രണയത്തിലെ ഏതു തടസ്സവും മാറ്റിത്തരുമെന്ന ഒരു വിശ്വാസമായിരിയ്ക്കണം ഇദ്ദേഹത്തെ പ്രണയികളുടെ സ്വന്തം ദൈവമാക്കി മാറ്റിയതു.അദ്ദേഹം തനെ പ്രേമഭാജനത്തിനായി?)എഴുതിയ “ഫ്രം യുവർ വാലെന്റൈൻ”എന്ന ഒരു കുറിപ്പിനെയാണു ആദ്യ വാലെന്റൈൻ ആശംസാ സന്ദേശമായി ഇന്നും കണക്കാക്കപ്പെടുന്നതു.ഹൃദയത്തിന്റെ ആകൃതി,ചുവന്ന നിറം,പൂക്കൾ,ചോക്കളേറ്റ് എന്നിവയൊക്കെ യാണു കൈമാറപ്പെടുന്ന വസ്തുക്കളിൽ കാണാനാകുന്നതു.

ഇദ്ദേഹത്തിന്റെ വാലന്റൈൻ പ്രണയം നമ്മുടെ നാ‍ട്ടിൽ എത്തിയപ്പോ,എല്ലാത്തിനും ഇടം കോലിടുന്ന,ശിവസേനക്കു പ്രശ്നം!!പ്കെളവന്റെ ചൊറിച്ചിൽ,ഷാരുഖ് ഖാൻ സിനിമയുണ്ടാക്കിയാൽ, ചൊറിച്ചിൽ എന്നില്ല, എല്ലാത്തിനും കടി തന്നെ,ഇവനൊന്നും ചത്തൊടുങ്ങി പോകാറായില്ലെ!! ഇതൊന്നും വേണ്ട പ്രണയം കടലിൽക്കൂടെ ഒഴുകിയെത്തി എന്നു വിശ്വസിക്കുന്ന കൊച്ചിയിലും ചൊറിച്ചിലിനു കുറവൊന്നും ഇല്ല.സ്നേഹം,പ്രേമം,ഇഷ്ടം ഇതുമാത്രമാണ്.അല്ലാതെ ആരും ആരുടെയും കുടുംബസ്വത്തിലൊ,ആധാരത്തിലൊ ഒന്നും കൈകടത്താൻ വന്നില്ല എന്നിട്ടും,എല്ലാത്തിനും ഇടംകോലിടാനും,ഒരു നല്ല ദിവസത്തെ ദൈവത്തിന്റെ പേരിൽ ജാതിയുടെ പേരിൽ, സംസ്കാരത്തിന്റെ പേരിൽ വളച്ചൊടിച്ച് ഓരൊ എടാകൂടങ്ങൾ ഉണ്ടാക്കിയെടുക്കുന്നു.രാഷ്ട്രീയക്കാരൻ കരുനീക്കം മനസ്സിലാക്കാം,എന്തെങ്കിലും മനസ്സിൽ കണ്ടിട്ടാകാം.ഇതെല്ലാം കണ്ടു ചാടിപ്പുറപ്പെടുന്ന നമ്മുടെ സാധാരണക്കാരായ മനുഷ്യർ!!നമുക്കെന്തിനാ വാലെന്റൈൻ??ഇതാരാ വാലെന്റൈൻ?? ഇതിന്റെ പേരിൽ കുറെ കാശുകളയാൻ!!ഒരു ദിവസം സ്നേഹത്തിനായി മാറ്റിവെക്കിന്നതിൽ തെറ്റില്ല,അതിനായി മിനക്കെട്ട് പ്രത്യേകമായി തയ്യാറെടുപ്പുകളോടെ തന്നെ,സ്നേഹം പ്രകടമാക്കുന്നതിൽ തെറ്റില്ല,വളരെ നല്ല കാര്യം.

സ്നേഹം എന്നതിനു കമിതാക്കൾ തമ്മിലുള്ള പ്രേമം എന്ന്മാത്രമല്ല അർത്ഥം. സ്നേഹം ആർക്കും എവിടെയും,ഏതുവിധത്തിലും പ്രകടിപ്പിക്കാവുന്നതാ‍ണ്.അതിനു പ്രത്യേകമായി ഒരു ദിനം എന്നതും, പിറന്നാളാഘോഷവും, വെഡ്ഡിം ആനിവേഴ്സറി,പള്ളിപ്പെരുനാളും,കുടുംബയോഗം, എന്നതുപോലെ ഒരു തയ്യാറെടുപ്പ്. അനിയൻ ചേച്ചിയെയും,സഹോദരൻ സഹോദരനെയും,സുഹൃത്ത് സുഹൃത്തിനെയും വാക്കുവാക്കിന് വെട്ടിമുറിക്കാൻ നിൽക്കുന്ന ഈ കാലത്ത്, സ്നേഹത്തിനായി ഒരു ദിനം വളരെ നല്ലതാണ്
മറ്റുള്ളവരുടെ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ,അതിന്റെ വൈവിദ്ധ്യമായ നിറങ്ങൾ മനസ്സിലൂടെയും കണ്ണിലൂടെയും കടന്നു പോകുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും, മനസ്സിൽ ആരെയങ്കിലും ഒന്നു നിനച്ചാൽ അതു വാലന്റൈൻ ദിനമായി മാറി.

വീണ്ടും പ്രണയത്തിനു നമുക്ക്, ഒരു വിജയം കൂടി ,മാതൃഭൂമിലിലെ, ശ്രീരാജ് ഓണക്കുറിന്റെ ലേഖനം


“ഇന്റര്‍നെറ്റിന്റെ ലോകത്തായിരുന്നു ഉണ്ണിയെന്ന ജയേഷിനെ പാര്‍വതി കണ്ടുമുട്ടുന്നത്. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു ഉതിര്‍ന്നുവീണ വാക്കുകളിലൂടെ പരസ്​പരം കാണാതെ അവര്‍ സുഹൃത്തുക്കളായി. പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറി. വിധി ഒരുക്കിയ അപകടത്തില്‍ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടയാളാണ് ഉണ്ണിയെന്ന സത്യം ഇതിനിടെ പാര്‍വതി മനസ്സിലാക്കിയെങ്കിലും പ്രണയത്തിന്റെ തീവ്രത കുറഞ്ഞില്ല.എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് പാര്‍വതി ഉണ്ണിയുടെ ജീവിതസഖിയായി കുഞ്ചരയ്ക്കാട് മനയിലേക്ക് കടന്നുവന്നു. 2006 ലായിരുന്നു അത്. തന്റെ ജീവിതം തന്നെ പ്രണയ സമ്മാനമായി നല്‍കിയ പാര്‍വതിക്ക് ഉണ്ണി വൈകാതെ ഒരു സമ്മാനം നല്‍കി. അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന പാര്‍വതിക്ക് മലയാള സാഹിത്യരചനകളും ലേഖനങ്ങളും അടങ്ങിയ ഒരു വെബ്‌സൈറ്റ്“

എല്ലാവർക്കും എന്റെ വക സ്നേഹവും സഹകരണവും സന്തോഷവും,ഒരിക്കലും കണ്ടിട്ടില്ലാത്ത,എന്നാൽ സ്നേഹിതരായ എന്റെ എല്ലാ കൂട്ടുകാർക്കും വേണ്ടി, വാലെന്റൈൻ ആശംസകൾ

10 February 2010

എന്റെ “Envionment Day"




സ്കൂളില്‍ ഈ വര്‍ഷത്തെ “Envionment Day" ആഘോഷിക്കുന്നത്,എന്റെ പിറന്നാളിന്റെ അന്നാണ്,ജുണ്‍ 5. ഞങ്ങടെ റ്റീച്ചര്‍ അന്നത്തെ ദിവസം,ചാര്‍ട്ടും മറ്റും ഉണ്ടാക്കാന്‍,ക്ലാസ്സ് ‘മോണിറ്റര്‍ ആയ എന്നെ ആണ് ഏല്‍പ്പിച്ചത്.

ദക്ഷിണ്‍ ..... റ്റീച്ചര്‍ വിളിച്ചു, റ്റീച്ചറിന്റെ മേശക്കരികില്‍ ഞന്‍ വന്നു നിന്നു.

എന്താണ് “Envionment Day" അറിയാമോ? തിരിഞ്ഞ് എല്ലാവരോടുമായി..... റ്റീച്ചര്‍

ഞാന്‍ .... ഞാന്‍ ‍....... ഞാന്‍ , ചിലരൊക്കെ കൈ പൊക്കി.

എന്നാല്‍ ഹുമയൂണ്‍’ പറയൂ......റ്റീച്ചര്‍ ‍.

പാക്കിസ്ഥാനിയായ ഹുമയൂണ്‍,‘ഇവനെന്തറിയാം? ഞാന്‍ മനസ്സില്‍ കരുതി!!!!

എന്നാന്‍ എന്നെ ഞെട്ടിച്ചു കൊണ്ടവന്‍ പറഞ്ഞു.....’ഉസ് ദിന്‍ ഹം,ഹമാരാ മുല്‍ക് മെ, പൌദാ ലഗാത്ത

ഹെ, മാം.”(ആ ദിവസം നമ്മള്‍ നമ്മുടെ വീട്ടിലും മറ്റും, ചെടികള്‍ വെച്ചു പിടിക്കാറുണ്ട് റ്റീച്ചര്‍ )


വെരി ഗുഡ്” .....റ്റീച്ചര്‍ ‍. ഇനി ആര്‍ക്കെങ്കിലും അറിയാമോ? ....റ്റീച്ചര്‍,

ഞങ്ങടെ നാട്ടില്‍ മാര്‍ക്കറ്റ്,ഒക്കെ,വെളുത്ത ഉടുപ്പിട്ട വലിയ വലിയ ആള്‍ക്കാര്‍,തൂത്തു വാരുന്നതു കണ്ടിട്ടുണ്ട്, മനോഹരന്റെ വക, ഉത്തരം.


വെരി ഗുഡ്” . മനോഹര്‍ ‍....ഇരുന്നോളൂ,..റ്റീച്ചര്‍ ‍.

ഇന്നു മുതല്‍ നമ്മള്‍ ജുണ്‍ 5 വരെയുള്ള ദിവസങ്ങളില്‍,പലതരം ചാര്‍ട്ടുകളും മറ്റും ഉണ്ടാക്കി ക്ലാസ്സില്‍ വെക്കും. എല്ലാവരും ഉണ്ടാക്കുന്നത്,ദക്ഷിണെ ഏല്‍പ്പിക്കുക....റ്റീച്ചര്‍.


നിങ്ങള്‍ക്ക് അറിയാന്‍ വേണ്ടി ഞാന്‍ പറഞ്ഞു തരാം.1972 യുണൈറ്റെഡ് നേഷന്‍സ് തുടങ്ങിയതാണ് ഇങ്ങനെ ഒരു ദിവസം,ലോകത്തിലെ പരിതസ്ഥിതി രക്ഷിക്കാന്‍ വേണ്ടി.അതിനു,മരുഭൂമിയെന്നോ,മഞ്ഞെന്നോ,കടലെന്നോ വ്യത്ത്യാസമില്ലാതെ,ഈ ഭൂമിയില്‍ ദൈവം നമുക്കു തന്നിട്ടുള്ള എല്ലാറ്റിനെയും,മരത്തെയും,കടലിനെയും,ആറും തോടും,കരയും,തീയും,പുകയും,എല്ലാം തെന്നെ സംരക്ഷിക്കനുള്ള ഒരു കടമ നമുക്കുണ്ട്.അത് മുന്‍കൂറായി ഒന്ന് ഓര്‍ത്ത്,നമ്മുടെ ഈ ലോകം തന്നെ,വൃത്തിയാക്കി സൂക്ഷിക്കാനുള്ള ഒരു തയ്യാറെടുപ്പ് എന്നു പറയാം.

നിങ്ങള്‍ ഓരൊരുത്തരായി ഓരോ ഗ്രൂപ്പ് ഉണ്ടാക്കുക,ഒരാള്‍ക്ക് കടല്‍,പിന്നെ ഒരാള്‍ക്ക്,മരുഭൂമി,മറ്റൊരാള്‍ക്ക് കര എന്നിങ്ങനെ മൂന്നായി തിരിച്ച്, ഇതുമായി ചേര്‍ന്നു പോകുന്ന ചിത്രങ്ങളും,പടങ്ങളും വെട്ടി ഒട്ടിച്ച്,ചാര്‍ട്ട് പോലെ ഉണ്ടാക്കണം.ഇതു നമ്മുക്ക് ക്ലാസ്സില്‍ സൂക്ഷിക്കാനാണ്.

തീരുന്നതു തീരുന്നതു , എല്ലാവരും ദക്ഷിണിന്റെ കയ്യില്‍ ഏല്‍പ്പിക്കണം. കേട്ടോ? റ്റീച്ചര്‍ ‍............

പിന്നെ ചെറുതെങ്കിലും ഞങ്ങടെ ക്ലാസ്സിന്റെ മുന്‍പില്‍ ഒരു ചെറിയ പൂന്തോട്ടം ഞങ്ങള്‍ ഉണ്ടാക്കി. ഒരു കൊച്ചു കുന്നും,ഓരം ചേര്‍ന്ന് ഒരു കൊച്ചു പ്ലാസ്റ്റിക്ക് പാത്രത്തില്‍ കൊണ്ടൂവെച്ച വെള്ളം,ഒരു കുളം ആയി.പിന്നെ, അഫ്സലിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്ന ഒരു ചെറിയ മരത്തിന്റെ തൈ,ഞങ്ങള്‍ നടുക്കു നട്ടു,ചുറ്റും വെള്ളം ഒഴിക്കാനുള്ള ചാലും കോരി വെച്ചു.

എല്ലാ ദിവസവും ക്ലാസ്സില്‍ പെന്‍സില്‍ കൂര്‍പ്പിക്കുതിന്റെ ചീന്തലും മറ്റും ഞങ്ങള്‍ ഈ ചെറിയ മരത്തിന്റെ അടിത്തട്ടില്‍ ഇടും,വളമായി.എല്ല്ലാവരും എന്തെനിലും കുഞ്ഞു പൂച്ചെടിയുടെ അരികള്‍ ഒക്കെ കൊണ്ടു വരും. ചെറിയ ചെടികളും,പലരും, കൊണ്ടു വന്നു വെക്കാറുണ്ട്.എല്ലാം എന്നൊടു ചോദിച്ചു സമ്മതം വാങ്ങിയിട്ടേ നട്ടു നനക്കാറുള്ളു.പിന്നെ റ്റീച്ചര്‍ പറഞ്ഞിട്ടുണ്ട്,എല്ലാ ദിവസവും ചപ്പും വവറും കളഞ്ഞ്,വൃത്തിയാക്കണം എന്ന്.

വൃത്തിയും വെടിപ്പും ആയി സൂക്ഷിച്ചാല്‍ ഈ കൊച്ചു തോട്ടം പോലെ നമ്മുടെ ലോകവും നമുക്ക് സൂക്ഷിക്കാം എന്നാണ് നാം ഈ “world envionmental day“ കൊണ്ട് ഉദ്ദേശിക്കുന്നത്.


ദക്ഷിണ്‍ തോമസ് ജോര്‍ജ്ജ്
ക്ലാസ്സ് 6 C,
ഇന്‍ഡ്യന്‍ സ്കൂള്‍ അല്‍ ഗുബ്ര
മസ്കറ്റ്,ഒമാന്‍.

16 January 2010

മസ്കറ്റ്-മാമലനാട്ടിലെ രുചിയുടെ മാലപ്പടക്കം

പച്ചിലകളുടെതണലും,പച്ചപുതച്ചു നിലക്കുന്ന വലിയ മലനിരകളും അവക്കിടയിൽ ഒതുങ്ങി പറ്റിച്ചേർന്നു കിടക്കുന്ന,ലോകപ്രസിദ്ധമായ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട് ഒമാനിൽ.പല ഡിസ്ട്രിക്റ്റുകളായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്റെ കയ്യൊപ്പിന്റെ തന്നെ പ്രധാനഭാഗമാണ് ഇവിടുത്തെ വൈവിധ്യമാർന്ന, അതിവിശിഷ്ടമായ ഭക്ഷണരീതിയും ആതിഥേയത്വവും. കഴിഞ്ഞ 8 വർഷമായി ലോകത്തെ ഏറ്റവും നല്ല ഹോട്ടലിനുള്ള ‘Best Hotel ”അവർഡ് കിട്ടുന്നത്,മസ്കറ്റിലുള്ള ബാർ അൽ ജൈസ ഹോട്ടലിനാണ്. അത്യാധുനികതയിൽ,അടങ്ങിയ ഈ ഹോട്ടലിൽ ഇൻഡ്യൻ ഭക്ഷണം ഒരു പ്രത്യേക വിഭാഗം തന്നെയാണ്.അൽ ബുസ്താൻ പാലസ് നിർമ്മിച്ചതു തന്നെ ജി സി സി, മീറ്റിംഗിനു വേണ്ടിയാണ്, സകലവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി GCC മീറ്റിംഗിനു വേണ്ടി 200 ഏക്കറിനുള്ളിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ഹോട്ടൽ.250 മുറികളടങ്ങുന്ന ഈ ഹോട്ടലിലെ ഇൻഡ്യൻ ബുഫെ,അതിവിഷിഷ്ടമാണ്.

ഏറ്റവുമധികം അനൌപചാരികതയും,ഔപചാരികമായും ഉള്ള എല്ലാത്തരം മീറ്റിംഗ് വിരുന്നുകളും മറ്റും നടക്കുന്ന, ഇൻഡ്യൻ മാനേജ്മെന്റിന്റെ കീഴിൻ നടക്കുന്ന റെസ്റ്റോറന്റാണ് മുംതാസ്സ് മഹാൾ. എല്ലാ നല്ല കംബനികളുടെയും ബിസിനസ്സ് മീറ്റിംഗുകളും, വിരുന്നുകൾക്കും എല്ലാവരുടെ ആദ്യത്തെ
റെസ്റ്റോറന്റിന്റെ പേരു പറയുന്നത് എപ്പോഴും മുംതാസ് മഹാളിന്റെ തന്നെയാണ്.കഴിഞ്ഞ 5 വർഷം ആയി, മസ്കറ്റിലെ ഏറ്റവും ‘ബെസ്റ്റ് റെസ്റ്റോറെൻഡ് അവാർഡ് കരസ്ഥമാക്കുന്ന, മനോഹരമായ കുന്നിൻ ചെരുവിൽ നീലാകാശത്തിന്റെ നീലിമയിൽ മുങ്ങിക്കിടക്കുന്ന മുംതാസ്സ് മഹാൾ.ഇൻഡ്യക്കാരും മലയാളികളും വെയിറ്റർമാരായും,മാനേജ്മെന്റ് ലെവലിലും ഉള്ള ആൾക്കാരുടെ താത്പര്യവും ആദിത്യമര്യാദയുടെ കീഴ്വഴക്കങ്ങളും വളരെ നല്ല രീതിയിൽ നമുക്കിവിടെ കാണാം.

ജീൻസ് ഗ്രിൽ-സുൽത്താൻ സെന്റർ പ്രത്യേകത മിഡിൽ ഈസ്റ്റേൺ ഏഷ്യൻ ആഹാരത്തിന്റെ ഒരു ഫ്യൂഷൻ ഇവിടെ ലഭ്യമാണ്.എല്ലാ വെള്ളിയാഴ്ചയും,ദോശ,ഇഡ്ഡലി, പലതരം ഓം പ്ലേറ്റ്,എല്ലാത്തരം നോർത്ത് ഇൻഡ്യൻ ആഹാരങ്ങൾ,കൂടെ എല്ലാത്തരം,ഇംഗ്ലീഷ് ആഹാരങ്ങളും ചൂടായി ബുഫേ സ്റ്റൈലായിഒരുക്കിവെച്ചിരിക്കും.ഓം ലെറ്റ്,ഗീ റോസ്റ്റ് ദോശ എന്നിവ,അപ്പോൾ തന്നെ തവയിൽ നമ്മുടെ മുന്നിൽത്തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു.എല്ലാത്തരം ഇൻഡ്യാക്കാർക്കൊപ്പം തന്നെ,എല്ലാ ജാതിമതസ്ഥരും, രാജ്യക്കാരും പതിവായി‘ബ്രഞ്ച് ‘നായി,വെള്ളീയാഴ്ച രാവിലെ പതിവായി എത്തുന്ന സ്ഥലമാണിത്.

സ്പൈസി വില്ലേജ് ഇവിടുത്തെ ഏറ്റവും പഴയത് എന്നു വിശേഷിപ്പിക്കാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ്.ഒമാനിൽ എല്ലാ വില്ലേജുകളിലും ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.വലിയ ഓഫ്ഫിസുകൾക്ക് മെസ്സുകൾ,സ്ഥിരമായി വരുന്ന മീറ്റിംഗുകൾ,ബെർത്ത് ഡേ ആഘോഷങ്ങൾ എന്നിങ്ങനെ,പല തരം പാർട്ടികൾക്ക് എന്നും വേദിയാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ് സ്പൈസി വില്ലേജ്.


റൂവിയുലുള്ള വുഡ്ലാൻഡ്സ് എന്ന റെസ്റ്റോറന്റ് എല്ലാ രാജ്യക്കാരുടെയും പ്രിയപ്പെട്ട ഒരു സ്ഥലം ആണ്. ഇൻഡ്യയിലെ എല്ലാത്തരം വിഭവങ്ങളും ഇവിടെ കിട്ടും എന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്. ബുക്കിംഗ് ഇല്ലാതെ ഇവിടെ റ്റേബിൾ കിട്ടാൻ പ്രയാസം ആണ്.ഒമാൻ കാണാനെത്തുന്നു വിരുന്നു കാർക്കും മറ്റും മിക്ക ഹോട്ടലുകാരുടെയും വിസിറ്റേഴ്സ് മെനുവിൽ പ്രത്യേകമായി നിർദ്ദേശിച്ചിരുക്കുന്ന പേരുകളിൽ ഒന്നാണ് വുഡ്ലാൻഡ്സ്.ഇവിടുത്തെ ബീഫ് ഉലർത്തിയത്-കേരളസ്റ്റൈൽ, ചിക്കൻ ചെട്ടിനാട് കറി,ചില പ്രത്യേക കേരള വിഭവങ്ങൾ വളരെ പ്രസിദ്ധമാണ്. പ്രത്യേകമായി,കേരളം തമിഴ്നാട്,എന്നി വേണ്ടി മാത്രം ഇവിടെആഹാരത്തിനു വരുന്നവർ ഉണ്ട്.


അപ്പ്റ്റൌൺ സമ്മർകണ്ഡ്,ഗുജറാത്ത് ഭോജൻ ശാലയിൽ ഗുജറത്തി സ്റ്റൈലിലുള്ള എല്ലാത്തരം വിഭവങ്ങളും സുലഭമാണ്. വളരെ ലളിതവും എന്നാൽ രുചിയുടെ കാര്യത്തിൽ അങ്ങേയറ്റം സുഷ്മതയും, കൃത്യമായ രുചി വൈദധ്യവും പാലിക്കപ്പെടുന്നു. മസ്കറ്റിന്റെ ഒരു ഷോപ്പിങ് സ്ഥാപനങ്ങളുടെ അരികിലായിട്ടാണ് അപ്പ് റ്റൌൺ എന്നത് ,ഇവിടെക്ക് ആഹാരത്തിനായി എത്തിന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നത് ഒരു ശ്രദ്ധേയമായ കാര്യമാണ്.

വീനസ് റെസ്റ്റോറന്റ് എല്ലാവരുടെയും ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്നു വിളിക്കാവുന്ന,ചെറിയ ഭക്ഷണ ശാലയാണ്.എല്ലാത്തരം ദോശ,ഇഡ്ഡലി,ഉപ്പുമാവ്,പാവ് ബാജി,പൂരി മസാല എന്നു വേണ്ട എല്ലാത്തരം സൌത്ത് ഇൻഡ്യൻ ഭക്ഷണം ലഭിക്കുന്നതിനാൽ എല്ലാവരുടെയും,വെള്ളിയാഴ്ച കാലത്തെ പ്രഭാതം മിക്കാപ്പോഴും ഇവിടെത്തന്നെയാണ്.ഉച്ചയൂണിനും,താലി മീത്സിനും ആയി ധാരാ‍ളം
പേർ സ്ഥിരമായി ഇവിടെ എത്താറുണ്ട്.ഇവിടെ അമ്പലത്തിൽ പോയി വരുന്ന എല്ലാ ചൊവ്വാഴ്ചകളിലും, വെജിറ്റേറിയൻ ഭക്ഷണത്തിനായി എത്തുന്ന വിജേഷും ഷബ്നവും,മകനും,ഒരു ദിവസം പോലും മറ്റൊരു റെസ്റ്റോറന്റിനെപ്പറ്റി ആലോചിക്കാറെ ഇല്ല.തനിയെ താമസിക്കുന്നവരും, പ്രത്യേകിച്ച് ബാച്ചിലർമാരും അത്യധികം ഇഷ്ടപ്പെടുന്ന ഒരു റെസ്റ്റോറെന്റ് ആണ് വീനസ്. സന്ധ്യക്കു ശേഷംമാത്രം തുറന്നു പ്രവർത്തിക്കുന്ന കബാബുകൾക്കായി ഒരു പ്രത്യേക വിഭാഗം
തന്നെയുണ്ട്.


ശരവണഭവൻ വാക്കുകൊണ്ടും,ആഹാരം കൊണ്ടും തനി തമിഴ് ഭക്ഷണങ്ങൾ മാത്രം ഉള്ള വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണിത്.മസ്കറ്റിലെ റൂവിയിൽ,ഇൻഡ്യാക്കാർ തിങ്ങിപ്പാർക്കുന്ന ഏരിയായിലാണ് ശരവണഭവൻ.ഗൾഫിൽ മാത്രമല്ല,അമേരിക്ക,ഇംഗ്ലൺഡ് എന്നിവിടങ്ങളിൽ ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.റൂവിലെ ഒട്ടുമുക്കാൽ ജനങ്ങളുടെയും ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്,6 മണിക്കുള്ള ഭക്ഷണം, ഡിന്നർ എന്നിവക്ക്,ഇത്തിരി ദൂരെ നിന്നും പോലും ഇവിടെ എത്തുന്നവർ ധാരാളം ആണ്. ഓഫീസ്സ് വിട്ട് വീട്ടിലേക്കു പോകും വഴി ഒരു ‘സ്നാക്ക്’ എന്ന പേരിൽ,പൂരി/മസാല, ബട്ടൂര/ചെന,ദോശ വട എന്നീ വിഭവങ്ങൾക്കായി ഇവിടെത്തെന്നെ,എത്ര കണ്ട് തിരക്കിലും എത്തുന്നവർ ഉണ്ട്.ഏറ്റവും അധികം
ആൾക്കാരെത്തുന്നത്,ഉച്ചക്കുള്ള പലതരം താലി മീൽസിനു വേണ്ടിയാണ്.ഓർഡർ ചെയ്ത് മിനിട്ടുകൾക്കകം,എത്തുന്ന ഇവിടുത്തെ ഭക്ഷണം രുചിയിലും,ഭാവത്തിലും,വൃത്തിയിലും, ഏതൊരു വീട്ടിലും കിട്ടുന്നു ഭക്ഷണത്തിനോടു കിടപിടിക്കുന്നതാണ്.

കാമത്ത്
എന്നതും ഒരു ഗുജറാത്തി ചെയിൽ ഇൻഡ്യൻ റെസ്റ്റോറന്റിന്റെ ഭാഗമാണ്. വിവിധ രുചിരസം പകരുന്ന ഫലൂഡ,ബർഫി,പേട,ഗുലാബ് ജാമുന്‍ എന്നിങ്ങനെ എല്ലാ മധുര പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഇതിനു പുറമെ,ദോശ,ഇഡ്ഡലി,വട,പലതരം ചപ്പാത്തി, റോട്ടി,എല്ലാത്തരം വെജിറ്റബിൾ കറികൾ,പനീർ ടിക്ക,വെജിറ്റബിൾ റ്റിക്ക,എന്നിങ്ങനെ,എല്ലാത്തരം വെജിറ്റേറിയൻ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.വളരെ സഹൃദയരായ വെയിറ്റർമാരുള്ള കാമത്തിന്റെ എല്ലാവരുടെയും
പ്രിയപ്പെട്ട ബ്രാഞ്ചാണ് റെക്സ് റോഡിലുള്ളത്. തമിഴ്,ബ്രാഹ്മിൺ വിഭാഗത്തിൽ‌പ്പെട്ടവരായ,ബാലാജിയുടെയും ശോഭയും കുടുംബവും റൂവിലുള്ള അംബലത്തിൽ പോയി വരുന്ന വഴി ഭക്ഷണം കഴിക്കാനായി സ്ഥിരമായി കയറുന്ന ഇടമാണ് കാമത്ത്.

റൂവി ഹൈസ്റ്റ്ടീറ്റിലെ പഞ്ചാബി ഡാബ എല്ലാത്തരം പഞ്ചാബി ആഹാരങ്ങളും ലഭിക്കുന്ന ഒരു റെസ്റ്റോറന്റ് ആണ്.പലതരത്തിലുള്ള ലെസ്സി,ഇവിടുത്തെ ഒരു സ്പെഷ്യൽ പാനീയമാണ്. ചിക്കൻ തന്തൂരികൾ,പല വലുപ്പത്തിലും രുചിയിലൂം ലഭ്യമാണ്. തന്തൂരി റോട്ടി, പഴയരീതിയുലുള്ള തന്തൂർ ചൂളയിൽത്തന്നെ ചുട്ടെടുക്കുന്നു.എല്ലാത്തരം നോർത്തിൻഡ്യൻ താലി മീൽസും ഇവിടെ സുലഭമായി
ലഭിക്കുന്നു.ഡാബയിലെ എല്ലാവർക്കു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് ലെസ്സി ഇവിടെ ചേർക്കുന്നു.

സ്വീറ്റ് ലെസ്സി

1. തൈര്- ½ കപ്പ്
2. പഞ്ചസാര – 4 റ്റേബിൾ സ്പൂൺ
3. പെരുംജീരകം- 1 റ്റീസ് സ്പൂൺ,പൊടിച്ചത്,
4. റോസ്സ് എസ്സൻസ്- 1/4 റ്റീസ് സ്പൂൺ,
5. എസ്സ് കഷണങ്ങൾ ആവശ്യത്തിന്
6. പുതിന ഇല – 2 അലങ്കരിക്കാൻ

പുതിന ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ഒരു മിക്സിയിൽ അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, പുതിന ഇല മുകളിൽ വെച്ച് അലങ്കാരിക്കുക.



റാമീ ഗ്രൂപ്പ് ഹോട്ടലിൽ ഉള്ള ഒരു റെസ്റ്റോറന്റുകളീൽ ഒന്നാണ് ,കേരനാട്. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ബുഫേകൾ, എല്ലാ ആഴ്ചവട്ടങ്ങളിലും വാരാന്ത്യങ്ങളിലും ലഭ്യമാണ്. ബുഫേ ലഞ്ചും ഡിന്നറും എല്ലാം തന്നെ,കേരളത്തിന്റെ തനതായ ഭക്ഷണം ഉൾപ്പെടുത്തിയുള്ളവ മാത്രം ആണ്.ബുഫെയിൽ,അവിയൽ സാംബാർ, തോരൻ മെഴുക്കു പുരട്ടി,മീൻ കറി,മീൻ വറുത്തത്,പ്രഥമൻ, എന്നിവയാണ്, കൂടെ ചില ദിവസങ്ങളിൽ ഡിന്നർ അയിറ്റംസിന്റെ കൂടെ കോഴിപൊരിച്ചത്, കോഴി വറുത്തരച്ച കറി, താറാവ് കറി,കൊഞ്ച് ഫ്രൈ,കൊഞ്ച്തേങ്ങാ അരച്ചു കറി,എന്നിവ, എല്ലാ ബുധൻ വ്യാഴം,വെള്ളി ദിവസങ്ങളിൽ ലഭ്യമാണ്.അവിടെപ്പോയി ആഹാരം കഴിക്കുന്നവരും, അഥികളായി വരുന്നവരെയും,ഇവിടെ കൊണ്ടുവരാൻ താത്പര്യം കാണിക്കുന്ന ധാരാളം മലയാളികൾ ഉണ്ട്.കേരളത്തനിമയുള്ള ആഹാരങ്ങൾക്കായി,സ്ഥിരമായി ഇവിടെ എത്തുന്നവർ ധാരാളമാണ്.ആഹാരം മാത്രമല്ല,എല്ലാവിധ സജ്ജീകരണങ്ങളും,വെയിറ്റർ ആയ സ്ത്രീകളുടെ സെറ്റും മുണ്ടും വേഷങ്ങളും എല്ലാം തന്നെ,കേരളത്തെ പ്രധിനിധാനം ചെയ്യുന്നവയാണ്. ഇവിടുത്തെ പ്രധാന ഷെഫുകളിൽ ഒരാളായ വാസുദേവവന്റെ അഭിപ്രായത്തിൽ ,കോഴി പൊരിച്ചത് ഇവിടുത്തെ ഏറ്റവും നല്ല
വിഭവങ്ങളിൽ ഒന്നാണ്,
കോഴി പൊരിച്ചത്

ചേരുവകൾ

1. കോഴിയിറച്ചി- 1 കിലോ
2. ചുവന്നുള്ളി -200 ഗ്രാം
3. വെളുത്തുള്ളി- 8 അല്ലി
4. ഇഞ്ചി -1 കഷണം
5. മഞ്ഞള്‍പ്പൊടി -½ ടീസ്പൂണ്‍
6. മല്ലിപ്പൊടി -3 ടേബിള്‍ സ്പൂണ്‍
7. ഉണക്കമുളക് -10 എണ്ണം
8. കുരുമുളക് -½ ടീ സ്പൂണ്‍
9. കറിവേപ്പില- 2 തണ്ട്
10. വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍

അലങ്കരിക്കാൻ
1. മുട്ട -ഒന്ന്
2. ഇഞ്ചി- കനം കുറച്ച് നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്, അതില്‍ ചുവന്നുള്ളിഅരിഞ്ഞത്,പച്ചമുളക്,കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി,ഉപ്പ്, പാകത്തിനു വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക.വെന്തു കഴിയുമ്പോൾ ഇതിലേക്ക്, വറ്റൽമുളക് പൊടിയും,ഗരം മസാലയും ചേർത്തിളക്കുക.നന്നായി
ഇളക്കി, വെള്ളം വറ്റാൻ തുടങ്ങുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയുംചേര്‍ത്ത് ഇളക്കി മൂപ്പിച്ച്,വാങ്ങുക. വിളമ്പാനുള്ള പ്ലേറ്റിലേക്ക്മാറ്റി വെക്കുക. മുട്ട ചിക്കിപ്പൊരിച്ച്, അതിലേക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞതും ചേർത്ത്, വറുത്ത ചിക്കന്റെ മുകളിലേക്ക് അലങ്കാരത്തിനായി ഇടുക.


ദാർസൈറ്റിലുള്ള ബോളിവുഡ് ചാട്ട് എന്ന പേരിൽ വളരെപ്പെട്ടെന്നു പേരെടുത്തു മറ്റൊരു വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണ് ബോളിവുഡ് ചാട്ട്. എല്ലത്തരംചാട്ട് ,പാനിപൂരി,ബേൽ‌പ്പൂരി, ദഹി വട,പല നിറത്തിലും രുചിയിലും ഉള്ള ദോശകൾ,എല്ലാത്തരം പഴങ്ങൾ കൊണ്ടുള്ള കോക്റ്റൈലുകൾ, ഐസ്ക്രീംഇട്ടുണ്ടാക്കുന്ന ഫ്രൂട്ട്ഷെയ്ക്കുകൾ എന്നിവക്കായി എല്ലാ ജാതി മതസ്ഥരും ഇവിടെ വരാറുണ്ട്. ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത,ഇവിടെത്തെരംഗാലങ്കാരങ്ങളാണ്. ഇൻഡ്യയിലുള്ള എല്ലാ സിനിമാ നടന്മാരുടെയും നടികളുടെയും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്, ഇവിടുത്തെ എല്ലാ ഭിത്തികളും. ബോളിവുഡ് എന്ന വാക്കിനെ പ്രതിനിധാനം ചെയ്യുന്ന വിധത്തിൽ,ആശയവിനിമയം
നടത്തുന്നവയാണീ ഉചിതമായ ചുവരുകൾ ചിത്രങ്ങൾ.


മസ്കറ്റ് ഡാർസിസ് കിച്ചൺ എന്നത് ചൈനീസും, മറ്റു ഏഷ്യൻ വിഭവങ്ങൾ കിട്ടൂന്ന, ഇൻഡ്യക്കാരി നടത്തുന്ന റെസ്റ്റോറെന്റ് ആണ്.സമുദ്രതീരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ റെസ്റ്റോറന്റ് എല്ലാവർക്കുംവളരെ ഇഷ്ടവുമാണ്,പ്രസിദ്ധവുമാണ്. കടലിന്റെ തിരമലകളും കാറ്റും ഈ
സ്ഥലത്തിന്റെ ആകർഷണികത വർദ്ധിപ്പിക്കുന്നു. എല്ലാ സ്റ്റാഫും വളരെ വിന്യയത്തോടെയുള്ള പെരുമാറ്റം ആണ്. ഇവിടുത്തെ വിലവിവരപ്പട്ടികളും വളരെ പരിമിതവും,ന്യായമായവയും ആണ്.


റ്റൈയ്സ്റ്റ് ഓഫ് ഇൻഡ്യ എല്ലാത്തരം രുചികളുടെ ഒരു സമ്മിശ്രണം ആണ് ഈ ഇൻഡ്യൻ റെസ്റ്റോറന്റിൽ.കാബാബുകളുടെ ഒരു നീണ്ട പട്ടിക തന്നെ ഇവിടെ ലഭ്യമാണ്.ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വിശിഷ്ടമായ ഇൻഡ്യൻ ഭക്ഷണങ്ങളുടെ നീണ്ട പട്ടിക ലഭ്യമാണ്.പലതരം റോട്ടികൾ,ബട്ടർ പോറോട്ട,ബട്ടർ നാ‍ൻ,സാദാ ചപ്പാത്തി(റോട്ടി).എല്ലാത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു വിഭവമാണ് കൊഞ്ചു കൊണ്ടുള്ള ഈ ചെട്ടിനാട് വിഭവം. അധികം എരിവും,മസാലയും ഇല്ലാത്ത എന്നാൽ വളരെ രുചികരമായ ഈ കൊഞ്ച് കറി.

ജിങ്ക ചെട്ടിനാട്( ചെട്ടിനാട് കൊഞ്ച്)

ചേരുവകൾ
1. കൊഞ്ച് - 1/2 കിലോ
2. തേങ്ങാപാൽ- 300 മില്ലി (കുറുകിയ ഒന്നാം പാല്)
3. പച്ചമുളക് 6 (നെടുകെ പിളർന്നത്)
4. ഇഞ്ചി-ഒരു ഇടത്തരം കഷണം (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
5. സവാള ഒരെണ്ണം (വലുത് – കൊത്തിയരിഞ്ഞത്)
6. തേങ്ങപ്പീര- ¼ കപ്പ്
7. വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
8. കടുക് -1 ടീസ്പൂണ്‍
9. ഉലുവ -1 ടീസ്പൂണ്‍
10. മഞ്ഞള്പ്പൊടി- 1 ടീസ്പൂണ്‍
11. കറിവേപ്പില -3 കതുപ്പ്
12. കുരുമുളക് -1 ടീസ്പൂണ്‍
13. മല്ലിയില -ഒരു പിടി
പാകം ചെയ്യുന്ന വിധം

കൊഞ്ച് ഇത്തിരി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പകുതിവേവിക്കുക. മിക്സിയിലിട്ട് ഇഞ്ചിയും സവാളയും മുളകും, തേങ്ങാപ്പീരയുംകുറച്ച് വെള്ളമൊഴിച്ച് അടിച്ച് പേസ്റ്റാക്കിയെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുപൊട്ടിക്കുക. അതിലേക്ക് ഉലുവയും കറിവേപ്പിലയുമിട്ട് നന്നായി ഇളക്കുക. അതിലേക്ക് മിക്സിയിലിട്ട് അടിച്ച പേസ്റ്റ്ചേർത്തിളക്കി, അടുപ്പിന്റെ തീ കുറച്ച് വച്ച് 5 മിനിട്ട് വേവിക്കുക. 5 മിനിട്ട് കഴിഞ്ഞ് അതിലേക്ക് മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കുക. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൊഞ്ച് ഇടുക. കൊഞ്ച് വെന്തുവരുമ്പോൾ അതിൽ തേങ്ങാപാൾ ഒഴിച്ച് ഒരു മിനിട്ട് നേരം നന്നായി ഇളക്കിയതിനു ശേഷം,മല്ലിയില, നീളത്തിലരിഞ്ഞ ഇഞ്ചി ഇവ മുകളിൽ അലങ്കരിച്ച് വിളമ്പുക.

ഗസിത്ത് റാം,പലതരം മധുരപലഹാരങ്ങൾക്കും വളരെ പ്രസിദ്ധമാണ്.എല്ലാ ആഘോഷങ്ങൾക്കും മറ്റുമായി എല്ലാവരും മധുരപലഹാരങ്ങൾ വാങ്ങാനായി എത്തുന്ന സ്ഥാപനമാണ് ഗസിത്ത്റാം. ദീപാവലി,ഈദ് ആഘോഷങ്ങൾക്കു മുന്നോടിയായി ഒന്നു രണ്ടു ദിവസത്തേക്ക് ഈ കട മുടക്കം ആയിരിക്കും,അത്രമാത്രം ഡിമാൻഡ് ഓഡർ തീർത്തു കൊടുക്കാൻ മാത്രംഉണ്ട്.എല്ലാ കമ്പനികളുടെയും മൊത്താമായ ദീപാവലി സ്വീറ്റ് പാക്കറ്റുകളുടെ ഓർഡർ ഇവിടെ നേരത്തെ തന്നെ കൊടുത്തിരിക്കും.
ഇൻഡ്യക്കാർ മാത്രമല്ല , എല്ലാവരും ഇവിടെ മധുരപലഹാരങ്ങൾ വാങ്ങാനായി എത്താറുണ്ട്. ഒരു ഉത്തരേൻഡ്യൻ മധുരപലഹാരക്കട എന്നതിനു പുറമെ, കച്ചോരി,ചാട്ട്, മിക്സ്ചർ,എന്നി വക സേവറികളും ഇവിടെ ലഭ്യമാണ്.